ഈ ചിത്രം ഉത്തർപ്രദേശിനെയും ഇന്നത്തെ ഇന്ത്യയെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു

82

ഇതു ഒരു ആശുപത്രി രംഗം തന്നെ ആണ്. അത്യാവശ്യം വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്ത ഒരു ആശുപത്രി. ഈ ചിത്രം ഉത്തർപ്രദേശിനെയും ഇന്നത്തെ ഇന്ത്യയെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു. ഭരണപരമായ നിസ്സംഗത, അവഗണന, നിഷ്‌ക്രിയത്വം, ഒപ്പം വിഷമിക്കുന്ന ഒരു മകന്റെ സ്നേഹവും കരുതലും. അമ്മയെ സേവിക്കാനും രക്ഷിക്കാനുമുള്ള ശ്രമത്തിൽ ഒരു മകൻ തോളിൽ ഓക്സിജൻ സിലിണ്ടർ ചുമന്ന് നടക്കേണ്ട നിസ്സഹായാവസ്ഥ. 7000 കോടികൾ ചിലവിട്ടുകൊണ്ട് ഇതേ ഉത്തർപ്രദേശിൽ ആണ് ശ്രീരാമന് അമ്പലം പണിയാൻ പോകുന്നത്. പ്രീയപ്പെട്ട കൊറോണാ…നിന്റെ ആക്രമങ്ങളിൽ നിന്ന് സർക്കാരുകൾ നമ്മെ സഹായിക്കും എന്ന പ്രതീക്ഷ ഇല്ല. ഞങ്ങളോട് കരുണ തോന്നേണമേ.(പ്രാര്‍ത്ഥന അല്ല ആഗ്രഹം ആണ്)

അത്യാധുനിക യുദ്ധവിമാനമായ റാഫേലിന്റെ വരവ് യുദ്ധ-ദേശീയ ഭ്രാന്തന്മാർ ആഘോഷിക്കുന്ന വേളയിലാണ് സംഭവം എന്നതാണ് മറ്റൊരു വിരോധാഭാസം. ചാന്ദ്ര-ചൊവ്വാപര്യവേഷണങ്ങളും ഡിജിറ്റൽ പൊങ്ങച്ചങ്ങളും സാധാരണക്കാരന് യാതൊരു ഗുണവും ചെയ്യാത്ത നാടാണിത്. ഇവിടെ കഥാനായകന്മാർക്കു അമ്പലവും പണിയുന്നത്തിൽ ഉത്സുകരാണ് മത ഭ്രാന്തന്മാരായ ഭരണാധികാരികൾ. പ്രീയപ്പെട്ട കൊറോണാ ഇനി നിന്റെ കൂടെ മാത്രമേ കേണപേക്ഷിക്കാൻ സാധിക്കുന്നുള്ളൂ. ദയവായി ഒഴിഞ്ഞു പോയി ഈ രാജ്യത്തെ പാവം ജനങ്ങളെ രക്ഷിക്കേണമേ. വിഫലമായ പത്രമടിയും പന്തംകൊളുത്തലും കഴിഞ്ഞു ബഡായിവീരന്മാർ ക്ഷീണിച്ചു ഉറക്കമാണ്.

അമ്പലങ്ങളും പള്ളികളുമാണോ?മരണ നിരക്കിൽ ഒന്നാമതെത്തുന്ന ഇന്ത്യ ആണ് നമ്മുടെ സ്വപനം? കോവിഡ് ബാധിതർ എറ്റവും കൂടുതൽ ഉള്ള രാജ്യം എന്ന അലങ്കാരം ആണോ നമുക്ക് വേണ്ടത്‌? ഒരു നേരം ഉണ്ണാനില്ലാത്ത, ഉടുതുണിക്ക് മറുതുണി ഇല്ലാത്ത, തല ചായ്ക്കാൻ കൂര ഇല്ലാത്ത കോടികണക്കിന് പട്ടിണി പാവങ്ങളുടെ നെഞ്ചത്ത് ചവുട്ടി നിന്നു കൊണ്ടാണ് ഒരു ഭരണകൂടം, കോടികൾ ചിലവിട്ട് കണ്ണില്ലാത്ത ദൈവത്തിനു അമ്പലം പണിയുന്നത്. ആ ദൈവത്തിന്റെ സിമന്റ്‌ പ്രതിമ പണിയുന്നത്.ഇന്നലെ കൂടി ഒരു മനോരോഗി പറഞ്ഞു, രാമന്റെ പ്രതിമ വന്നാൽ കോവിഡ് ഇല്ലാതാകുമെന്ന്. ഇതിനൊക്കെ എതിരെ നിൽക്കുന്ന ഒരു ജനത….. അങ്ങനെ ഒന്നു ഉണ്ടാകുമോ? എന്നെങ്കിലും? തല പൊക്കുന്നവനെ അടിച്ചമർത്തി മുന്നേറുകയാണ് ഈ ദുർഭരണ മൂർത്തികൾ.