Connect with us

Memories

തെങ്ങോല മേഞ്ഞ വീടുകൾ ധാരാളം ഉണ്ടായിരുന്ന കാലത്ത് ഇങ്ങിനേയും ഒരു കല്ല്യാണമുണ്ടായിരുന്നു

പണ്ട് പണ്ട് നാട്ടിൽ തെങ്ങോല മേഞ്ഞ വീടുകൾ ധാരാളം ഉണ്ടായിരുന്ന കാലത്ത് ഇങ്ങിനേയും ഒരു കല്ല്യാണമുണ്ടായിരുന്നു . അന്നൊക്കെ സദ്യയുള്ള ഏതു ചടങ്ങും കല്ല്യാണം എന്ന പേരിലാണ്

 69 total views,  1 views today

Published

on

Sabu Manjaly Jacob

പുരകെട്ടു കല്ല്യാണം

പണ്ട് പണ്ട് നാട്ടിൽ തെങ്ങോല മേഞ്ഞ വീടുകൾ ധാരാളം ഉണ്ടായിരുന്ന കാലത്ത് ഇങ്ങിനേയും ഒരു കല്ല്യാണമുണ്ടായിരുന്നു . അന്നൊക്കെ സദ്യയുള്ള ഏതു ചടങ്ങും കല്ല്യാണം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . വർഷത്തിലൊരിക്കൽ പുര കെട്ടി മേയുന്ന ദിവസമാണ് പുരകെട്ട് കല്ല്യാണം . മെയ് മാസം പകുതി ആയിട്ടും കെട്ടിമേയാൻ കഴിയാത്ത വീട്ടുകാരുടെ മനസ്സിൽ തീയാളി തുടങ്ങും .മഴയെങ്ങാനും പെയ്താൽ കാറ്റെങ്ങാനും വീശിയാൽ കരിഞ്ഞുണങ്ങിയ ഓലയിളുമ്പിലൂടെ വെള്ളം അകത്തേക്കിറങ്ങുന്നത് സ്വപ്നം കണ്ട്‌ അവർ ഞെട്ടിയുണരും . വലിയ മുന്നൊരുക്കങ്ങൾ വേണം പുരകെട്ടുകല്ല്യാണത്തിന് . മേച്ചിലിന് ആവശ്യമായ പച്ചോല സംഭരിച്ച് മെടഞ്ഞ് കെട്ടുകളായി അട്ടി വച്ചിട്ടുണ്ടായിരിക്കണം. ചെറിയ പറമ്പുകൾ ഉള്ളവർക്ക് ഇത് ഒരു വർഷം നീളുന്ന പ്രക്രിയ ആണ് .

May be an image of one or more people, people standing, outdoors and palm treesപുരകെട്ട്കല്ല്യാണദിവസം വീട്ടുകാരെല്ലാം അതിരാവിലെ എഴുന്നേൽക്കും . സ്ത്രീകൾ ചെറിയൊരു സദ്യ ഒരുക്കുവാനുള്ള ചിട്ടവട്ടങ്ങൾ ആരംഭിക്കും . പുര കെട്ടുകാർ എത്തും മുൻപേ പാചകക്രിയകൾ ചെയ്ത് അടുക്കള ഒഴിച്ചു കൊടുക്കണം . അരിവെയ്പ്പും പപ്പടം കാച്ചലും അന്ന് മാത്രം മുറ്റത്ത് കല്ല് വച്ചുണ്ടാക്കിയ താത്കാലിക അടുപ്പിലായിരിക്കും . ആണുങ്ങൾക്കും അന്ന് പിടിപ്പത് പണിയാണ് . വീട്ടിലെ സാധന സാമഗ്രികളൊക്കെ പെട്ടന്ന് മൂടി വക്കണം . മെടഞ്ഞ ഓല കഴുക്കോലിൽ കെട്ടുവാനുള്ള കൊതുമ്പു ഞാരുകൾ തയ്യാറാക്കുവാനായി വെള്ളത്തിൽ കുതിർത്ത കൊതുമ്പുകൾ പുരകെട്ടുകാർക്കു എടുത്ത് കൊടുക്കണം . ദ്രവിച്ച കഴുക്കോലുകൾ മാറ്റുവാനുള്ളവ തയ്യാറാക്കി വക്കണം . സഹായികളുടെ കുറവുണ്ടെങ്കിൽ സഹായികളാകണം .

No photo description available.പുരകെട്ടുകാർ എത്തിയാൽ ഉടനെ ഒരു ഗ്ലാസ്സ് കട്ടൻചായ . അതും കുടിച്ച് അവർ പുരപ്പുറത്തു കയറും . രണ്ട്‌ അടരുകളായി കഴുക്കോലിൽ കെട്ടി വച്ചിരിക്കുന്ന മെടഞ്ഞ ഓല വെട്ടി താഴേക്കിടലാണ് ആദ്യ പണി . വീടുകൾ അപ്പോൾ തലപ്പാവില്ലാതെ അസ്ഥികൂടങ്ങളായി തെളിഞ്ഞുവരും .താഴേക്ക് വീഴുന്ന ഓലകൾ രണ്ടായി തരം തിരിച്ചു വക്കണം .കരിയോലയും വരട്ടോലയും .അതിൽ വരട്ടോല വീണ്ടും ഉപയോഗിക്കാനുള്ളതാണ് . ഓലയിറക്കി കഴിഞ്ഞാൽ കഴുക്കോലുകൾ പൊടി തട്ടി ആവശ്യമുള്ളിടത്തു പുതിയവ കെട്ടി പണിക്കാർ താഴേക്കിറങ്ങും .സമയം അപ്പോൾ ഏകദേശം ഉച്ച ആയി കാണും .പരിസരത്തെല്ലാം പപ്പടം കാച്ചിയ മണമായിരിക്കും . അടുത്തത് സദ്യയാണ്‌ . പുരകെട്ട് കല്ല്യാണസദ്യ . വെറും നിലത്തോ ഉമ്മറത്തോ വാഴയില വിരിച്ചാണ് സദ്യവട്ടങ്ങൾ വിളമ്പുക . സദ്യ കഴിഞ്ഞാൽ ഒരൽപം വിശ്രമം .

പിന്നെ പുരമേയൽ തുടങ്ങുകയായി. പുരകെട്ടുകാർ അരയിൽ കൊതുമ്പു നാരുകൾ (വഴുക) കെട്ടിവച്ച് പുരപ്പുറത്തു കയറും . അടി ഭാഗത്തു നിന്നും മേൽഭാഗത്തേക്കാണ് മേഞ്ഞു തുടങ്ങുക .അപ്രകാരം നാല് വശത്തു നിന്നും മേഞ്ഞു കയറും .നെറുകയിൽ ഓല ഒരു പ്രത്യേക രീതിയിൽ മടക്കി കെട്ടി വെക്കും .ചരിവുകളിൽ മെടയാത്ത മുഴുവൻ തെങ്ങോലകൾ പതിപ്പിച്ചു വച്ച് കെട്ടിവെക്കും . പുരമേയൽ പൂർത്തിയായാൽ താഴെയിറങ്ങി അരിക് അരിഞ്ഞു ചന്തമാക്കലാണ് അവസാന പണി .വീട്ടുകാർ അപ്പോഴേക്കും പരിസരം വൃത്തിയാക്കി ചായയും പലഹാരവും ഒരുക്കി വച്ചിട്ടുണ്ടാകും . ചായകുടിച്ച് കൂലിയും വേടിച്ചു ഒരു വർഷം കഴിഞ്ഞ് വീണ്ടും കാണണം എന്നോർമിപ്പിച്ച് പുരകെട്ടുകാർ യാത്രപറഞ്ഞിറങ്ങുകയായി . ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് വീട്ടുകാർ അപ്പോൾ വീടിനകത്തേക്ക് കയറും . പുല്ല് മേഞ്ഞതും വൈക്കോൽ മേഞ്ഞതും പനയോല മേഞ്ഞതുമായ വീടുകളും കേരളത്തിൽ പലയിടത്തും ഇപ്പോഴും കാണാം .

 70 total views,  2 views today

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement