Connect with us

പരിണാമം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

ഭൂമിയിലെ ജീവി വര്ഗ്ഗങ്ങളുടെ ഉല്പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി

 63 total views

Published

on

Sabu Jose

പരിണാമം അപ്രസക്തമാകുന്നു; ഇനി ഇന്റലിജന്റ് ഡിസൈനിംഗിന്റെ കാലം

ഭൂമിയിലെ ജീവി വര്ഗ്ഗങ്ങളുടെ ഉല്പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി ദൈനംദിന ജീവതത്തില്‍ ആവോളം ഉപയോഗിക്കുമ്പോഴും ഭൂമിയും ഭൗമജീവനും സൃഷ്ടിച്ചത് ഒരു ‘ഇന്റലിജന്റ് ഡിസൈനര്‍’ ആണെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നത്. പരിണാമം ഒരു സങ്കീര്ണ്ണ പ്രക്രിയയാണ്. പരിണാമ സിദ്ധാന്തവും അങ്ങനെ തന്നെ. പരിണാമ സിദ്ധാന്തങ്ങളും പഠിച്ച് പ്രകൃതി നിര്ധാരണത്തിന്റെ നൂലാമാലകളിലേക്കൊന്നും പോകണ്ട ഇതിനെല്ലാം പിന്നില്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ കൈകളുണ്ടെന്ന എളുപ്പ വഴി സ്വീകരിക്കാന്‍. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ഇപ്പോഴത്തെ കുരങ്ങന്മാരൊന്നും മനുഷ്യനാകാത്തതെന്താണ് എന്നൊരു വിഡ്ഢിചോദ്യവുമാകാം. പരിണാമ പ്രക്രിയയിലെ ‘മിസിംഗ് ലിംങ്ക്’ തപ്പിപ്പിടിക്കാന്‍ പരിണാമ സിദ്ധാന്തമെന്നൊക്കെ അരിച്ച് പെറുക്കുന്ന ശുഷ്‌കാന്തി ഒരു ഇന്റലിജന്റ് ഡിസൈനറുടെ കളിമണ്‍ സിദ്ധാന്തത്തിന് മുന്പില്‍ കടപുഴകി വീഴും. എന്നാല്‍ പരിണാമത്തെ പൂര്ണ്ണമായി തളളികളയാന്‍ മനസ്സുവരാത്ത ചിലരെങ്കിലും പരിണാമത്തിന് പിന്നിലും ഒരു അദ്യശ്യ കരത്തിന്റെ സാന്നിധ്യം കാണാന്‍ ശ്രമിക്കുന്നുണ്ട്.

Best Books for Science and Technology for UPSC: UPSC Study Material for  Prelimsസ്യഷ്ടിവാദികള്‍ പതുക്കെയെങ്കിലും പരിണാമം അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നത് യാഥാര്ഥ്യമാണ്. പരിണാമത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം വിചിത്രമാണെങ്കിലും പരിണാമത്തെ എതിര്ക്കുന്നത് ബുദ്ധി ശൂന്യതയാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണിത്. ഇന്റലിജന്റ് ഡിസൈനിംഗിന്റെ വക്താക്കള്‍ പരിണാമം അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ശാസ്ത്രലോകം ഇന്റലിജന്റ് ഡിസൈനിംഗിലേക്കാണ് ഇപ്പോള്‍ നോക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്റലിജന്റ് ഡിസൈനിംഗിന്റേതാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ജീവികളില്‍, വിശേഷിച്ചും മനുഷ്യനില്‍ ഇനി പരിണാമത്തിന് പ്രസക്തിയില്ല, മറിച്ച് ഡിസൈന്‍ ചെയ്ത ജീവികളായിരിക്കും ഭാവിയിലുണ്ടാകാന്‍ പോകുന്നത്. അതൊരുപക്ഷേ ഹോമോസാപിയന്സ്‍ എന്ന ആധുനിക മനുഷ്യന്റെ അന്ത്യവുമായിരിക്കും.
400 കോടി വര്ഷങ്ങള്ക്കു മുമ്പാണ് പരിണാമത്തിലൂടെ ജീവന്റെ മുകുളങ്ങള്‍ ഭൂമിയില്‍ വിരിയാനാരംഭിച്ചത്. പ്രക്യതിനിര്ധാ്രണമാണ് പരിണാമത്തിന്റെ അടിസ്ഥാനശില. പ്രക്യതിനിര്ധാരണം വഴി ജീവിവര്ഗം പരിണമിക്കുന്നതിന് പ്രക്യതിക്ക് അതീതമായ ഒരു ഡിസൈനിംഗ് വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അതുതന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെ സൗന്ദര്യവും. സൂക്ഷ്മ ജീവികളില്‍ തുടങ്ങി സങ്കീർണ ഘടനയുള്ള സസ്തനികളില്‍വരെയെത്തി നില്ക്കുന്ന പരിണാമത്തില്‍ മസ്തിഷ്‌ക്കമോ ബോധമോ ഇല്ലാത്ത മൈക്രാ ഓര്ഗനിസങ്ങള്ക്കു വരെ പങ്കുണ്ടെങ്കില്‍ ഇന്റലിജന്റ് ഡിസൈന്‍ എന്നു പറയുന്ന സ്യഷ്ടിവാദത്തിന് ഒരു പങ്കും ഇല്ല എന്നതാണ് വാസ്തവം. ജീവി വര്ഗ്ഗങ്ങളില്‍ ഇത്തരം ഒരു ഡിസൈനിംഗ് നടത്തണമെങ്കില്‍ അതിന് ശേഷിയുള്ളത് മസ്തിഷ്‌ക്ക വളര്ച്ച് കൂടുതലുള്ള ഹോമോസാപിയന്സി്ന് മാത്രമാണ്. ഒരു ജിറാഫിനോ, സിബ്രയ്‌ക്കോ ഡിസൈന്‍ ചെയ്ത സസ്യങ്ങളെ നിര്മി്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കടവയും സിംഹവും ഡിസൈന്‍ ചെയ്ത കാട്ടു പോത്തിനെയോ മാനിനെയോ ഉല്പാ്ദിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വേഗത്തില്‍ ഓടാന്‍ കഴിയാത്തതും തടിച്ചുകൊഴുത്തതുമായ മാനും കാട്ടുപോത്തുമെല്ലാം സൃഷ്ടിക്കപ്പെടുമായിരുന്നു. നിയാണ്ടര്താൽ മനുഷ്യനു പോലും ഡിസൈനര്‍ സ്പീഷീസുകളെ ഉല്പാദിപ്പിക്കാനാവില്ലായിരുന്നു.

ഏകദേശം 10,000 വര്ഷങ്ങള്ക്കു മുമ്പ് കാര്ഷിിക വിപ്ലവത്തിന്റെ കാലഘട്ടത്തിലായിരിക്കണം ആദ്യത്തെ ഡിസൈനര്‍ ജീവി പിറന്നത്. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്ത തടിച്ചുകൊഴുത്ത കോഴിയായിരിക്കണം ഇത്തരത്തിലുണ്ടായ ആദ്യജീവി. കാര്ഷി്കവ്യത്തിയിലേക്കു തിരിഞ്ഞ ഹോമോസാപിയന്സിന്, വേട്ടയാടി മാംസാഹാരം സമ്പാദിക്കുന്നതിനുള്ള സമയ കുറവ് ഇത്തരം ജീവികളുടെ സ്യഷ്ടിക്ക് കാരണമായിട്ടുണ്ടാകും. തടിച്ച പിടക്കോഴിയും സാവധാനത്തില്‍ സഞ്ചരിക്കുന്ന പൂവൻകോഴിയും തമ്മിലുള്ള മേറ്റിംഗിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ചിലതെങ്കിലും ഈ രണ്ടു സവിശേഷതകളും ഒത്തുചേരുന്ന പുതിയ തലമുറയായിരിക്കും. ഇങ്ങനെയുണ്ടാകുന്ന തടിച്ചതും വേഗത കുറഞ്ഞതുമായ കോഴികളെ വീണ്ടും മേറ്റിംഗ് നടത്തിയാല്‍ അത്തരം കോഴികള്‍ ഉല്പാദിപ്പിക്കപ്പെടാനുള്ള സാധ്യത പലമടങ്ങ് വര്ധിക്കും. തീര്ച്ചയായും ഇതൊരു ഇന്റലിജന്റ് ഡിസൈനിംഗ് തന്നെയാണ്. എന്നാല്‍ ഇവിടെ ഡിസൈനര്‍ മനുഷ്യനാണെന്നു മാത്രം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇന്റലിജന്റ് ഡിസൈനിംഗ് വളരെയധികം വ്യാപകമായിക്കഴിഞ്ഞു. ബ്രസീലിയന്‍ ബയോ-ആര്ട്ടിസ്റ്റ് ആയ എഡ്വേര്ഡോ കാക് 2000 ല്‍ സ്യഷ്ടിച്ച അൽബി എന്ന പ്രകാശിക്കുന്ന മുയല്‍ ഇന്റലിജന്റ് ഡിസൈനിംഗിന്റെ തിളങ്ങുന്ന പ്രതിഛായയാണ് പ്രകടമാക്കുന്നത്. വെള്ളമുയലിന്റെ ഡി.എന്‍.എ യില്‍ ഗ്രീന്‍ ഫ്‌ളൂറസെന്റ് ജെല്ലിഫിഷ് ഡി.എന്‍.എ ഇംപ്ലാന്റേഷന്‍ നടത്തിയാണ് ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഫ്‌ളൂറസെന്റ് മുയലിനെ സ്യഷ്ടിച്ചത്. പ്രകൃതി നിര്ധാരണം വഴിയുള്ള ജീവ പരിണാമത്തിന് അൽബയുടെ അസ്തിത്വം അംഗീകരിക്കാന്‍ കഴിയില്ല. അവള്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ സ്യഷ്ടിയാണ്. ഭൗമജീവന്റെ 4 ബില്യണ്‍ വര്ഷത്തെ ചരിത്രത്തില്‍ ഒരു പുതിയ വിപ്ലവത്തിനാണ് അല്ബ നാന്ദികുറിച്ചത്. ജീവപരിണാമത്തെ അപ്രസക്തമാക്കുകയാണ് ഈ മുയല്‍. ഡിസൈന്‍ ചെയ്യപ്പെട്ട ജീവിവര്ഗങ്ങളുടെ ആവിര്ഭാവത്തിനാണ് അല്ബ തുടക്കം കുറിച്ചത്. ഭാവികാലം അല്ബയേപ്പോലെ ഡിസൈന്‍ ചെയ്യപ്പെട്ട ജീവിവര്ഗ‍ങ്ങളുടേതായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മനുഷ്യവര്ഗത്തിന്റെ വര്ത്ത മാന ചരിത്രം തന്നെ പുനര് നിർണന്യിക്കേണ്ടിവരും.

