fbpx
Connect with us

Space

ഓമുവാമുവ എന്താണ് ? അന്യഗ്രഹ ജീവികളുടെ സ്പേസ് ക്രാഫ്റ്റാണോ പറക്കും തളികയാണോ ?

ശാസ്ത്രലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ് ഓമുവാമുവ. കാരണം ഇത് എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഛിന്നഗ്രഹം, ധൂമകേതു

 126 total views,  1 views today

Published

on

Sabu Jose ന്റെ പോസ്റ്റ്

Oumuamua – Messenger from the past

ഓമുവാമുവ – ഭൂതകാലത്തിന്റെ സന്ദേശവാഹകൻ

ശാസ്ത്രലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ് ഓമുവാമുവ. കാരണം ഇത് എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഛിന്നഗ്രഹം, ധൂമകേതു, പറക്കും തളിക, അന്യഗ്രഹ ജീവികളുടെ സ്പേസ് ക്രാഫ്റ്റ് എന്നിങ്ങനെ പരികൽപനകൾ ഒരുപാട് വരുന്നുണ്ട്. ഒന്നും തെളിയിക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഓമുവാമുവ സൗര കുടുംബത്തിലെ അംഗമല്ല. അതിന്റെ ജന്മദേശം സൗരയൂഥത്തിന് വെളിയിൽ എവിടെയോ ആണ്. അതായത് സൗരയൂഥത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇൻറർ സ്റ്റെല്ലാർ ഒബ്ജക്ട് ആണ് ഓമുവാമുവ

May be an image of outdoors

ഹവായ് ഭാഷയിൽ മെസഞ്ചർ എന്നാണ് ഓമുവമുവയുടെ അർഥം. 2017 ഒക്ടോബർ 19 ന് ഹവായിലെ ഹാലിയകാല ഒബ്സർവേറ്ററിയിലെ പാൻസ്റ്റാർസ് ടെലസ്കോപ്പ് ഉപയോഗിച്ചാണ് റോബർട്ട് വെറിക്ക് എന്ന ജ്യോതിശാസ്ത്രജ്ഞൻ ഈ പ്രതിഭാസം കണ്ടെത്തിയത്. പക്ഷെ അൽപം വൈകിപ്പോയിരുന്നു. ഓമുവാമുവ പെരിഹീലിയനിൽ എത്തിയ സെപ്തംബർ 9 കഴിഞ്ഞ് 40 റിവസം കഴിഞ്ഞാണ് ഇത് ജ്യോതിശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ പെടുന്നത്. അപ്പോഴേക്കും അത് ഭൂമിയിൽ നിന്നും 33 ദശലക്ഷം കിലോമീറ്റർ അകലെ എത്തിയിരുന്നു. അതിവേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഈ ദ്രവ്യ ശകലം 2022 ൽ നെപ്ട്യൂണും കടന്നു പോകും. തുടർന്നുള്ള യാത്ര ഇന്റർ സ്റ്റെല്ലാർ സ്പേസിന്റെ വിജനതകളിലൂടെ.

May be an image of text that says "7/29 8/5 Earth 8/12 8/19 10/28 10/21 8/26 10/14 Sun 10/7 Mercury 9/2 9/30 9/23 9/16 9/9/2017 Perihelion Venus Mars"ഓമുവാമുവ ഒരു വാൽനക്ഷത്രമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വാൽനക്ഷത്രങ്ങൾക്കുള്ളതുപോലെയുള്ള തലയും (coma) വാലും ഇതിനില്ല. ചിലപ്പോൾ അതൊരു ഛിന്നഗ്രഹമായേക്കാം എന്നൊരു നിർദേശമുണ്ടായി. പക്ഷെ അതിന്റെ നോൺ ഗ്രാവിറ്റേഷണൽ വെലോസിറ്റി ഈ പരികൽപനയെയും ചോദ്യം ചെയ്യുന്നു. ഇതിന്റെ സഞ്ചാരപഥം പരിഗണിച്ചാൽ ലൈറ താരാഗണത്തിലുള്ള ഏതെങ്കിലുമൊരു നക്ഷത്രത്തിന്റെ ഗ്രഹ കുടുംബത്തിലെ അംഗമായിരിക്കാം ഓമുവാമുവ. ഭൂമിയേക്കാൾ വികാസം പ്രാപിച്ച ഏതെങ്കിലുമൊരു നാഗരികതയിൽ നിന്നുള്ള സന്ദർശകരായിരിക്കാമെന്നും പരികൽപനയുണ്ട്. എന്നാൽ ഈ പരികൽപനക്ക് ആരാധകർ കുറവാണ്.

