0 M
Readers Last 30 Days

മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 34 വർഷങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
5 SHARES
61 VIEWS

‘മൂന്നാംമുറയുടെ,ലാൽ ഇനീഷ്യൽ പവറിൻ്റെ 34 വർഷങ്ങൾ’

Safeer Ahamed

മോഹൻലാൽ സിനിമകളുടെ റിലീസ്,അത് കേരളത്തിലെ തിയേറ്ററുകൾക്കും സിനിമ പ്രേക്ഷകർക്കും ഒരു ഉത്സവം തന്നെയാണ്..

തിയേറ്ററുകളെ ജനസമുദ്രം ആക്കുന്ന,പ്രകമ്പനം കൊള്ളിക്കുന്ന മോഹൻലാൽ സിനിമകളുടെ റിലീസ് ഡേ,മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളികൾ കണ്ട് വളർന്ന ശീലങ്ങളിൽ ഒന്നാണ്,കൃത്യമായി പറഞ്ഞാൽ രാജാവിൻ്റെ മകൻ മുതൽ കണ്ട് തുടങ്ങിയ ശീലം.. രാജാവിൻ്റെ മകന് ശേഷം ഒട്ടുമിക്ക മോഹൻലാൽ സിനിമകളുടെയും റിലീസ് ദിവസത്തെ തിരക്ക് തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കിയിട്ടുണ്ടെങ്കിലും ആക്ഷൻ/മാസ് ശ്രേണിയിൽ വരുന്ന സിനിമകൾക്ക് സാധാരണയിലും കവിഞ്ഞ ജനത്തിരക്ക് ഉണ്ടാകാറുണ്ട്..ഇരുപതാം നൂറ്റാണ്ട്,ആര്യൻ നാടുവാഴികൾ,ഇന്ദ്രജാലം,അഭിമന്യൂ,

ദേവാസുരം,സ്ഫടികം,കാലാപാനി,ആറാം തമ്പുരാൻ,നരസിംഹം, രാവണപ്രഭു,താണ്ഡവം,നരൻ തുടങ്ങിയ ഒട്ടനവധി സിനിമകൾ തിയേറ്ററുകളിൽ അസാധാരണമായ രീതിയിൽ ജനസാഗരം തീർത്തവയാണ്..ആ ഇനിഷ്യൽ ക്രൗഡിൻ്റെ ശക്തിയും വ്യാപ്തിയും എത്രത്തോളം ഉണ്ടെന്ന് പുലിമുരകനിലൂടെയും ലൂസിഫറിലൂടെയും ഇപ്പോഴത്തെ തലമുറയും അനുഭവിച്ച് അറിഞ്ഞതുമാണ്..എന്നാൽ വമ്പൻ ഇനീഷ്യൽ കളക്ഷൻ നേടിയ മേൽപ്പറഞ്ഞ സിനിമകളെക്കാൾ തിയേറ്ററുകളിലേയ്ക്ക് ജനങ്ങൾ ഒഴുകി എത്തിയ,ആദ്യ ദിവസങ്ങളിലെ ജനത്തിരക്കിൽ മലയാള സിനിമ ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയ,ചരിത്രം രചിച്ച സിനിമയാണ്. K.മധു~SN സ്വാമി~മോഹൻലാൽ~സെവൻ ആർട്സ് ടീമിൻ്റെ മൂന്നാംമുറ..ഇനീഷ്യൽ ഡേ ക്രൗഡിൽ അത്ഭുതം സൃഷ്ടിച്ച മൂന്നാംമുറ റിലീസായിട്ട് ഇന്നേക്ക്, നവംബർ പത്തിന് 34 വർഷങ്ങൾ ആയി..
ഇനി ഒരു ഫ്ളാഷ്ബാക്ക്..

