ഇങ്ങനെയാണ് ഉമ്മൻ ചാണ്ടി ഇട്ട ഓരോ കല്ലിന്റെയും കഥ !
2015 ജൂലൈ മാസത്തിൽ ഉമ്മൻചാണ്ടി കല്പറ്റ എസ് കെ എം ജെ ഹൈസ്കൂളിന്റെ മുറ്റത്ത് വയനാട് മെഡിക്കൽ കോളേജിന്റെ തറക്കല്ലിട്ടു. ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് തറക്കല്ലിട്ട് പ്രസംഗിക്കുമ്പോൾ കൽപ്പറ്റ- സുൽത്താൻ ബത്തേരി
104 total views

2015 ജൂലൈ മാസത്തിൽ ഉമ്മൻചാണ്ടി കല്പറ്റ എസ് കെ എം ജെ ഹൈസ്കൂളിന്റെ മുറ്റത്ത് വയനാട് മെഡിക്കൽ കോളേജിന്റെ തറക്കല്ലിട്ടു. ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് തറക്കല്ലിട്ട് പ്രസംഗിക്കുമ്പോൾ കൽപ്പറ്റ- സുൽത്താൻ ബത്തേരി ബസിലിരിന്ന് ഞാൻ അത് കേട്ടു. അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ നുണകൾ ഓരോന്നും ഇന്നും കാതിലുണ്ട്.2011 ൽ ഉമ്മൻചാണ്ടി അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച ബജക്റ്റിൽ വയനാട് മെഡിക്കൽ കോളേജ് ഉണ്ട്.2015 ലാണ് അദ്ദേഹം തറക്കല്ലിടാൻ വയനാട് കയറിയത്. 2011 മുതൽ 2015 വരെ തിരുവനന്തപുരത്ത് വയനാട് മെഡിക്കൽ കോളേജിന്റെ പേരിൽ ഉമ്മൻ ചാണ്ടി അനേകം യോഗം വിളിച്ചു.വയനാട്ടിലെ എല്ലാ എം എൽ എ മാരും ആകെ ഉള്ള എംപിയും യു ഡി എഫുകാരായ കാലമായിരുന്നു അത്. സെക്രട്ടറിയേറ്റിന്റെ കോൺഫറൻസ് ഹാളിൽ ഉമ്മൻ ചാണ്ടിയും ശിവകുമാറും ഷാനവാസും ഇരുന്ന് പണി കഴിഞ്ഞ മെഡിക്കൽ കോളേജിന്റെ ചിത്രം പവർ പോയിന്റ് രൂപത്തിൽ വലിയ സ്ക്രീനിൽ കണ്ടു. യൂട്യൂബിൽ ഇപ്പോഴും ഉമ്മൻചാണ്ടിയുടെ അനേകം വീഡിയോകൾ കാണാം.അതിന്റെ താഴെ 2014 ൽ പണി തുടങ്ങി 2015 ൽ പണി പൂർത്തിയാകും എന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനകൾ നിറയെ കാണാം. വയനാടിന് ഒരു മെഡിക്കൽ സിറ്റി എന്ന പേര് ഞങ്ങൾ നൽകുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞത്.
ഒരു സ്ഥാപനം തുടങ്ങുന്ന സ്ഥലത്ത് ഒരിക്കലും കല്ലിടാത്ത ആളാണ് ഉമ്മൻ ചാണ്ടി.അടുത്ത ടൗണിൽ വെച്ച്,അല്ലെങ്കിൽ വേറെ ഒരു മൈതാനത്ത് വെച്ച് അയാൾ കല്ലിടും, അയാൾക്ക് പെട്ടന്ന് പോലീസ് അകമ്പടിയിൽ വന്ന് പോകാൻ എളുപ്പമുള്ള ഒരിടത്ത് സർക്കാർ പരിപാടി വെക്കും.പൊതുഭരണ വകുപ്പിൽ നിന്ന് അതിന് പണം ഈടാക്കും.അന്ന് മനോരമ ചാനൽ ലൈവ് കൊടുക്കും.പിറ്റേന്ന് മനോരമ പത്രം ലേഖനം എഴുതും, ‘വരുന്നു ഉമ്മൻ ചാണ്ടിയുടെ മെഡിക്കൽ കോളേജ്’ എന്ന് തലക്കെട്ട് കൊടുക്കും.ഇതൊക്കെ പലവട്ടം വയനാടും കണ്ടു. വയനാട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച ശേഷം ഉമ്മൻ ചാണ്ടി മറ്റൊരു തറകല്ല് വയനാട് ഇട്ടിട്ടുണ്ട്.2012 ൽ ആസ്റ്റർ മെഡിക്കൽ കോളേജിന് കല്ലിട്ടു.അവിടെ അതിവേഗം പണി കഴിഞ്ഞു. ഉമ്മൻ ചാണ്ടിയും യൂ ഡി എഫും വയനാട് മെഡിക്കൽ കോളേജിനെ സ്വകാര്യ മേഖലക്ക് സൗകര്യപ്പെടും വിധം വൈകിപ്പിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ മടക്കിമലയിലാണ് 50 ഏക്കർ ഭൂമി കണ്ടെത്തിയത്.ജിയോളോജിക്കൽ ഡിപ്പാർട്മെന്റിന്റെയും സെൻട്രൽ അതോറിറ്റിയുടെയും പരിശോധന പോലും ഭൂമിയിൽ പൂർത്തിയാകാതെയാണ് ഉമ്മൻ ചാണ്ടി കൽപ്പറ്റയിൽ കല്ലിടാൻ വന്നത്.തീരെ സുരക്ഷിതമല്ലാത്ത ഭൂമിക്കെതിരെ അന്ന് തന്നെ അഭിപ്രായം ഉയർന്നിരുന്നു.എന്നാൽ അതൊന്നും നോക്കാതെ മറ്റ് താല്പര്യങ്ങൾ കൂടി കണ്ട് ഉമ്മൻ ചാണ്ടി മനോഹരമായി പറ്റിച്ച് കൊണ്ടിരുന്നു. പഠനങ്ങളൊക്കെ പൂർത്തീകരിച്ച് 2019 ൽ മറ്റൊരു ഭൂമി ഇപ്പോഴത്തെ സർക്കാർ കണ്ടെത്തി.ചുണ്ടയിലെ എസ്റ്റേറ്റ് ഭൂമി.ഉമ്മൻ ചാണ്ടി 1000 കോടി ഒക്കെയാണ് പ്രഖ്യാപിച്ചത്, ടീച്ചർ നമ്മളോട് 650 കോടിയുടെ കണക്ക് 2019 തിൽ പറയുന്നു. 2012 ൽ 1000 കോടി ഉമ്മൻ ചാണ്ടി ഏത് കണക്ക് വെച്ചിട്ടാണ് പറഞ്ഞത്? അഴിമതിയായിരുന്നു ഉന്നം !പിണറായി സർക്കാർ 2 കൊല്ലം കൊണ്ട് തീർക്കും എന്നാണ് മലയാളികളോട് പറഞ്ഞിരിക്കുന്നത്, ശൈലജ ടീച്ചർ ഒരു കല്ലും എടുക്കാതെ ഭൂമി കാണാൻ വയനാട് വന്നിരുന്നു.
മുകളിൽ വയനാട് മെഡിക്കൽ കോളേജിന്റെ കഥയാണ് പറഞ്ഞത്. ചതിയുടെയും നുണകളുടെയും ഉമ്മൻ ചാണ്ടി ചരിതങ്ങൾ ഇനിയും അക്കാര്യത്തിൽ പറയാനുണ്ട്, എന്നാൽ തൽകാലം അത് അവിടെ കിടക്കട്ടെ.2013 മെയ് 24 ന് ഉമ്മൻ ചാണ്ടി കല്ലിട്ട ഇടുക്കി മെഡിക്കൽ കോളേജിന്റെ കഥ പറയാം, യുഡിഎഫിന് എപ്പോഴും രാഷ്ട്രീയ പിന്തുണ കലർപ്പില്ലാതെ നൽകുന്ന എല്ലാ ജില്ലകളിലെയും സാധാരണജനങ്ങളോട് കൊടിയ അനീതിയാണ് യുഡിഎഫ് നേതൃത്വം കാണിക്കുക. വയനാടിനോടും മലപ്പുറത്തോടും ഇടുക്കിയോടും യുഡിഎഫ് ഈ നിലപാട് തുടർന്നു.മലപ്പുറത്തും ഇടുക്കിയിലുമാണ് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്ന താലൂക്-ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജ് ആക്കി പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിച്ചത്, അതുവഴി താലൂക്-ജില്ലാ ഫണ്ടുകൾ കിട്ടാത്ത താലൂക്ക്-ജില്ലാ ആശുപത്രി സൗകര്യം മാത്രമുള്ള ആശുപത്രികളായി ഇത് മാറി.
ഇടുക്കിക്ക് ഒരു ആശുപത്രി എന്ന സ്വപ്നം ഇടത് എം എൽ എ ആയിരുന്ന സുലൈമാൻ റാവുത്തരുടെ സ്വപ്നമായിരുന്നു, അതിന് ആ നേതാവ് നിരന്തരമായ സമരം നടത്തി, മലയോര ഇടുക്കിക്കാരെ വഞ്ചിച്ച കോൺഗ്രസുകാരുടെ ഓരോ തീരുമാനങ്ങളും അയാൾ ശക്തമായി ജനമധ്യത്തിൽ തുറന്ന് കാട്ടി, ഒരു വേള ഇടതിനോടും അദ്ദേഹം തർക്കിച്ചു, അതൊക്കെ ചരിത്രം. 2012 ൽ അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടിയുടെ അടവായിരുന്നു നന്നായി പോകുന്ന ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജാക്കി കടലാസ്സിൽ എഴുതി വെക്കുക എന്നത്,അത് വഴി മെഡിക്കൽ കൗൺസിലിന്റെ തെറി പരമാവധി കേൾക്കുക.അവർക്ക് കുടിച്ച വെള്ളത്തിൽ വിശ്വാസമില്ലാത്ത വിധം കേരളത്തിലെ പൊതുആരോഗ്യ-വിദ്യാദ്യാസ സംവിധാനത്തെ എത്തിക്കുക ഇതാണ് ഉമ്മൻ ചാണ്ടി ലൈൻ, ഒരുപാട് കുട്ടികളുടെ ഭാവി ഇടുക്കിയിൽ വഴിയാധാരമായി.
2014 കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും യോഗം വിളിച്ചു.പണി അഗസ്റ്റിന് മുമ്പേ തീർക്കണം എന്നായിരുന്നു കരാർ, അതിന് മുമ്പ് 4 യോഗങ്ങൾ തിരുവനന്തപുരത്ത് നടന്നിരുന്നു.ഒന്നിനും തീരുമാനമായില്ല. നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ ഒരു പഠനവും ഇല്ലാതെ പുതിയ നില പണിതു.സുരക്ഷയില്ലാതെ രോഗികളെ കിടത്താൻ പോലും പറ്റാത്ത ഒരണ്ണം, നവംബറിൽ കേരളത്തിലെ മറ്റ് മെഡിക്കൽ കോളേജുകളിലെ 143 തസ്തിക അടക്കം ഇടുക്കിയിൽ കൊണ്ട് വരാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചു. അല്ലെങ്കിൽ തന്നെ ഡോക്ടർമാരുടെ കാര്യത്തിൽ ദുർബലമായ മെഡിക്കൽ കോളേജുകൾ വീണ്ടും പ്രതിസന്ധിയിലാകുന്ന അവസ്ഥ. ആലപ്പുഴയിലെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ കൊണ്ട് പോയാൽ ഉമ്മൻ ചാണ്ടി വിവരമറിയും എന്ന് ഗ്രൂപ്പ് ഭേദമില്ലാതെ ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മെഡിക്കൽ കൗൺസിലിനെ വിവരമുള്ളവർ ഉമ്മൻ ചാണ്ടിയുടെ ചതി അറിയിച്ചു, കൌൺസിൽ ഉറഞ്ഞുതുള്ളി, കെഎം മാണി 5 പൈസ പുതിയനിയമനത്തിന് കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞു. അതും ഒരു ദുരന്തത്തെയും നേരിടാത്ത പണപ്പെട്ടി കയ്യിൽ വെച്ച മാണി, (ഐസക് ഇതുവരെ ആരോഗ്യവകുപ്പിലെ ഒരു പുതിയ നിയമനത്തെയും എതിർത്തിട്ടില്ല, ഇപ്പോഴും 273 പുതിയ നിയമനമാണ് കാസർകോട് കണ്ടത്) 186 അധ്യാപകർ വേണ്ട ഇടത്ത് ഉമ്മൻ ചാണ്ടി കൊടുത്തത് 19, മഞ്ചേരിയിൽ 236 ന് പകരം താലൂക്കിൽ നിലവിൽ ഉണ്ടായിരുന്ന 110 എണ്ണം മാത്രം
2016 ൽ മെഡിക്കൽ കൗൺസിൽ മെഡിക്കൽ കോളേജ് പദവി എടുത്ത് കളഞ്ഞു, 3 വർഷമായി നടക്കുന്ന ചാണ്ടിയുടെ കണ്ണ് പൊത്തി കളി കണ്ട് സഹികെട്ട് കൌൺസിൽ രംഗത്ത് വന്നു. അക്കാദമിക് ബ്ലോക്കും ഹോസ്റ്റലും ഒന്നും ഇല്ലാതെ എങ്ങനെയാണ് കെട്ടിടം മെഡിക്കൽ കോളേജ് ആവുക,കുട്ടികൾ സമരത്തിന് ഇറങ്ങി.അവരെ പുതിയ സർക്കാർ പല മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി, എങ്ങനെ പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലേക്ക് മെഡിക്കൽ കൗൺസിൽ മാറി.കേരളത്തിലെ പുതിയ മെഡിക്കൽ കോളേജിന്റെ ഫയലുകളൊക്കെ അവർ വലിച്ച് കീറാൻ തുടങ്ങി, കുട്ടികളുടെയും അധ്യാപകരുടെയും ജനങ്ങളുടെയും പരാതികൾ കൗൺസിലിന്റെ ഡെസ്കിൽ കൂന്പാരമിട്ടു, ശൈലജ ടീച്ചർക്ക് വലിയ തലവേദനയാണ് ഇടുക്കി സൃഷ്ടിച്ചത്.ഹോസ്പിറ്റലിന്റെ പരിസരത്ത് പണി പോലും നടക്കാത്ത അവസ്ഥ വന്നു, അതീവ ദുർബലപ്രദേശമാണ അവിടെയൊക്കെ.2018 ലും 2019 ലും പണികിടയിൽ മണ്ണിടിഞ്ഞു, ഇപ്പോഴും പല ഭീക്ഷണിയും നേരിടുന്നു,
ടീച്ചർ ഒരിക്കൽ പ്രതിപക്ഷത്തോട് സഭയിൽ പൊട്ടി തെറിച്ചു, അക്കാദമിക് ബ്ലോക്കും ഹോസ്റ്റലും പണികഴിപ്പിച്ചത് ഇടത് സർക്കാരാണ്.പ്രളയം പലതിനും തടസം നിന്നു, എന്നിട്ടും അനുമതി കിട്ടാൻവിധമുള്ള സൗകര്യമില്ല എന്നാണ് മെഡിക്കൽ കൗൺസിലും ഡോക്ടർമാരും പറയുന്നത്. പ്രതിപക്ഷം ടീച്ചർക്കെതിരെ ‘ഇടുക്കി ഇടുക്കി’എന്ന് സഭയിൽ പിന്നീട് മിണ്ടിയിട്ടില്ല, സ്ഥലം എം എൽ എ റോഷി അഗസ്റ്റിന് ഈ ചതിയുടെ കഥ ഓരോന്നും അറിയാം, ഇടുക്കിക്കാർക്കും അത്കൊണ്ട് മൂപ്പര് ഒരു അക്ഷരം സഭയിൽ പിന്നീട് പറഞ്ഞിട്ടില്ല, ഉമ്മൻ ചാണ്ടിയും! ഇങ്ങനെയാണ് ഉമ്മൻ ചാണ്ടി ഇട്ട ഓരോ കല്ലിന്റെയും കഥ!
ഥ,അയാളുടെ കല്ലിന്റെ കഥ, ഉമ്മൻ ചാണ്ടിയുടെ മെഡിക്കൽ കോളേജുകളുടെ കഥ! പരിയാരത്തിനും ഇടുക്കിക്കും മലപ്പുറത്തിനുമൊക്കെ വയനാടിനെ പോലെ ചതിയുടെ കഥ പറയാനുണ്ട്, അയാൾ ഒന്നാന്തരം കള്ളനായിരുന്നു, നുണകൾ വികസനസ്വപ്നങ്ങളിൽ ഒളിപ്പിച്ച് കടത്തിയ രാഷ്ട്രീയകാരൻ.
105 total views, 1 views today