100 മുതൽ 1000 മീറ്റർ വരെ നീളവും 35 മുതൽ 167 മീറ്റർ വരെ വീതിയും / കനവും ഉള്ള ഓമുവാമുവക്ക് ഇരുണ്ട ചുമപ്പു നിറമാണ്. ഇതിന്റെ വലുപ്പം കുറവായതും ഭൂമിയിൽ നിന്ന് വളരെ അകലെ ആയതും കാരണം നിരീക്ഷണം എളുപ്പമല്ല. പ്രത്യക്ഷ കാന്തികമാനം 13.5 ഉള്ള വളരെ മങ്ങിയ ഈ ദ്രവ്യ പിണ്ഡത്തിന്റെ വിവരങ്ങൾ ലഭിക്കുന്നത് അതിന്റെ ലൈറ്റ് കർവ് അപഗ്രഥിച്ചിട്ടാണ്. മണിക്കൂറിൽ 94,800 കിലോമീറ്റർ വേഗതയിലാണ് ഓമുവാമുവ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൂട്ടലിൽ പ്രത്യക്ഷ കാന്തികമാനം 23 ആണ്. പ്രത്യക്ഷ കാന്തികമാനം പോസിറ്റീവ് മൂല്യത്തിൽ വർധിക്കുന്തോറും ദ്രവ്യ പിണ്ഡത്തിന്റെ ശോഭ കുറഞ്ഞ് മങ്ങിപ്പോകും. നെഗറ്റീവ് വാല്യുവിലേക്ക് എത്തുമ്പോഴാണ് ശോഭ കുടുകയും ദൃഷ്ടിഗോചരമാവുകയും ചെയ്യുന്നത്.

Advertisement2021 മാർച്ചിൽ ജ്യോതിശാസ്ത്രജ്ഞർ ഇതിനൊരു ശാസത്രീയ നാമം നിശ്ചയിച്ചു. അതനുസരിച്ച് ഇതൊരു നൈട്രജൻ ഐസ് പാളിയാണത്രേ. പേര് II/2017 U1. രാമ എന്ന പേരായിരുന്നു ആദ്യം നിശ്ചയിച്ചത്. ആർതർ സി ക്ലാർക്കിന്റെ റോൺദിവ്യു വിത്ത് രാമ എന്ന സയൻസ് ഫിക്ഷൻ നോവലിലെ എലിയൻ സ്പേസ് ക്രാഫ്റ്റിന്റെ പേരാണിത്. നോവലിൽ ഈ സ്പേസ് ക്രാഫ്റ്റ് കണ്ടെത്തുന്നതിനും ഇപ്പോൾ ഓമുവാമുവ കണ്ടെത്തിയതിലും സമാനതകൾ ഏറെയുണ്ട്.

ഈ ദ്രവ്യ ശകലം പെരിഹീലിയനിൽ എത്തിയപ്പോൾ നാസയുടെ സോളാർ സ്പേസ്ക്രാഫ്റ്റായ സ്റ്റീരിയോക്ക് (STEREO HI-1A) ഇതിനെ കാണാൻ കഴിയാത്തതും നാൽപതു ദിവസം കഴിഞ്ഞ് കണ്ടെത്തിയതും ഓമുവാമുവയുടെ ദുരുഹത വർധിപ്പിക്കുന്നുണ്ട്. സെറ്റി (Search for Extra Terrestrial Intelligence-SETI) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റേഡിയോ ടെലസ്കോപ്പ്, അലൻ ടെലസ്കോപ്പ് അറേ, ഗ്രീൻ ബാങ്ക് ടെലസ്കോപ്പ് എന്നീ റേഡിയോ ദൂരദർശിനികൾ ഉപയോഗിച്ച് പഠനം നടത്തിയെങ്കിലും അസാധാരണമായ റേഡിയോ സിഗ്നലുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികൾ ഇപ്പോൾ ഓമുവാമുവയെ നിരീക്ഷിച്ചു വരികയാണ്. പാൻസ്റ്റാർസ്, കാനഡ – ഫ്രാൻസ് – ഹവായ് ടെലസ്കോപ്പ്, വെരി ലാർജ് ടെലസ്കോപ്പ്, ജെമിനി സൗത്ത് ടെലസ്കോപ്പ്, കെക്ക് – 2 ടെലസ്കോപ്പ്, ഹബിൾ, സ്പിറ്റ്സർ എന്നിവയാണ് നിരീക്ഷണത്തിനുപയോഗിക്കുന്ന ദൂരദർശിനികൾ. പക്ഷെ ഓമുവാമുവ പിടികൊടുക്കാതെ പറന്നകലുകയാണ്. ഒരുപാട് ദുരുഹതകൾ ബാക്കിവച്ചുകൊണ്ട്.

 127 total views,  2 views today

AdvertisementAdvertisement
Kerala30 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement