Saeed Aby
“സി രവിചന്ദ്രൻ സംഘികളുടെ ദൈവമാവേണ്ട യുക്തിഭൂതമാണ്!
എം കെ ഗാന്ധിയെ കൊന്നത് എന്തിന് ? എന്ന തലകെട്ടിൽ എഴുത്തുകാരനും അധ്യാപകനുമായ രവിചന്ദ്രൻ നടത്തിയ പ്രഭാഷണം ക്ഷമയോടെ കണ്ട് തീർക്കുകയായിരുന്നു ഇതുവരെ. എന്ത്‌കൊണ്ടാണ് ഗാന്ധിയെ ഗോഡ്‌സെ കൊന്നത് എന്നതിനുത്തരം സംഘപരിവാർ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇത്ര ലളിതമായി-ആഴത്തിൽ വിശദീകരിക്കാൻ മറ്റാർക്കുമാവില്ല. സംഘപരിവാറിന്റെയും ഗോദ്‌സെയുടെയും കൊല്ലാനുള്ള ബോധ്യങ്ങളെ ചരിത്രത്തിന്റെ പടവുകളിലൂടെ താഴേക്കിറങ്ങി പരിശോധിക്കുക എന്നത് പഠനവഴി തന്നെയാണ്.എന്നാൽ ഗാന്ധിയെ എന്ത്കൊണ്ട് ഗോഡ്‌സെ കൊന്നു എന്ന്‌ വിശദീകരിക്കുമ്പോൾ ഗോഡ്‌സെയുടെ കാരണങ്ങളിലെ ‘ശരികളിലേക്ക്’ ഇറങ്ങി നിൽക്കുക എന്നത് ഒരു അനീതിയാണ്.
150 കാരണങ്ങളാണ് ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ കണ്ടെത്തിയത്.അതിലെ 12 കാര്യങ്ങൾ രവിചന്ദ്രൻ വിശദീകരിക്കുന്നുണ്ട്, അതിലൊരെണ്ണം ഒഴിച്ച് മറ്റ് എല്ലാ കാരണങ്ങളും വിശദീകരിക്കുമ്പോൾ രവി,രവിയുടെ അഭിപ്രായം കൂടി പറയുന്നുണ്ട്, രവി ഗോഡ്‌സെയോട് യോജിക്കുന്നുണ്ട് എല്ലാ കാര്യത്തിലും.ഗോഡ്‌സെ കരുതും പോലെ ഗാന്ധി ഒരു മുസ്ലിം വാദി മാത്രമായിരുന്നു എന്ന് രവി പറയാതെ പലവട്ടം പറയുന്നുണ്ട്.
മലബാർ കലാപത്തെ അനുകൂലിച്ച ഗാന്ധിയെ തന്റെ ‘അമ്പനാണെ’ എന്ന ബോധ്യത്തോടെയുള്ള പരിഹാസചിരിയിൽ രവി പരിഹസിക്കുന്നുണ്ട്. മലബാർ കലാപത്തെ പറ്റിയുള്ള ഗാന്ധിയുടെ നിരീക്ഷണങ്ങളിൽ മുസ്ലിം പക്ഷം മാത്രമേ ഒള്ളൂ എന്നായിരുന്നു ഗോഡ്‌സെയുടെ കണ്ടെത്തൽ. അതിനെ ശരി വെക്കുകയാണ് രവി. വിഭജനകാലത്ത് കൊൽക്കത്തയിൽ ഗാന്ധി ഉണ്ടായിരുന്നത് കൊണ്ട് പഞ്ചാബ് പോലെ വെന്ത് പോയില്ല ബംഗാൾ എന്ന് പറഞ്ഞത് മൗണ്ട് ബാറ്റനാണ്.ആ ഗാന്ധിയെ മുസ്ലിങ്ങളുടെ ഇടയിൽ നിന്ന് രക്ഷിച്ചത് ഞങ്ങളാണ് എന്ന നുണക്കഥ ആർഎസ്എസ് പതിറ്റാണ്ടുകളായി പറയുന്നുണ്ട്, ആ നരേഷനെ ഓർത്ത് എടുക്കുന്നുണ്ട് രവി.
ഗാന്ധി കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ ഇന്ത്യക്ക് (ഹിന്ദുസ്ഥാന്) ഭാരമാവുമായിരുന്നു എന്നാണ് ഗോഡ്‌സെയുടെ തോന്നൽ,രവിയും അങ്ങനെ തന്നെയാണ് കരുതുന്നത്.രാജ്യത്തിന് ഒരു ഉപയോഗവുമില്ലാത്ത സാധനമാവുമായിരുന്നു ഗാന്ധി എന്നാണ് രവി പറയാൻ ശ്രമിക്കുന്നത്, ഹിന്ദുത്വത്തോട് വലിയ കലഹത്തില്ലാത്ത പട്ടേലിനെ മാറ്റി നെഹ്‌റുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണം എന്ന് പറഞ്ഞ ആളാണ് ഗാന്ധി എന്നോർക്കണം. കോൺഗ്രസിന്റെ ഭൂരിഭാഗം കമ്മിറ്റികളും പട്ടേലിനൊപ്പമായിരുന്നു. ഗോഡ്‌സെ ഗാന്ധിയെ കൊല്ലാൻ എണ്ണിയ ഒരു കാരണം ഇതായിരുന്നു. അങ്ങനെയുള്ള ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ എന്ന രാജ്യത്തിന് ബാദ്ധ്യതയാകുമായിരുന്നു എന്ന്‌ രവി കരുതുന്നു.യുദ്ധം നടക്കുമ്പോഴാണ് ഗാന്ധി ഇന്ത്യയോട് പാകിസ്ഥാന് 55 കോടി കൊടുക്കാൻ ആവിശ്യപ്പെടുന്നത് എന്ന്‌ പരിഹസിക്കുന്നുണ്ട് രവിചന്ദ്രൻ, ഗോഡ്‌സെയുടെതിന് സമാനമായ വാദമാണ് രവിക്ക് അവിടേയും.
കണക്കറ്റ പരിഹാസവും വ്യക്തിഅതിക്ഷേപവും ഗാന്ധിക്ക് നേരെ എറിയുകയാണ് രവി. അവസാനം കൊല്ലേണ്ടിരുന്നില്ല എന്ന രവിയുടെ ഗോഡ്‌സെയോടുള്ള ഒറ്റ വിയോജിപ്പിൽ രവിക്കും ഗോഡ്സേക്കും മുമ്പിൽ ഗാന്ധി നിൽക്കുന്നു. സത്യത്തിൽ സംഘികൾ കുറച്ച്കൂടി കരുതലോടെ അവരുടെ രാഷ്ട്രീയം തന്ത്രത്തിൽ പറയുന്നവരെ തെരഞ്ഞെടുക്കണം, വിഡ്ഢിത്ത്വവും വിവരക്കേടും പറയുന്നവരെ വിട്ട് യുക്തിവാദികളെ പിടിക്കണം, സ്വാധിപ്രാഞ്ചിയുടെ വെറുപ്പുള്ള ഗോഡ്‌സെ പക്ഷമല്ല.കൃത്യമായ ചരിത്രമുള്ള ഗോഡ്‌സെ പക്ഷം പറയുന്നവരാണ് അവർക്ക് ആവിശ്യം. ഗാന്ധിയുടെ ഇന്ത്യയെ സംഘപരിവാർ ഈ വിധം പരുവപ്പെടുത്തുന്ന പുതിയകാലത്തെ വർത്തമാന സന്ദർഭത്തിലാണ് രവിചന്ദ്രന്റെ ഗാന്ധിയുടെ കുളിമുറിയിലേക്കുള്ള നോട്ടം, സംഘികളേക്കാൾ കെട്ട വർഗ്ഗങ്ങള് !”
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.