fbpx
Connect with us

knowledge

തിരുവനന്തപുരത്തു വീണാൽ ഗോവയിലെ ജനാലച്ചില്ലും തകരും, ഭീകരനാണിവിൻ ഭീകരൻ

Published

on

ആണവബോംബുകളെ കുറിച്ചും ആണവ പരീക്ഷണങ്ങളെ കുറിച്ചും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എഴുതുകയാണ് സാബുജോസ്

Sabu Jose

ബുദ്ധൻ ചിരിക്കുന്നു – ഓപ്പറേഷൻ ശക്തി

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോഡ് നാമമാണ് ഓപറേഷൻ സ്മൈലിങ് ബുദ്ധ. 1974 മേയ് 18ന് രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ അണുപരീക്ഷണം നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാത്ത മറ്റൊരു രാജ്യം നടത്തുന്ന ആദ്യത്തെ അണുപരീക്ഷണമായിരുന്നു അത്. എട്ടു കിലോടൺ ടി.എൻ.ടിയായിരുന്നു ബോംബിന്റെ പ്രഹര ശേഷി. ഇന്ത്യ 1998 ൽ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണവും പൊഖ്റാനിലായിരുന്നു. ഓപറേഷൻ ശക്തി എന്നാണ് ഈ പരീക്ഷണത്തിെൻറ കോഡ്നാമം. 1998 മേയ് 11 നും 13 നും നടത്തിയ അഞ്ചു പരീക്ഷണങ്ങളിൽ ആദ്യത്തേത് ഫ്യൂഷൻ ബോംബും (Hydrogen Bomb) ബാക്കി നാലെണ്ണം ഫിഷൻ ബോംബുകളുമായിരുന്നു (Atom Bomb). 12 കിലോടൺ പ്രഹരശേഷിയുള്ളതായിരുന്നു ആദ്യത്തെ പരീക്ഷണം. രണ്ടാമത്തെ പരീക്ഷണത്തിെൻറ പ്രഹരശേഷി 43 കിലോടണ്ണുമാണ്. മറ്റ് മൂന്നു പരീക്ഷണങ്ങളും ഒരു കിലോ ടണ്ണിലും കുറവ് പ്രഹരശേഷിയുള്ളവയായിരുന്നു.

Advertisement 

ആണവലോകം

അണുവിഘടനമോ അണുസംയോജനമോ കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളെയാണ് ആണവായുധം അല്ലെങ്കിൽ അണുബോംബ് എന്നു വിളിക്കുന്നത്. ആണവ പ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതിപ്രഹരശേഷിയുള്ള ആയുധങ്ങളാണ്. അണുവിഘടനംമൂലം പ്രവർത്തിക്കുന്ന ആയുധങ്ങളിൽ ആണവ നിലയങ്ങളിൽനിന്ന് വ്യത്യസ്തമായി ശൃംഖലാ പ്രവർത്തനം (chain reaction) അനിയന്ത്രിത രീതിയിലാണ് നടക്കുന്നത്. അതായത് സെക്കൻഡിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങൾ വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവിൽ താപം ഉൽപാദിപ്പിക്കപ്പെടുന്നു. ഇതിനെക്കാൾ നശീകരണ ശേഷിയുള്ളവയാണ് അണുസംയോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങൾ. ഇത്തരം ആയുധങ്ങളിലും അണുസംയോജനം ആരംഭിക്കുന്നതിനാവശ്യമായ ഉയർന്ന താപം ഉണ്ടാക്കുന്നത് ഒരു അണുവിഘടന പ്രവർത്തനത്തിലൂടെയാണ്. അണുസംയോജനം അടിസ്ഥാനമാക്കിയുള്ള ആയുധങ്ങളെ ഹൈഡ്രജൻ ബോംബ് എന്നോ തെർമോന്യൂക്ലിയർ ആയുധങ്ങൾ എന്നോ ആണ് പറയുന്നത്.

 

Advertisementന്യൂക്ലിയർ ക്ലബ്

ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടിക ന്യൂക്ലിയർ ക്ലബ് എന്നാണ് അറിയപ്പെടുന്നത്. നിലവിൽ ഒൻപത് ലോകരാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങൾ ആണവായുധ രാഷ്ട്രങ്ങൾ എന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ആണവായുധ നിർവ്യാപന കരാർ വഴിയായി അറിയപ്പെടുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നിവയാണ് ഈ രാജ്യങ്ങൾ. ആണവായുധ നിർവ്യാപന കരാർ രൂപപ്പെടുത്തിയ ശേഷം അതിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ഉത്തര കൊറിയയും ഇസ്രയേലും ആണവായുധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ആറ്റം ബോംബ്

അണുവിഘടനം ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് ആറ്റം ബോംബ് അഥവാ ഫിഷൻ ബോംബ്. റേഡിയോ ആക്ടിവ് മൂലകങ്ങളായ യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ അണുകേന്ദ്രം ന്യൂട്രാണുകൾ ഉപയോഗിച്ച് തകർക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. അണുകേന്ദ്രം തകരുമ്പോൾ പുറത്തുവരുന്ന ന്യൂട്രാണുകൾ കൂടുതൽ അണുകേന്ദ്രങ്ങൾ തകർക്കുകയും അതൊരു ശൃംഖലാ പ്രതിപ്രവർത്തനത്തിനു കാരണമാവുകയും ചെയ്യും. അനിയന്ത്രിതമായ ഈ ശൃംഖലാ പ്രതിപ്രവർത്തനം കാരണം വലിയ തോതിൽ ഉൗർജം പുറന്തള്ളപ്പെടും. സ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന തീയും ചൂടും ഒരു പ്രദേശത്തെയാകെ തുടച്ചുനീക്കും. ഒരു യുദ്ധത്തിൽ അണുബോംബ് ഉപയോഗിച്ചത് അമേരിക്ക മാത്രമാണ്.

Advertisementബോംബ് സ്ഫോടനം ഉണ്ടാക്കുന്ന ആൾനാശത്തിനും മറ്റു നാശനഷ്ടങ്ങൾക്കും പുറമെ റേഡിയോ ആക്ടിവ് ഇന്ധനങ്ങളിൽനിന്നു പുറപ്പെടുന്ന മാരക വികിരണങ്ങൾ ആ പ്രദേശത്ത് വർഷങ്ങളോളം ദുരിതം വിതക്കും. ജനിതക വൈകല്യത്തിനും കാൻസർപോലെയുള്ള രോഗങ്ങൾക്കും ഇതു കാരണമാകും. സ്ഫോടനം സൃഷ്ടിക്കുന്ന വൻ പുകപടലം മാസങ്ങളോളം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അത് ആ പ്രദേശത്തെ താപനില വളരെ താഴ്ത്തുകയും സൂര്യനെ അദൃശ്യമാക്കുകയും ചെയ്യും. എപ്പോഴും രാത്രിയായ നിലയിലായിരിക്കും ആ പ്രദേശം. ആണവ ശൈത്യം എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്.

 

ഹൈഡ്രജൻ ബോംബ്

ന്യൂക്ലിയർ ഫ്യൂഷൻ ആധാരമാക്കി പ്രവർത്തിക്കുന്ന ആണവായുധമാണ് തെർമോന്യൂക്ലിയർ ബോംബ് അഥവാ ഹൈഡ്രജൻ ബോംബ്. ഭാരം കുറഞ്ഞ അണുകേന്ദ്രങ്ങൾ സംയോജിപ്പിച്ച് ഭാരം കൂടുതലുള്ള അണുകേന്ദ്രം സൃഷ്ടിക്കുമ്പോൾ വൻതോതിൽ ഉൗർജം പുറന്തള്ളപ്പെടും എന്ന സിദ്ധാന്തത്തെ പ്രയോഗവത്കരിക്കുകയാണ് ഈ ആയുധത്തിൽ ചെയ്യുന്നത്. ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രിഷ്യം എന്നിവയാണ് ഈ ബോംബിൽ അണുസംയോജനത്തിന് ഉപയോഗിക്കുന്നത്. ഹൈഡ്രജൻ ബോംബിന്റെ പ്രഹരശേഷി ആറ്റംബോബിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അമേരിക്ക, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, ഇന്ത്യ, ഇപ്പോൾ ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചിട്ടുണ്ട്. 1952 ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. 1961ൽ സോവിയറ്റ് യൂണിയൻ പരീക്ഷിച്ച ഹൈഡ്രജൻ ബോംബിന്റെ പ്രഹരശേഷി 50 മെഗാടൺ ടി.എൻ.ടിക്ക് തുല്യമായിരുന്നു.

Advertisement 

ഒരു ഫ്യൂഷൻ ബോംബ് സ്ഫോടനം നടത്തുന്നതിന് ഉയർന്ന താപനില ആവശ്യമാണ്. സൂര്യനിലും നക്ഷത്രങ്ങളിലുമാണ് സാധാരണയായി ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്നത്. ഉയർന്ന താപനിലയിൽ മാത്രമേ ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം അണുകേന്ദ്രമുണ്ടാവുകയുള്ളൂ. ഈ ഉയർന്ന താപനില സൃഷ്ടിക്കുന്നതിനുവേണ്ടി തെർമോന്യൂക്ലിയർ ബോംബിനുള്ളിൽ ഒരു ഫിഷൻ ബോംബും സജ്ജീകരിച്ചിരിക്കും. സ്ഫോടനത്തിെൻറ ആദ്യഘട്ടത്തിൽ ഫിഷൻ ബോംബ് പൊട്ടിത്തെറിക്കും. അതു സൃഷ്ടിക്കുന്ന ഉയർന്ന താപനിലയിൽ ഹൈഡ്രജൻ അണുകേന്ദ്രത്തിെൻറ ഫ്യൂഷൻ ആരംഭിക്കും. അതോടെ ഭീമമായ ഉൗർജവും വികിരണങ്ങളും പുറന്തള്ളപ്പെടും. ഈ വികിരണങ്ങളിലുള്ള ന്യൂട്രാണുകൾ വീണ്ടും ഫിഷൻ ബോംബിൽ ഉപയോഗിച്ചിട്ടുള്ള യുറേനിയം,
പ്ലൂട്ടോണിയം ഐസോടോപ്പുകളിൽ പതിക്കുകയും ശൃംഖലാ പ്രവർത്തനം ത്വരിതഗതിയിലാക്കുകയും ചെയ്യും. ബൂസ്റ്റഡ് ഫിഷൻ എന്നാണീ പ്രക്രിയക്ക് പറയുന്ന പേര്.

ന്യൂട്രാൺ ബോംബ്

വിസ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന വലിയ പങ്ക് ഉൗർജവും ന്യൂട്രാൺ വികിരണങ്ങളായി നാശം വിതയ്ക്കുന്ന ആണവായുധമാണ് എൻഹാൻസ്ഡ് റേഡിയേഷൻ വെപ്പൺ എന്നറിയപ്പെടുന്ന ന്യൂട്രാൺ ബോംബ്. യു.എസ് ശാസ്ത്രജ്ഞനായ സാമുവൽ ടി. കോഹൻ ആണ് ന്യൂേട്രാൺ ബോംബിന്റെ ഉപജ്ഞാതാവ്. ആറ്റം ബോംബിന് സമാനമായ സ്ഫോടനവും താപവും ന്യൂട്രാൺ ബോംബ് സ്ഫോടനഫലമായി ഉണ്ടാകുമെങ്കിലും ഇതിൽനിന്ന് പുറപ്പെടുന്ന ന്യൂട്രാൺ വികിരണങ്ങളാണ് കൂടുതലും നാശം വിതയ്ക്കുക. അണുബോംബിന്റെ പത്തിലൊന്ന് സ്ഫോടനശേഷിയേ അതേ വലുപ്പമുള്ള ന്യൂട്രാൺ ബോംബിനുണ്ടാകൂ. എന്നാൽ, കവചിത വാഹനങ്ങളിലേക്കും കെട്ടിടത്തിന്റെ ചുവരുകളിലേക്കും തുളച്ചുകയറാൻ ശേഷിയുള്ള ന്യൂേട്രാൺ ധാരകൾ മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും കൊന്നൊടുക്കും. അതേസമയം, കെട്ടിടങ്ങളെയോ മറ്റ് അചേതന വസ്തുക്കളെയോ അത് ബാധിക്കില്ലെന്നതാണ് പ്രത്യേകത. ന്യൂട്രാൺ ബോംബുണ്ടാക്കുന്ന ആൾനാശം അതുകൊണ്ടുതന്നെ കനത്തതായിരിക്കും.

Advertisement 

സാർ ബോംബ (Tzar Bomba)

ഇന്നുവരെ പരീക്ഷിക്കപ്പെട്ടതിൽ ഏറ്റവും ശക്തമായ ആണവായുധമാണ് സാർ ബോംബ. 1961 ഒക്ടോബർ 30 ന് സോവിയറ്റ് യൂണിയനാണ് ഈ തെർമോന്യൂക്ലിയർ ബോംബ് പരീക്ഷിച്ചത്. 50 മെഗാടൺ ടി.എൻ.ടി സ്ഫോടനശേഷിയുണ്ടായിരുന്നു ഈ ഭീമൻ ബോംബിന്. സോവിയറ്റ് യൂണിയന്റെ ആണവ ശക്തി അമേരിക്കയെ ബോധ്യപ്പെടുത്താൻ ക്രൂഷ്ചേവ് തയാറാക്കിയ പദ്ധതിയായിരുന്നു സാർ ബോംബ എന്നു പേരുവിളിച്ച AN 602 ഹൈഡ്രജൻ ബോംബ്. എട്ടു മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള ബോംബിന്റെ ഭാരം 27 ടണ്ണായിരുന്നു. ഉത്തര ധ്രുവ മേഖലയിലെ മിറ്റ്യൂഷിഖ ഉൾക്കടലിലാണ് ബോംബ് പരീക്ഷിച്ചത്. 10.5 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ബോംബ് വർഷിച്ചത്. 1000 കിലോമീറ്റർ അകലെനിന്ന് സ്ഫോടന ഫലമായുണ്ടാകുന്ന ജ്വാല ദൃശ്യമായിരുന്നു. സ്ഫോടനത്തെത്തുടർന്നുണ്ടായ കുമിൾ മേഘം (Mushroom Cloud) 64 കിലോമീറ്റർ ഉയരത്തിലേക്ക് വ്യാപിച്ചു. മേഘത്തിന്റെ വ്യാസം 95 കിലോമീറ്ററായിരുന്നു.

 

Advertisementസ്ഫോടന കേന്ദ്രത്തിന്റെ (Ground zero) 55 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ നിർമിതികളും തകർന്നു തരിപ്പണമായി. നൂറുകണക്കിന് കിലോമീറ്ററുകൾ ചുറ്റളവിൽ എല്ലാ മരപ്പണികളും നാമാവശേഷമായി. ഒരു മണിക്കൂർ സമയം റേഡിയോ സിഗ്നലുകൾ തടസ്സപ്പെട്ടു. ഗ്രൗണ്ട് സീറോയിൽനിന്ന് നൂറു കിലോമീറ്റർ ചുറ്റളവിൽ താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായി. 700 കിലോമീറ്റർ അകലെ വരെ ആഘാത തരംഗങ്ങൾ എത്തി. 900 കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ ജനൽച്ചില്ലുകൾ തകർന്നു. നോർവേയിലും ഫിൻലാൻഡിലും വരെ സ്ഫടികപ്പാത്രങ്ങളും ജനൽ പാളികളും തകർന്നുപോയി. സ്ഫോടന ഫലമായുണ്ടായ ഭൂകമ്പത്തിന്റെ പ്രഹരശേഷി 5.25 ആണെന്നാണ് സീസ്മിക് കൗണ്ടറിൽ രേഖപ്പെടുത്തിയത്. ഇത്രയും മാരകമായ ആണവായുധം അതിനുശേഷം സോവിയറ്റ് യൂണിയനോ മറ്റേതെങ്കിലും രാജ്യമോ നിർമിച്ചിട്ടില്ല.

 

അന്താരാഷ്ട്ര ആണവോർജ സമിതി

ആണവോർജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവ നിയന്ത്രിക്കുക, ആണവോർജം സമാധാനപരമായ ആവശ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുക, ആണവ നിർവ്യാപനത്തെ പ്രാത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര സംഘടനയാണ് അന്താരാഷ്ട്ര ആണവോർജ സമിതി. ഓസ്ട്രിയയിലെ വിയന്നയിലാണ് ഈ സംഘടനയുടെ ആസ്ഥാനം. 1957ൽ ഐക്യരാഷ്ട്രസഭയിലെ അംഗ രാഷ്ട്രങ്ങൾ ചേർന്നാണ് ഈ സംഘടനക്ക് രൂപംനൽകിയത്. ഇന്ന് 144 രാഷ്ട്രങ്ങൾ ഈ സംഘടനയിൽ അംഗമായിട്ടുണ്ട്.

Advertisement 1,962 total views,  3 views today

Continue Reading
Advertisement
Comments
Advertisement
Entertainment15 mins ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment29 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident39 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science45 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment47 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment51 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment3 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment29 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment51 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement