Saeed Aby
1. 1984 ലാണ് അമിത്ഷാ ആദ്യമായി ഒരു തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഹമ്മദാബാദിലെ ഐജെൽ കോളേജ് ഓഫ് കൊമേഴ്സിലാണ് എബിവിപി സ്ഥാനാർത്ഥിയായി മത്സരം. എതിർ സ്ഥാനാർത്ഥി വനിതയായിരുന്നു, എല്ലാവർക്കും സ്വീകാര്യനായ അവർ ജയിക്കും എന്ന്‌ ഉറപ്പായിരുന്നു.ഭൂരിപക്ഷം വനിതകളുള്ള കോളേജിൽ അവർ ജയിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിന്റെ തലേനാൾ അമിത്ഷായുടെ സഹപാഠി വന്നിട്ട് തോൽക്കുമെന്ന് ഷായിനോട് പറയുന്നു.കാരണം തിരക്കിയ ഷായിനോട് കൂട്ടുകാരൻ വനിതാവോട്ടർമാരുടെ പിന്തുണയെ പറ്റി പറഞ്ഞു,അന്ന് രാത്രി എല്ലാ വിദ്യാർത്ഥിനികളുടെയും അഡ്രസ് കണ്ടെത്താൻ ഷാ കൂട്ടുകാരോട് പറഞ്ഞു.അങ്ങനെ അന്ന് രാത്രി ഓരോ കുട്ടികളുടെയും വീട്ടിൽ അവരെത്തി, ചെറിയ കുട്ടികളുടെ കയ്യിൽ ഒരു അറിയിപ്പ് കൊടുത്ത് വാതിൽ മുട്ടി. വാതിൽ തുറന്ന പെൺകുട്ടികളുടെ മാതാപിതാക്കളുടെ കയ്യിൽ കുട്ടികൾ ലഘുലേഖ കൊടുത്തു.നാളെ കോളേജിൽ ഇലെക്ഷൻ പ്രമാണിച്ച് സംഘർഷമുണ്ടാകുമെന്നും അത്കൊണ്ട് പെൺകുട്ടികളെ അയക്കരുതെന്നും മാതാപിതാക്കളോട് പറഞ്ഞു.പകുതിയിൽ അതികം കുട്ടികളും കോളേജിൽ എത്തിയില്ല. പോൾ ചെയ്ത വോട്ടുകൾ വളരെ കുറവായിരുന്നു. ചെറിയ സംഘർഷങ്ങൾ ABVP തന്നെ നടത്തി.അങ്ങനെ അമിത് ഷാ ജയിച്ചു !!
നമ്മൾ ആരോടാണ് യുദ്ധം ചെയ്യുന്നത് എന്നും,അവർ എങ്ങനെ,എവിടെ നിന്ന് വന്നവരാണെന്നും മനസിലാക്കാൻ ഈ ചരിത്രം ഓർമ്മിക്കുന്നത് നല്ലതാണ്.അവർക്ക് വോട്ട് ചെയ്ത 38% മനുഷ്യരെ മാത്രം രാജ്യത്തിന്റെ ജനതയായി അവർ കാണുമ്പോൾ കയ്യിൽ പിടിക്കാനുള്ള ഒരേഒരു പുസ്തകം ഭരണഘടനയാണ്, കാത്തിരിക്കാനൊരു പ്രതീക്ഷ നൽകേണ്ടത് കോടതിയാണ്. ദിവസങ്ങൾ ഓരോന്ന് തീരുന്തോറും പതുകെ ആ പ്രതീക്ഷ കെടുന്നു.
2.ഷിബു സോറനും,5 മാസം മുമ്പ് തോറ്റിട്ടും കാൻസറിന്റെ വേദന നോക്കാതെ മഴയിലും തെരെഞ്ഞെടുപ്പ് യുദ്ധത്തിൽ സജീവമായ യെൺപതുകാരനായ ശരത് പവാറും ഇന്നും ജനങ്ങളെ സംഘടിപ്പിക്കുന്നവരാണ്, ഡെൽഹിയിലുള്ള നേതാക്കളെ നോക്കാതെ കോൺഗ്രസ് പോലും രാജസ്ഥാനിലും പഞ്ചാബിലും മധ്യപ്രദേശിലും പ്രാദേശികനേതാക്കളിൽ പ്രതീക്ഷ വെക്കുന്നു.കേരളത്തിൽ പിണറായിയും തമിഴ്‌നാട്ടിൽ സ്റ്റാലിനും നിരന്തരം പ്രാദേശിക ഭാഷയിൽ തന്നെ ആശങ്കകൾ മാറ്റാൻ ശ്രമിക്കുന്നു, ആ സമയത്താണ് കെപിസിസിയും ലീഗും മലയാളിയുടെ മുതുകിൽ ഡൽഹിയിലെ ഹൈക്കമാന്റ് കുട്ടപ്പന്മാരെ കെട്ടിവെക്കുന്നത്.
ആദ്യം അത് രാഹുൽ ആയിരുന്നു 19 എംപിമാരും മണ്ഡലത്തിൽ പൗരത്വ വിഷയത്തിൽ പ്രചാരണം നടത്തുമ്പോൾ വയനാട് അനാഥമായി കിടക്കുകയാണ്.രാഹുൽ ഗാന്ധി ജീപ്പിൽ കേറി റോന്ത് ചുറ്റണ്ട. കോഴിക്കോട് ഉൽഘാടകനാകാമായിരുന്നു,പക്ഷെ രാഹുലിനെ യുഡിഎഫിന് കിട്ടിയില്ല. ഏത് വിദേശയാത്രയിലും ലീഗും ആന്റണിയും ബിരിയാണി വെച്ച് വിളിച്ചാൽ വരേണ്ടതാണ്.
രണ്ട് കാര്യങ്ങളാണ് ഉള്ളത്, രാഹുലിന് ആത്മാർത്ഥതയില്ല, അല്ലെങ്കിൽ കോൺഗ്രസിനില്ല. 2 കൂട്ടർക്കും ഇല്ല എന്നതാണ് നേര്. NPR നിർത്തേണ്ടതില്ല എന്ന്‌ കപിൽ സിബൽ പറയുന്നു, ചെന്നിത്തലയെ കെട്ടിപ്പിടിക്കുന്നു.ചെന്നിത്തല കേരളത്തിൽ വന്ന് NPR നെ പറ്റി പറഞ് കൊണ്ടേ ഇരിക്കുന്നു. ദേശിയ തലത്തിൽ ചിദംബരം ഒഴിച്ച് എല്ലാവരും NPR ൽ മൗനം തുടരുന്നു. കോൺഗ്രസ് നേതാവ് ഹൂഡ നടപ്പിലാക്കണം എന്ന്‌ ആവർത്തിക്കുന്നു. കോൺഗ്രസ് ഭരിക്കുന്നിടത്ത് NPR നയം വേറെയാണ്,കേരളത്തിലെ NPR വും ഇന്ത്യയിലെ മറ്റിടങ്ങളിലെ NPR വും വല്ല വ്യത്യാസവുമുണ്ടോ ? കോൺഗ്രസിന് ഇവിടെ ഒറ്റ പ്രശ്നമേ ഒള്ളൂ കേരളത്തിലെ മുസ്ലിം വോട്ട് ഭരിക്കാൻ ആവിശ്യമാണ്.കേരളത്തിന് പുറത്ത് അത് കിട്ടിയിട്ടും കാര്യമില്ല.
3.യെച്ചൂരിയുടെ പ്രസംഗം കണ്ട് മലയാളി കയ്യടികണമെങ്കിൽ യെച്ചൂരിക്ക് കേരളത്തിന് പുറത്തും അത്പോലെ പ്രസംഗിക്കാൻ കഴിയണം.എന്നാലും വലിയ കയ്യടിയുടെ ആവിശ്യമില്ല. അയാളുടെ പാർട്ടി ദേശീയതലത്തിൽ മുഴുവൻ മലയാളി ആഗ്രഹിക്കുന്ന പോലെ നിലപാട് എടുത്താൽ കയ്യടികാം,എന്നാൽ അതിനേക്കാൾ പ്രാധാന്യം പിണറായി മലയാളത്തിൽ എന്ത് പറയുന്നു എന്നതാണ്.അതാണ് അറിയേണ്ടത്.കപിൽ സിബലിന് കയ്യടിക്കുന്നതിൽ പ്രോബ്ളമൊന്നുമില്ല, എന്നാൽ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കുകയാണ് ചിലർ.ജന്മനാട്ടിൽ സിബൽ ഇത്പോയി പറയില്ല.
മലയാളി രക്ഷകനെ ദത്തെടുക്കുന്ന പണി നിർത്തിയില്ലെങ്കിൽ കഷ്ടത്തിലാകും,ലീഗ് കുഞ്ഞാലികുട്ടിക്കോ, മുനീറിനോ കയ്യടികട്ടെ,കേരളത്തിൽ കോൺഗ്രസിന് സ്വാധീനമുള്ള ഒരിടത്തും അവർ കൊണ്ട് വരാത്ത വരത്തരെ ലീഗ് ബാധ്യതയായി കൊണ്ട് വരുന്നു.
കേരളത്തിൽ വന്ന് മാത്രം ഗീർവാണം മുഴക്കുന്നവരെ നമ്മൾ തിരിച്ചറിയണം,
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.