0 M
Readers Last 30 Days

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
253 VIEWS

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

Sabu Jose

അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും സൈനിക, സൈനികേതര മേഖലയിലും ഗതിനിർണയത്തിലുമെല്ലാം ബഹിരാകാശ പര്യവേഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത പുരോഗതി സ്‌പേസ് ടെക്‌നോളജി കരസ്ഥമാക്കിയ രാജ്യങ്ങളുടെ അഭിമാന സ്തംഭമായാണ് പരിഗണിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറുകയാണ്. ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്കും സ്വകാര്യ മേഖല കടന്നുവന്നിരിക്കുകയാണ്. അതിനർഥം ഇനി ബഹിരാകാശവും വലിയൊരു വാണിജ്യ കേന്ദ്രമായി മാറുകയാണെന്നാണ്. ഒരുപക്ഷെ ഏറ്റവും വലിയ വാണിജ്യകേന്ദ്രം.

fwfffw 2 1

എലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ സ്‌പേസ് എക്‌സ് എന്ന പേരില്‍ ആരംഭിച്ച സംരംഭമാണ് ഈ മേഖലയിലെ സ്വകാര്യ വത്കരണത്തിന് നാന്ദികുറിച്ചത്. 100 മില്യണ്‍ യു. എസ് ഡോളറാണ് എലോണ്‍ മസ്‌ക് ഈ സംരംഭത്തിനായി പ്രാഥമിക മുതൽ മുടക്ക് നടത്തിയിരിക്കുന്നത്. ആമസോണ്‍ ഡോട്ട് കോമിന്റെ തലവനായ ജെഫ് ബെസോസ് തുടങ്ങിയ ബ്ലൂ ഒറിജിന്‍ മറ്റൊരു പ്രധാന സംരംഭമാണ്. ബ്രിട്ടീഷ് കോടീശ്വരനായ സര്‍. റിച്ചാര്ഡ് ബ്രാൻസണ്‍ ഉടമസ്ഥനായ വിർജിന്‍ ഗ്രൂപ്പിന്റെ വിർജിന്‍ ഗാലാക്ടിക് വേറൊരു സ്വകാര്യ ബഹിരാകാശ പര്യവേഷണ സംരംഭമാണ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതുകൊണ്ട് ലോകരാജ്യങ്ങള്‍ ബഹിരാകാശ ഗവേഷണത്തിനുള്ള ഫണ്ട് ഗണ്യമായി വെട്ടിച്ചുരുക്കുകയാണിപ്പോള്‍. ഈ സാഹചര്യവും സ്വകാര്യ സംരംഭകർക്ക് അനുകൂലമാവുകയാണ്.

സ്‌പേസ് ടെക്‌നോളജി കരസ്ഥമാക്കിയ രാജ്യങ്ങളുടെ പ്രധാന വരുമാന മാർഗമാണ് വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ മൊബൈല്‍ ഫോണുകളും ഡി.ടി.എച്ച് ടെലിവിഷന്‍ സംപ്രേക്ഷണവുമെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങൾക്കും ഇതിനാവശ്യമായ കൃത്രിമ ഉപഗ്രഹങ്ങള്‍ നിർമിക്കുന്നതിനോ വിക്ഷേപിക്കുന്നതിനോ ശേഷിയില്ല. സാമ്പത്തിക പിന്നാക്കാവസ്ഥയോ, ശാസ്ത്ര-സങ്കേതികവിദ്യയുടെ പരിമിതിയോ, രാഷ്ട്രീയവും മതപരവുമായ കീഴ്‌വഴക്കങ്ങളോ ഒക്കെയാണ് ഇതിനുപിന്നിലുള്ളത്. ആധുനിക സാങ്കേതിക വിദ്യയുടെ ഉല്പന്നങ്ങളായ മൊബൈല്‍ ഫോണുകളും ഇന്റർനെറ്റുമെല്ലാം ഉപയോഗിക്കുന്നതില്‍ മുൻപന്തിയില്‍ നില്ക്കുന്ന മധ്യേഷ്യയിലെ രാജ്യങ്ങൾക്കൊന്നും സ്‌പേസ് ടെക്‌നോളജി കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വിചിത്രമായി തോന്നാം. ഇന്ത്യ ഉൾപ്പടെ ഉപഗ്രഹ വിക്ഷേപണ ശേഷിയുള്ള രാജ്യങ്ങളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ വാടകയ്ക്കെടുക്കുകയോ, വിക്ഷേപണ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുകയോ ചെയ്താണ് അത്തരം രാജ്യങ്ങള്‍ ഈ ദുരവസ്ഥ തരണം ചെയ്യുന്നത്. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ഭൂരിഭാഗം രാജ്യങ്ങളുടെയും സ്ഥിതി ഇതിൽ നിന്നും ഭിന്നമല്ല.

