fbpx
Connect with us

Science

അന്താരാഷ്ട്ര കണികാ പരീക്ഷണങ്ങളിൽ ഇന്ത്യ

അന്താരാഷ്ട്ര സഹകരണത്തോടെയുള്ള നിരവധി മെഗാ ശാസ്ത്ര പ്രൊജക്ടുകളിൽ ഇന്ന് ഇന്ത്യ പങ്കാളിയാണ്. രാഷ്ട്രീയ ചേരിതിരിവുകൾ നിലനിൽക്കുമ്പോഴും

 163 total views

Published

on

അന്താരാഷ്ട്ര കണികാ പരീക്ഷണങ്ങളിൽ ഇന്ത്യ

സാബുജോസ്

അന്താരാഷ്ട്ര സഹകരണത്തോടെയുള്ള നിരവധി മെഗാ ശാസ്ത്ര പ്രൊജക്ടുകളിൽ ഇന്ന് ഇന്ത്യ പങ്കാളിയാണ്. രാഷ്ട്രീയ ചേരിതിരിവുകൾ നിലനിൽക്കുമ്പോഴും ഇത്തരം അതിർവരമ്പുകൾ ശാസ്ത്രലോകത്ത് ഇല്ലെന്ന് തെളിയിക്കുന്നതാണ് ബഹുരാഷ്ട്ര പ്രൊജക്ടുകൾ.

ഫെയർ

ഒമ്പത് ലോകരാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഫെയർ പദ്ധതിയിൽ (Facility for Antiproton and Ion Research‐ FAIR) ഇന്ത്യയും പങ്കാളിയാണ്. ഇന്ത്യയെ കൂടാതെ ഫ്രാൻസ്, ജർമ്മനി, പോളണ്ട്, റൊമാനിയ, റഷ്യ, സ്വീഡൻ, സ്ലൊവേന്യ എന്നീ രാജ്യങ്ങളും പദ്ധതിയിൽ സഹകാരികളാണ്. 200 കോടി യു എസ് ഡോളർ ചെലവ് വരുന്ന ഈ അന്താരാഷ്ട്ര കണികാ പരീക്ഷണശാല ജർമ്മനിയിലാണ് നിർമ്മിക്കുന്നത്. 1100 മീറ്റർ ചുറ്റളവുള്ള സർക്കുലർ ടണൽ ആണ് പരീക്ഷണശാലയുടെ പ്രധാന ഭാഗമായ ആക്സിലറേറ്റർ. 20 ഹെക്ടർ പ്രദേശത്താണ് പരീക്ഷണശാല സ്ഥാപിക്കുന്നത്. 50 രാജ്യങ്ങളിൽ നിന്നുള്ള 3000 ൽ പരം ശാസ്ത്രജ്ഞർക്ക് പരീക്ഷണശാല ഉപയോഗപ്പെടുത്താം. ദ്രവ്യത്തിന്റെ ഘടനയും രൂപീകരണവും മഹാവിസ്ഫോടനം മുതൽ ഇതുവരെയുള്ള പ്രപഞ്ച പരിണാമവും ഈ പരീക്ഷണശാലയിൽ പഠന വിഷയമാണ്.
നാല് ഗവേഷണ പദ്ധതികളാണ് ഫെയറിൽ നടപ്പിലാക്കുന്നത്. ദ്രവ്യവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ (Compressed Baryonic Matter-CBM), ന്യൂസ്ററാർ(Nuclear STructure, Astrophysics and Reactions‐NuSTAR), ആപ്പ (Atomic Plasma Physics and Applications‐APPA), പാണ്ട (Antiproton Annihilation at Darmsadt‐PANDA) എന്നിവയാണവ. ഇന്ത്യൻ ശാസ്ത്രജ്ഞർ ഇപ്പോൾ ന്യൂസ്റ്റാർ പദ്ധതിയ്ക്ക് ആവശ്യമായ ഹൈ റെസല്യൂഷൻ ഗാമാ റേ സ്പെക്ട്രോമീറ്റർ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു.

Advertisementഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പെരിമെന്റൽ റിയാക്ടർ

ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിർമ്മിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ പവർ പ്ലാന്റാണ് ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പെരിമെന്റൽ റിയാക്ടർ (ITER). ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, കൊറിയ, റഷ്യ, അമേരിക്ക എന്നിവരാണ് മറ്റു പങ്കാളികൾ. നക്ഷത്രങ്ങളിലും സൂര്യനിലും ഊർജ്ജോൽപ്പാദനം നടക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ കൂടിച്ചേർന്ന് ഭാരം കൂടിയ അണുകേന്ദ്രമായി മാറുമ്പോൾ ധാരാളം ഊർജ്ജം പുറത്ത് വിടും. നക്ഷത്രങ്ങളുടെ കേന്ദ്രത്തിലെ താപനിലയും മർദ്ദവും ഗുരുത്വാകർഷണവുമൊന്നും പരീക്ഷണശാലയിൽ സൃഷ്ടിക്കുക എളുപ്പമല്ല. വൈദ്യുത കാന്തങ്ങളുപയോഗിച്ച് നിയന്ത്രിതമായി ഫ്യൂഷൻ നടത്താൻ കഴിയുമെന്ന സിദ്ധാന്തത്തിന്റെ പ്രയോഗവൽക്കരണമാണ് ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പെരിമെന്റൽ റിയാക്ടറിൽ നടത്താനുദ്ദേശിക്കുന്നത്. 4000 കോടി ഡോളർ വരുന്ന ഈ ഭീമൻ പ്രൊജക്ടിന്റെ 45 ശതമാനവും വഹിക്കുന്നത് യൂറോപ്യൻ യൂണിയനാണ്. മറ്റു രാജ്യങ്ങൾ 9 ശതമാനം വീതം മുതൽ മുടക്ക് നടത്തുന്നു. ക്ലീൻ എനർജി എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കൂളിംഗ് വാട്ടർ സിസ്റ്റം, ക്രയോജനിക് സിസ്റ്റം, ഇലക്ട്രോൺ ഹീറ്റിംഗ് സിസ്റ്റം, ഡയഗ്നോസ്ററിക്ക് ന്യൂട്രൽ ബീം സിസ്റ്റം തുടങ്ങിയവയിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നത്.

ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി

തമിഴ്നാട്ടിലെ തേനിയിൽ 1500 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാനാരംഭിക്കുന്ന ന്യൂട്രിനോ പരീക്ഷണശാലയാണ് ഐ എൻ ഒ (India based Neutrino Observatory‐INO). കണികാഭൗതികത്തിലെ സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ച് ന്യൂട്രിനോകൾ മൗലിക കണങ്ങളാണ്. സൂര്യൻ, നക്ഷത്രങ്ങൾ അന്തരീക്ഷം എന്നിവയാണ് ന്യൂട്രിനോകളുടെ ഉറവിടങ്ങൾ. ന്യൂട്രിനോകളെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്. കടന്നുപോകുന്ന വസ്തുക്കളെ അയണീകരിക്കുകയോ പ്രതിപ്രവർത്തിക്കുകയോ ചെയ്യാത്തതുകൊണ്ട് ന്യൂട്രിനോകൾക്ക് ഏതു വസ്തുവിൽ കൂടിയും അനായാസം തുളച്ച് കടന്നുപോകാൻ കഴിയും. ന്യൂട്രിനോ ഡിക്ടറ്ററുകൾ തുരങ്കങ്ങളിലോ ഖനികൾക്കുള്ളിലോ ആണ് സാധാരണ സ്ഥാപിക്കാറുള്ളത്. ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി അന്താരാഷ്ട്ര പരീക്ഷണശാലയാണ്. രണ്ടു കിലോമീറ്റർ നീളമുള്ള ടണൽ ആണ് പരീക്ഷണശാലയുടെ പ്രധാനഭാഗം. അന്തരീക്ഷ ന്യൂട്രോണുകളെ കുറിച്ചുള്ള പഠനമാണ് പരീക്ഷണശാലയിൽ നടക്കുന്നത്.

Advertisementമധുരയിലുള്ള സെന്റർ ഫോർ ഹൈ എനർജി ഫിസിക്സിനു പുറമെ ഇന്ത്യയിലും വിദേശത്തുമായുള്ള 21 ഗവേഷണ സ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളികളാണ്. പ്രപഞ്ചരഹസ്യങ്ങളുടെ സന്ദേശവാഹകരാണ് ന്യൂട്രിനോകൾ. ന്യൂട്രിനോകളെ കുറിച്ചുള്ള പഠനം പ്രപഞ്ചത്തെകുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകൾ നവീകരിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും സഹായിക്കും.

സേൺ

യൂറോപ്യൻ ഓർഗനൈസേഷൻ ഓഫ് ന്യൂക്ലിയർ റിസർച്ചുമായി (European Organization of Nuclear Reasearch‐CERN) 1991 മാർച്ച് 28 ന് ഒപ്പുവച്ച ധാരണ പ്രകാരം സേണിന്റെ നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷശാലയായ ലാർജ്ജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) പ്രവർത്തനത്തിൽ ഇന്ത്യയും പങ്കാളിയാണ്. 1996 മാർച്ച് 29 ന് ആണ് പരീക്ഷണശാല പ്രവർത്തനമാരംഭിച്ചത്. 2017 ആയപ്പോഴേക്കും LHC പരീക്ഷണങ്ങളിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പങ്ക് ഗണ്യമായി വർദ്ധിച്ചു. പ്രപഞ്ചോൽപ്പത്തി, ജീവന്റെ ഉത്ഭവം തുടങ്ങി ഉന്നത ഊർജ്ജ നിലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള പരിശ്രമമാണ് പരീക്ഷണശാലയിൽ നടക്കുന്നത്.

ഫ്രാൻസ്, സ്വിറ്റ്സർലന്റ് അതിർത്തിയിൽ ഭൂമിക്കടിയിൽ 100 മീറ്റർ ആഴത്തിൽ 27 കിലോമീറ്റർ ചുറ്റളവിലാണ് ഈ തുരങ്ക പരീക്ഷണശാലയുള്ളത്. പ്രോട്ടോണുകളുടെയും ലെഡ് അയോണുകളുടെയും കൂട്ടിയിടിയാണ് ഇവിടെ നടത്തുന്നത്. മാസുള്ള കണികകളെയാണ് ഹാഡ്രോണുകൾ എന്ന് വിളിക്കുന്നത്. 13 ടെറാ ഇലക്ട്രോൺ വോൾട്ട്് (TeV) ഊർജ്ജനിലയത്തിലാണ് പ്രോട്ടോൺ സംഘട്ടനം നടക്കുന്നത്, അയോൺ സംഘട്ടനം 5.7 TeV യിലും. പ്രകാശ വേഗതയുടെ അടുത്താണ് ഈ സൂക്ഷ്മ കണികകളുടെ സഞ്ചാരം ക്രമീകരിക്കുന്നത്. വൈദ്യുത കാന്തങ്ങൾ ഉപയോഗിച്ചാണ് സഞ്ചാര വേഗത നിയന്ത്രിക്കുന്നത്.

Advertisementകോളറൈഡിന്റെ രണ്ട് പ്രധാന പരീക്ഷണങ്ങളായ ആലീസിന്റെയും (A Large Iron Collider Experiment‐ALICE) സി എം എസ്സിന്റെയും (Compact Muon Solenoid‐CMS) നിർമ്മാണത്തിലും ഓപ്പറേഷനിലും ഇന്ത്യൻ ശാസ്ത്രജ്ഞരും എൻജിനീയർമാരും പങ്കെടുത്തിട്ടുണ്ട്. ലാർജ്ജ് ഹാഡ്രോൺ കോളറൈഡിൽ നടത്തിയിട്ടുള്ള പല പ്രമുഖ കണ്ടെത്തലുകൾക്ക് പിന്നിലും ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പങ്കുണ്ട്. 2012 ലെ ഹിഗ്സ് ബോസോൺ കണ്ടുപിടുത്തത്തിലും 2015 ലെ ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ നിർമ്മാണത്തിലും ഇൻഡോറിലെ രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിലെ ( RRCAT) ശാസ്ത്രജ്ഞർ പങ്കാളികളായിരുന്നു.

 164 total views,  1 views today

Advertisement
Entertainment5 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment5 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy6 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment6 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment6 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment7 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured7 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized10 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment10 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment11 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment13 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment14 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement