മാധ്യമങ്ങളുടെ രാഷ്ട്രീയവും നുണക്കഥകളും

0
155

Saeed Aby

തൽകാലം ഒഴുക്കിനൊപ്പം നീന്താനില്ല.

ഏഷ്യാനെറ്റും വിനുവും കാണിച്ച പിതൃശൂന്യ പ്രവർത്തിക്ക് കുട പിടിക്കാൻ താല്പര്യമില്ല.ഇന്നലെ (22-11-2019)നടന്ന ന്യൂസ് ചർച്ചയിൽ വിനു കാണിച്ച പ്രവർത്തിയെ കുറിച്ചാണ് പറയാനുള്ളത്. ചർച്ചയുടെ ആദ്യ ഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥി ഫാത്തിമ ശർബിനാണ് സംസാരിക്കുന്നത് (നിദ ഫാത്തിമയല്ല). സത്യസന്ധമായ കാര്യങ്ങളാണ് കുട്ടി പറയുന്നത്.നേരിട്ട് ബോധ്യമുള്ളതും സമരത്തിന് പോയപ്പോൾ കേട്ടതുമായ കാര്യങ്ങൾ കുട്ടി വിശദീകരിക്കുന്നു.ചർച്ചയുടെ 3 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ഫാത്തിമയാണ് സംസാരിക്കുന്നത്. മാളത്തെ കുറിച്ചും അധ്യാപകരുടെ അനാസ്ഥയെ കുറിച്ചും അവൾ സംസാരിച്ചു.ഷാഹ്‌ല മരിക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിച്ചു. അധ്യാപകരുടെ അനാസ്ഥയാണ് അവൾ പറഞ്ഞത്.വിനു ഇടക്ക് മറ്റ്‌ ചോദ്യങ്ങൾ ചോദിച്ചിട്ടും അവൾ വിഷയത്തിൽ ഉറച്ച് നിന്നു.ഒക്ടോബർ 2ന് ഓഡിറ്റോറിയത്തിന്റെ ഭാഗം വൃത്തിയാക്കിയ ശേഷം പെട്ടന്ന് മാലിന്യം വന്ന കാര്യം അവൾ പറഞ്ഞു. പത്താമത്തെ മിനിറ്റിലാണ് ഫാത്തിമ ശർബിൻ മൂത്രപുരയെ പറ്റി പറയുന്നത്.അവൾ പറയുന്നത് ഇതാണ്

”ഇന്ന്‌ സമരത്തിന് പോയപ്പോൾ അവിടെ ഉള്ള ഇക്കമാര് പറയുന്നത് കേട്ടു. ബോയ്സ് ബാത്റൂമിന്റെ കാര്യം അവിടെ മുഴുവൻ ബിയർ കുപ്പികളും മറ്റും ആണ് ഉള്ളത്.ഇന്ന് അവിടെ പറഞ്ഞതാണ് കുറെ മൂത്ര പെരയിൽ കയറാൻ കഴിയുന്ന അവസ്ഥയല്ല”

11 മിനിറ്റ് കഴിഞ്ഞപ്പോൾ സഹദേവനോട് വിനു ചോദ്യം ചോദിച്ചു.ഇതൊക്കെ ആവർത്തിച്ചു. മാളത്തെ കുറിച്ചും മറ്റും ചോദിച്ചു. 20 മത്തെ മിനിറ്റിലാണ് മൂത്രപരയെ പറ്റി സഹദേവനോട് ചോദിക്കുന്നത്. സംസാരം തുടങ്ങുമ്പോൾ തന്നെ സഹദേവൻ ഫാത്തിമയെ കേട്ടിട്ടില്ല എന്ന്‌ പറയുന്നുണ്ട്. മൈക്ക് ശരിയല്ലാത്ത കാരണം സഹദേവൻ ഫാത്തിമ പറഞ്ഞത് കേട്ടില്ല

എന്നാൽ ഫാത്തിമ പറഞ്ഞ കാര്യം വിനു വിശദീകരിച്ച് കൊടുക്കാതെ അതിനെ പറ്റി വിനു ചോദ്യം ചോദിച്ചു

സഹദേവൻ പറഞ്ഞത് ഇതാണ്

‘ചാനലുകാർ വന്ന് പൊളിച്ച് നീക്കാറായ ബാത്റൂമിന്റെ ചിത്രമാണ് എടുത്തത്.പുതിയ മൂത്രപ്പുര അവിടെ കാണാം വൃത്തിയില്ലാത്ത സ്ഥലം കാണിച്ച് മൂത്രപ്പുര ആണെന് പറയരുത് . നിങ്ങൾ അവിടെ വരണം 510 പെൺകുട്ടികൾക്ക് 25 ടോയ്‌ലെറ്റ് യൂണിറ്റുകൾ വൃത്തിയുള്ളത് ഞാൻ കാണിച്ച് തരും.420 ആൺകുട്ടികൾക്ക് 13 യൂണിറ്റ് ഉണ്ട്. പുതിയതായി 5 യൂണിറ്റ് പണി നടക്കുന്നു (അതിന്റെ സൈഡ് ഒക്കെ ആണ് ചാനലിൽ കണ്ടത് ,പണി തീരാത്ത വൃത്തിഹീനമായ സ്ഥലം) സർക്കാരിന്റെ കണക്കിൽ 40 കുട്ടിക്ക് ഒരു യൂണിറ്റ് എന്നാണെങ്കിൽ 30 കുട്ടിക് ഒരു യൂണിറ്റ് എന്ന നിലയിൽ അവിടെ പണി നടക്കും”

വിനു വേഗത്തിൽ ഇടപ്പെടുകയാണ്.

”ഫാത്തിമ പറഞ്ഞ കാര്യം കേട്ടല്ലോ, ആ കുട്ടികൾ പറഞ്ഞത്, അവരുടെ പ്രയാസങ്ങൾ, അസൗകര്യങ്ങൾ’

സഹദേവൻ

”ഇല്ല ഞാൻ കേട്ടില്ല. കേൾക്കാൻ പറ്റിയില്ല.സാങ്കേതിക പ്രശ്നം കൊണ്ട്.പിന്നെ കുട്ടികളുടെ കാര്യം,ചില കുട്ടികളെ രാഷ്ട്രീയക്കാർ കൊണ്ട് വരുന്നുണ്ട്.അവർ കുട്ടികൾക്ക് പറഞ് കൊടുക്കുന്നുണ്ട്.കുട്ടികൾ അതും പറയുന്നുണ്ട്. പാവം മക്കൾ. ”

ഫാത്തിമ ശർബിൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സഹദേവനോട് വിനു ചോദ്യം ചോദിക്കുന്നു.അപ്പോൾ സഹദേവൻ അതിൽ വീഴുന്നു.

സഹദേവൻ അത് പറഞ്ഞ ശേഷം ഫാത്തിമയുടെ ഊഴം വന്നപ്പോൾ ഫാത്തിമ പറഞ്ഞത് ഇതാണ്

”ഞാൻ ടോയ്ലറ്റിന്റെ കാര്യമാണ് പറഞ്ഞത്.ഇന്ന് സമരത്തിന് വന്ന ഞങ്ങളെ സ്കൂളിൽ നിന്ന് സംസാരിക്കാൻ പറഞ്ഞ ഒരു കാക്ക പറഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. അവര് പറഞ്ഞ കാര്യമേ ഞാൻ ഇവിടെ പറഞ്ഞിട്ടൊള്ളു.’

വിനു വീണ്ടും ചോദ്യം ചോദിക്കുന്നു

അപ്പോൾ ഫാത്തിമ ശർബിൻ തുടരുന്നു

” ഗേൾസിന്റെ കാര്യം ഞാൻ പറയാം. പുതിയതായി 3 എണ്ണം ഉണ്ട്. അതിലൊന്നിൽ കൊളുത്ത് പൊട്ടിയിട്ടുണ്ട്.ഒരെണ്ണത്തിൽ ബക്കറ്റും കപ്പും ഉണ്ട്.അത് തുറന്നിട്ടാണ് അത് എടുത്ത് ഞങ്ങൾ ഉപയോഗിക്കുന്നത്”

ഫാത്തിമയുടെ സംസാരത്തിൽ നമുക്ക് മനസിലാവുന്ന ഒരു കാര്യമുണ്ട്. അവൾക്ക് നേരിട്ട് അറിയുന്നത് ഗേൾസ് മൂത്രപ്പുരയുടെ കാര്യമാണ്. ബാക്കി അവൾ സമരത്തിന് ഇടക്ക് ഒരു കാക്ക പറയുന്നത് കേട്ടതാണ്.സ്കൂളിന്റെ പേരിൽ ഒരുപാട് നുണ പ്രചാരണം ചാനൽ വഴി ചിലർ പറയുന്നുണ്ട്.അവർക് ക്യാമറ കിട്ടുന്നുണ്ട്

സഹദേവൻ പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട് എന്ന്‌ സർവജനയുടെ പരിസരത്ത് ഉള്ളവർക്ക് ബോധ്യമുണ്ട്. മാധ്യമപ്രവർത്തകരും ചില രാഷ്ട്രീയക്കാരും കുട്ടികളെ ക്യാമറക്ക് മുമ്പിൽ നന്നായി പറയാൻ പ്രേരിപികുന്നുണ്ട് കരയിപ്പിക്കുന്ന വികാരത്തോടെ പറയിക്കാൻ മനോരമ ലേഖകൻ ശ്രമിച്ചിരുന്നു.എല്ലാം ശരിയാകും എന്ന വിശ്വാസത്തിൽ കുട്ടികൾ കുറെ കാര്യങ്ങൾ പറയുന്നുണ്ട്. സ്കൂൾ ബസും ആയമാരും വേണമെന്ന് പറഞ്ഞ ആളുകളുണ്ട്. ചില രാഷ്ട്രീയനേതാക്കൾ കുട്ടികളെ കൂട്ടി ബൈറ്റ് എടുക്കാൻ മാധ്യമക്കാരെ കാണുന്നുണ്ട്

കാര്യം കുറച്ച് ഉണ്ടെങ്കിലും ഫാത്തിമ ശർബിൻ പറഞ്ഞത് കേൾക്കാതെ വിനു പറഞ്ഞ നുണ വിശ്വസിച്ച്‌ സഹദേവൻ അങ്ങനെ ഒരു പ്രസ്താവന ആ സമയം നടത്തരുതായിരുന്നു.പക്ഷെ ഫാത്തിമ തന്നെ ഞാൻ കേട്ട കാര്യമാണ് പറയുന്നത് എന്ന്‌ പറഞ്ഞത് കൊണ്ട് സഹദേവന്റെ വാദം പാതി ശരിയാണ്.

—————-

ഇവിടെ തെളിഞ് കാണേണ്ടത് ഏഷ്യാനെറ്റിന്റെ വൃത്തികേടാണ്.വിനുവിന്റെ തെറ്റിദ്ധരിപ്പിക്കലാണ്. ഫാത്തിമയും മറ്റ്‌ അതിഥികളും മനസിലാകാതെ വരുന്ന വിനുവിന്റെ കള്ളമിടുക്കാണ്.ഫാത്തിമ പറയാത്തത് വായിൽ തിരുകി ചർച്ചയിൽ സഘർഷമുണ്ടാകുകയാണ് വിനു.

————-

എന്റെ പോസ്റ്റിലെ വിഷയം മാധ്യമങ്ങളുടെ രാഷ്ട്രീയവും നുണകഥകളുമാണ് എന്ന്‌ വീണ്ടും പറയുന്നു.സ്കൂളും സർക്കാരും പ്രതിപക്ഷവും സ്ഥലം എം എൽ എ യും മന്ത്രിയും പി ടി എയുമൊക്കെ വേറെ കാര്യമാണ്. സഹദേവൻ തെറ്റ് ചെയ്തെങ്കിൽ അതും കോൺഗ്രസും മറ്റും ഉയർത്തി കൊണ്ട് വരട്ടെ.പക്ഷെ മാധ്യമ അജണ്ടകളെ പറ്റി എഴുതി കൊണ്ടേ ഇരിക്കും.മലം തിന്ന്,അത് തുപ്പി,അത് വിറ്റ് വീട്ടുകാർക്ക് അരി വാങ്ങുന്ന മാധ്യമക്കാരെ പറഞ് കൊണ്ടേ ഇരിക്കും

Advertisements