വജൈനൽ ഫ്ലൂയിഡ് കാണുമ്പോൾ ഓർഗാസം ആണെന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്മാരുമുണ്ട്

0
2039

Sachin Xavi

“ഏട്ടാ നമ്മള് ചെയ്യൂലേ, അപ്പൊ എനിക്ക് നല്ല പെയിൻ ഉണ്ട്. കുറച്ച് ഫോർപ്ലേ കൂടി ഉണ്ടെങ്കിൽ”
“എനിക്കും തോന്നണ്ടേ ഫോർപ്ലേക്ക് “.The Great Indian Kitchen ൽ ദമ്പതികൾ തമ്മിലുള്ള സംഭാഷണമാണിത്. ഇണയുടെ താല്പര്യങ്ങൾക്ക് യാതൊരുവിധ പരിഗണനയും കൊടുക്കാത്ത, അല്ലെങ്കിൽ സെക്സിലെ പല കാര്യങ്ങളെ കുറിച്ചും അറിവില്ലാതിരുന്നിട്ടും ഉണ്ടെന്ന് നടിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി പുരുഷന്മാരുടെ പ്രതിനിധിയാണ് സുരാജിന്റെ കഥാപാത്രം.

How to orgasm fast (like, really fast) according to experts | Well+Goodആദ്യം ഫോർപ്ലേ എങ്ങനെയാണ് വേദന ഇല്ലാതാകുന്നത് എന്ന് നോക്കാം. ഫോർപ്ലേയിലൂടെ സ്ത്രീക്ക് ലൈംഗിക ഉത്തേജനം ഉണ്ടാവുമ്പോൾ വജൈനയുടെ അകത്ത് ഒരു ഫ്ലൂയിഡ് ഉൽപാദിപ്പിക്കപ്പെടുന്നു. പെനീസ് ഇൻസർട്ട് ചെയ്യുമ്പോൾ സ്മൂത്ത്‌ ആയി കേറാൻ ഇത്‌ സഹായിക്കുന്നു. ഫ്ലൂയിഡ് ശരിയായി വരാത്തവർക്ക് ലൂബ്രിക്കന്റ്സ് ഉപയോഗിക്കാം. ഫോർപ്ലേ ഇല്ലാതെ സംഭോഗത്തിനു തുനിഞ്ഞാൽ സ്ത്രീക്ക് അസഹ്യമായ വേദനയാവും ഫലം. തുറന്നു പറഞ്ഞാൽ പങ്കാളികൾ എന്ത് കരുതും എന്ന മനോവിചാരത്താൽ മിക്ക സ്ത്രീകളും വേദന നിശബ്ദമായി സഹിക്കും. ഇനി അഥവാ പറഞ്ഞാൽ “നിനക്ക് എങ്ങനെ ഇതൊക്കെ അറിയുമെടീ” എന്ന തരത്തിലുള്ള ചോദ്യശരങ്ങളെ നേരിടേണ്ടി വരും.

What really happens in your body and brain when you orgasm? - Big Thinkവജൈനൽ ഫ്ലൂയിഡ് കാണുമ്പോൾ ഓർഗാസം ആണെന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്മാരുമുണ്ട്.പങ്കാളിക്ക് ലൈംഗികസംതൃപ്തി വന്നെന്ന തെറ്റിദ്ധാരണയുണ്ടാവാൻ ഇത്‌ കാരണമാവുന്നു. ഫലത്തിൽ ഇതും ലൈംഗിക അസംതൃപ്തരായ സ്ത്രീകളെ ഉണ്ടാക്കുന്നു. ഓർഗാസം വന്ന ഉടനെ തിരിഞ്ഞു കിടന്ന് ചക്ക വെട്ടിയിട്ട പോലെ ഉറങ്ങുക, ഇണയ്ക്ക് ലൈംഗികസംതൃപ്തിയുണ്ടായോ എന്ന് അന്വേഷിക്കാതിരിക്കുക, ഇഷ്ടമില്ലാത്ത പൊസിഷനുകളും ലൈംഗിക വൈകൃതങ്ങളും ഇണയിൽ അടിച്ചേൽപ്പിക്കുക, താല്പര്യമില്ലാത്ത സമയത്തും സെക്സിൽ ഏർപ്പെടാൻ നിർബന്ധിക്കുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അവഹേളനങ്ങൾക്ക് അടുക്കള പോലെ തന്നെ കിടപ്പറയും വേദിയാകുന്നുണ്ട്.

Can You Actually Have An Orgasm In Your Sleep? | HuffPost Lifeപോൺ സൈറ്റുകളിൽ കാണുന്ന അവസാനമില്ലാത്ത ടൈമിംഗ് കണ്ട് തന്റെ കിടപ്പറയിലെ പ്രകടനം നിരാശാജനകമാണെന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരും നിരവധി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ തങ്ങളുടെ ഇഷ്ടനിഷ്ടങ്ങളെ കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുന്നതും അപൂർവ്വം.Sex Education എന്ന Netflix Series ൽ ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അതുപോലെയുള്ള മാറ്റങ്ങൾ പൊടുന്നനെ നമ്മുടെ നാട്ടിലുണ്ടാവുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ലെങ്കിലും ശരിയായ സെക്സ് എഡ്യൂക്കേഷൻ പടിപടിയായെങ്കിലും ഇതിനൊക്കെ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.