dddddd 1 1

1988 നവംബർ പത്താം തിയ്യതി വ്യാഴായ്ച്ച, എൻ്റെ നാടായ കൊടുങ്ങല്ലൂരിൽ മൂന്നാംമുറ റിലീസായ ദിവസം,അന്ന് ഞാൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്..1986 കാലഘട്ടം മുതൽ തന്നെ തിയേറ്ററിൽ നിന്നും മോഹൻലാൽ സിനിമകൾ ആദ്യ ദിവസങ്ങളിൽ കാണുന്ന ഒരു പതിവ് എനിക്ക് ഉണ്ടായിരുന്നു, ഇക്കയുടെയും അയൽപ്പക്കത്തെ ചേട്ടന്മാരുടെയും കൂടെയാണ് അന്ന് സിനിമകൾക്ക് പോയിരുന്നത്..മുഗൾ തിയേറ്ററിലാണ് സിനിമ വരുന്നതെങ്കിൽ ടിക്കറ്റ് കിട്ടാൻ എളുപ്പമായിരുന്നു,അവിടെ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴി..ടൗണിൽ പോയി പുതിയ സിനിമകൾ കാണാൻ അന്നത്തെ കുട്ടികൾക്ക് ഇല്ലാതിരുന്ന ആ ഒരു സ്വാതന്ത്ര്യം എനിക്കും ഇക്കയ്ക്കും ഉണ്ടായിരുന്നു..മൂന്നാംമുറ റിലീസായ ദിവസം ഉച്ചയ്ക്ക് ശേഷം സ്കൂളിൽ പോയില്ല..വൻ തിരക്ക് ഉണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ 6.30 ൻ്റെ ഫസ്റ്റ് ഷോയ്ക്ക് വേണ്ടി 4 മണിയോട് കൂടി ഞാൻ ശ്രീകാളീശ്വരി തിയേറ്ററിൽ എത്തി,മറ്റുള്ളവർ പിന്നാലെ വരും എന്ന ഉറപ്പിൽ..തിയേറ്ററിൽ എത്തിയപ്പോൾ കണ്ടത് കോമ്പൗണ്ട് നിറയെ ആളുകളും അവരെ പുറത്താക്കി ഗേറ്റ് അടക്കാൻ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെയുമാണ്..ഇതിനിടയിൽ ബ്ലാക്കിൽ ടിക്കറ്റ് വില്ക്കാൻ ശ്രമിക്കുന്നവരും ഉണ്ടായിരുന്നു..മാറ്റിനി തുടങ്ങാൻ താമസിച്ചൊ എന്ന് അവിടെ നിന്നിരുന്ന ഒരു ചേട്ടനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് മാറ്റിനി ഒക്കെ വളരെ നേരത്തെ തുടങ്ങി, ഇപ്പോൾ 4 മണിക്ക് തുടങ്ങിയിരിക്കുന്നത് ഫസ്റ്റ് ഷോ ആണെന്ന്!!!സത്യത്തിൽ ഞെട്ടി പോയി അത് കേട്ട്..കാരണം മാറ്റിനിയുടെ സമയത്ത് ഫസ്റ്റ് ഷോ തുടങ്ങുക എന്നതൊക്കെ കേട്ടുക്കേൾവി പോലും ഇല്ലാത്ത കാര്യമായിരുന്നു..ഇതിനിടയിൽ സിനിമ തരക്കേടില്ല,അടിപൊളിയാണ് എന്ന് തുടങ്ങിയ അഭിപ്രായങ്ങളും അവിടെ കൂടി നിന്നവരിൽ നിന്നും കേട്ടു..

തിയേറ്റർ കോമ്പൗണ്ടിൽ നിന്നും ആളുകളെ പുറത്താക്കി ഗേറ്റിൽ ഹൗസ് ഫുൾ ബോർഡും പുതുക്കിയ ഷോ ടൈം ബോർഡും തൂക്കിയതോട് കൂടി അവിടെ ഉണ്ടായിരുന്നവർ ഓടി,തിയേറ്ററിൻ്റെ മെയിൻ ബൗണ്ടറി വാളിൽ റോഡിലേക്ക് തുറക്കുന്ന ക്യൂ കൗണ്ടറിലേയ്ക്ക്..ഓട്ടത്തിനിടയിൽ എങ്ങനെയൊ ഞാനും കയറിപ്പറ്റി ഫസ്റ്റ് ക്ലാസ് ക്യൂവിൽ..പിന്നെ രണ്ടര മണിക്കൂറോളം ഒറ്റ നിൽപ്പായിരുന്നു ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുള്ള ആ ഗുഹ ക്യൂവിൽ,ഏഴ് മണിയുടെ സെക്കൻ്റ് ഷോയ്ക്ക് വേണ്ടി…അടുത്ത ഷോയ്ക്ക് ഉള്ള ടിക്കറ്റ് ഉറപ്പായി എന്ന സന്തോഷത്തിനിടയിലും എന്നെ ചില ചിന്തകൾ പിടികൂടിയിരുന്നു..പിറകെ വരാമെന്ന് പറഞ്ഞിരുന്നവർ വന്നില്ലെങ്കിൽ,അവരെ കണ്ടില്ലെങ്കിൽ ഞാൻ എങ്ങനെ സിനിമ കഴിഞ്ഞ് സൈക്കിളിൽ നാല് കിലൊമീറ്റർ അകലെ ഉള്ള വീട്ടിൽ എത്തും,സാധാരണയിലും താമസിച്ച് ചെല്ലുമ്പോൾ ഉമ്മയിൽ നിന്നും കേൾക്കേണ്ട വഴുക്കും ഒക്കെ എൻ്റെ മനസിൻ്റെ പിരിമുറുക്കം കൂട്ടി..അങ്ങനെ രണ്ടര മണിക്കൂറോളം ഇടംവലം തിരിയാൻ പറ്റാത്ത ആ നീണ്ട ഗുഹ ക്യൂ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് പുറത്തേക്കിറങ്ങി..കുറച്ച് നേരത്തെ തിരച്ചിലുകൾക്ക് ശേഷം കൂട്ടാളികളെ കണ്ട് പിടിച്ച് നേരെ തിയേറ്ററിലേക്ക്..

ഇരുപതാം നൂറ്റാണ്ടും തൊട്ട് മുമ്പ് ഇറങ്ങിയ ആര്യനും തന്ന അമിത പ്രതീക്ഷകളുടെ ഭാരത്തോടെ നിറഞ്ഞ സദസിൽ കരഘോഷത്തോടെ മൂന്നാംമുറയുടെ സെക്കൻ്റ് ഷോ തുടങ്ങി..ടൗണിലെ ജ്വല്ലറിയുടെയും ടെക്സ്റ്റൈൽ ഷോപ്പിൻ്റെയും പരസ്യങ്ങൾ ആർപ്പ് വിളികളോടെ കാണികൾ എതിരേറ്റു..റെസ്ക്യൂ ഓപ്പറേഷൻ്റെ കഥ പറയുന്ന മൂന്നാംമുറയിൽ മോഹൻലാലിൻ്റെ ഇൻട്രൊ രംഗത്തിന് വേണ്ടി ഞാനടക്കം ഉള്ള പ്രേക്ഷകർ അക്ഷമയോടെ ഒരു മണിക്കൂറോളം കാത്തിരുന്നു..ഒടുവിൽ അലി ഇമ്രാൻ്റെ ഇൻട്രൊ രംഗമെത്തി..ശ്യാമിൻ്റെ അടിപൊളി പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട ആ രംഗത്തിൽ തിയേറ്റർ ആകെ ഇളകി മറിഞ്ഞു, കരഘോഷത്തോടെ മാസ് എലമെൻ്റ്സ് ഒന്നുമില്ലാത്ത ആ രംഗത്തെ വരവേറ്റു… പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന,ത്രസിപ്പിക്കുന്ന രംഗങ്ങളുമായി മൂന്നാംമുറ മുന്നേറി..ക്ലൈമാക്സിൽ ബാബു ആൻ്റണിയുമായിട്ടുള്ള മോഹൻലാലിൻ്റെ സംഘട്ടനവും ബിൽഡിങിൻ്റെ മേലെ നിന്നുള്ള ചാട്ടവും ഒക്കെ തിയേറ്ററിൽ വൻ ഓളം ഉണ്ടാക്കി..ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻ്റെ ചടുലതയും മെയ്യ് വഴക്കവും ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു മൂന്നാംമുറയിലേത്..

h5uu 3ക്ലൈമാക്‌സിന് തൊട്ട് മുമ്പ് വരെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് പോയി കൊണ്ടിരുന്ന മൂന്നാംമുറക്ക് പെട്ടെന്നാണ് കാലിടറിയത്,ലാലു അലക്സുമായിട്ടുള്ള മോഹൻലാലിൻ്റെ ഫൈറ്റ് രംഗത്തിൽ,ആ രംഗത്തിൽ തിയേറ്ററിൽ കൂവൽ ഉയരുകയും ചെയ്തു..രേവതിയെ ഗൺ പോയിൻ്റിൽ നിർത്തി മോഹൻലാലിനോട് വില്ലൻ തോക്ക് താഴെ വെയ്ക്കാൻ പറയുന്നതും,തോക്ക് താഴെ വെച്ച ശേഷം മോഹൻലാൽ തലക്കുത്തി മറിഞ്ഞ് വില്ലൻ്റെ തോക്ക് തട്ടി തെറിപ്പിക്കുന്നതും ആയ രംഗത്തിൽ ഒരു കൃത്രിമത്വം അനുഭവപ്പെട്ടിരുന്നു,അതാണ് ആ കൂവൽ ഉണ്ടാകാനുള്ള കാരണവും..ലാലു അലക്സിൻ്റെ പിന്നിൽ പ്ലേസ് ചെയ്ത ക്യാമറ ആംഗിളും സ്ലോമോഷനുമാണ് ആ രംഗത്തിൻ്റെ ഏച്ച് കെട്ടലിന് കാരണമായത്..

മാത്രവുമല്ല വില്ലനെ വെടി വെച്ച് കൊന്ന ശേഷം മറ്റ് കഥാപാത്രങ്ങൾ നോക്കി നിൽക്കെ അലി ഇമ്രാൻ കോണിപ്പടികൾ കയറി പോകുന്നിടത്ത് വെച്ച് സിനിമ പെട്ടെന്ന് അവസാനിച്ചതിലും ഒരു പൂർണത ഇല്ലായ്മ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു,അത് സമ്മിശ്ര പ്രതികരണത്തിലേക്ക് സിനിമയെ എത്തിച്ചു..പക്ഷെ ഞാനെന്ന അന്നത്തെ എട്ടാം ക്ലാസ്ക്കാരന് വലിയ ആവേശമാണ് മോഹൻലാലിൻ്റെ സ്റ്റണ്ട് രംഗങ്ങളും മൂന്നാംമുറയും നല്കിയത്..സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോൾ കണ്ട കാഴ്ച്ച,തേർഡ് ഷോയ്ക്ക് വേണ്ടി കാത്ത് നിന്ന വൻ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു..കൊടുങ്ങല്ലൂരിൻ്റെ ചരിത്രത്തിൽ ആദ്യമായി നാല് ചാർട്ട് ഷോ ചെയ്ത സിനിമ എക്സ്ട്രാ ഷോയോട് കൂടി അഞ്ച് ഷോ പ്രദർശിപ്പിച്ചത് മൂന്നാംമുറയാണ്..കൊടുങ്ങല്ലൂരിൽ മാത്രമല്ല,കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ജനത്തിരക്ക് കാരണം ആദ്യ ദിവസങ്ങളിൽ എക്സ്ട്രാ ഷോസ് വെച്ചിരുന്നു മൂന്നാംമുറ..മോഹൻലാലിനെ ആക്ഷൻ റോളിൽ കാണാൻ പ്രേക്ഷകർ പ്രത്യേകിച്ച് ചെറുപ്പക്കാർ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു,ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകരെ എത്ര മാത്രം സ്വാധിനിച്ചിരുന്നു എന്നതിൻ്റെ ഒക്കെ വ്യക്തമായ തെളിവാണ് മൂന്നാംമുറക്ക് ലഭിച്ച ഈ അസാധ്യ ജനത്തിരക്ക്..

അടുത്ത ദിവസത്തിലെ പത്രങ്ങളിൽ എല്ലാം മൂന്നാംമുറയുടെ റിലീസ് ദിവസത്തെ അഭൂതപൂർവ്വമായ ജനത്തിരക്കിനെ കുറിച്ച്, തിക്കും തിരക്കിലും ഉണ്ടായ അപകടങ്ങളെ കുറിച്ച്,തിയേറ്ററുകളിൽ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒക്കെയുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു..തൃശ്ശൂർ ജോസ് തിയേറ്ററിൽ ആണ് തിരക്കിൽ പെട്ട് ഏറ്റവും കൂടുതൽ പേർക്ക് പരിക്ക് പറ്റിയത്..സത്യത്തിൽ മലയാള സിനിമയിൽ ഇങ്ങനെ ഒരു അനിയന്ത്രിതമായ തിരക്കും,ടിക്കറ്റ് വേണ്ടിയുള്ള ഉന്തും തള്ളും പരിക്കും,അതേ പറ്റിയുള്ള പത്ര വാർത്തയും ഒക്കെ ആദ്യത്തെ സംഭവം ആയിരുന്നു..ക്ലൈമാക്സിലെ കല്ലുകടിയും പോരായ്മയും അതിനോടുള്ള പ്രേക്ഷകരുടെ പ്രതികരണവും ഒക്കെ ആദ്യ ദിവസം തന്നെ സിനിമയുടെ അണിയറക്കാരും മനസിലാക്കിയിരുന്നു..അത് കൊണ്ട് ഒരു രംഗം കൂടി ഷൂട്ട് ചെയ്ത് ക്ലൈമാക്സിൽ കൂട്ടിച്ചേർക്കാൻ മൂന്നാംമുറയുടെ സംവിധായകൻ K.മധു നിർബന്ധിതനായത്..

റീഷൂട്ട് ചെയ്ത ഈ പുതിയ ക്ലൈമാക്സിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടാണ് രണ്ടാം വാരത്തിൻ്റെ പരസ്യം പത്രങ്ങളിൽ വന്നത്..പുതിയ ക്ലൈമാക്സും മൂന്നാംമുറക്ക് ഉണ്ടായ പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണത്തെ മാറ്റാനായില്ല..എങ്കിലും വമ്പൻ ഇനീഷ്യൽ ക്രൗഡ് ദിവസങ്ങളോളം തുടർന്നു..ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന സിനിമ സംവിധായകൻ്റെ ചെറിയ അശ്രദ്ധ കൊണ്ട് ഹിറ്റ് സ്റ്റാറ്റസിൽ ഒതുങ്ങി..ഇരുപതാം നൂറ്റാണ്ടിലും ആര്യനിലും ഒക്കെ പ്രേക്ഷകർക്ക് കിട്ടിയ ആ ‘wow factor’ മൂന്നാംമുറക്ക് പൂർണമായ രീതിയിൽ നല്കാൻ സാധിച്ചില്ല,മോഹൻലാലിൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉണ്ടായിട്ട് പോലും..തമിഴ് നാട്ടിലും മികച്ച സ്വീകരണമാണ് മൂന്നാംമുറക്ക് ലഭിച്ചത്, മദ്രാസിൽ 70 ദിവസത്തിന് മുകളിൽ റണ്ണും കിട്ടി..
ഇനി ഫ്ളാഷ്ബാക്കിൽ നിന്നും വർത്തമാന കാലത്തിലേയ്ക്ക്..

ക്ലൈമാക്സിലെ ചെറിയ ഒരു പിഴവ് കൊണ്ട് ഒരു സിനിമയുടെ അഭിപ്രായം മാറി മറിയുമൊ,സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ അത് ബാധിക്കുമോ എന്നുള്ള സംശയങ്ങൾ ഇന്നത്തെ തലമുറയിലെ സിനിമാസ്വാദകർക്ക് ഈ കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ തോന്നിയേക്കാം..എൺപതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഒക്കെ പ്രേക്ഷകർ മലയാള സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾക്ക് അനുവദിച്ച് കൊടുത്തിട്ടുള്ള ഒരു ലിമിറ്റ് ഉണ്ടായിരുന്നു,ആ ലിമിറ്റിൽ നിന്നും പുറത്ത് കടന്ന് കൊണ്ടുള്ള അമാനുഷികമായ രംഗങ്ങൾ ഉണ്ടായാൽ പ്രേക്ഷകർ ആ സ്പോട്ടിൽ പ്രതികരിക്കുമായിരുന്നു,കൂവലിൻ്റെ രൂപത്തിൽ..അത് സിനിമയുടെ അഭിപ്രായത്തെ മൊത്തമായി ബാധിക്കുകയും ചെയ്തിരുന്നു..അതേ സമയം ഇത്തരം അമാനുഷിക രംഗങ്ങൾ ഒരുപാട് ഉള്ള രജനികാന്തിൻ്റെയും കമലഹാസൻ്റെയും വിജയകാന്തിൻ്റെയും തമിഴ് സിനിമകൾ കേരളത്തിലെ സിനിമ പ്രേക്ഷകർ ഇരുകൈളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു..മോഹൻലാൽ~മമ്മൂട്ടി കാലഘട്ടത്തിലെ സിനിമകളുടെ സ്വഭാവികത കൊണ്ടാകാം ജയൻ കാലഘട്ടത്തിലെ അമാനുഷിക രംഗങ്ങൾക്ക് കൈയ്യടിച്ചിരുന്ന അതേ പ്രേക്ഷകർ ഇങ്ങനെ ഒരു പരിധിയും നിലപാടും സ്വീകരിച്ചത്..ബ്ലോക്ബസ്റ്റർ ആകേണ്ടിയിരുന്ന എത്രയൊ സിനിമകളാണ് പ്രേക്ഷകരുടെ ഈ നിലപാട് കാരണം ആവറേജിലും ഹിറ്റിലും ഒക്കെ ഒതുങ്ങിയത്..

ദൗത്യം,യോദ്ധ,ജോണിവാക്കർ,നിർണയം,ഒളിമ്പ്യൻ പോലുള്ള സിനിമകൾ ഉത്തമ ഉദാഹരണങ്ങളാണ്..പ്രേക്ഷകരുടെ ഈ നിലപാടിൽ ചെറിയ മാറ്റം വന്ന് തുടങ്ങിയത് 2005ന് ശേഷമാണെന്ന് പറയാം..തമിഴിലെയും തെലുങ്കിലെയും നായകന്മാർ പറന്ന് സ്റ്റണ്ട് ചെയ്യുന്നത് കണ്ടപ്പോൾ മലയാള പ്രേക്ഷകർക്കും ആഗ്രഹം ഉദിച്ചു നമ്മുടെ നായകന്മാരും ഇത് പോലെ ഒക്കെ പറന്ന് സ്റ്റണ്ട് ചെയ്തിരുന്നെങ്കിൽ എന്ന്.ആ ആഗ്രഹത്തിൻ്റെ പൂർണമായ സഫലീകരണമായിരുന്നു പുലിമുരുകനിൽ കണ്ടത്..പുലിമുരുകൻ എന്ന സിനിമ തൊണ്ണുറുകളിലായിരുന്നു റിലീസ് ആയിരുന്നതെങ്കിൽ ഉറപ്പായും ഇപ്പോൾ കിട്ടിയ റെക്കോർഡ് വിജയം നേടില്ലായിരുന്നു..

ഒരു ഫാൻസ് അസോസിയേഷൻ്റെയും പിൻബലം ഇല്ലാതെ,സോഷ്യൽ മീഡിയയും ടീസറും ട്രെയിലറും ഇല്ലാതെ ആണ് മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1986-2000 കാലഘട്ടത്തിൽ പ്രേക്ഷകർ ആർത്തിരമ്പി തിയേറ്ററുകളിലേക്ക് എത്തിയിരുന്നത്..സിനിമ മാഗസിനുകളും റിലീസിൻ്റെ തലേന്നും റിലീസ് ദിവസവും വരുന്ന പത്ര പരസ്യങ്ങളും മാത്രമാണ് സിനിമയെ കുറിച്ച് അറിയാനുള്ള മീഡിയ..കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു,ഒപ്പം മലയാളിയുടെയും മലയാള സിനിമയുടെയും അഭിരുചികൾ ഒരുപാട് മാറി..പക്ഷെ മാറാതെ നില്ക്കുന്നത് ഒന്ന് മാത്രം,മലയാളികൾക്ക് മോഹൻലാലിനോടുള്ള ഇഷ്ടവും പോസറ്റീവ് പ്രതികരണം വന്നാൽ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കുന്ന ലാൽ സിനിമകളും..കഴിഞ്ഞ നാലഞ്ച് മോശം സിനിമകളുടെ ബോക്സ് ഓഫീസ് പരാജയത്തിൻ്റെ പേരിൽ മോഹൻലാലിനെ വിമർശിച്ച്,എഴുതിതള്ളി നിർവൃതിയടയുന്നവരുടെ ശ്രദ്ധയിലേയ്ക്ക്,ആറ് വർഷം മുമ്പ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിൻ്റെ പകുതിയോളം മാത്രം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കിൽ ഒരു ലാൽ സിനിമ ബോക്സ് ഓഫീസിൽ എഴുതി ചേർക്കപ്പെട്ട കളക്ഷൻ റെക്കോർഡ് ഇപ്പോഴും വേറെ ഒരു താരത്തിനും തകർക്കാൻ പറ്റാതെ തലയുർത്തിയങ്ങ് നിൽക്കുന്നുണ്ട്, അത് മറക്കേണ്ട..ആ കളക്ഷൻ റെക്കോർഡ് തകർത്ത് പുതിയതൊന്ന് എഴുതി ചേർക്കാൻ മറ്റൊരു മോഹൻലാൽ സിനിമ തന്നെ വേണ്ടി വരും,തീർച്ച..മോഹൻലാൽ,അയാളെക്കാൾ വിപണനമൂല്യമുള്ള ജനപ്രിയനായ ഒരു താരം മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *

LATEST

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്