അടുത്ത പത്തു വർഷത്തിനുള്ളിൽ ലോക ശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അടിവരയിടുന്ന ചില പ്രൊജക്ടുകൾ

0
62

Sabu Jose

അതല്ല ഇന്ത്യൻ ശാസ്ത്ര സമൂഹം

രാഷ്ട്രീയപരമായ ചേരിതിരിവുകളുള്ളപ്പോഴും സ്വദേശി ശാസ്ത്രമെന്ന പേരിൽ ചിലർ കപടശാസ്ത്രം പ്രചരിപ്പിക്കുമ്പോഴും ഇത്തരം അതിർവരമ്പുകൾ ശാസ്ത്രലോകത്ത് ഇല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യ പങ്കാളിയാകുന്ന ബഹുരാഷ്ട്ര മെഗാ സയൻസ് പ്രൊജക്ടുകൾ. അടുത്ത പത്തു വർഷത്തിനുള്ളിൽ ലോക ശാസ്ത്ര ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അടിവരയിടുന്ന ചില പ്രൊജക്ടുകൾ നോക്കാം.

 1. ഫെയർ (FAIR)
  ഒൻപത് രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ഫെയർ (Facility for Antiproton and Ion Research). ഇതൊരു സർക്കുലർ കണികാ പരീക്ഷണശാലയാണ്. ജർമനിയിൽ നിർമിക്കുന്നു.
 2. ഐട്ടർ (ITER)
  ഫ്രാൻസിൽ നിർമിക്കുന്ന ടോക്കമാക്കയാണ് ഐട്ടർ ( International Thermonuclear Experimental Reactor). നിയന്ത്രിത ഫ്യൂഷൻ ഉപയോഗിച്ച് ക്ലീൻ എനർജി നിർമിക്കുന്ന ബഹുരാഷ്ട്ര പദ്ധതിയാണിത്
 3. ഇനോ (INO)
  തമിഴ്നാട്ടിലെ തേനിയിൽ നിർമിക്കുന്ന ന്യൂട്രിനോ പരീക്ഷണശാലയാണ് ഇനോ (India based Neutrino observatory). അമേരിക്കയിലെ ഫെർമിലാബിന്റെ സഹകരണത്തിൽ നിർമിക്കുന്ന ഈ പരീക്ഷണശാല പ്രപഞ്ച രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് കൂടുതൽ വെളിച്ചം പകരും
 4. ലൈഗോ ഇൻഡ്യ (LIGO INDIA)
  ഗുരുത്വാകർഷണ തരംഗങ്ങളെ കണ്ടുപിടിക്കാനുള്ള ഇൻറർഫെറോമീറ്ററാണ് (Laser Interferometer Gravitational wave Observatory) ലൈഗോ. പ്രപഞ്ച രഹസ്യങ്ങളുടെ സന്ദേശവാഹകരാണ് ഗുരുത്വാകർഷണ തരംഗങ്ങൾ

 5. എസ്. കെ. എ (SKA)
  പതിമൂന്ന് ലോക രാജ്യങ്ങൾ ചേർന്ന് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനിയുടെ (Sqare Kilometer Array) നിർമാണത്തിൽ ഇന്ത്യ പങ്കാളിയാണ്. ഒരു ദശലക്ഷം സ്ക്വയർ മീറ്റർ ആണ് ഈ ദൂരദർശിനിയുടെ കളക്ടിംഗ് ഏരിയ.

 6. എം. ഡബ്യു. എ (MWA)
  ഓസ്ട്രേലിയയിൽ സ്ഥാപിച്ചിട്ടുള്ള മൈക്രോവേവ് ഒബ്സർവേറ്ററി ആയ Murchison Widefield Array യുടെ പ്രവർത്തനത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ പങ്കാളികളാണ്.

 7. ടി. എം. ടി (TMT)
  ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി എന്ന് പേര് വിളിക്കാൻ പോകുന്ന Thirty Meter Telescope ന്റെ നിർമാണത്തിൽ ഇന്ത്യ പങ്കാളിയാണ്. ദൂരദർശിനിയുടെ മുഖ്യ ദർപ്പണത്തിന്റെ വ്യാസം 30 മീറ്ററാണ്.

 8. സേൺ (CERN)
  യൂറോപ്യൻ ഓർഗനൈസേഷൻ ഓഫ് ന്യൂക്ലിയർ റിസർച്ചിന്റെ (CERN) കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ (LHC) പ്രവർത്തനത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ പങ്കാളികളാണ്. ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുമുണ്ട്.

തദ്ദേശിയ ശാസ്ത്രമെന്ന പേരിൽ ചിലരെങ്കിലും കപടശാസ്ത്രത്തിലുടെ ജനങ്ങള ചിന്താശേഷിയില്ലാത്തവരായി മാറ്റുന്ന ഈ കാലഘട്ടത്തിലും ഇത്തരം മെഗാ സയൻസ് പ്രൊജക്ടുകളിൽ ഇന്ത്യ പങ്കാളിയാണെന്നത് ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന് ഏറെ അഭിമാനിക്കാൻ വക നൽകുന്നു