 

gegggg 3

വാർത്താവിനിമയത്തില്‍ മാത്രമല്ല കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവർത്തനം ഉപയോഗപ്പെടുത്തുന്നത്. ഗതിനിർണയം (Navigation), കാലാവസ്ഥാ പ്രവചനം, ഭൗമനിരീക്ഷണം, നഗരാസൂത്രണം, ഗതാഗത നിയന്ത്രണം, മെഡിസിന്‍ നിർമാണം, ദൂരന്ത നിവാരണം എന്നീ മേഖലകളിലെല്ലാം ആധുനിക കാലത്ത് സ്‌പേസ് ടെക്‌നോളജി ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെയധികം വാണിജ്യ താത്പര്യമുള്ള മേഖലകളാണ് ഇതെല്ലാം. കഴിഞ്ഞ ദശാബ്ദത്തിലെ വളർച്ച പരിശോധിച്ചാല്‍ സ്‌പേസ് ഇൻഡസ്ട്രി വലിയ കുതിപ്പാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് 315 ബില്യണ്‍ യു. എസ് ഡോളറാണ് 2013 ല്‍ ലോകവ്യാപകമായി ചെലവഴിച്ചതെങ്കില്‍ 2015 ല്‍ അത് 323 ബില്യണായി ഉയർന്നു.

ജി.പി.എസ് സൗകര്യം ഉപയോഗപ്പെടുത്താത്ത സാധാരണക്കാര്‍ പോലും ഇല്ലാത്ത ഇക്കാലത്ത് സ്‌പേസ് ടെക്‌നോളജി ജനജീവിതത്തില്‍ എത്രയധികം സ്വാധീനിക്കുന്നുണ്ടെന്ന് അധികം വിവരിക്കേണ്ടതില്ല. ഇത്തരമൊരു ഇടത്തിലേക്കാണ് സ്വകാര്യ സംരംഭകര്‍ കടന്നുവരുന്നത്. ബഹിരാകാശം ആരുടെയും കുത്തകയല്ല, ആസ്‌ട്രോനോട്ടുകളും പ്രത്യേക പരിശീലനം നേടിയ ശാസ്ത്രജ്ഞരും മാത്രമല്ല സാധാരണക്കാരും സ്‌പേസ് ഉപയോഗപ്പെടുത്തണമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനവുമായാണ് സ്വകാര്യ നിക്ഷേപകര്‍ കടന്നുവരുന്നത്.

 

yjyjyjj45 5

ഇപ്പോള്‍ നടക്കുന്ന എല്ലാ ബഹിരാകാശ പര്യവേഷണങ്ങളും സ്‌പേസിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ലോഗ്-ഓണ്‍ ചെയ്താണ് നടത്തുന്നത്. ഇത്തരം ദൗത്യ പേടകങ്ങള്‍ നവീകരിക്കുന്നതിനും, കേടുപാടുകള്‍ തീര്ക്കു ന്നതിനും, ഇന്ധനം നിറയ്ക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയും. നിലവില്‍ അത്തരമൊരു സാഹചര്യമില്ല. മാത്രവുമല്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരായ ശാസ്ത്രജ്ഞർക്ക് ആവശ്യമുള്ള ഉപകരണങ്ങളും ഭക്ഷണ സാധനങ്ങളുമെല്ലാം എത്തിക്കുന്നത് നിശ്ചിത ഇടവേളകളില്‍ നടത്തുന്ന വിക്ഷേപണങ്ങളാണ്. ഇത്തരം നിയന്ത്രിത വിക്ഷേപണങ്ങൾക്ക് ഭാവിയില്‍ വർധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെവരും. സ്വകാര്യ സംരംഭകരുടെ ശ്രദ്ധ ഈ മേഖലയിലേക്കാണ് ആദ്യമായി തിരിയുന്നത്. നിരവധി വിക്ഷേപണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശാസ്ത്രീയ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും എത്തിക്കാന്‍ കഴിഞ്ഞാല്‍ ഗവേഷണ പ്രവർത്തനങ്ങളുടെ വേഗത വർധിക്കുകയും അതിന്റെ ഫലമായി ഉണ്ടാകുന്ന പുരോഗതി വില്പനയ്ക്ക് വയ്ക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രീയ മന്നേറ്റത്തോടൊപ്പം സാമ്പത്തിക വളർച്ചയും അവര്‍ മുന്നില്‍ കാണുന്നുണ്ട്.

സ്വകാര്യ മേഖലയെ ബഹിരാകാശത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നതില്‍ നിയന്ത്രണത്തിന്റെ ആവശ്യമുണ്ടോ എന്നും ചിന്തിക്കണം. ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനമായിരിക്കും അനുയോജ്യമെന്ന് കരുതുന്ന ശാസ്ത്രജ്ഞരുണ്ട്. സാങ്കേതികവിദ്യ സ്വതന്ത്ര്യമായി ഉപയോഗിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരം ലഭിച്ചാല്‍ അത് ഒടുവില്‍ സമ്പന്നർക്ക് മാത്രം അവകാശപ്പെട്ടതായിത്തീരുമോ എന്നും ന്യായമായി സംശയിക്കാം. അതിനാല്‍ ബഹിരാകാശ പര്യവേഷണത്തെ രണ്ട് സ്വതന്ത്ര മേഖലകളായി തിരിച്ച് നിക്ഷേപ സമാഹരണം നടത്തുകയാണ് അനുയോജ്യം. ഇതില്‍ പ്രാഥമിക മേഖലയിലെ സംരംഭകര്‍ ഡീപ് സ്‌പേസ് ദൗത്യോപകരണങ്ങള്‍ നിർമിക്കുക, കൃത്രിമ ഉപഗ്രഹങ്ങള്‍ നിർമിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ദ്വിതീയ മേഖലയിലെ സംരംഭകര്‍ പ്രസ്തുത ദൗത്യങ്ങൾക്കാവശ്യമായ അനുബന്ധ ഉപകരണങ്ങളുടെ നിർമാണത്തിന് മുതൽ മുടക്ക് നടത്തണം.

 

rrrgrgrggr 7

സമ്പന്നര്‍ പ്രാഥമിക മേഖലയും ഇടത്തരക്കാര്‍ ദ്വിതീയ മേഖലയും കൈകാര്യം ചെയ്യണമെന്നാണ് അവരുടെ താത്പര്യം. ഗവണ്മെന്റ് ഇടപെടല്‍ ബഹിരാകാശ പര്യവേഷണത്തിന്റെ സ്വതന്ത്രമായ വളർച്ചയ്ക്ക് തടസം നില്ക്കുമെന്നാണ് അവരുടെ വാദം. എന്നാല്‍ പ്രാഥമിക മേഖല പൂർണമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന എത്ര സംരംഭകരുണ്ടെന്നത് പരിഗണിക്കേണ്ട കാര്യമാണ്. ഏതാനും ചില ശതകോടീശ്വരന്മാർക്ക് മാത്രമേ സ്വതന്ത്രമായി ഈ മേഖലയില്‍ പ്രവേശിക്കാന്‍ കഴിയൂ. എന്നാല്‍ അതിനു പകരം ആഗോള വ്യാപമായി ബഹിരാകാശ പര്യവേഷണ മേഖലയില്‍ മുതൽ മുടക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ ഒരു ക്ലസ്റ്റര്‍ രൂപീകരിക്കുകയും പ്രാഥമിക, ദ്വിതീയ മേഖലാ വ്യത്യാസമില്ലാതെ പര്യവേഷണ രംഗത്ത് ഇറങ്ങുകയുമാണ് അഭികാമ്യമെന്ന് ചിന്തിക്കുന്ന സ്വകാര്യ സംരംഭകരുമുണ്ട്.

ബഹിരാകാശ പര്യവേഷണരംഗത്തെ സ്വകാര്യ സംരംഭകരില്‍ പ്രഥമ സ്ഥാനത്തിനുള്ള സ്‌പേസ് എക്‌സ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധനസമഗ്രികള്‍ എത്തിക്കുന്നതിനുള്ള വിക്ഷേപണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം വിക്ഷേപണങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്ന് സംശയിക്കുന്നവരുമുണ്ട്. ഒരു അടിയന്തിര ഘട്ടത്തില്‍ അത് തരണം ചെയ്യാന്‍ ഇത്തരം സ്വകാര്യ വിക്ഷേപകര്‍ എന്തു നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിലും സംശയമുണ്ട്. മറ്റ് സ്‌പേസ് ഏജൻസികളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിനുള്ള സാങ്കേതിക മികവും ആവശ്യപ്പെടുന്ന മേഖലയാണ് ഉപഗ്രഹ വിക്ഷേപണം. റോബോട്ടിക് ദൗത്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള യാത്രകളുടെ റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതാണ്. അത്തരമൊരു യാത്രയ്ക്ക് നിലവില്‍ സ്വകാര്യ സംരംഭകര്‍ ശ്രമിക്കില്ല എന്നു വേണം കരുതാന്‍.

 

fefefe33 9

നാസയ്ക്കും യു.എസ് എയർ ഫോഴ്‌സിനും സ്വകാര്യ സംരംഭകരെ വലിയ താത്പര്യമില്ല. എന്നാല്‍ യുറോപ്യന്‍ സ്‌പേസ് ഏജൻസി സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ബഹിരാകാശം വാണിജ്യവത്ക്കരിക്കാന്‍ സ്വകാര്യ സംരംഭകര്‍ പടപുറപ്പാട് നടത്തുമ്പോള്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ ഈ രംഗത്തേക്ക് കടന്നു വരുന്നവരുമുണ്ട്. 1983 ല്‍ ആരംഭിച്ച സ്‌പേസ് ഫൗണ്ടേഷന്‍ ഇത്തരത്തില്പെട്ട ഒരു മുന്നേറ്റമാണ്. വിദ്യാഭ്യാസ രംഗത്തും ബഹിരാകാശ പര്യവേഷണ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തന്‍ അറിവുകള്‍ അവര്‍ പൊതുജനങ്ങളുമായും രാഷ്ട്ര നേതൃത്വങ്ങളുമായും പങ്കുവയ്ക്കുന്നു. വ്യാവസായിക മേഖലയില്‍ സ്‌പേസ് റിസർച്ചിനുള്ള പങ്ക് ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഇവര്‍ ശ്രമിക്കുന്നുണ്ട്. സ്‌പേസ് റിപ്പോർട്ട് എന്ന പേരില്‍ ഇവര്‍ വർഷം തോറും പുറത്തിറക്കുന്ന വാർഷിക റിപ്പോർട്ട് സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. ബഹിരാകാശ പര്യവേഷണ മേഖലയിലെ വളർച്ചയും പുതിയ അവസരങ്ങളും ഈ റിപ്പോർട്ടില്‍ വിശദമായി പ്രതിപാദിച്ചിരിക്കും. കൂടുതല്‍ ലാഭകരവും ശാസ്ത്രീയ പ്രാധാന്യമേറിയതുമായ മേഖലകളില്‍ ബഹിരാകാശ ഗവേഷണം നടത്തുന്നതിന് ഇവരുടെ നിർദേശങ്ങള്‍ സഹായിക്കുന്നുണ്ട്.

കൃത്രിമ ഉപഗ്രഹങ്ങളുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ഏറിയ പങ്കും വാണിജ്യ വിക്ഷേപണങ്ങളാണെന്ന് കാണാന്‍ കഴിയും. 1996 നും 2002 നും ഇടയില്‍ നടത്തിയ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ 245 എണ്ണവും വാണിജ്യ വിക്ഷേപണങ്ങളായിരുന്നു. ഈ കാലയളവില്‍ ജ്യോതിശാസ്ത്ര സംബന്ധിയായി നടത്തിയത് 167 വിക്ഷേപണങ്ങളാണ്. 1994 ല്‍ ആണ് ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്. 2000 ആയപ്പോഴേക്കും ഈ കൃത്രിമ ഉപഗ്രഹത്തിന്റെ സേവനമായ ഡി.ടി.എച്ച് ഉപഭോക്താക്കളുടെ എണ്ണം 67 മില്യണായി. ഇന്നത് ലഭ്യമല്ലാത്ത ഇടങ്ങള്‍ ലോകത്തില്‍ തന്നെ അപൂർവമാണ്. ഓർഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് അവതരിപ്പിച്ച കണക്കനുസരിച്ച് ബഹിരാകാശ പര്യവേഷണ മേഖലയില്‍ ഏറ്റവുമധികം പണം മുടക്കുന്നത് അമേരിക്കയാണ്. 2013 ല്‍ 39332.2 മില്യണ്‍ യു.എസ് ഡോളറാണ് അമേരിക്ക ഇതിനായി ചെലവഴിച്ചത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 10774.6 മില്യണ്‍ യു.എസ് ഡോളര്‍. റഷ്യയും ഇന്ത്യയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. റഷ്യ 8691.6 മില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ചപ്പോള്‍ ഇന്ത്യ ചെലവഴിച്ചത് 4267.7 മില്യണ്‍ യു.എസ് ഡോളറാണ്. 2016 ലെ സ്‌പേസ് റിപ്പോർട്ട് ആധാരമായി എടുത്താല്‍ 2015 ല്‍ ലോക വ്യാപകമായി ബഹിരാകാശ ഗവേഷണങ്ങൾക്കായി ചെലവഴിച്ചത് 323 ബില്യണ്‍ യു.എസ് ഡോളറാണ്. ഇതില്‍ 246 ബില്യണ്‍ യു.എസ് ഡോളറും വാണിജ്യ വിക്ഷേപണങ്ങൾക്കും അനുബന്ധ സാമഗ്രികളുടെ വികസനത്തിനും വേണ്ടിയാണ് ചെലവഴിച്ചത്. അതായത് ആകെ ബഡ്ജറ്റിന്റെ 76 ശതമാനവും വാണിജ്യാവശ്യങ്ങൾക്ക് വേണ്ടിയാണെന്നർഥം.

 

ve333 11

2012 ല്‍ ഫാൽക്കണ്‍ എന്ന സ്വകാര്യ സ്‌പേസ്‌ക്രാഫറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്തത് ഈ മേഖലയിലേക്കുള്ള സ്വകാര്യ സംരംഭകർക്ക് വലിയ ഊർജമായി. പിന്നീട് പുനരുപയോഗശേഷിയുള്ള ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റുകളാണ് വാർത്തകളില്‍ നിറഞ്ഞത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികളുമായി ഇതുവരെ 29 തവണ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് സർവീസ് നടത്തിയിട്ടുണ്ട്. യു.എസിലെ ലോക്ഹീഡ് മാർട്ടിന്‍ കോർപറേഷനും ബോയിംഗ് അലയൻസ് കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന വൾക്കന്‍ സ്‌പേസ്‌ക്രാഫ്റ്റ് 2020 ല്‍ വിക്ഷേപിക്കപ്പെടും.

ഫാൽക്കണ് വലിയൊരു എതിരാളിയായിരിക്കും വൾക്കന്‍. ഫാൽക്കൺ അവരുടെ സാങ്കേതിക വിദ്യയില്‍ വലിയ പരിഷ്‌ക്കാരങ്ങളാണ് വരുത്തിക്കൊണ്ടരിക്കുന്നത്. അവരുടെ ഒൻപത് ഘട്ടങ്ങളുള്ള എഞ്ചിന്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിനാണ്. വിക്ഷേപണ വേളയില്‍ എഞ്ചിന്‍ തകരാറിലായാലും യാത്രികരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാന്‍ ഫാൽക്കണ് കഴിയും. ബോയിംഗ് കമ്പനിയും സ്‌പേസ് ഷിപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഏഴ് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കാന്‍ ശേഷിയുള്ളതാണ് ഈ വാഹനം. 2020 ല്‍ തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഏഴ് ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിന് ബോയിംഗ് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ലോക്ഹീഡ് മാർട്ടിന്‍ കോര്‍പറേഷന്റെ ഒറയണ്‍ സ്‌പേസ്‌ക്രാഫ്‌ററ് ഡീപ് സ്‌പേസ് മിഷനുവേണ്ടി രൂപകല്പകന ചെയ്തതാണ്. ഭാവിയിലെ ചാന്ദ്ര-ചൊവ്വാ യാത്രകളാണ് ഒറയണ്‍ ഉദ്ദേശിക്കുന്നത്. ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് ഉടൻ തന്നെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആസ്‌ട്രോനോട്ടുകളായിരിക്കും യാത്രികര്‍. തുടർന്ന് ബഹിരാകാശ വിനോദസഞ്ചാരത്തിനായി സാധാരണക്കാരെ വഹിച്ചുകൊണ്ടുള്ള യാത്രകളും ആരംഭിക്കും.

ബഹിരാകാശയാത്രകളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ട്രാൻസ്പോർട്ടിംഗും മാത്രമല്ല സ്വകാര്യ സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. അതിനുമപ്പുറം വാണിജ്യ, വ്യാവസായിക പ്രാധാന്യം ബഹിരാകാശ ഗവേഷണത്തിനുണ്ട്. ബഹിരാകാശ ഖനനമാണ് സ്വകാര്യ സംരംഭകര്‍ ഏറെ ശ്രദ്ധിക്കുന്നത്. 2017 ല്‍ നാസയുടെ ബഹിരാകാശ പേടകം ഒരു ഛിന്നഗ്രഹത്തില്‍ ഇറങ്ങുകയും ഗ്രഹോപരിതലം കുഴിച്ച് ധാതുഘടന പരിശോധിക്കുകയും ചെയ്തു. സ്വകാര്യ സംരംഭകർക്ക് വളരെ താത്പര്യമുള്ളതാണ് ഈ മേഖല. ധാതുസമ്പന്നമാണ് ഛിന്നഗ്രഹങ്ങള്‍. ഇലക്‌ട്രോണിക് സാമഗ്രികളുടെ നിർമാണത്തിനുപയോഗിക്കുന്ന ദുർലഭ ലോഹങ്ങള്‍ ഛിന്ന ഗ്രഹങ്ങളില്‍ ധാരാളമുണ്ട്. ഇപ്പോള്‍ ഇത്തരം ലോഹങ്ങള്‍ കൂടുതലുള്ളത് ചൈനയുടെ പക്കലാണ്. ഛിന്നഗ്രഹങ്ങളില്‍ ഖനനം നടത്തി ഇത്തരം ലോഹങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ വാണിജ്യ, വ്യാവസായിക സാധ്യതകള്‍ വളരെ വലുതായിരിക്കും. സ്വർണം, വെള്ളി, ഇറിഡിയം, റോഡിയം തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഛിന്നഗ്രഹങ്ങള്‍. ഇവ ഭൂമിയിലെത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

