fbpx
Connect with us

Science

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ

Published

on

വരാനിരിക്കുന്നത് സൂപ്പര് കണ്ടക്ടറുകളുടെ നാളുകൾ

Sabu Jose

ഇന്ന് ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഊര്ജത്തിന്റെ നഷ്ടത്തില് പകുതിയും സംഭവിക്കുന്നത് പ്രസരണത്തിലാണ്. അതിചാലകത ഉപയോഗപ്പെടുത്താന് കഴിഞ്ഞാല് പ്രസരണനഷ്ടം ഒഴിവാക്കാന് കഴിയുമെന്നാണ് ആധുനിക ഗവേഷണങ്ങള് തെളിയിക്കുന്നത്. കാന്തിക പ്ലവന തത്വമനുസരിച്ച് അവിശ്വസനീയമായ വേഗതയില് ഭൂമിയുടെ കാന്തിക ക്ഷേത്രം ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്, ഇന്നുള്ളതിന്റെ ആയിരക്കണക്കിന് ഇരട്ടി ശക്തിയും ബുദ്ധി കൂര്മതയുമുള്ള സൂപ്പര് കംപ്യൂട്ടറുകള്, അസാധാരണ കഴിവുകളുള്ള വൈദ്യുത ഉപകരണങ്ങള്, അണുസംയോജനം വഴി ഊര്ജം ഉല്പാദിപ്പിക്കുന്ന അപകട രഹിതമായ ആണവറിയാക്ടറുകള് തുടങ്ങി ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാന് കഴിയുന്ന കണ്ടുപിടിത്തങ്ങളാണ് അതിചാലകതയെ അടിസ്ഥാനമാക്കി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്.

ചാലകങ്ങളിലൂണ്ടാകുന്ന വൈദ്യുതരോധത്തിന്റെ പ്രധാന കാരണം വൈദ്യുതി ചാലന സമയത്ത് ചൂട് കാരണമുണ്ടാകുന്ന പ്രതിരോധമാണ്. താപനില സാധ്യമായിടത്തോളം താഴ്ത്തിക്കൊണ്ടു വരികയാണ് അതിനുള്ള പ്രതിവിധി. കേവല പൂജ്യം അഥവാ പൂജ്യം കെല്വിന് (-273 ഡിഗ്രി സെല്ഷ്യസ്) താപനിലയില് ചാലകങ്ങളുടെ രോധം പൂര്ണമായി നഷ്ടമാകും. ഊര്ജം പ്രസരണ നഷ്ടം കൂടാതെ ചാലകങ്ങളിലൂടെ പ്രവഹിക്കും. എന്നാല് ഈ താപനില നിലനിര്ത്തിക്കൊണ്ട് പോകാന് വളരെബുദ്ധിമുട്ടും പണച്ചെലവ് ഏറെയുമാണ്. ഇപ്പോള് പരീക്ഷണശാലയുടെ പുറത്ത് 4.2 കെല്വിന് താപനില്യില് വരെ അതിചാലകത സൃഷ്ടിക്കാന് കഴിഞ്ഞിട്ടുണ്ട്. അതിനായി ഉപകരണങ്ങള് ദ്രവ ഹീലിയം നിറച്ച സംഭരണികളില് താഴ്ത്തിയിടേണ്ടതുണ്ട്. അതുകൊണ്ടാക്കെത്തന്നെ അതിചാലകത ഉപയോഗിക്കുന്ന മേഖലകള് ഇന്ന് ചുരുക്കമാണ്. അവ കാന്തിക പ്ലവന രീതിയില് ചലിക്കുന്ന അതിവേഗ ട്രെയിനുകള്, കാന്തിക അനുരണന ബിംബവത്ക്കരണ ഉപകരണങ്ങള്, അണുസംയോജന ഗവേഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങള് എന്നിവയിലൊക്കെ ഒതുങ്ങി.

Advertisement

അതിചാലകതയുടെ ശാസ്ത്രം

താപനില കുറയുമ്പോള് ഒരു ചാലകത്തിന്റെ വൈധ്യുത രോധം പൂജ്യത്തോടടുക്കും. ആ സമയം അവയുടെ ചാലകത അസാധാരണമാം വിധം വര്ധിക്കും. ഈ പ്രതിഭാസമാണ് അതിചാലകത. 1911 ഡച്ച് ഭൗതിക ശാസ്ത്രജ്ഞനായ കാമര്ലിങ് ഓണ്സ് ആണ് അതിചാലകത കണ്ടുപിടിച്ചത്. ആ സമയത്ത് വളരെയധികം താഴ്ന്ന താപനിലയില് മാത്രമേ അതിചാലകത സാധ്യമാകുമായിരുന്നുള്ളൂ. എന്നാല് പിന്നീട് നടന്ന ഗവേഷണങ്ങള് ഉയര്ന്ന താപനിലയിലും അതിചാലകത സാധ്യമാകും എന്ന് കണ്ടെത്തി.
വൈദ്യുതി യഥേഷ്ടം കടന്നുപോകുന്ന വസ്തുക്കളെയാണ് ചാലകങ്ങള് എന്നു വിളിക്കുന്നത്. ഇരുമ്പ്, ചെമ്പ്, അലുമിനിയം മുതലായ ലോഹങ്ങള് നല്ല ചാലകങ്ങളാണ്. എന്നാല് ഈ ചാലകങ്ങളിലെല്ലാം വൈദ്യുതി കടന്നുപോകുന്നതിന് പ്രതിരോധവും ഉണ്ട്. ഈ പ്രതിരോധം ഊഷ്മാവ് കുറയുന്നതിനനുസരിച്ച് ക്രമമായി കുറയും. താപനില കുറഞ്ഞു കുറഞ്ഞ് കേവല പൂജ്യത്തോടടുക്കുമ്പോള് വൈദ്യുത വാഹന ക്ഷമത സീമാതീതമായി വര്ധിക്കുന്നു. ഇതാണ് അതിചാലകതയുടെ ശാസ്ത്രം.

ചാലകങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവര്ത്തനം കാരണമാണ് അവയിലൂടെ വൈദ്യുതി പ്രവഹിക്കാന് കാരണം. ഊഷ്മാവ് കൂടുമ്പോള് ഇലക്ട്രോണുകളുടെ ചലനത്തിന് തടസമുണ്ടാവുകയും വൈദ്യുത വാഹനശേഷി കുറയുകയും ചെയ്യുന്നു. ഊഷ്മാവ് കുറയുമ്പോള് പ്രതിരോധം കുറയുകയും വൈദ്യുത വാഹനശേഷി വര്ധിക്കുകയും ചെയ്യുന്നു. ഇവയാണ് അതിചാലകങ്ങള്. എല്ലാ ലോഹങ്ങളും അതിചാലകങ്ങളല്ല. ലെഡ്, ടിന്, മെര്ക്കുറി തുടങ്ങിയ മൂലകങ്ങള് അതിചാലക സ്വഭാവം കാണിക്കുന്നവയാണ്. എന്നാല് ഉയര്ന്ന കാന്തികക്ഷേത്രം സൃഷ്ടിക്കാന് പാകത്തിലുള്ള വൈദ്യുതി കടത്തിവിടുമ്പോള് അവ അതിചാലക സ്വഭാവം ഉപേക്ഷിക്കും. എന്നാല് പുതിയ സംയുക്തങ്ങളായ നിയോബിയം, ടൈറ്റാനിയം എന്നിവയുടെ ഓക്സൈഡുകളുടെ സങ്കരങ്ങള്ക്ക് ഈ പ്രശ്നമില്ല. ഉയര്ന്ന മര്ദത്തില് താപനില 52 കെല്വിനില് വരെ ഇവ അതിചാലകത പ്രദര്ശിപ്പിക്കും. എന്നാല് മര്ദം അന്തരീക്ഷ മര്ദത്തിന്റെ ആയിരം മടങ്ങാകുമ്പോള് ഈ സംയുക്തങ്ങളുടെ തന്മാത്രാ ഘടന നശിക്കുന്നതായി കണ്ടെത്തി. പിന്നീട് യിട്രിയം എന്ന മൂലകം അടങ്ങിയ സംയുക്തങ്ങള് ഉപയോഗിച്ചപ്പോള് താപനില 100 കെല്വിന് വരെ ഉയര്ത്താന് സാധിച്ചു. സാധാരണ താപനിലയില് അതിചാലകങ്ങളെ നിര്മിക്കുകയാണ് അന്തിമ ലക്ഷ്യം. ട്രാന്സിസ്റ്ററുകള് ലോകത്തെ മാറ്റിമറിച്ചതുപോലെ അതും ഭൗതിക ശാസ്ത്രത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും. പരീക്ഷണശാലയില് അത് സാധ്യമായി എന്നാണ് ശാസ്ത്രലോകത്തുനിന്നുമുള്ള പുതിയ വാര്ത്ത.

ബി.സി.എസ് സിദ്ധാന്തം

അതിചാലകത കണ്ടെത്തിക്കഴിഞ്ഞ് ഏകദേശം അന്പത് വര്ഷങ്ങള്ക്കു ശേഷമാണ് അതിനൊരു സൈദ്ധാന്തിക വിശദീകരണം നല്കുന്നത്. അതിചാലകതയേക്കുറിച്ച് ഗവേഷണം നടത്തിയ ജോണ് ബാര്ഡീന്, ലിയോ കൂപ്പര്, ജോണ് ഷ്രൈഫര് എന്നിവരുടെ ഗവേഷണ ഫലങ്ങളില് നിന്ന് ഉരുത്തിരിഞ്ഞുവന്ന സിദ്ധാന്തമാണ് ബി. സി. എസ് സിദ്ധാന്തം. മൂവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള് കൂട്ടിച്ചേര്ത്താണ് ഈ സിദ്ധാന്തത്തിന് പേരിട്ടിരിക്കുന്നത്. 1972 ല് ഭൗതികശാസ്ത്ര നൊബേല് പുരസ്ക്കാരം ലഭിച്ചത് ഈ സിദ്ധാന്തത്തിനാണ്.

പദാര്ഥത്തിന്റെ വൈദ്യുത ചാലകതയ്ക്ക് കാരണമായ ഇലക്ട്രോണുകളും ഇലക്ട്രോണുകളുടെ ക്രിസ്റ്റല് ജാലികയുടെ കമ്പനങ്ങളും തമ്മിലുള്ള പ്രതിക്രിയയാണ് അതിചാലകതയ്ക്ക് ആധാരം എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഒരു ചാലകത്തില് ധാരാളം സ്വതന്ത്ര ഇലക്ട്രോണുകള് ഉണ്ട്. ചാലകം അതിചാലകമായി മാറുമ്പോള് ഇതില് രണ്ടെണ്ണം ചേര്ന്ന് ഒരു ജോടിയായി മാറുന്നു. കൂപ്പര് ജോടികള് എന്നാണിതിന് പറയുന്ന പേര്. ക്രിസ്റ്റല് ജാലികയുടെ കമ്പനമാണ് ഇവയെ ഒന്നിച്ച് നിര്ത്തുന്നത്. വിപരീത ചാര്ജുള്ള ഇവയെ വേര്പെടുത്താന് കഴിയാത്തവിധം ഒന്നിച്ചുനില്ക്കുന്നതിനാല് ഇവയ്ക്ക് സുഗമമായി വൈദ്യുതി കടത്തിവിടാന് കഴിയും. പരസ്പരം കൂട്ടിയിടിച്ചാല് പോലും ഇവ വേര്പെടുന്നില്ല. അതിനാല് ഇലക്ട്രോണുകള്ക്കുണ്ടാകുന്ന സഞ്ചാര തടസം പോലും ഇവയ്ക്ക് അനുഭവപ്പെടില്ല. ഇതാണ് അതിചാലകതയ്ക്ക് കാരണം.

വെല്ലുവിളികളും പ്രതീക്ഷയും

Advertisement

1990 കളില് ശാസ്ത്രജ്ഞര് 100 കെല്വിന് താപനിലയില് വരെ പ്രത്യേക മൂലക സംയുക്തങ്ങള് ഉപയോഗിച്ച് അതിചാലകത സൃഷ്ടിച്ചിട്ടുണ്ട്. ദ്രവ ഹീലിയത്തിനു പകരം ദ്രവ നൈട്രജന് ഉപയോഗിക്കാമെന്നും കണ്ടെത്തി. താഴ്ന്ന ഊഷ്മാവില് വസ്തുക്കള്ക്കുണ്ടാകുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കാന് തുടങ്ങിയപ്പോഴാണ് മെര്ക്കുറിയുടെ പ്രതിരോധം നാല് കെല്വിനില് കുത്തനെ കുറഞ്ഞ് പൂജ്യമായിത്തീരുന്നു എന്ന് കണ്ടെത്തിയത്. അതുവരെ പൂജ്യം കെല്വിനില് മാത്രമേ ഇതു സംഭവിക്കു എന്നാണ് കരുതിയിരുന്നത്. ഒരു ചാലകം അതിചാലകമായി മാറുന്ന താപനിലയാണ് സംക്രമണ താപനില . ഓരോ പദാര്ഥത്തിനും സംക്രമണ താപനില വ്യത്യസ്തമായിരിക്കും. ഈ കണ്ടെത്തലോടുകൂടി അതിചാലകത അന്തരീക്ഷ താപനിലയിലേക്കും കൊണ്ടുവരാം എന്ന വിശ്വാസം ശക്തമായി. അതോടുകൂടി അതിചാലകത ഭൗതിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണവിഷയവുമായി മാറി.

അതിചാലകതയുടെ ഉപയോഗങ്ങള്

അതിചാലകതയുടെ ഏറ്റവും വലിയ ഉപയോഗമാണ് ഊര്ജ സംരക്ഷണം. ഇന്ന് പവര് സ്റ്റേഷനുകളില് നിന്നയയ്ക്കുന്ന വൈദ്യുതി മുഴുവനും നമുക്ക് വീടുകളില് കിട്ടുന്നില്ല. വൈദ്യുതി വഹിച്ചുകൊണ്ടുപോകുന്ന ചാലകങ്ങളുടെ രോധമാണ് ഇതിന് കാരണം. അന്തരീക്ഷ താപനിലയില് അതിചാലകങ്ങള് സാധ്യമായാല് അയയ്ക്കുന്ന മുഴുവന് വൈദ്യുതിയും നമുക്ക് ലഭിക്കും. ഇന്നത്തെ ഊര്ജ ദൗര്ലഭ്യത്തിന് ഇത് വലിയൊരളവ് പരിഹാരമാകും. അതിചാലകങ്ങള് വ്യാപകമായി ഉപയോഗിക്കാന് പോകുന്ന മറ്റൊരു മേഖലയാണ് വിദ്യുത്കാന്തങ്ങളുടെ നിര്മാണം. സാധാരണ ചാലകങ്ങളുപയോഗിച്ച് ശക്തിയേറിയ കാന്തങ്ങള് നിര്മിച്ചാല് ഉയര്ന്ന രോധംകാരണം അവ കത്തിപ്പോകാന് സാധ്യതയുണ്ട്. എന്നാല് അതിചാലകങ്ങളില് രോധമില്ലാത്തതിനാല് ഇങ്ങനെ സംഭവിക്കുന്നില്ല. വേഗം കൂടിയ മാഗ്നെറ്റിക് ട്രെയിനുകളില് ഇത് അനിവാര്യമാണ്. പക്ഷെ ഇന്നത്തെ അവസ്ഥയില് ഇത് പൂര്ണമായും സാധ്യമല്ല. കാരണം ചെമ്പ് കമ്പികള് പോലെ യഥേഷ്ടം ചുരുളാക്കാന് പറ്റിയ അതിചാലകങ്ങള് ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ടിന്, നിയോബിയം, വനേഡിയം, ഗാലിയം എന്നീ മൂലകങ്ങള് ചേര്ന്ന കൂട്ടുലോഹങ്ങളാണ് ഇന്ന് കണ്ടുപിടിക്കപ്പെട്ട അതിചാലകങ്ങളില് വച്ച് അക്കാര്യത്തിനായി ഉപയോഗിക്കാന് പറ്റിയവ. എന്നാല് ഇവയെ വളരെ താഴ്ന്ന താപനിലയില് നിലനിര്ത്തണം.

മനുഷ്യശരീരത്തിന്റെ ആന്തരിക ചിത്രങ്ങളെടുക്കാനുള്ള ഒരു സങ്കേതമാണ് എം.ആര്.ഐ. വളരെ ശക്തിയേറിയ കാന്തിക ക്ഷേതം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതില് ഉപയോഗിക്കുന്ന കാന്തിക ക്ഷേത്രത്തിന്റെ തീവ്രത ഏതാണ് 3-4 ടെസ്ല വരും. ഇത് ഭൂകാന്തികതയുടെ ഒരുലക്ഷം മടങ്ങാണ്. എം.ആര്.ഐ ഉപകരണത്തില് ഉപയോഗിക്കുന്ന അതിചാലക വൈദ്യുതവാഹി വളരെ കുറച്ച് ഊര്ജം മാത്രമേ നഷ്ടപ്പെടുത്തുന്നുള്ളൂ. ഈ മേഖലയിലുള്ള ഗവേഷണങ്ങള് സൂചിപ്പിക്കുന്നത് വരാനിരിക്കുന്നത് അതിചാലകതയുടെയും സൂപ്പര് കണ്ടക്ടറുകളുടെയും നാളുകളാണെന്നാണ്.

Advertisement

 900 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment14 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment48 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »