ആദില നസ്‌റിന്‍ എന്ന യുവതിയുടെ നീതിക്കായുള്ള പോരാട്ടം മാധ്യമങ്ങളിൽ ഇടംപിടിച്ചതാണല്ലോ. ഒരു ലെസ്ബിയൻ ആയ 22 വയസ്സുകാരി ആദിലയ്ക്ക് 23 വയസ്സുള്ള പങ്കാളിക്കൊപ്പം ജീവിക്കാൻ കോടതിയുടെ സഹായം വേണമെന്നാണ് ആദില പറയുന്നത്. സ്വവർഗ്ഗാനുരാഗം വീട്ടിൽ അറിഞ്ഞതോടെ രക്ഷിതാക്കളും ബന്ധുക്കളും അതിനെ എതിർത്തെന്നും തങ്ങളുടെ ബന്ധം വേർപെടുത്തി എന്നും ആണ് ആദില പറയുന്നത്.
ആദില സൗദിയിലെ ഒരു സ്‌കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യമൊക്കെ സഹൃദം ആയിരുന്നു എങ്കിലും പിന്നീട് രണ്ടുപേരും ഒരേ തൂവൽ പക്ഷികൾ ആണെന്ന തിരിച്ചറിയലിൽ അത് പ്രണയമാകുകയും ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞശേഷം വീട്ടുകാരെ പറഞ്ഞുമനസിലാക്കു ഒരുമിച്ചിരു ജീവിതം തുടങ്ങാമെന്നാണ് അവർ കരുതിയത്. എന്നാൽ ഇവരുടെ താത്പര്യം അറിഞ്ഞതോടെ ഒരുമിച്ചുള്ള പഠനമൊക്കെ നിർത്തുകയും ചെയ്തു.
ഇതൊക്കെ താത്കാലികമായ താത്പര്യങ്ങൾ മാത്രമെന്നും പിന്നീട് മാറുകയും ചെയ്യുമെന്ന് രക്ഷിതാക്കൾ കരുതി. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ഇവർ തങ്ങളുടെ ബന്ധം സോഷ്യൽ മീഡിയയിലൂടെ തുടർന്നു. തുടര്‍ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവര്‍ഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്ലിലാക്കി ഒടുവില്‍ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.
എന്നാൽ ഇവരുടെ ബന്ധം തുടരുന്നു എന്ന് മനസിലാക്കിയ വീട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെ ആണ് ഇരുവരും വീടുവിട്ടിറങ്ങിയത്. എന്നാൽ പിന്നെ ഇവിടെ അനുനയിപ്പിച്ചും പിന്തുണ നൽകാമെന്ന വ്യാജേനയും വീട്ടുകാർ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയും വിവിധ ശാരീരിക മാനസിക പീഡനങ്ങൾക്കു വിധേയമാക്കുകയും ചെയ്തു. പിന്നീട് പോലീസിന്റെ സഹായത്തോടെ ആദില വീട്ടിൽ നിന്നും രക്ഷപെടുകയും ഷെൽട്ടർ ഹോമിലേക്ക് മാറുകയും ചെയ്തു. എന്നാൽ നൂറയെ ഒരിക്കൽ മാത്രമേ ഫോണിൽ ബന്ധപെപ്‌ടൻ സാധിച്ചിരുന്നുള്ളൂ. ആ സാഹചര്യത്തിലാണ് തന്റെ ജീവിത പങ്കാളിയെ വിട്ടുകിട്ടാൻ ആദില ഇപ്പോൾ നിയമസഹായം തേടിയിരിക്കുന്നത്.
ഇനി ഈ വിഷയത്തെ കുറിച്ച് Sadikkali Pathaya Kadvan എഴുതിയത് വായിക്കാം
ആലുവക്കാരി ആദില നസ്രീനും താമരശ്ശേരി സ്വാദേശി ഫാത്തിമ നൂറെയും ലസ്ബിയനുകൾ ആണ് , രണ്ടു പേരും പരിചയപ്പെടുന്നത് സൗദിയിൽ പ്ലസ്‌ടു ക്‌ളാസിൽ വെച്ചാണ് രണ്ടു പേരുടെയും മാതാപിതാക്കൾ സൗദിയിൽ തന്നെ ആയിരിന്നു , ആദ്യം കൂട്ടുകാരികളും പിന്നീട് ഇവർ പിരിയാൻ പറ്റാത്ത തരത്തിലുള്ള ഇഷ്ട്ടത്തിലായി ഇപ്പോൾ ഇവർ നാട്ടിലാണ് , രണ്ടുപേരും പ്രായപൂർത്തിയായവർ ആണ്. വിഷയം ഇവരുടെ ഇഷ്ടത്തിനും ഒരുമിച്ചു താമസിക്കുന്നതിനും ഒരുമിച്ചു ജോലി ചെയ്യുന്നതിനും ഇവരുടെ വീട്ടുകാരും കുടുംബക്കാരും സമ്മതിക്കുന്നില്ല അത് കൊണ്ട് ഫാത്തിമ നൂറെയെ മാതാപിതാക്കൾ തടവിലാക്കി വെച്ചിരിക്കുന്നു എന്നാണ് ആദില ആരോപിക്കുന്നത് , ഫാത്തിമയെ തിരികെ കിട്ടാൻ വേണ്ടി കോടതി കേറാൻ ഒരുങ്ങുകയാണ് ആദില നസ്രീൻ.
നോക്കു മക്കളെ നിങ്ങള് ഉണ്ടാക്കിയത് തന്നെയായിരിക്കും അവരെ ജനിപ്പിച്ചത് കൊണ്ട് തന്നെ അവരെ വളർത്തേണ്ടത് നിങ്ങളുടെ കടമയാണ് അത് ഔദാര്യം അല്ല എന്ന് മനസിലാക്കുക , അവരെ പഠിപ്പിക്കാനും വേണ്ട സപ്പോർട്ടും കൊടുക്കാൻ നിങ്ങൾ രണ്ടു പേര് നിര്ബന്ധിതർ ആണ് അവർക്ക് പ്രായപൂർത്തിയാകുന്നത് വരെ, അത് കഴിഞ്ഞാൽ മക്കൾ സ്വതന്ത്ര വ്യക്തികളാണ് എന്ന് നിങ്ങൾ മനസിലാക്കണം , അവരുടെ ഇഷ്ട്ടത്തിന്മേൽ കൈകടത്താൻ നിങ്ങള്ക്ക് യാതൊരു അധികാരവും ഇല്ല അവർ ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത് എന്നുള്ള മിനിമം വിവരം എങ്കിലും നിങ്ങൾക്ക് ഉണ്ടായിരിക്കണം
ഇപ്പോഴും നമ്മുടെ സമൂഹം കരുതി വെച്ചിരിക്കുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള സെക്‌സ് മാത്രമാണ് ശരിയെന്നാണ് ബാക്കിയുള്ള എല്ലാ സെക്‌സും മോശമാണ് എന്നും വൃത്തികെട്ടതാണ് എന്നും നമ്മൾ വിചാരിക്കുന്നു പ്രായപൂർത്തിയായ രണ്ടു പേര് പരസ്പരം ഇഷ്ട്ടത്തോടെ ചെയ്യുന്ന സെക്‌സ് ആരാണ് മോശമാണ് എന്ന് നമ്മളെ പഠിപ്പിച്ചത് ?
ആദ്യമേ നിങ്ങൾ മനസിലാക്കണ്ടത് ഇത് ഒരു രോഗമല്ല എല്ലാ മനുഷ്യരെയും പോലെ ഉള്ളവർ തന്നെയാണ് ‘അവരും അല്ലാതെ വേറെ അന്യഗ്രഹങ്ങളിൽ നിന്ന് പൊട്ടി വീണതല്ല. നിങ്ങൾ ഭൂരിപക്ഷം വരുന്ന ഒരു ജനത പറയുന്നു ഞങ്ങളുടെ അനുരാഗം ആണ് ശരി മറ്റു തരത്തിൽ ആണിന് ആണിനോടോ പെണ്ണിന് പെണ്ണിനോടോ ബന്ധമുണ്ടായാൽ അവർ നികൃഷ്ട ജീവികൾ അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം രോഗം ആണ് മാനസിക വൈകല്യം ആണ് എന്നൊക്കെ അലമുറയിടുന്നത് മതം തലയിൽ കേറ്റിയത് കൊണ്ടാണ് ആരാണ് ് നിങ്ങളുടെ ലൈംഗികതയാണ് ശരി എന്ന് പറഞ്ഞത് ? നിങ്ങളില് നിന്ന് ഒട്ടും മോശവും മേന്മയും ഇല്ല ഇവരുടെ ഇഷ്ടത്തിന്
ആദിലെയും ഫാത്തിമയെയും സൈക്കാട്രിഷ്റ്റിനെ കാണിക്കാൻ ശ്രമിച്ചു എന്നാണ് തോന്നുന്നത് നിങ്ങൾ എവിടെ കാണിച്ചിട്ടും കാര്യം ഇല്ല മരിക്കുന്നതു വരെ ഇങ്ങനെയാകാനെ അവർക്ക് കഴിയു അത് ഇവർ തീരുമാനിക്കുന്നത് അല്ല എന്ന് കൂടി മനസിലാക്കുക അത് കൊണ്ട് അവർക്ക് ഇഷ്ട്ടമുള്ള പോലെ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കുക ആ സന്തോഷത്തിൽ അവരുടെ കുടുംബങ്ങളും ചേരുക അല്ലാതെ വേറെ ഒരു വഴിയും ഇല്ല അടിച്ചോ ഭീഷണിപ്പെടുത്തിയോ മാറ്റി എടുക്കാൻ ശ്രമിക്കുന്നത് തികച്ചും പരാജയമായിരിക്കും. ഒരു വ്യക്തി ഗേയോ ലെസ്‌ബിയാനോ വേറെ എന്തെങ്കിലും ആണ് എങ്കിൽ ആദ്യം സപ്പോർട്ട് വേണ്ടത് അവരുടെ കുടുംബത്തിൽ നിന്ന് തന്നെയാണ്
NB:- സെക്സിൽ എന്ത് പ്രകൃതിവിരുദ്ധം രണ്ട് പേരുടെ ഇഷ്ട്ടങ്ങൾ അല്ലെ പ്രധാനം? എന്തിന് മറ്റുള്ളവരുടെ കിടപ്പറയേ കുറിച്ച് വേവലാതിപ്പെടണം ?