ലളിതഘടനയുള്ള ജീവികളില്‍ നിന്ന് സങ്കീര്ണ ഘടനയുള്ള ജീവികളിലേക്ക് എന്ന ഡാർവിനിയന്‍ പരിണാമ സിദ്ധാന്തത്തെ ആധുനിക മനുഷ്യന്‍ ഇന്റലിജന്റ് ഡിസൈനിംഗിലൂടെ അപ്രസക്തമാക്കുന്നതിന് മൂന്ന് സാധ്യതകളാണ് കാണുന്നത്. ബയോളജിക്കല്‍ എഞ്ചിനിയറിംഗ്, സൈബോര്ഗ് എഞ്ചിനിയറിംഗ്, ഇന്‍-ഓര്ഗാനിക് എഞ്ചിനിയറിംഗ് എന്നീ സാധ്യതകളാണ് ശാസത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവ എന്താണെന്ന് പരിശോധിക്കാം.
ബയോളജിക്കല്‍ എഞ്ചിനിയറിംഗ്
ഒരു ജീവിയുടെ ആകൃതിയിലും ജൈവപ്രകൃതിയിലും സ്വഭാവത്തില്‍ തന്നെയും മാറ്റങ്ങളുണ്ടാക്കാന്‍ വേണ്ടി അതിന്റെ ജീനുകളില്‍ നടത്തുന്ന മോഡിഫിക്കേഷനാണ് ബയോളജിക്കല്‍ എഞ്ചിനിയറിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാർഷിക വിപ്ലവത്തിന്റെ തുടക്കത്തില്‍ തന്നെ മനുഷ്യര്‍ കാളകളെ വന്ധ്യംകരിച്ച് നിലമുഴുകുന്നതിന് ഉപയോഗിച്ചിരുന്നു. ഇങ്ങനെ വന്ധ്യംകരിക്കപ്പെട്ട കാളകള്‍ ആക്രമണോത്സുകത കുറഞ്ഞവയും ജോലി ചെയ്യുന്നതിനുളള യന്ത്രങ്ങള്‍ മാത്രമായി തീരുന്നതുമാണ് അനുഭവം. മനുഷ്യരെ തന്നെ ഇത്തരം വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുണ്ട്. പാട്ടുകാരുടെ സ്വരം കിളിനാദമായി നിലനിർത്തുന്നതിനായി കുട്ടിക്കാലത്തുതന്നെ ഷണ്ഡീകരിക്കപ്പെട്ട ഗായകര്‍ എല്ലാ സംസ്‌ക്കാരങ്ങളിലുണ്ടായിരുന്നു. രാജകൊട്ടാരങ്ങളിലെ അന്തപ്പുരത്തിന് കാവല്‍ നില്ക്കുന്ന പടയാളികളും ഇത്തരം നിര്ബിന്ധിത ഷണ്ഡീകരണത്തിന് വിധേയരായവര്‍ ആയിരുന്നു.

സ്ഥൂല ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളായിരുന്നു ആദ്യകാലത്തെ ബയോളജിക്കല്‍ എഞ്ചിനിയറിംഗ് എങ്കില്‍ ഇന്നത് സൂക്ഷ്മകോശങ്ങളിലെത്തിനില്ക്കു ന്നു. ആറ്റമിക തലത്തില്‍ നടക്കുന്ന ഇത്തരം വ്യതിയാനങ്ങൾകൊണ്ട് ഭാവനാതീതമായ സാധ്യതകളാണ് തുറന്നുകാണുന്നത്. ഇന്ന് ഒരു വ്യക്തിയെ ഷണഡീകരിക്കുന്നതിന് ഹോര്മോ്ണ്‍ ട്രീറ്റ്‌മെന്റ് കൊണ്ട് സാധിക്കും.
1996 ല്‍ നടത്തിയ ഒരു പരീക്ഷണം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നതാണ്. ഒരു ചുണ്ടെലിയുടെ മുതുകില്‍ പശുവിന്റെ തരുണാസ്ഥിയില്‍ നിന്നെടുത്ത കോശങ്ങള്‍ ഇംപ്ലാന്റ് ചെയ്യുകയും മനുഷ്യകർണത്തിനു സമാനമായ ഒരു ഭാഗം വളര്ത്തി യെടുക്കുകയും ചെയ്തു. ഈ ഭാഗത്തിന്റെ വളര്ച്ച നിയന്ത്രിക്കുന്നതിനും ശാസ്ത്രജ്ഞര്ക്ക് കഴിഞ്ഞു. മനുഷ്യകർണം മാറ്റിവയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെ കൃത്രിമമായി വികസിപ്പിച്ചെടുത്ത ചെവികള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതൊരു കൃത്രിമച്ചെവിയായി സ്വീകര്ത്താവിന് അനുഭവപ്പെടുകയുമില്ല.

ജെനിറ്റിക് എന്ഞ്ചിനിയറിംഗിന്റെ പുരോഗതി കുടുതല്‍ അതിശയകരമായ കണ്ടെത്തലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ മേഖലയിലുണ്ടാകുന്ന മുന്നേറ്റത്തിന് രാഷ്ടീയവും മതപരവുമായ ചില കടമ്പകള്‍ മറികടക്കേണ്ടിവരുന്നുണ്ട്. സാമൂഹിക മൂല്യങ്ങളുടെ ലംഘനങ്ങളിലേക്കാണ് ജെനിറ്റിക് എഞ്ചിനിയറിംഗ് വിരല്‍ ചൂണ്ടുന്നത് എന്നാണ് ഏകദൈവവിശ്വാസികളായ ചില മതങ്ങളുടെ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. സൃഷ്ടിക്കുവാനുളള ദൈവത്തിന്റെ മാത്രം അവകാശത്തിലേക്ക് മനുഷ്യന്‍ കടന്നുകയറാന്‍ പാടില്ല എന്നാണവരുടെ വാദം. എന്നാല്‍ എത്രയോ കാലമായി ഇങ്ങനെ ജനിതക വൃതിയാനം വരുത്തി അത്യുത്പാദനശേഷിയും പ്രതിരോധശേഷിയും നേടിയെടുത്ത കാര്ഷിനക വിളകളാണ് നാം ഉപയോഗിക്കുന്നത് എന്ന യാഥാര്ത്ഥ്യം വിസ്മരിച്ചു കൊണ്ടാണ് ജന്തുക്കളില്‍ – അത് മനുഷ്യനിലായാലും – ജെനിറ്റിക് എഞ്ചിനിയറിംഗിനെ എതിര്ക്കുന്നത്. ദൈവം സൃഷ്ടിച്ച നെല്ലും ഗോതമ്പും പച്ചക്കറിയുമൊന്നുമല്ല ഇന്ന് മനുഷ്യന്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. മനുഷ്യന്‍ തന്നെ ഡിസൈനറായി നിര്മ്മി ച്ചെടുത്തവയാണവ. ജന്തുക്കളുടെ രോഗപ്രതിരോധ ശേഷിയും പ്രത്യുത്പാദന ശേഷിയുമെല്ലാം ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ മാറ്റം വരുത്താന്‍ കഴിയും. ജന്തു ജീവന് സസ്യ ജീവനേക്കാള്‍ പ്രാധാന്യമുളളതുകൊണ്ടോ, മനുഷ്യജീവന് അതിലുമേറെ പ്രാധാന്യമുളളതുകൊണ്ടോ എന്തോ മനുഷ്യനില്‍ നടത്തുന്ന ജെനിറ്റിക് എഞ്ചിനിയറിംഗിനെ ഭൂരിഭാഗം മതവിശ്വാസികളും എതിര്ക്കുന്നുണ്ട്. എന്നാല്‍ നിരീശ്വരവാദികളും യുക്തിവാദികളും ജെനിറ്റിക് എഞ്ചിനിയറിംഗിനെ എതിര്ക്കുന്നില്ല എന്നാണ് കാണാന്‍ കഴിയുന്നത്. മിണ്ടാപ്രാണികളുടെ അവകാശത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന ചില സംഘടനകള്‍ ഇത്തരം പരീക്ഷണങ്ങള്ക്കായി ജീവികളെ ഉപയോഗിക്കുന്നതില്‍ എതിര്പ്പുളളവരാണ്. ഇത്തരം പരീക്ഷണങ്ങള്‍ ജീവികളുടെ സ്വാഭാവിക ലൈംഗിക ചോദനകള്‍ തടസ്സപ്പെടുത്തുമെന്നും അത് അവയുടെ അവകാശങ്ങള്ക്ക് മേലുളള കടന്നു കയറ്റമായിരിക്കുമെന്നാണ് അവരുടെ വാദം. ജെനിറ്റിക് എഞ്ചിനിയറിംഗ് സൂപ്പര്‍ മനുഷ്യരുടെ സൃഷ്ടിക്ക് കാരണമാകുമെന്നും അവര്‍ ദുര്ബയല ജനവിഭാഗങ്ങളെ അടിമകളാക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തുകളയുമെന്നാണ് ചില മനുഷ്യാവകാശ സംഘടനകളെങ്കിലും ഭയപ്പെടുന്നത്. ഭയമില്ലാത്ത പടയാളികളും പ്രതികരണ ശേഷിയില്ലാത്ത തൊഴിലാളികളും ജെനിറ്റിക് എഞ്ചിനിയറിംഗിന്റെ ദുരന്തമുഖമാണ് ഭാവിയില്‍ കാണിച്ചുതരികയാണെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

