മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം പൂർണമായും ആ മാറ്റങ്ങൾക്ക് വിധേയമായിരുന്നില്ല . സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തശേഷം ഗർഭപാത്രം നീക്കംചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞെന്ന ആഗ്രഹം ഇരുവരുടെയും മനസ്സിൽ ഉദിച്ചത്. സഹദ് ഇന്നലെയാണ് ഒരു പെൺകുഞ്ഞിനെ പ്രസവിച്ചത്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുപിറന്ന സന്തോഷം സിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് ഇങ്ങനെ
“കാലങ്ങളുടെ കാത്തിരിപ്പിൽ ഇന്ന് (08/02/2023) ബുധനാഴ്ച രാവിലെ 09:37 ന് 2.920kg തൂക്കത്താൽ ഞങ്ങളുടെ സ്വപ്നങ്ങൾ ഉച്ചത്തിൽ കരയുന്ന ശബ്ദത്താൽ ഭൂമിയിലെ ശ്വസനവും വിരിയാത്ത മങ്ങുന്ന കണ്ണുകളിൽ വെളിച്ചം അനുഭവിക്കാനും തുടങ്ങി.. സന്തോഷങ്ങൾ കണ്ണുനീരിലാറാടി. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ സുരക്ഷിതമാണിന്ന് മാലാഖമാരുടെ കൈകളിൽ. പ്രാർത്ഥനയാൽ കൂടെ പിടിച്ച നിരവധി മനുഷ്യർ അതിന്റെ ഫലമായിരിക്കാം. കൂടെ നിന്നവർകൊക്കയും വാക്കുകളാൽ എഴുതാൻ പറ്റാത്തത്രയും നന്ദിയും കടപ്പാടുo.”
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവാകുകയാണ് സഹദ്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ആ കുഞ്ഞിന്റെ സാന്നിധ്യത്തിൽ വിവാഹിതരാകാനുള്ള തയാറെടുപ്പിലാണ് ഈ ട്രാൻസ്‌ജെൻഡർ പങ്കാളികൾ. എന്നാൽ ഇവരുടെ ജീവിതം സന്തോഷകരമായി നീങ്ങുമ്പോഴും സമൂഹത്തിനാണ് പ്രശ്നം എന്ന നിലയ്ക്കാണ് കാര്യങ്ങൾ. അതിന്റെ തെളിവാണ് ഇവരെ കുറിച്ചുള്ള വാർത്തകൾക്കു താഴെ വരുന്ന വ്യക്തിയധിക്ഷേപ കമന്റുകൾ. ഈ സാഹചര്യത്തിൽ Sadikkali Pathaya Kadvanസോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണു ചർച്ചയാകുന്നത്, കുറിപ്പ് വായിക്കം.
✍️ Sadikkali Pathaya Kadvan
ട്രാൻസ്‌മെൻ ഗർഭം ധരിക്കുക എന്നത് ലോകത്തു വലിയ പുതുമയൊന്നും അല്ല , സ്ത്രീയുടെ എല്ലാ അവയവങ്ങളുമായി ജനിച്ച ആൾ തന്നെയാണ് ഇവർ , അല്ലാതെ ഒരു പുരുഷനെ ഗർഭം ധരിപ്പിക്കാനുള്ള ശാസ്ത്ര സാങ്കേതിക വിദ്യ ഒന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല ,
ഫോട്ടോയിൽ മുല കൊടുക്കുന്നത് അമേരിക്കക്കാരൻ ഈവൻ 2016ൽ ആണ് ഈവൻ പ്രസവിച്ചത് സ്ത്രീയുടെ അവയവങ്ങൾ എല്ലാമായി ജനിച്ച ഈവൻ പുരുഷനാകാനുള്ള ആദ്യപടിയായ ടെസ്റ്റോസ്റ്റിറോണ് ട്രീറ്റ്‌മെന്റ് (Testosterone treatment) തുടങ്ങി ,പുരുഷനെ പോലെ താടിയും മീശയും ഒക്കെ വന്നു ബ്രെസ്റ്റ് , വജൈന , യൂട്രസ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഒന്നും ചെയ്തിരുന്നില്ല ,അതിനു മുന്നേ ഇവർക്ക് ഒരു കുട്ടിയെ വേണം എന്ന് തോന്നി അവർ ഗർഭം ധരിച്ചു പ്രസവിച്ചു അത്ര തന്നെ ,ഇതിൽ യാതൊരു അത്ഭുദവും ഇല്ല , കാരണം ശാസ്ത്രം പുതുതായി എന്തെങ്കിലും കണ്ടു പിടിച്ചിട്ടില്ല , സാധാരണ സ്ത്രീ ഗർഭിണി ആകുന്നതു പോലെ തന്നെ ,
ഇതിൽ പുതുമ എന്ന് പറയുന്നത് പുരുഷൻ ആകാനുള്ള ട്രീറ്റ്മെന്റ്റ് നിർത്തിവെച്ചു ഗർഭം ധരിച്ചു എന്ന് മാത്രം
രണ്ടാമത്തെ ഫോട്ടോയിൽ കാണുന്നത് ഇച്ചിരി വലിയ കുട്ടിയുമായി ഇരിക്കുന്നത് അമേരിക്കക്കാരായി ജെ തോമസും ജാമിയയും ആണ് ഇതിൽ കുട്ടിയെ പ്രസവിച്ചത് പാന്റ്റും ടി ഷർട്ടും ധരിച്ച ജെ തോമസ് ആണ് , പ്രസവം കഴിഞ്ഞതോടെ വജൈനയും , ബ്രെസ്റ്റും യൂട്രസും നീക്കം ചെയ്തു പരിപൂർണ പുരുഷനായി , അത് പോലെ ജാമിയ ലിംഗം മാറ്റി വജൈന ശസ്ത്രക്രിയയിലൂടെ പിടിപ്പിച്ചു , സ്ത്രീയുമായി
യൂറോപ്പ് അമേരിക്ക പോലുള്ള രാജ്യത്തു ഇത് ഇപ്പോൾ ഒരു വിഷയമേ അല്ല , നിരവധി ആളുകൾ ഇത് പോലെ പ്രസവിച്ചിട്ടുണ്ട് ,ഈ പോസ്റ്റ് എഴുതാൻ കാരണം ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു പുരുഷൻ പ്രസവിച്ചു എന്ന തരത്തിൽ , മുകളിൽ പറഞ്ഞ പോലെ പുരുഷനെ പ്രസവിപ്പിക്കാനുള്ള യാതൊരു സാങ്കേതിക വിദ്യയും ഇന്നില്ല ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ല
സന്തോഷം തോന്നുന്നത് കേരളത്തിലും ഇങ്ങനെ ഒരു പ്രസവം നടന്നു എന്നുള്ളതിൽ ആണ് , നോക്കു നമ്മൾ നമ്മളായി നമ്മുക്ക് സന്തോഷം തോന്നുന്ന തരത്തിലാണ് ജീവിക്കേണ്ടത് അല്ലാതെ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നമ്മുടെ ജീവിതം നശിപ്പിക്കരുത് , ഗേ ആകുക , ലെസ്ബീയൻ , ബൈസെക്സ്ൽ , പിന്നെ വേറെ എന്തെങ്കിലും ഉണ്ടോ ഇതൊന്നും മോശമോ കുറ്റമോ അല്ല , നമ്മുടെ അഭിരുചി എന്താണോ അതിനു അനുസരിച്ചു ജീവിക്കുക , പരസ്പരം ഇഷ്ട്ടമുണ്ടാകണം , പ്രായപൂർത്തിയാകണം ഇത്ര മാത്രം ,
ബാക്കി ഒന്നും വിഷയം അല്ല കുറ്റവും കുറവകളും പറയുന്നവരോട് പോയി പണി നോക്കാൻ പറയുക , നിങ്ങൾ നിങ്ങളായി ജീവിക്കുക ആരും മുകളിലോ താഴയോ അല്ല , നിങ്ങൾ ആണ് ആരായി ജീവിക്കണം എന്നുള്ളത് തീരുമാനിക്കേണ്ടത് മറ്റുള്ളവർക്ക് യാതൊരു അവകാശവും ഇല്ല.
****