സെൽഫ് ട്രോൾ നടത്തി മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരാൾ

0
64

Sabu Thomas

മറ്റുള്ളവരെ ട്രോളാനും തമാശ പറഞ്ഞ് ചിരിപ്പിക്കാനും നമ്മളിൽ പലർക്കും കഴിയും . പക്ഷേ സെൽഫ് ട്രോൾ നടത്തി മറ്റുള്ളവരെ ചിരിപ്പിക്കാൻ ചുരുക്കം ചിലർക്കേ കഴിയാറുള്ളു . അങ്ങിനൊരാളായിരുന്നു ക്രിസോസ്റ്റം മെത്രാപോലീത്താ . ഒരു സാമ്പിൾ ഇതാ .

കമിതാക്കളായ രണ്ടുപേർ മരണപ്പെട്ട് സ്വർഗ്ഗത്തിലെത്തി . ഭൂമിയിൽ വെച്ച് സാധിക്കാതിരുന്ന വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടത്തിത്തരാൻ അവർ ദൈവത്തോട് അപേക്ഷിച്ചു . പാർക്കലാം എന്ന് അനുഭാവപൂർവ്വം ദൈവം അവരോട് പറയുകയും ചെയ്തു . ദിവസങ്ങളും മാസങ്ങളും കടന്നു പോയി . അവർ ഓർമ്മിപ്പിക്കുമ്പോഴൊക്കെ , വരട്ടെ ,നോക്കട്ടെ തുടങ്ങി ഓരോരോ ഒഴിവു കഴിവുകൾ പറഞ്ഞ് ദൈവം സംഭവം നീട്ടിക്കൊണ്ടുപോയി . സഹികെട്ട കമിതാക്കൾ ,രണ്ടിലൊന്ന് വിവരം പറയണം എന്ന് പറഞ്ഞ് ദൈവത്തോട് ചൂടായി .അപ്പോൾ വളിച്ചൊരു ചിരിയോടെ ദൈവം അവരോട് പറഞ്ഞു .” എൻ്റെ പിള്ളേരെ , എനിക്കീ കല്ല്യാണം നടത്തി തരുന്നതിൻ്റെ നടപടി ക്രമങ്ങളൊന്നും അറിയില്ല . അതറിയാവുന്ന പുരോഹിതന്മാരാകട്ടെ ഒറ്റയെണ്ണം ഇതുവരെ ഇവിടെ വന്നിട്ടുമില്ല . അതാ ഞാൻ കാത്തിരിക്കാൻ നിങ്ങളോട് പറയുന്നത് ”


ഒരു ദിവസം പിണറായി തിരുമേനിയെ കാണാനെത്തുന്നു.
‘കുടിക്കാന് ചായയാണോ കാപ്പിയാണോ?’
തിരുമേനി ഉപചാരപൂര്വ്വം ചോദിച്ചതും പിണറായിയുടെ ഉത്തരം വന്നു:
”എനിക്ക് ഇപ്പൊ ഒന്നും എടുക്കേണ്ട, ഞാന് കുടിച്ചിട്ടാണ് വന്നത്’
ഒരു നിമിഷം നിശ്ശബ്ദനായ ശേഷം, തിരുമേനി പറഞ്ഞു. ”വെറുതെയല്ല സാറിനെ എല്ലാരും ‘ഇരട്ടചങ്കന്‘ എന്ന് വിളിക്കുന്നത്. ഉള്ളത് മുഖത്ത് നോക്കി നേരെയങ്ങു പറയും, അതേതു തിരുമേനിയുടെ മുന്നിലാണെങ്കിലും.’
”ആദ്യമായാണ് എന്നെ കാണാന് വന്ന ഒരാള്, കുടിച്ചിട്ടാണ് വന്നതെന്ന് മുഖത്ത് നോക്കി പറയുന്നത്’
കണ്ണിറുക്കി ചിരിച്ച് തിരുമേനി അങ്ങനെ പറഞ്ഞപ്പോള്, ചിരിക്കാന് അല്പം ലുബ്ധനായ പിണറായിയും പൊട്ടിച്ചിരിച്ചു.
May be an image of 2 people and text
**