മനുഷ്യനില്‍ ജെനിറ്റിക് എഞ്ചിനിയറിംഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെങ്കിലും രാഷ്ട്രീയവും മതവുമൊന്നുമില്ലാത്ത ജന്തുക്കളിലും സസ്യങ്ങളിലും വലിയ തോതില്‍ ഗവേഷണങ്ങള്‍ നടന്ന് വരുന്നുണ്ട്. മനുഷ്യ മലത്തില്‍ കാണപ്പെടുന്ന ഇ-കോളി ബാക്ടീരിയയില്‍ നടത്തിയ ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ ബയോ – ഫ്യൂവല്‍ നിര്മ്മിക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ തരം കുമിളുകളില്‍ നടത്തുന്ന എഞ്ചിനിയറിംഗ് വഴി ഇന്സു്ലിന്‍ ഉല്പ്പാദിപ്പിക്കുന്നതിനും അതിലൂടെ പ്രമേഹ ചികിത്സാ ചിലവ് കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഒരു തരം അരിക്ക് മത്സ്യത്തിന്റെ ജീന്‍ ഉരുളക്കിഴങ്ങ് ചെടിയില്‍ പ്രവേശിപ്പിക്കുന്നതിലൂടെ ഈര്പ്പത്തെ ഉരുളക്കിഴങ്ങിന് അതിജീവിക്കാനുളള ശേഷി വര്ധി്പ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. സസ്തനികളിലും ജെനിറ്റിക് എഞ്ചിനിയറിംഗിന് വിജയകരമായി പ്രയോഗവല്ക്കരിക്കുന്നുണ്ട്. പശുക്കളിലുണ്ടാകുന്ന അകിടുവീക്കം ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പാലുല്പ്പാദനശേഷി കൂടുതലുളള ജെനിറ്റിക് എഞ്ചിനിയറിംഗിനു വിധേയമായ പശുക്കളുടെ പാലിലുള്ള ലൈസോസ്റ്റാഫിന്‍ എന്ന രാസവസ്തുവിന് അകിടുവീക്കത്തിന് കാരണമായ ബാക്ടീരിയക്കെതിരെ പ്രവര്ത്തിക്കുവാന്‍ കഴിയും. പന്നികളിലും ജെനിറ്റിക് എഞ്ചിനിയറിംഗ് നടത്തുന്നുണ്ട്. പന്നിയിറച്ചിയിലെ കൊഴുപ്പിലുളള ഹാനീകരമായ ഒമേഗ-6 കൊളസ്‌ട്രോള്‍ ആരോഗ്യകരമായ ഒമേഗ-3 കൊളസ്‌ട്രോളായി പരിവര്ത്തനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു തരം വിരയില്‍ നിന്നെടുത്ത ജെനറ്റിക്ക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് പന്നികളില്‍ എഞ്ചിനീയറിംഗ് നടത്തിയിരിക്കുന്നത്.

Advertisement

നിയാണ്ടര്താൽ മനുഷ്യര്‍ തിരിച്ചു വരുമോ?
ജുറാസിക് പാര്ക്ക് എന്ന ഹോളിവുഡ് ചലച്ചിത്രത്തില്‍ ദിനോസറുകളെ പുനസൃഷ്ടിക്കുന്നതാണ് കഥാതന്തു. ഇതേ രീതിയിലാണ് റഷ്യ, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലെ ഒര് സംഘം ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നത്. സൈബീരിയയിലെ ഹിമപാളികളില്‍ നിന്ന് ലഭിച്ച മാമോത്തിന്റെ ശവശരീരത്തില്‍ നിന്നും അവയുടെ ജീനോം മാപിംഗ് നടത്തുന്നതിന് ശാസ്ത്രജ്ഞന്മാര്ക്ക് കഴിഞ്ഞിട്ടുണ്ട്. ആനയുടെ പൂര്വ്വി്കനാണ് മാമോത്ത്. പ്രത്യുത്പാദന ശേഷിയുടെ ഒരു മാമോത്ത് സിക്താണ്ഡം വികസിപ്പിച്ചെടുക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ ശാസ്ത്ര സംഘം. ശ്രമം വിജയിച്ചാല്‍ 5000 വര്ഷ്ങ്ങള്ക്ക് ശേഷം മാമോത്തുകള്‍ വീണ്ടും ഭൂമിയില്‍ പിറക്കും. ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യനിലേക്കും വ്യാപിപ്പിക്കാം എന്ന് കരുതുന്നവരാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍. ഹോമോസാപ്പിയന്സിന്റെ കുടിയേറ്റത്തിന് മുന്പ് യൂറോപ്പിലാകമാനം വ്യാപിച്ചിരുന്ന മനുഷ്യവര്ഗ്ഗമാണ് നിയാണ്ടതാല്‍ മനുഷ്യര്‍. ഇവരുടെ ഫോസിലുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോര്ജ്ജ് ചര്ച്ചി ന്റെ നേതൃത്വത്തിലുളള ശാസ്ത്രസംഘം ഇപ്പോള്‍ നിയാണ്ടര്താല്‍ മനുഷ്യന്റെ ജീനോം പ്രൊജക്ടിന്റെ വികസന പ്രവര്ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇത് പൂര്ത്തിയായാല്‍ നിയാണ്ടര്താ്ല്‍ ഡി.എന്‍.എ പുനര്നിര്മി്ക്കാന്‍ കഴിയും. പ്രസ്തുത ഡി.എന്‍.എ ഒരു ഹോമോസാപിയന്‍ വനിതയുടെ ഗര്ഭുനാളിയില്‍ നിക്ഷേപിച്ചാല്‍ 30,000 വര്ഷയങ്ങള്ക്ക് ശേഷം വീണ്ടും ഒരു നിയാണ്ടര്താല്‍ ശിശു പിറക്കും. ഇതിനകം നിരവധി സ്ത്രീകള്‍ ഇതിന് സന്നദ്ധത പ്രകടിച്ചിട്ടുണ്ട്. ഹോമോസാപ്പിയന്സി്നേക്കാള്‍ കായികക്ഷമത കൂടുതലുളള മനുഷ്യവര്ഗ്ഗ മായിരുന്നു നിയാണ്ടര്താല്‍. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ ഹോമോസാപ്പിയന്സാ്ണ് നിയാതണ്ടര്താല്‍ മനുഷ്യരുടെ വംശനാശത്തിന് കാരണമായതെന്നാണ് കരുതുന്നത്. സഹിഷ്ണുത തീരെയില്ലാത്ത ജീവിവര്ഗ്ഗ മാണ് ഹോമോസാപ്പിയന്സ്. മതം, രാഷ്ട്രീയം, ഭക്ഷണം, നിറം, ലിംഗ വ്യത്യാസം എന്നിങ്ങനെ ദുര്ബംലമായ ന്യായങ്ങള്‍ നിരത്തി സ്വന്തം വര്ഗ്ഗദത്തെ തന്നെ ഉന്മൂവനം ചെയ്യാന്‍ മടികാണിക്കാത്ത ഹോമാസാപ്പിയന്സിാന്റെ ആധുനിക പതിപ്പ് ഏതാനും ആയിരം വര്ഷങ്ങള്ക്ക് മുമ്പ് എത്രമാത്രം ആക്രമണോത്സുകതയുളളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. ഹോമോസാപ്പിയന്സിന്റെ കടന്ന് കയറ്റമാണ് നിയാണ്ടര്താല്‍ മനുഷ്യന്റെ വംശനാശത്തിന് കാരണമായതെങ്കില്‍ അവരെ പുനരുജ്ജീവിപ്പിക്കുവാനുളള ധാര്മി‍ക ഉത്തരവാദിത്വവും ആധുനിക മനുഷ്യനുണ്ട്.

ഇത്തരം പരീക്ഷണങ്ങള്‍ നിയാണ്ടര്താ ല്‍ മനുഷ്യനില്‍ നിര്ത്തേ ണ്ട എന്ന് കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്. കുറേക്കൂടി ബുദ്ധിമാന്മാനരും ആരോഗ്യവാന്മാരുമായ മനുഷ്യരെ ഡിസൈന്‍ ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എലികളില്‍ നടത്തുന്ന ജെനറ്റിക് എഞ്ചിനീയറിംഗാണ് അവര്ക്ക് ഈ പ്രതീക്ഷ നല്കുനന്നത്. ഇതിലൂടെ എലികളുടെ ബുദ്ധിശക്തി ഗണ്യമായി വര്ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എലിയുടെ ജിനോമില്‍ 2.5 ബില്യന്‍ ന്യൂക്ലിയോബേസുകളാണുളളത്. മനുഷ്യ ജിനോമില്‍ 29 ബില്യനാണ് ന്യൂക്ലിയോബേസുകള്‍. 14 ശതമാനം മാത്രം കൂടുതല്‍. അതുകൊണ്ടു തന്നെ ജെനിറ്റിക് എഞ്ചിനിയറിംഗ് ഉപയോഗിച്ച് അതിബുദ്ധിമാന്മാജരുമായ രോഗപ്രതിരോധശേഷി കൂടിയ മനുഷ്യരേയും ചിരഞ്ജീവികളെത്തന്നെയും സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കായിക ശേഷികൂടിയ നിയാണ്ടര്താ്ല്‍ മനുഷ്യനേയും മറ്റ് ജീവി വര്‍ഗ്ഗങ്ങളേയും പരാജയപ്പെടുത്തി ഭൂമിയുടെ അധിപരാകാന്‍ ഹോമോസാപ്പിയന്സി ന് കഴിഞ്ഞത് മസ്തിഷ്‌ക്കത്തിന്റെ വലിപ്പ കൂടുതല്‍ കൊണ്ടല്ല, മറിച്ച് മസ്തിഷ്‌ക്കത്തിനുളളില്‍ നടന്ന ബൗദ്ധിക വിപ്ലവം കാരണമാണ്. അതുകൊണ്ടു തന്നെ വീണ്ടുമൊരു ബൗദ്ധിക വിപ്ലവത്തിന് മനുഷ്യ മസ്തിഷ്‌ക്കത്തില്‍ ഇടമുണ്ട്. മസ്തിഷ്‌ക്കത്തിന്റെ ആന്തരിക ഘടനയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ രണ്ടാമത്തെ ബൗദ്ധിക വിപ്ലവം സംഭവിക്കും. എന്നാല്‍ അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന ഡിസൈനര്‍ ഹോമോസാപ്പിയന്സ് എങ്ങനെയായിരിക്കും ഇപ്പോഴുളള മനുഷ്യനോട് പെരുമാറുക എന്ന് പ്രവചിക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും അസഹിഷ്ണുത സഹജ സ്വഭാവമായുളള ഒരു ജീവി വര്ഗ്ഗത്തിന്റെ സൂപ്പര്‍ പതിപ്പാകുമ്പോള്‍.

സൈബോര്ഗ് എഞ്ചിനിയറിംഗ്
ജൈവ – അജൈവ സംഘാതമാണ് സൈബോര്ഗ്ള എഞ്ചിനിയറിംഗ്. കണ്ണട, കോണ്ടാക്ട് ലെന്സുകള്‍, ദന്തക്രമീകരണ വിദ്യ, പേസ്‌മേക്കറുകള്‍ എന്നിങ്ങനെ മനുഷ്യനില്‍ സൈബോര്ഗ്‌ എഞ്ചിനിയറിംഗിന്റെ പ്രയോഗം ആരംഭിച്ചിട്ട് വര്ഷ്ങ്ങളായി. എന്തിനേറെ കമ്പ്യൂട്ടറുകളും, മൊബൈല്‍ ഫോണും വരെ സൈബോര്ഗ് എഞ്ചിനിയറിംഗിന്റെ ഭാഗമാണ്. തലച്ചോറിന്റെ സ്റ്റോറേജ് ശേഷിയും കണക്കു കൂട്ടല്‍ ശേഷിയും തലച്ചോറിന് പുറത്തേക്ക് എത്തിക്കുന്നതിനും പല മടങ്ങായി വര്ദ്ധി പ്പിക്കുന്നതിനും ഇത്തരം ഉപകരണങ്ങള്ക്ക്യ കഴിഞ്ഞിട്ടുണ്ട്. യു.എസ്. ഡിഫന്സ് അഡ്വാന്സ്ഡ് റിസര്ച്ച് പ്രൊജക്ട് ഏജന്സി ഈച്ചകളിലും പാറ്റകളിലും സൈബോര്ഗ്ി എഞ്ചിനിയറിംഗ് നടത്തി ചാരപ്രവര്ത്ത്നങ്ങള്ക്കായി ഉപയോഗിക്കുന്ന ഇത്തരം കീടങ്ങള്ക്ക് വിവരങ്ങള്‍ റെക്കോര്ഡ്ന ചെയ്യുന്നതിനും ട്രാന്സ്മിറ്റ് ചെയ്യുന്നതിനും സാധിക്കും. അന്തർവാഹിനികളുടെയും മൈനുകളുടെയും സാന്നിധ്യം കണ്ടെത്തുന്നതിന് സൈബോര്ഗ് എഞ്ചിനിയറിംഗ് നടത്തിയ സ്രാവുകളെ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ യു.എസ്.നേവല്‍ അണ്ടര്സീവാര്ഫെയര്‍ സെന്റര്‍ 2000ല്‍ ആരംഭിച്ചുകഴിഞ്ഞു.ഇത്തരം സ്രാവുകള്‍ മറ്റേതൊരു മനുഷ്യനിര്മിത യന്ത്രസംവിധാനത്തേക്കാളും ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

മനുഷ്യനും സൈബോര്ഗുകളായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ ശ്രവണസഹായികളെ ‘ബയോണിക് ചെവികള്‍’ എന്നു വിളിക്കുന്നതാണ് കൂടുതല്‍ യോജിക്കുന്നത്. ഇത്തരം ശ്രവണസഹായികള്‍ ശബ്ദതരംഗങ്ങളെ ഇലക്ട്രിക് സിഗ്നലുകളായി മാറ്റുകയും അവയെ ശ്രവണനാഡികളിലേക്കും തുടര്ന്ന് തലച്ചോറിലേക്കെത്തിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യരുടെ ആന്തരകര്ണം ചെയ്യുന്ന പ്രവര്ത്തെനങ്ങളെല്ലാം ഈ ഉപകരണം ചെയ്യുന്നുണ്ട്. കണ്ണിന്റെ കാര്യത്തിലും ഇങ്ങനെയെല്ലാമാണ് നടക്കുന്നത്. ഒരു ജര്മെന്‍ കമ്പനിയുടെ റെറ്റിന ഇംപ്ലാന്റ് വിദ്യയില്‍ രോഗിയുടെ കണ്ണിനുള്ളില്‍ ഒരു മൈക്രോ ചിപ്പ് ഇംപ്ലാന്റ് ചെയ്യും. കണ്ണില്‍ പതിക്കുന്ന പ്രകാശകണികകളെ ഈ ചിപ്പ് വൈദ്യുത സിഗ്‌നലുകളായി പരിവര്ത്തനം ചെയ്യും. ഈ സിഗ്നലുകള്‍ റെറ്റിനയിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കും. ഉത്തേജിപ്പിക്കപ്പെട്ട നാഡീകോശങ്ങളില്‍ നിന്നുള്ള സംവേഗങ്ങള്‍ തലച്ചോറില്‍ കാഴ്ച യാഥാര്ഥ്യ മാക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കും. അതിലുടെ ദ്യശ്യം വ്യക്തമാകും. ദ്യശ്യങ്ങളുടെ ത്രിമാന ദര്ശനവും വ്യക്തികളുടെ മുഖവും അക്ഷരങ്ങളും നിറവും വരെ തിരിച്ചറിയാന്‍ ഇത്തരം സൈബോര്ഗ് എഞ്ചിനിയറിംഗിലുടെ സാധിക്കുന്നുണ്ട്. ജെസി സള്ളിവന്‍ എന്ന അമേരിക്കക്കാരന്റെ കാര്യം നോക്കാം. 2001 ല്‍ ഒരു അപകടത്തില്പൊട്ട് അദ്ദേഹത്തിന്റെ രണ്ടു കൈകളും നഷ്ടമായി. ചിക്കാഗോ റീഹാബിലിട്ടേഷന്‍ ഇന്സ്റ്റിറ്റൃുട്ട് നല്കിയ ബയോണിക് കൈളാണ് അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാധരണ ക്യത്രിമ കൈകള്‍ പോലെയല്ല അദ്ദേഹത്തിന്റെ കൈകള്‍ പ്രവര്ത്തിക്കുന്നത്. ഏറെക്കുറെ ഒരു സ്വാഭാവിക കൈ പ്രവര്ത്തിക്കുന്നതു പോലെ മസ്തിഷക്കത്തിന്റെ ചിന്തകള്ക്കനുസരിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ കൃത്രിമ കൈകള്ക്ക് കഴിയും. മസ്തിഷ്‌ക്ക സന്ദേശങ്ങള്‍ സള്ളിവന്റെ ക്യത്രിമ കൈകളിലുള്ള മൈക്രോ കംപ്യുട്ടറുകള്‍ ഇലക്ട്രിക് സിഗ്നലുകളായി പരിവര്ത്തനം ചെയ്യുകയും അതിനനുസരിച്ച് കൈകള്‍ പ്രവര്ത്തിക്കുകയും ചെയ്യും. ക്ലോഡിയ മിഷേല്‍ എന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥയുടെ കൈയും ഇത്തരം ബയോണിക് കൈയാണ്. ഒരു റോഡപകടത്തില്‍ ഇടതുകൈ നഷ്ടമായ മിഷേല്‍ സൈബോര്ഗ് എഞ്ചിനിയറിംഗിന്റെ സഹായം തേടുകയായിരുന്നു. തലച്ചോറിന്റെ നിര്ദേശമനുസരിച്ച് പ്രവര്ത്തിുക്കുന്ന ബയോണിക് കൈകളില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന തികച്ചും സ്വാഭാവികമായി അനുഭവപ്പെടുന്ന കൃത്രിമ കൈകളുടെ വികസന പ്രവര്ത്തമനങ്ങള്‍ നടന്നുവരികയാണ്. അതുവഴി ചൂടും തണുപ്പും സ്പര്ശവുമെല്ലാം അറിയാന്‍ സാധിക്കും. സ്വഭാവിക കൈകാലുകള്ക്ക് പകരം ബയോണിക് അവയവങ്ങള്‍ ഉപയോഗിക്കുന്ന കാലം അധികം ദൂരെയല്ല. സൈനികര്ക്കും കായികതാരങ്ങൾക്കും വിശ്രമമില്ലാതെ തുടര്ച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം ക്ഷീണം ബാധിക്കാത്ത അവയവങ്ങളായിരിക്കും കൂടുതല്‍ ഉപയോഗപ്രദം.

നോര്ത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ റീസസ് കുരങ്ങുകളുടെ തലച്ചോറില്‍ ഇലക്‌ട്രോഡുകള്‍ ഇംപ്ലാന്റ് ചെയ്ത് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഈ ഇലക്‌ട്രോഡുകള്‍ സ്വീകരിക്കുകയും പുറത്തുള്ള ബയോണിക് കൈകളിലേക്ക് ട്രാന്സ്മിറ്റ് ചെയ്യുകയും ചെയ്യുന്നു. അറോറ എന്ന പെണ്കുരങ്ങിന് തന്റെ സ്വാഭാവിക കൈകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെല്ലാം കൃത്രിമ കൈ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലുള്ള ഇഡോയ എന്ന റീസസ് കുരങ്ങിന് തന്റെ ബയോണിക് കാലുകളുപയോഗിച്ച് തലച്ചോറിന്റെ നിര്ദ്ദേ ശമനുസരിച്ച് നടക്കുന്നതിനും മരം കയറുന്നതിനും സാധിക്കും. മസ്തിഷ്‌ക്കം പ്രവര്ത്തനക്ഷമമാണെങ്കിലും ശരീരാവയവങ്ങള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലുള്ള രോഗികൾക്ക് സൈബോര്ഗ് എഞ്ചിനിയറിംഗ് വലിയ പ്രതീക്ഷയാണ് നല്കു്ന്നത്.

തലച്ചോറില്‍ ഇംപ്ലാന്റ് ചെയ്ത ഇലക്‌ട്രോഡുകളും ബയോണിക് അവയവങ്ങളും ചേര്ന്ന സംഘാതത്തിന് സ്വാഭാവികമായി ഒരു വ്യക്തി ചെയ്യുന്ന ദൈനദിന കൃത്യങ്ങള്‍ അനായാസം നിര്വ്വഹിക്കാന്‍ കഴിയും. അതുമാത്രമല്ല, തലച്ചോറില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോഡുകളുടെ സഹായത്തോടെ ഒരു വ്യക്തിയുടെ ചിന്തകള്‍ വരെ മനസിലാക്കാന്‍ അതിന് കഴിയും. ഇത്തരം സൈബോര്ഗുകൾക്ക് കംമ്പ്യൂട്ടറുകളുമായും ഇന്റര്നെറ്റുമായും മറ്റ് സൈബോര്ഗുറകളുമായും ലിങ്ക് ചെയ്യുന്നതിനും കഴിയും. ഒരാളുടെ ചിന്ത മറ്റു പലര്‍ പങ്ക് വയ്ക്കുന്ന അവസ്ഥ. മസ്തിഷ്‌ക്കത്തിന്റെ പ്രവര്ത്തകനമികവ് പല മടങ്ങ് വര്ധിക്കുമെങ്കിലും ഹോമോസാപിയന്സ് എന്ന ജീവിവര്ഗ്ഗ്ത്തിന്റെ അനന്യതയ്ക്കും വ്യക്തിപരതയ്ക്കും അത് അവസാനമായിരിക്കും. ആത്മസാക്ഷാത്കാരവും ആത്മാവ് എന്ന സങ്കല്പ്പവുമെല്ലാം അപ്രത്യക്ഷമാവും. ഇത്തരം സൈബോര്ഗു്കളെ മനുഷ്യനെന്ന് വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരു ഇന്റലിജെന്റ് ഡിസൈനര്ക്ക് തന്റെ ഇച്ഛയ്ക്കനുസരിച്ച് സൈബോര്ഗു്കളെ നിയന്ത്രിക്കാന്‍ കഴിയും. യൂണിവേഴ്‌സല്‍ സോള്‍ജിയര്‍ എന്ന ഹോളിവുഡ് സിനിമാ പരമ്പരയിലേതുപോലെ തന്നെ.

ഇന്‍-ഓർഗാനിക് എഞ്ചിനിയറിംഗ്

Advertisement

സൈബോര്ഗു‍കള്‍ പകുതി മനുഷ്യനാണെങ്കില്‍ ഇന്‍-ഓര്ഗാ്നിക് എഞ്ചിനിയറിംഗില്‍ പൂര്ണ്ണമായും അജൈവ വസ്തുക്കളിലാണ് ഡിസൈനിംഗ് വരുത്തുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും കമ്പ്യൂട്ടര്‍ വൈറസുകളിലുമാണ് ഇനി പരിണാമം സംഭവിക്കുവാന്‍ പോകുന്നത്. ജെനിറ്റിക് പ്രോഗ്രാമിങ്ങിന് കമ്പ്യൂട്ടര്‍ സയന്സ് വളരെ പ്രാധാന്യം നല്കുന്നുണ്ട്. ജൈവപരിണാമത്തിന്റെ ഘട്ടങ്ങള്‍ കമ്പ്യൂട്ടിങ്ങിലും സാധുതയുണ്ടെന്ന് കരുതുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ നിരവധിയാണ്. സ്വതന്ത്രമായി പരിണമിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്റെ ഏറ്റവും വലിയ സ്വപ്നം. പ്രോഗ്രാമിന്റെ സ്രഷ്ടാവ് തുടങ്ങിവച്ചതില്‍ നിന്ന് മറ്റാരുടേയും സഹായമില്ലാതെ വ്യത്യസ്ത പ്രോഗ്രാമുകളായി സ്വതന്ത്രമായി പരിണമിക്കുവാന്‍ കഴിയുന്നവ. ഇതൊരു വിദൂര സ്വപ്നവുമൊന്നുമല്ല. കമ്പ്യൂട്ടര്‍ വൈറസുകള്‍ ഇത്തരം സ്വതന്ത്ര പരിണാമത്തിന്റെ പ്രാരംഭ ഘട്ടത്തിലാണിപ്പോള്‍. ഇന്റര്നെറ്റിലൂടെ പടര്ന്ന്പിടിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ് ദശലക്ഷക്കണക്കിന് ഇരട്ടിച്ചാണ് കമ്പ്യൂട്ടറുകളുടെ പ്രവര്ത്തനം താറുമാറാക്കുന്നത്. ആന്റി വൈറസുകള്‍ സൃഷ്ടിച്ചാണ് ഇത്തരം കമ്പ്യൂട്ടര്‍ വൈറസുകളെ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യുന്നത്. നാളെ ഒരു കമ്പ്യൂട്ടര്‍ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ച് മറ്റൊരു രീതിയില്‍ പ്രവര്ത്തനം ആരംഭിക്കുവാന്‍ കഴിയില്ല എന്ന് കരുതുവാന്‍ വയ്യ. അങ്ങനെ സംഭവിച്ചാല്‍ അവയെ തടയാന്‍ ആന്റി വൈറസിന് കഴിയാതെ വരും. ഇങ്ങനെ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസുകള്‍ ദശലക്ഷക്കണക്കിന് പുതിയ വൈറസുകളെ സൃഷ്ടിക്കും. അങ്ങനെ ഒരു ഡിസൈനറുടെ നിര്ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്വാശ്രയ വൈറസുകള്‍ സൈബോര്ഗുകളേയും അക്രമിക്കും. ഇലക്‌ട്രോണിക് സര്ക്യൂ ട്ടുകള്‍ കൊണ്ട് മസ്തിഷ്‌കത്തിലെ ന്യൂറോണുകളെ നിയന്ത്രിക്കുന്ന ഭാവി മനുഷ്യന്റെ മസ്തിഷ്‌കത്തെ കമ്പ്യൂട്ടര്‍ വൈറസുകള്‍ ആക്രമിച്ചാല്‍ പിന്നെയെന്താണ് സംഭവിക്കുകയെന്നത് പ്രവചനാതീതമാണ്.

2005 ല്‍ ആരംഭിച്ച ഹ്യൂമന്‍ ബ്രെയിന്‍ പ്രൊജക്ടിന് 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ 100 കോടി യൂറോ ആണ് ധനസഹായം ചെയ്തിരിക്കുന്നത്. ജീവിവര്ഗ്ഗംങ്ങളുടെ സ്വാഭാവിക പരിണാമം പ്രകൃതി നിര്ധാ്രണത്തിലൂടെ നടക്കുന്നതിലല്ല ആധുനിക മനുഷ്യന് താല്പാര്യം. മനുഷ്യന്‍ ഇന്റലിജന്റ് ഡിസൈനര്‍ ആവുകയാണ്. നാളത്തെ ലോകം ഇങ്ങനെ ഡിസൈന്‍ ചെയ്യപ്പെട്ട മനുഷ്യരുടേയും മറ്റ് ജീവികളുടേതുമായിരിക്കും. ഇന്നത് ആരംഭിച്ചു കഴിഞ്ഞു. നാളെ അത് യാഥാര്ഥ്യമാവുകയും ചെയ്യും. ഇന്നലകളിലും ഇത്തരം ഡിസൈനിംഗില്‍ മനുഷ്യന് താല്പര്യമുണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സ്ഫിങ്‌സും നരസിംഹവുമെല്ലാം ഭാവനയിലെങ്കിലും മനുഷ്യന്റെ ഡിസൈനിംഗ് മികവാണ് കാണിക്കുന്നത്.

 64 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement