സദാചാരവും ചില മൂല്യ വർദ്ധിതങ്ങളും – ഭാഗം 1

616

എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക് അതിരില്ലാതെ വരികയും പരിഷ്‌കൃത സമൂഹം അവരുടെ ചേഷ്ടകൾക്ക് വളം വെച്ച് കൊടുക്കുന്ന ഒരു അവസ്ഥ വിശേഷമാണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.

ഈയിടയ്ക്ക് ഞാനൊരു കല്യാണ വീട്ടിൽ പോയി. ജോലി തിരക്ക് കാരണം കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ ആഡിറ്റോറിയത്തിൽ വധു പുറപ്പെടും മുമ്പ് വീട്ടിൽ ചെന്ന് ആശംസകൾ അറിയിക്കാമെന്ന് വിചാരിച്ചു. വധുവിന്റെ അച്ഛൻ സ്ഥലത്തെ പ്രമാണിയും അദ്ദേഹത്തിന്റെ മകൻ എന്റെ സുഹൃത്തുമായിരുന്നു. കല്യാണ വീട്ടിൽ ചെന്നപാടെ ഞാൻ സുഹൃത്തിനെ തിരക്കി, അവൻ ദൂരെ നിന്നും വരുന്ന ബന്ധുക്കളെ പിക്ക് ചെയ്യാൻ റെയിൽവേ സ്റ്റേഷനിൽ പോയേക്കുന്നെന്നു പറഞ്ഞു. വധുവിനെ തിരക്കിയപ്പോൾ അവൾ ഡ്രസ്സ് മാറ്റുകയാണെന്നും ഡ്രസിങ് റൂമിൽ കുറച്ചു ഫോട്ടൊ ഷൂട്ട് ഉള്ളതിനാൽ കുറച്ചു അധികം നേരം എടുക്കുമെന്ന് പറഞ്ഞ ശേഷം പെൺകുട്ടിയുടെ അച്ഛൻ ധൃതിയിൽ പുറത്തേക്കു നടന്നു. ഇത് കേട്ട അന്ധാളിപ്പിൽ പണ്ട് കാലത്തുള്ളവർ ഫോട്ടൊ വീഡിയോ ഷൂട്ട് ഇല്ലാതെ എത്ര കഷ്ട്ടപെട്ടിരുന്നു എന്ന് ഞാൻ പെട്ടെന്ന് ഓർത്തുപോയി. വെറും ഒരു ക്യാമറ കൊണ്ട് പെണ്ണ് തുണി മാറുന്നത് ഒപ്പുയെടുക്കാനുള്ള സ്വതന്ത്രിയവും എവിടെയും ഏതു നേരത്തും യഥേഷ്ട്ടം കയറി ചെല്ലാനുള്ള സ്വാതന്ത്രയവും അവർ ആവോളം ആസ്വദിക്കുന്നുണ്ട്. ഒരു പെണ്ണ് തന്റെ മാതാപിതാക്കളും ഭർത്താവും പറയുന്നതിനെക്കാൾ അനുസരണ പാലിക്കുന്നത് മൂന്ന് കൂട്ടം ആൾക്കാർ പറയുമ്പോഴാണ് “ബൂട്ടീഷ്യൻ, തയ്യൽകാർ,ഫോട്ടൊഗ്രാഫർ” എന്ന് ഫേസ്‌ബുക്കിൽ ആരൊ പോസ്റ്റിട്ടത് ഞാൻ ഓർത്തു പോയി. ഇത് പരിഷ്‌കൃത സമൂഹത്തിന്റെ മുന്നേറ്റമാണൊ അതൊ ഞാനല്പം പഴയ ചിന്താഗതിക്കാരൻ ആയതു കൊണ്ടാണൊ എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല.

ഒരു പെണ്ണ് സ്വന്തം ഇഷ്ട്ടപ്രകാരം തന്റെ ശരീരത്തിന്റെ ആകാരഭംഗിയും അവളുടെ അവയവങ്ങളുടെ വടിവും തുടിപ്പുകളും ക്യാമറയിൽ ഒപ്പിയെടുക്കാൻ നിന്ന് കൊടുക്കുമൊ ?. ക്യാമറാമാൻ അവന്റെ ആർത്തി പിടിച്ച കണ്ണുകളാൽ ആ ദൃശ്യം അഭ്രപാളികളിൽ പകർത്തുന്നു,ലൈറ്റ് അടിക്കുന്നത് പാവം ടീനേജ് ചെക്കൻ. സീൻ ഉഷാർ.ഈ ഡിജിറ്റൽ ഒളിഞ്ഞു നോട്ടത്തെയായിരിക്കും ഡിജിറ്റൽ ഫോട്ടോഗ്രാഫി എന്ന ഓമനപേരിൽ അറിയപ്പെടുന്നത്. യൂടൂബിൽ ഇത്തരം അനവധി വീഡിയോകൾ നമുക്ക് കാണാൻ സാധിക്കും. ഒരിക്കൽ എന്റെ കസിന്റെ കല്യാണവീഡിയൊയിൽ അവസാന ആൽബം സോങ്ങിൽ വരൻ വധുവിന്റെ അധരങ്ങൾ കടിച്ചു പറിക്കുന്ന രംഗം കണ്ടു ടി വി ഓഫ് ആകേണ്ടി വന്ന അവസ്ഥയാണുണ്ടായത്.

വെഡിങ് ഫോട്ടോഗ്രാഫി വളരെ ഏറെ മുന്നേറിയിരിക്കുന്ന കാലമാണിത് ലക്ഷങ്ങൾ ചിലവാക്കാൻ തയ്യാറാണെങ്കിൽ ക്രെയിനിലും ഡ്രോണിലും വരെ ഷൂട്ട് ചെയ്യും അത് മാത്രമല്ല കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും ഓഡി കാറിൽ കയറുന്നതിനു മുമ്പ് തന്നെ പ്രിന്റ് ചെയ്തു ചൂട് മാറാത്ത ആൽബം ചെക്കന്റെ കരങ്ങളിൽ കൊടുക്കാനുള്ള കെൽപ്പ് ഇപ്പോഴുള്ള ആധുനിക സ്റ്റുഡിയോകൾക്കുണ്ട്. എന്റെ കല്യാണ വീഡിയോയിൽ ഇത്തരത്തിലുള്ള ഒരു കോപ്രായങ്ങളും വേണ്ടെന്നു പറഞ്ഞിരുന്നെങ്കിലും അവസാനം എടുത്ത ആൽബം സോങ്ങിൽ നായികയായ എന്റെ ഭാര്യ ഷാൾ എടുത്തു വട്ടം ചുറ്റിക്കുന്നതും അങ്ങനെ വട്ടം കറങ്ങി കൊണ്ടിരിക്കുന്ന അവളെ ഞാൻ ദൂരെ നിന്നും ഓടി വന്നു പൊക്കിയെടുത്തു വട്ടം ചുറ്റിക്കണമെന്നും സ്ക്രിപ്ട് ക്യാമറാമാൻ പറഞ്ഞു തന്നപ്പൊൾ ഞാൻ അവൾ സമ്മതിക്കില്ല എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി. പ്രസ്‌തുത ക്യാമറാമാൻ കുറച്ചു കഴിഞ്ഞു ഭാര്യയോട് അപേക്ഷിച്ചു സമ്മതിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവസാനം “ചേട്ടാ അത് വേണമെങ്കിൽ ഞാൻ ചെയ്യാം” എന്ന നിലപാടിലെത്തി അവൾ. “അവൾ സമ്മതിച്ചാലും എനിക്കതിനു സമ്മതം അല്ലെന്നു” ഞാൻ അങ്ങേരോട് തീർത്തു പറഞ്ഞു. “ഞാൻ ഒന്ന് മൂളിയാൽ അവൾ സമ്മതിക്കുമായിരുന്നു” അല്ലെങ്കിലും അവളുടെ മാറ് മറയ്ക്കുന്ന ഷാൾ എടുത്തു മാറ്റാൻ പറയാൻ എന്ത് അധികാരമാണ് എനിക്കുള്ളത് അതും ഒരന്യനായ ഒരാളുടെ മുമ്പിൽ വെച്ച്. സ്ത്രീകൾക്ക് അവരുടേതായ അഭിമാനങ്ങളും അവകാശങ്ങളുമില്ലെ ?

നാണവും മാനവും ഉള്ള ഒരു ഭർത്താവും ന്യൂ ജെൻ ഫോട്ടോ ഷൂട്ടിങ്ങിന്റെ കോപ്രായങ്ങൾക്ക് തന്റെ ഭാര്യയെ വിട്ടു കൊടുക്കില്ല. ഇപ്പോഴുള്ള പല കല്യാണ വീഡിയൊ കാണുമ്പോഴും പഴയ ഇക്കിളി സിനിമകളെ ഓര്മപെടുത്തും. പല സീനുകളും അതിരു കടക്കുന്നു, ചിലതു കോരി തരിപ്പിക്കും, ചിലതു പൈങ്കിളി, ചിലതു ശ്രിങ്കാരം, ചിലതു കാമോദ്യകം, ചിലതു ഹാസ്യം അങ്ങിനെ പല പല ക്രീഡാവിലാസങ്ങളിൽ നമ്മളെ കൊണ്ടവർ ചെയ്യിക്കും. വീട്ടിൽ മുതിർന്നവർ ആരെങ്കിലും ഇതിനു എതിർപ്പ് കാണിക്കുകയൊ തടസം നിന്നിരുന്നെങ്കിൽ ഇത്തരം ചേഷ്ടകൾ പതിയെ ഇല്ലാതാകുമായിരുന്നു. അനീതി കാണുമ്പോൾ അരുത്, പാടില്ല എന്നൊക്കെ പറഞ്ഞു വിൽക്കാൻ വീട്ടുകാർ പഠിക്കേണ്ടിയിരിക്കുന്നു. “മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും” എന്നാണ് ചൊല്ല്. പണ്ടൊക്കെ ഒരു ആൺ/പെൺ കുട്ടിയെ പരമാവധി 21 വയസ്സ് വരെ നിയന്ത്രിച്ചാൽ മതിയായിരുന്നു. അതിനു ശേഷം അവർക്ക് പക്വത തനിയെ ഉണ്ടാകുമായിരുന്നു വിവര,കാര്യ ശേഷി ഉണ്ടാകുമായിരുന്നു. സീരിയൽ, സിനിമ, ഫാഷൻ, കഞ്ചാവും മദ്യം പണം എന്നിവയുടെ അതി പ്രെസരത്താൽ മരവിച്ചു കിടക്കുന്ന ഇന്നത്തെ തലമുറ 21 വയസു തികയും മുമ്പ് തന്നെ വിവരകേടിന്റെ വൈകൃത മുഖങ്ങൾ കാണിച്ചു തുടങ്ങും. മാന്യമായി സ്റ്റുഡിയൊ നടത്തുന്നവരെ ഇപ്പോഴും ഒട്ടനവധി കാണാൻ സാധിക്കും. അത്തരക്കാരുടെ ബിസ്സിനസ്സ് ഇപ്പോൾ ക്ളച് പിടിക്കാതെ പോകുന്നതും, ലാഭത്തിലേക്ക് നീങ്ങാൻ കളം മാറ്റി ചവിട്ടുന്നവർ അനവധിയാണ്. പാവപെട്ട ആൾക്കാരുടെ വീട്ടിലെ കല്യാണവും മറ്റു ചടങ്ങുകളും കവർ ചെയ്യാനാവും അവർക്ക് മിക്യവാറും സാധിക്കുക. പെണ്ണിന്റെ ശരീരവടിവ് ഷൂട്ട് ചെയ്തു യൂട്യൂബ് വഴി പങ്കിടുകയും, അതേ വീഡിയൊ ആയിരകണക്കിന് ആളുകൾ വീണ്ടും വീണ്ടും കണ്ണുകൾ കൊണ്ട് കൊത്തി പറിച്ചു ബിസിനസ്സ് ഉണ്ടാകുന്ന പ്രെഫഷണൽ ഫോട്ടൊഗ്രഫികാരുടെ വിപണന തന്ത്രം അവർ പയറ്റുന്നില്ല. പുതുതലമുറക്കാർ എന്ത് കൊണ്ടാണ് ഇത്തരം കോപ്രായങ്ങൾക്ക് തല വെച്ച് കൊടുക്കുന്നതെന്നും ചിന്തിക്കാതെയിരുന്നില്ല. ഇന്നത്തെ കാലത്തു എവിടെ ക്യാമറയുടെ സാന്നിധ്യം ഉണ്ടൊ അവിടെയൊക്കെ നഗ്നതയുടെ അതിപ്രസരം ഉണ്ടാകുമെന്നത് ഒരടിസ്ഥാന തത്വം മാത്രമാണ്. സ്ത്രീകളോട് കുലബന്ധം പോലുമില്ലാത്ത ഉത്പന്നം, ഷേവിങ് ക്രീം, ബൈക്ക് തുടങ്ങിയവ വിറ്റഴിക്കുന്നതിനു വേണ്ടി ബോളിവുഡ് നടി അൽപവസ്ത്രധാരിയായി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടാലെ നടക്കുകയുള്ളു. എത്ര വസ്ത്രം കുറയുന്നുവൊ അത്രയും വില്പന കൂടും. പുതിയ സിനിമകളിൽ നടിമാർ ആകാര വടിവ് കാണിച്ചഭിനയിച്ചാൽ മാത്രമെ തിയറ്ററിൽ ആള് കയറുകയുള്ളു. ഒരു പ്രശസ്ഥ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ നടിയെ ഒത്തു പക്ഷെ നടിയുടെ സ്തനം തീരെ ചെറുത് സിനിമക്ക് യോജിച്ചതല്ലത്രെ. ഈ സ്തനവലിപ്പത്തിൽ സിനിമയ്ക്ക് വിപണന സാധ്യത തീരെ കുറയും എന്ന് ചിന്തിച്ചു വിഷണ്ണനായ സംവിധായകനെ, കൃത്രിമ പ്ലാസ്റ്റിക് സ്തനം നടിക്ക് വെച്ച് പിടിപ്പിച്ചു രക്ഷിച്ച മേക്കപ്പ് മാൻ ഇപ്പോൾ സിനിമ ഫീൽഡിൽ നാഴികകല്ലാണ്. ആ ചിത്രം വമ്പൻ ഹിറ്റ് ആകുകയും സംവിധായകൻ മുൻ നിര സംവിധായക ഗണത്തിൽ പെട്ട് എന്നുള്ളതുമാണ് ചരിത്രം. നമ്മുടെ വീട്ടിലെ സ്വീകരണ മുറിയിൽ ദിനവുമെത്തുന്ന കുടുംബിനികളുടെ ഇഷ്ട്ട വിഷയമായ കണ്ണീർ സീരിയലിലെ നായികമാരും ഇത്തരം നിയമം പാലിക്കേണ്ടതുണ്ട്. പ്രായഭേദമന്യെ എല്ലാ നടിമാരും ശരീര വടിവ് കാട്ടിയാലെ പരസ്യം ധാരാളം ലഭിക്കുകയും അത് വഴി സീരിയലിന്റെയും ചാനലിന്റെയും റേറ്റിങ് കൂടുകയുള്ളു. ശമ്പളം അതിനനുസരിച്ചു വർദ്ധിക്കുന്നതിനാൽ നടിമാർ പരമാവധി സഹകരിച്ചു കൊടുക്കുകയും ചെയ്യും. അതിനാൽ തന്നെ തീരെ ഇറുകിയ ഡ്രസ്സ് മാത്രമെ അവർ ധരിക്കുകയുള്ളു എന്ന് ശ്രദ്ധിച്ചാൽ മനസിലാകും, പിന്നെ കിഴങ്ങന്മാരും പഴം പുഴുങ്ങിയ പോലുള്ള ആൺ കഥാപാത്രങ്ങളും കാണും കൂടെ. കോളേജിൽ പോയി തുടങ്ങും മുമ്പ് തന്നെ ക്യാമറ ഇല്ലാത്ത ഫോൺ ഇല്ലാതെ പോയാൽ കൂട്ടുകാരുടെ മുമ്പിൽ കുട്ടി ചെറുതായി പോകുമെന്ന് കരുതി ലേറ്റസ്റ്റ് ടെക്‌നോളജി ഫോൺ തന്നെ വാങ്ങി കയ്യിൽ പിടിപ്പിക്കുന്നത് ഇപ്പോഴുള്ള മാതാ പിതാക്കന്മാരുടെ ശീലമാണ്. ഇന്റർനെറ്റിൽ നിറയുന്ന തുണ്ട് വീഡിയോകളുടെ ഉറവിടം ഇത്തരം കുരുന്നുകളും അവരുടെ സംഭാവനയുമാണ്. അറിവില്ലാ പ്രായത്തിൽ അരുതാത്തതു കൈയ്യിൽ വന്നാൽ അറിവില്ലായീമയെ ചെയ്യുള്ളു എന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടാകണം. ഇടയ്ക്ക് അവരറിയാതെ അവരുടെ മൊബൈൽ പരിശോധിക്കുന്നതിൽ തെറ്റില്ല. ഇന്ന് പാടുപെട്ടു നല്ല മനസിന്റെ ഉടമകളായി മക്കളെ വളർത്തിയാൽ നാളെയവർ ആരും മറക്കാത്ത നാഴികകല്ലായി മാറും എന്നതിൽ സംശയം ഇല്ല. അത്തരം ഒരു പ്രചോദനമാണ് ഡോകറ്റർ എ.പി.ജെ അബ്‌ദുൾ കലാം. ഇന്നത്തെ കാലത്തും നെഴ്സറി സ്‌കൂളിൽ ആരാകാനാണ് ആഗ്രഹമെന്ന് ടീച്ചർ കുട്ടികളോട് ചോദിക്കുമ്പോൾ ഡോകറ്റർ എ.പി.ജെ അബ്‌ദുൾ കലാം എന്ന് പറയുന്ന ഒട്ടനവധി കുട്ടികളെ കാണാൻ കഴിയുന്നത് അതിന്റെ തെളിവാണ്. അങ്ങിനെ പേരും പ്രശസ്ഥിയുമുള്ള ആൾക്കാരെ പുതിയ തലമുറയിൽ കാണാൻ കഴിയില്ല. ഇങ്ങനെ പ്രശസ്ഥരായ പല ആൾക്കാരും കംപ്യുട്ടറും കറണ്ടും ഇല്ലാത്ത ചുറ്റുപാടിലാണ് വളർന്നതും ഉയർന്ന നിലയിൽ എത്തിയതും. ചാൾസ് ബാബേജിനും എഡിസനും ഐസക്ക് ന്യുട്ടനും മൊബൈലും ഫേസ്ബുക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവർ ഇപ്പോഴുള്ള കുട്ടികളെ പോലെ തല മരവിച്ചു മൊബൈലിൽ കുമ്പിട്ടിരുന്നേനെ. കണക്കിൽ നോബൽ സമ്മാനം നേടി ഇന്ത്യയെ പെരുമപെടുത്തിയ സി വി രാമന് ആയിര കണക്കിന് കണക്കുകൾ കംപ്യൂട്ടറിന്റെ സാന്നിധ്യം ഇല്ലാതെ ചെയ്യാൻ കഴിയുമായിരുന്നു. പഠിക്കുന്ന കുട്ടി ഉള്ള വീടാണെങ്കിൽ ടി വി എടുത്തു ഏതെങ്കിലും റൂമിൽ വെച്ച് പൂട്ടുക അതല്ലെങ്കിൽ ടി വി കാണുന്ന സമയം എല്ലാപേർക്കും ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തുക. ടി വി കാണൽ യാതൊരു വിനോദവും മാനസികഉല്ലാസം നൽകുന്നില്ല എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്. പകരം മാനസികമായി ആശയ കുഴപ്പവും ഉണ്ടാകുകയാണ് ചെയ്യുന്നത്. എങ്ങിനെയെന്നല്ലെ ഒരു സിനിമ കാണുമ്പോൾ അതിലെ നടൻ നമ്മളാണെന്ന തോന്നൽ ഉണ്ടാകും. ഉദാഹരണത്തിന് മോഹൻലാൽ പോലീസായി അഭിനയിക്കുന്ന സിനിമ മനസിരുത്തി കാണുന്ന പ്രേക്ഷകന് സിനിമ തീർന്ന ശേഷവും താനൊരു പോലീസാണെന്ന തോന്നൽ അടുത്ത രണ്ടു മണിക്കൂർ ഉണ്ടാകും ചിലർക്കത് ഒരാഴ്‌ച്ച വരെ മനസിലുണ്ടാകും. അത് പോലെ ദുൽകർ സൽമാൻ അഭിനയിച്ച ഉസ്താദ് ഹോട്ടൽ കാണുമ്പോൾ പ്രേക്ഷകന് നല്ലൊരു വിദഗ്ധ പാചകകാരനെന്ന തോന്നൽ ഉണ്ടാകുന്നു. പ്രസ്‌തുത പ്രേക്ഷകന് കഷ്ട്ടിച്ചു ഒരു ചായ ഇടാൻ മാത്രമേ അറിവുള്ളു എങ്കിലും ഇങ്ങനയെ ചിന്തിക്കൂ. നടൻ പാട്ടുകാരനായി അഭിനയിക്കുന്നെങ്കിൽ പാട്ടുകാരനായും. റോബിൻ ഹൂഡിലെ പൃത്വി രാജായും മാറുന്നു. സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ഇതൊന്നു നിരീക്ഷിച്ചു നോക്കാവുന്നതാണ്. സുരേഷ് ഗോപിയുടെ സിനിമ കണ്ടാൽ പിന്നീട് കുറെ ദിവസം നമ്മളോട് അടുക്കുന്നവരോട് ക്ഷുഭ്ര കോപിയായി പ്രകോപിതമായെ പെരുമാറാൻ സാധിക്കൂ. അങ്ങിനെ ഒട്ടനവധി ഉദാഹരണങ്ങൾ. സിനിമ, സീരിയൽ, മീഡിയകളുടെ അതിപ്രസരം കാരണം യുവത്വങ്ങൾ ഫാഷൻ എന്ന പേരിൽ പേകൂത്തുകൾ തുടങ്ങി. ആൺകുട്ടികൾ കാത്തു കുത്തി കമ്മലിടാനും മുടി നീട്ടി വളർത്തി തെരുവിൽ അലയുന്നത് സാധാരണ കാഴ്ചയായി മാറി. പെൺകുട്ടികൾ മുടി മുറിച്ചു ജീൻസും ടീ ഷർട്ടുമിട്ടു അലയാൻ തുടങ്ങി. ഇടയ്ക്ക് കുട്ടികളുടെ റിയാലിറ്റി ഷോ ടിവിയിൽ ഞാൻ കാണുവാനിടയായി. അതിൽ ഡാൻസ് സെഗ്മെന്റിൽ ഒരു കൊച്ചു കുട്ടി കത്രീന കൈഫിന്റെ ഏതോ മസാല പടത്തിന്റെ പാട്ടിനൊത്തു നൃത്തം ചെയ്യുന്നു. ഒന്നാമതെത്താൻ ആ കുട്ടി കാമലാസ്യ ഭാവങ്ങൾ മുഖത്തും ശരീരത്തും വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനെ പുകഴ്ത്തി പറയാൻ നബുംസകങ്ങളായ ജഡ്ജുമാരും ഒറ്റ നോട്ടത്തിൽ തന്നെ അറപ്പുളവാകുന്നവയായിരുന്നു. തിരുവനന്തപുരത്തു ഇങ്ങനെ ലാസ്യ ശൃഗാര കാമഭാവങ്ങൾ വരുത്താനും റിയാലിറ്റി ഷോയിൽ മുമ്പിലെത്താൻ പിഞ്ചു കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. വിവര ദോഷികളായ മാതാപിതാക്കളെ കാരണം അവിടെ അഡ്മിഷൻ കിട്ടാത്ത അവസ്ഥയാണ് താനും ബ്രിട്ടീഷ് രാജ്ഞി ഡയാന പാപ്പരാസികളുടെ ആക്രമണത്തിൽ പെട്ട് ആക്‌സിഡന്റിലാണ് ലോകത്തോട് വിട പറഞ്ഞത്. പലരും കല്യാണത്തിന് താലികെട്ടു ചടങ്ങിൽ കാണാൻ പോയി ക്യാമറമാൻമാരുടെ പിൻഭാഗം കണ്ടു തിരിച്ചു പോകുന്ന അവസ്ഥയാണ് ഇപ്പൊൾ പല കല്യാണത്തിലും ഉള്ളത്. വിവേകമുള്ള പുതുതലമുറ ഇതിനെതിരെ പ്രതികരിക്കാത്തടുത്തോളം കാലം പരിഷ്‌കാരം നാട്ടുനടപ്പ് എന്ന പേരിൽ ഇത്തരം കോപ്രായങ്ങൾ നടന്നു കൊണ്ടേയിരിക്കും എന്ന് ലേഖകൻ ഓർമപ്പെടുത്തുന്നു
തുടരും . . . . .. . . .