പൊതു വിദ്യാലയത്തെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്, അവരുടെ ലക്ഷ്യം കൃത്യമാണ്

146

Saeed Aby

5.30 തിനാണ് ഞാൻ സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ എത്തുന്നത്.സൂരജ് പാലാക്കാരൻ വീഡിയോ എടുക്കുന്നുണ്ട്.ഗേറ്റ് അടച്ച് പൂട്ടിയിട്ടുണ്ട്.ഉള്ളിൽ പോലീസുകാരുണ്ട്. ഷഹല ഷെറിന്റെ ഒരു ആദരാഞ്ജലി പോസ്റ്റർ ഗേറ്റിലുണ്ട്. കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ മൈക്കുമായി ഗെറ്റിന്റെ മുമ്പിൽ ഉണ്ട്.അമ്പതിൽ കുറയാത്ത ജനങ്ങളുണ്ട്.

———

മാധ്യമങ്ങൾ പതിവ് പോലെ വൈകാരികത പരമാവധി കത്തിച്ച് കുഞ്ഞു നുണകൾക്ക് ഒപ്പം റിപ്പോർട്ട് തുടരുന്നുണ്ട്.സ്കൂളിന് ഉള്ളിൽ പോലീസുകാർ പേടിച്ചാണ് നിൽക്കുന്നത്.ഗേറ്റ് ഇടക്ക് തുറന്ന് ചില പോലീസുകാർ പുറത്തേക്ക് പോയി തിരിച്ച് വരുന്നു.സൂരജ് പാലാക്കാരൻ പരമാവതി ശബ്ദത്തിൽ ഈ ഗേറ്റുകൾ എന്നും പൂട്ടി ഇടേണ്ടതാണ് എന്ന്‌ പറയുന്നുണ്ട്.റോഡിന്റെ ഇരു വശങ്ങളിലുമായി കിടക്കുന്ന ചരൽ കല്ലുകൾ എപ്പോഴാണ് സ്കൂളിന്റെ അകത്തേക്ക് വരുക എന്ന്‌ പറയുക വയ്യ.

————-

ഒരു മാധ്യമറിപ്പോർട്ടും ഒരു കാലത്തും വിശ്വാസമില്ലാത്ത ഞാൻ നാട്ടുകാരോട് സംസാരിച്ചു.അധ്യാപകരേയും PTA യെയും നന്നായി പലരും കുറ്റം പറയുന്നുണ്ട്.50 % വിജയശതമാനം ഇല്ലാതിരുന്ന പാരമ്പര്യമുള്ള വയനാടിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ ആണ് സർവജന സ്കൂൾ.എന്നും പ്രശ്നങ്ങൾ ഉണ്ടാവാറുള്ള സ്കൂൾ.എന്നാൽ 6 വർഷം മുമ്പ് മാറ്റം തുടങ്ങി ഇപ്പോൾ 90% ശതമാനമാണ് വിജയശതമാനം. അതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരാൾ പറഞു 3500 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാപനം 1000 കുട്ടികൾ ആയി മാറി എന്ന്‌. അയാൾ വേറെ കുറെ ആരോപണം പറയുന്നുണ്ട്.വസ്തുത അന്വേഷിച്ചപ്പോൾ അങ്ങനെ അല്ല എന്നും കുട്ടികൾ കൂടുകയാണ് ചെയ്തത് എന്നും മനസിലായി. VHSC മാത്രം ഉണ്ടായിരുന്ന സ്കൂളിൽ പ്ലസ്ടു വന്നിട്ട് 3 വർഷമായി.മുമ്പിലെ പഴയ കെട്ടിടത്തിന്റെ പിന്നിൽ കെട്ടിടങ്ങൾ പണിയുന്നുണ്ട്. പണി കഴിഞ്ഞ ഒരു കെട്ടിടമുണ്ട്.അവിടെ സിമന്റ്, കമ്പി, കല്ല് എന്നിവയൊക്കെ ഇറക്കിയിട്ടുണ്ട്. കുറച്ച് ചട്ടി സിമന്റ് കൊണ്ട് വന്ന് ചെയ്യാനുള്ള പണിയാണ് പഴയ കെട്ടിടങ്ങൾക്ക് ഉള്ളത്.

മാറിയ സ്കൂളിനെ പറ്റി പഴയ വിദ്യാർത്ഥി സുരേഷ് സംസാരിച്ച് തുടങ്ങിയപ്പോൾ പെട്ടന്ന് ക്യമറകൾ മാറി പോയി.നാട്ടുകാരാരും രാഷ്ട്രീയം പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.പിണറായിയോ, രാഹുലോ, ic ബാലകൃഷ്ണനോ അവരുടെ വാക്കുകളിൽ വരുന്നില്ല. ബത്തേരി നഗരസഭ 2017 ൽ പണി തീർത്ത കമാനം മുതൽ അവർ പിന്നിലേക്ക് മാറ്റങ്ങളുടെ കാര്യം പറയുന്നുണ്ട്. കെട്ടിടങ്ങളുടെ പണി നടക്കുന്ന കാര്യം അവർ പറയുന്നു.

പാമ്പ് വന്ന കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിരുന്നു.1 കോടി രൂപ അതിന് സർക്കാർ അനുവദിച്ചു. അതിന്റെ എസ്റ്റിമേറ്റ് കഴിഞ്ഞു.കഴിഞ്ഞ വർഷം 15 ലക്ഷം രൂപ LDF ഭരിക്കുന്ന ബത്തേരി നഗരസഭ അനുവദിച്ചു. അന്ന് ആ പൊത്ത് ഇല്ല എന്നാണ് PTA പറഞ്ഞത്. ഈ വർഷം അറ്റകുറ്റ പണിക്ക് PTA അപേക്ഷ കൊടുത്തിട്ടില്ല. കോൺഗ്രസ് നേതാവാണ് PTA പ്രസിഡന്റ്.

——————-

ഇപ്പോൾ സർക്കാർ ഡോക്ടർമാരെ സസ്പെൻന്റ് ചെയ്തിട്ടുണ്ട്.വസ്തുത അന്വേഷിച്ചപ്പോൾ ഡോക്ടർമാരെ കുറ്റപെടുത്താവുന്ന ഒരേ ഒരു കാര്യം ചികിത്സയുടെ ഗൗരവം പിതാവിനെ അറിയിച്ചില്ല എന്നതാണ്. പിതാവ് ഈ ഹോസ്പിറ്റലിനേക്കാൾ സൗകര്യമുള്ള ഇടത്തേക്ക് കൊണ്ട് പോകാം എന്ന്‌ പറഞ്ഞപ്പോൾ അത് എഴുതി വാങ്ങിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തായാലും അന്വേഷണം നടക്കട്ടെ

————

ഇവിടെ എനിക്ക് ബോധ്യപ്പെട്ട പ്രതി പട്ടികയിൽ അധ്യാപകരുണ്ട്, PTA ഉണ്ട്,

അതിനപ്പുറം ഡോക്ടർമാരുണ്ട്.

എന്നാൽ മാധ്യമങ്ങൾ പറയുന്ന, പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ ഗംഭീരമായ നുണകളുണ്ട്.ആളുകളെ അക്രമാസക്തരാക്കാൻ ശ്രമിക്കുന്നുണ്ട്. സ്വകാര്യ സ്കൂൾ ലോബ്ബിയിൽ നിന്ന് മാധ്യമങ്ങൾ പണം വാങ്ങിയിട്ടുണ്ട് എന്ന സംശയം എനിക്കുണ്ട്. പൊതു വിദ്യാലയത്തെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്.അവരുടെ ലക്ഷ്യം കൃത്യമാണ്.

എന്തായാലും മാധ്യമങ്ങളുടെ രാത്രി പണി തുടരട്ടെ

Advertisements