personality
സെൽഫ് ട്രോൾ നടത്തി മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാൾ
മറ്റുള്ളവരെ ട്രോളാനും തമാശ പറഞ്ഞ് ചിരിപ്പിക്കാനും നമ്മളിൽ പലർക്കും കഴിയും . പക്ഷേ സെൽഫ് ട്രോൾ നടത്തി മറ്റുള്ളവരെ ചിരിപ്പിക്കാൻ ചുരുക്കം ചിലർക്കേ കഴിയാറുള്ളു
140 total views

മറ്റുള്ളവരെ ട്രോളാനും തമാശ പറഞ്ഞ് ചിരിപ്പിക്കാനും നമ്മളിൽ പലർക്കും കഴിയും . പക്ഷേ സെൽഫ് ട്രോൾ നടത്തി മറ്റുള്ളവരെ ചിരിപ്പിക്കാൻ ചുരുക്കം ചിലർക്കേ കഴിയാറുള്ളു . അങ്ങിനൊരാളായിരുന്നു ക്രിസോസ്റ്റം മെത്രാപോലീത്താ . ഒരു സാമ്പിൾ ഇതാ .
കമിതാക്കളായ രണ്ടുപേർ മരണപ്പെട്ട് സ്വർഗ്ഗത്തിലെത്തി . ഭൂമിയിൽ വെച്ച് സാധിക്കാതിരുന്ന വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടത്തിത്തരാൻ അവർ ദൈവത്തോട് അപേക്ഷിച്ചു . പാർക്കലാം എന്ന് അനുഭാവപൂർവ്വം ദൈവം അവരോട് പറയുകയും ചെയ്തു . ദിവസങ്ങളും മാസങ്ങളും കടന്നു പോയി . അവർ ഓർമ്മിപ്പിക്കുമ്പോഴൊക്കെ , വരട്ടെ ,നോക്കട്ടെ തുടങ്ങി ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞ് ദൈവം സംഭവം നീട്ടിക്കൊണ്ടുപോയി . സഹികെട്ട കമിതാക്കൾ ,രണ്ടിലൊന്ന് വിവരം പറയണം എന്ന് പറഞ്ഞ് ദൈവത്തോട് ചൂടായി .അപ്പോൾ വളിച്ചൊരു ചിരിയോടെ ദൈവം അവരോട് പറഞ്ഞു .” എൻ്റെ പിള്ളേരെ , എനിക്കീ കല്ല്യാണം നടത്തി തരുന്നതിൻ്റെ നടപടി ക്രമങ്ങളൊന്നും അറിയില്ല . അതറിയാവുന്ന പുരോഹിതന്മാരാകട്ടെ ഒറ്റയെണ്ണം ഇതുവരെ ഇവിടെ വന്നിട്ടുമില്ല . അതാ ഞാൻ കാത്തിരിക്കാൻ നിങ്ങളോട് പറയുന്നത് ”

141 total views, 1 views today
