Sadikkali Pathaya Kadvan
ഞാൻ നിങ്ങക്ക് നടന്ന ഒരു സംഭവം പറഞ്ഞു തരാം. അഫ്ഗാനിസ്ഥാനിൽ കണ്ടഹാർ ആർമി ബൈസിൽ ജോലി ചെയ്യുന്ന കാലം ഒരു ബോസ്നിയക്കാരനുണ്ടായിരുന്നു പേര് അലക്സിനോവസ്ക്കി ഇദ്ദേഹത്തിന് ഒരു പരിപാടിയുണ്ടായിരുന്നു എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലം ഉണ്ട് അവിടെ ചെറിയ ഒരുപാടു കിളികൾ ഉണ്ടാകും
അവറ്റകൾക്ക ഭക്ഷണം വെള്ളം കൊടുക്കുക ബ്രെഡ് പൊടിച്ചത് ന്യൂടിൽസൊക്കയായിരിക്കും,അലക്സ് ലീവിന് പോകുമ്പോൾ ആളുടെ ഒരു സുഹൃത്തിനെ ഏൽപിക്കും കിളികൾക്ക് ഭക്ഷണം കൊടുക്കാൻ ഇത് കുറച്ച് കാലം കഴിഞ്ഞപ്പോൾ പുറത്ത് പോയി അന്നം കണ്ടത്തിയിരുന്ന കിളികൾ പോകതയായി മടിയന്മാരായി , ( സ്വന്തമായി ഭക്ഷണം തേടി കണ്ടത്തുന്നത് മറന്നിട്ടുണ്ടാകും )
മുട്ടയിട്ടു വിരിഞ്ഞ പുതിയ ചെറു കിളികൾക്കു എങ്ങനെ സ്വയം ഭക്ഷണം കണ്ടത്തണം എന്ന് അറിയില്ല കാരണം ഇവറ്റകൾ വിരിഞ്ഞു ഇറങ്ങിയപ്പോഴേ കാണുന്നത് വേണ്ട ഭക്ഷണവും വെള്ളവും മുമ്പിൽ കിട്ടുന്നതാണ് ഇവരുടെ പ്രധാന പരിപാടി അലക്സിനെ കാത്തിരിക്കൽ ഭക്ഷണത്തിന് വേണ്ടി വേറെ എവിടെയും പോകില്ല
എകദേശം മൂന്ന് മൂന്നര കൊല്ലം ഈ പരിപാടി അലക്സ് തുടർന്നു കൊണ്ടിരിന്നു പെട്ടന്നാണ് ആ ഗ്രൂപ്പിന് വേറെ ബൈസിലേക്ക് മാറ്റം കിട്ടിയത് കിളികൾക്കു ഭകഷണം എത്തിക്കാൻ ആരും ഇല്ലാതെയായി പിന്നെ എന്താണ് സംഭവിച്ചത് ?
ഭക്ഷണവും വെള്ളവും കാത്തിരുന്ന കിളികൾ അത് കിട്ടാതെ ഒരോന്നായി ചത്ത് വീണു ഇതിൽ 95% പക്ഷികൾക്കും അറിയില്ല എങ്ങനെയാണ് സ്വയം ഇര കണ്ടത്തുക എന്നുള്ളത് കാരണം അലക്സ് അവറ്റകളെ കുഴി മടിയന്മാരാക്കിയിരുന്നു അവർ അറിയാതെ,, 99% കിളികളും ചത്തുപോയി എന്നുള്ളതാണ് സത്യം
പത്തു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ രൂക്ഷമായ ഗന്ധം അത് നോക്കി പോയ ആളുകൾ കണ്ടത് കിളികൾ കൂട്ടത്തോടെ ചത്ത് കിടക്കുന്നതു ആണ്
നോക്കു ലോകത്തുള്ള എല്ലാ ജീവികൾക്കും സ്വായം ഭക്ഷണം കണ്ടത്താനുള്ള കഴിവ് പരിണാമത്തിലെ അവരിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത് ആണ് അവർക്ക് അറിയാം എങ്ങനെ സ്വയം ഫുഡ് കണ്ടത്തണം എന്നുള്ളതു, അവരുടെ ജീവിത ശൈലി ആണ് മുകളിൽ പറഞ്ഞ അലക്സിനോവിസ്ക്കി തെറ്റിച്ചത് ,
കാരണം സ്വയം ഭക്ഷണം കണ്ടത്തിയിരിന്നു കിളികളെ ജീവതം താളം തെറ്റിച്ചു,
നിങ്ങൾക്ക് ഒരു ജീവിയുടെ ഉത്തരവാദിത്വം മരണം വരെ ഏറ്റടുക്കാൻ കഴിയില്ലെങ്കിൽ അതിനു നിൽക്കരുത്. ചിലർ ഉണ്ട് പട്ടിയെയും പൂച്ചയേയും ഒക്കെ വീട്ടിൽ വളർത്തി കുറച്ചു കഴിഞ്ഞു ശല്യം എന്ന് പറഞ്ഞു റോഡിലേക്ക് ഇറക്കി വിടുന്നത് , ഇതൊക്കെ ദയനീയം ആണ് , അവറ്റകൾ എത്രത്തോളം കഷ്ട്ടപ്പെടുന്ന എന്ന് നിങ്ങള്ക്ക് അറിയുമോ സർവൈവ് ചെയ്യാൻ നമ്മൾ നല്ലതു എന്ന് വിചാരിച്ചു ചെയ്യുന്ന കാര്യങ്ങൾ ഒരു പക്ഷെ നന്മയെക്കാൾ കൂടുതൽ ദ്രോഹം ആകാൻ സാധ്യത കൂടുതലായിരിക്കും