 

fwfwfwfwff 13

ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലുമെല്ലാം സ്ഥാപിക്കാന്‍ പോകുന്ന ഔട്ട് പോസ്റ്റുകളുടെ നിർമാണത്തിനാവശ്യമായ ഇരുമ്പും ചെമ്പും അലുമിനിയവുമൊന്നും ഭൂമിയില്‍ നിന്ന് കൊണ്ടുപോകേണ്ട ആവശ്യമുണ്ടാകില്ല. ഭൂമിയുടെ ഗുരുത്വാകര്ഷലണ വലയം ഭേദിച്ച് ഇത്തരം ലോഹങ്ങള്‍ ചന്ദ്രനിലെത്തിക്കുന്നതിന് നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ ആവശ്യമാണ്. അതിനുവേണ്ട സാങ്കേതികവിദ്യ ആർജിച്ചിട്ടുണ്ടെങ്കിലും അതു വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണ്. എന്നാല്‍ ഗുരുത്വാകർഷണ ബലം വളരെ കുറഞ്ഞ ചെറിയ ഛിന്നഗ്രഹങ്ങളില്‍ നിന്നുള്ള വിക്ഷേപണവും ഖനനവും താരതമ്യേന എളുപ്പമാണ്.

വളരെ വിശാലമായ ഒരു പ്ലാറ്റ്‌ഫോമാണ് സ്‌പേസ് മൈനിംഗ് തുറന്നു കൊടുക്കുന്നത്. ഛിന്നഗ്രഹങ്ങളില്‍ നിന്നു ശേഖരിക്കാന്‍ കഴിയുന്ന ജലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും, ഭാവിയിലെ ചാന്ദ്രയാത്രകളില്‍ പങ്കെടുക്കുന്ന ആസ്‌ട്രോനോട്ടുകൾക്കും ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഛിന്നഗ്രഹങ്ങളില്‍ നിന്നും വേർതിരിച്ചെടുക്കാന്‍ കഴിയുന്ന ഹൈഡ്രജനും ഓക്‌സിജനും റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയും. സൗരയൂഥത്തിനപ്പുറം വലിയ ദൂരങ്ങളിലേക്കുള്ള യാത്രയില്‍ കൃത്രിമ ഉപഗ്രഹങ്ങൾക്ക് ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന ഫ്യൂവല്‍ സ്റ്റേഷനുകള്‍ ഛിന്നഗ്രഹങ്ങളില്‍ നിര്മിറക്കാന്‍ കഴിയും. നാസ 2025 ല്‍ ആരംഭിക്കുന്ന ലൂണാര്‍ മൈനിംഗ് പ്രൊജക്ടും ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമാണ്.

 

ffwfwf 15

മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ ആരംഭിച്ചിട്ട് ആറ് ദശാബ്ദങ്ങളായി. ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് ഈ മേഖയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം യാത്രകള്‍ ചെയ്യുന്നത് പരിശീലനം ലഭിച്ച അസ്‌ട്രോനോട്ടുകള്‍ മാത്രമാണ്. മിലിട്ടറി സർവീസിലുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആസ്‌ട്രോനോട്ടുകള്‍ ബഹിരാകാശ സഞ്ചാരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണ യാത്രികന് ബഹിരാകാശ യാത്ര ഇന്നും സ്വപ്നം മാത്രമാണ്. സാമ്പത്തികമല്ല അവിടെ പ്രശ്‌നം. ഓരോ ബഹിരാകാശ യാത്രയും വ്യക്തമായ ശാസ്ത്രീയ ലക്ഷ്യത്തോടുകൂടിയാണ് നടത്തുന്നത്. അതിന് പരിശീലനം ലഭിച്ച ആസ്‌ട്രോനോട്ടുകള്‍ തന്നെ വേണം. എന്നാല്‍ ബഹിരാകാശത്ത് ഒരു വിനോദയാത്രക്കെങ്കിലും പോകാന്‍ കഴിയുമോ എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല. ഈ സ്വപ്നം ഇനി യാഥാർഥ്യമാകുമെന്നാണ് സ്വകാര്യ സംരംഭകര്‍ വാഗ്ദാനം ചെയ്യുന്നത്. സ്‌പേസിലെ സാഹചര്യങ്ങളുമായി ശാരീരിക, മാനസിക അനുകൂലനം നേടാനുള്ള പരിശീലനം നൽകുകുയും അതില്‍ വിജയിക്കുന്നവർക്ക് സ്‌പേസ് ടൂറിസ്റ്റുകളായി ഇതുവരെ കാണാന്‍ കഴിയാത്ത ദൃശ്യവിസ്മയം ആസ്വദിക്കാന്‍ അവസരം ലഭിക്കുമെന്ന ഭ്രമിപ്പിക്കുന്ന വാഗ്ദാനമാണവര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഇതിന്റെ ആദ്യ ഘട്ടമായി ഭൗമോപരിതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലേക്കാണ് ബഹിരാകാശ വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. അഞ്ച് മിനിട്ടുനേരം ഈ ഭ്രമണപഥത്തില്‍ സഞ്ചാരികളെ നിലനിർത്തും. സ്‌പേസിന്റെ വന്യതയും നിശബ്ദതയും ഭാരമില്ലായ്മയും അനുഭവിക്കുന്ന യാത്രികന് അതൊരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്. രണ്ടു ലക്ഷം യു.എസ് ഡോളറാണ് ഇത്തരമൊരു വിനോദയാത്രയ്ക്കുള്ള ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ സ്വകാര്യ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ ബഹിരാകാശ വിനോദയാത്രകളുടെ ചെലവ് ഗണ്യമായി കുറയും. സാമ്പത്തികശേഷി കുറഞ്ഞവർക്കും സ്വപ്നം കണ്ടുതുടങ്ങാമെന്നര്ഥം. 2022 മുതല്‍ ബഹിരാകാശ വിനോദസഞ്ചാരം ആരംഭിക്കുമെന്നാണ് സ്‌പേസ് എക്‌സിന്റെ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്.

elon musk
elon musk

അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് ഭൂമിയുടെ സമീപമുള്ള ബഹിരാകാശ മണ്ഡലം . ഉപയോഗ ശൂന്യമായ ബഹിരാകാ പേടകങ്ങള്‍, തകർന്ന പേടകങ്ങളുടെ അവശിഷ്ടങ്ങള്‍, അനുബന്ധ ഉപകരണങ്ങളുടെ ഘടകങ്ങള്‍, ടൈലുകള്‍, പെയിന്റ് എന്നിങ്ങനെ ഓരോ ദിവസവും സ്‌പേസിലേക്ക് വലുതും ചെറുതുമായ മാലിന്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാല്‍ അത് ഭാവിയിലെ ഉപഗ്രഹ വിക്ഷേപണങ്ങളേയും ബഹിരാകാശ യാത്രകളേയും പ്രതികൂലമായി ബാധിക്കും. ഇത്തരം അവശിഷ്ടങ്ങളുമായി വിക്ഷേപണ വാഹനങ്ങള്‍ കൂട്ടിമുട്ടിയാല്‍ പ്രസ്തുത ദൗത്യം ഒരു ദുരന്തത്തിലായിരിക്കും കലാശിക്കുക. കോടികളുടെ സാമ്പത്തിക നഷ്ടത്തിനും ജീവഹാനിയ്ക്കും അത് കാരണമാകും.

ഇത്തരം മാലിന്യങ്ങള്‍ ബഹിരാകാശത്തു നിന്ന് നീക്കം ചെയ്യുന്നത് ശ്രമകരമായ ദൗത്യമാണ്. മാലിന്യങ്ങളെ ബഹിരാകാശത്തു വച്ച് കത്തിച്ചുകളയുകയോ, ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് അന്തരീക്ഷത്തിന്റെ ഘർഷണം വഴി കത്തിച്ചുകളയുകയോ ചെയ്യാം. എന്നാല്‍ ഇതത്ര എളുപ്പമല്ല. യൂറോപ്യന്‍ സ്‌പേസ് ഏജൻസിയുടെ ജാനിറ്റര്‍ സാറ്റലൈറ്റുകള്‍ ഇത്തരത്തിലുള്ള ദൗത്യത്തിനായി രൂപകല്പുന ചെയ്ത പേടകങ്ങളാണ്. വളരെയധികം സാങ്കേതിക മികവ് ആവശ്യപ്പെടുന്ന ഒരു ദൗത്യമാണിത്. സ്വകാര്യ സംരംഭകർക്ക് ഈ മേഖലയില്‍ താത്പര്യമുണ്ട്. അതുമാത്രവുമല്ല ബഹിരാകാശ പര്യവേഷണ രംഗത്തേയ്ക്ക് സ്വകാര്യ മേഖലകൂടി എത്തുന്നതോടെ ഉപഗ്രഹ വിക്ഷേപണങ്ങളുടെ എണ്ണം വളരെയധികം വർധിക്കുകയും അതുവഴി സ്‌പേസ് ജംഗുകള്‍ എന്ന ബഹിരാകാശ മാലിന്യ നിക്ഷേപം വർധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ജാനിറ്റര്‍ സാറ്റലൈറ്റുകളും അനിവാര്യമാകും.

 

wdwdw3 17

ബഹിരാകാശ ഗവേഷണം അത്ര സുഗമമായ ഏർപ്പാടൊന്നുമല്ല എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ഭൂമിയുടെ ഗുരുത്വാകർഷണബലം ഭേദിച്ചുകൊണ്ടാണ് ഓരോ വിക്ഷേപണ വാഹനവും കുതിക്കുന്നത്. വളരെ നേർത്ത സാങ്കേതിക പിഴവോ അശ്രദ്ധയോ മതി കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാകാന്‍. നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടേക്കാം. ഓരോ വിക്ഷേപണവും കോടികള്‍ ചെലവുള്ളതാണ്. ഒരു നേരിയ പിഴവുകൊണ്ട് കോടികള്‍ കൺമുന്നില്‍ കത്തിത്തീർന്നെന്നും വരാം. അവിചാരിതമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ ഇതിനുപുറമെയാണ്. നിരവധി തവണ പരീക്ഷിക്കപ്പെടുകയും വിക്ഷേപണശേഷി തെളിയിക്കുകയും ചെയ്ത റോക്കറ്റുകള്‍ വരെ അവിചാരിതമായി തകർന്നു പോയെന്നും വരാം. കോടികള്‍ മുടക്കി ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത ജി. എസ്.എല്‍.വി – ഡി 3 വിക്ഷേപണത്തേത്തുടർന്ന് നിമിഷങ്ങൾക്കുള്ളില്‍ കടലില്‍ തകര്ന്നു വീണത് ആരും മറന്നിട്ടുണ്ടാവില്ല. 2010 ലാണ് ഈ അപകടം സംഭവിച്ചത്. 2003 ല്‍ ബ്രസീലിന്റെ വി.എല്‍.എസ് എന്ന ചെറിയ വിക്ഷേപണ വാഹനം തകർന്ന് വീണത് ജനവാസ മേഖലയിലാണ്. 21 പേർക്കാണ് ഈ ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത്.

സാമ്പത്തിക നഷ്ടം അതിനുപുറമെയാണ്. 2013 ല്‍ വിക്ഷേപിച്ച ഉടനെ പ്രോട്ടോണ്‍ റോക്കറ്റ് തകർന്നത് സമീപകാലത്തുണ്ടായ മറ്റൊരപകടമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യന്ത്ര സാമഗ്രികളുമായി പുറപ്പെട്ട അന്റാറസ് റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകർന്നു വീണത് 2014 ഒക്‌ടോബറിലാണ്. 2015 ജൂണ്‍ 28 ന് ആണ് ഫാൽക്കണ്‍ റോക്കറ്റ് കേപ് കനാവറിലെ വിക്ഷേപണത്തറയില്‍ നിന്ന് പുറപ്പെട്ടയുടന്‍ തകർന്നു വീണത്. ആമോസ്-6 എന്ന കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുമായി കുതിച്ചുയർന്ന സ്‌പേസ് എക്‌സ് ഫാൽക്കണ്‍ – 9 വിക്ഷേപണവാഹനം വിക്ഷേപണത്തറയില്‍ തകർന്നു വീണത് 2016 സെപ്തംബര്‍ 1 ന് ആണ്. കോടികളുടെ നഷ്ടമാണ് അതുണ്ടാക്കിയത്. വിക്ഷേപണത്തറയാകെ താറുമാറായി. ഫേസ്ബുക്കിന്റെ പ്രവർത്തനങ്ങൾക്കായി വിക്ഷേപിക്കുന്നതിനായിരുന്നു ആമോസ് – 6 കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് രൂപകല്പന ചെയ്തത്.

 

dd232 19

റോക്കറ്റിന്റെ ഇന്ധന ടാങ്കിലുണ്ടായ നേരിയ തകരാറാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്. ഇവയെല്ലാം ആധുനിക വിക്ഷേപണ ചരിത്രത്തില്‍ നടന്ന അപകടങ്ങളാണ്. ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ പരാജയപ്പെട്ട ദൗത്യങ്ങളും ജീവഹാനി ഉൾപ്പടെയുളള ദുരന്തങ്ങളും ഈ മേഖലയില്‍ സാധാരണമാണെന്ന് കാണാന്‍ കഴിയും

ദുരന്തങ്ങൾക്കും പരാജയങ്ങൾക്കുമൊന്നും മനുഷ്യന്റെ ഇച്ഛാശക്തിയെ തടഞ്ഞുനിർത്താന്‍ കഴിയില്ല. ഇന്ന് മനുഷ്യന് ആകാശം അതിരുകളല്ല. അനന്ത വിഹായസിലേക്ക് മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പറന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രയാണത്തെ തടഞ്ഞുനിർത്താൻ കഴിയുന്ന ഗുരുത്വബലമൊന്നും പ്രതിബന്ധങ്ങൾക്കില്ല. എന്നാല്‍ ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങള്‍ മനുഷ്യന്റെ ശാസ്ത്രാഭിമുഖ്യത്തിന്റെയും അന്വേഷണ ത്വരയുടെയും അടയാളങ്ങള്‍ മാത്രമായിരിക്കില്ല. കണിശമായ വാണിജ്യ താത്പര്യങ്ങളായിരിക്കും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ പിന്നിലെ ചാലക ശക്തിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം