മോഹൻലാലും ലിജോയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ!!!

സഫീർ അഹമ്മദ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന പോലെ വാലിബൻ ഒരു മോശം സിനിമയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും ഒരു മോശം സിനിമ അല്ല വാലിബൻ..എന്നാൽ മികച്ച സിനിമയാണോ എന്ന് ചോദിച്ചാൽ,വളരെ മികച്ചത് ആകാൻ സാധ്യതയുള്ള ഒരു പ്ലോട്ട് ഉണ്ടായിരുന്ന,ഉഗ്രൻ പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള,ഒരു വട്ടം തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാവുന്ന,തരക്കേടില്ല/കണ്ടിരിക്കാം എന്ന് പറയാവുന്ന ഒരു എബൗവ്വ് ആവറേജ് സിനിമയായിട്ടാണ് എനിക്ക് മലൈക്കോട്ടൈ വാലിബൻ അനുഭവപ്പെട്ടത്..

കാലവും ദേശവും ഒന്നും കൃത്യമായി അടയാളപ്പെടുത്താത്ത,ഒരു അമർച്ചിത്രക്കഥ പോലെ കഥ പറയുന്ന വാലിബനിൽ നമ്മൾ ഇത് വരെ കാണാത്ത മനോഹരമായ വിഷ്വൽസ് നിറഞ്ഞ ഒത്തിരി ഫ്രെയിമുകൾ ഉണ്ട്.. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ ആക്ഷന് പ്രാധാന്യം ഉള്ള,ഒരു യോദ്ധാവിൻ്റെ കഥ പറയുന്ന വാലിബൻ വളരെ പതിഞ്ഞ താളത്തിൽ ലിജോ അവതരിപ്പിച്ചതാണ് വാലിബനെ പിന്നോട്ട് വലിക്കുന്ന മുഖ്യ ഘടകം..ആക്ഷൻ മൂഡിലുള്ള സിനിമകൾക്ക് ഞാൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും കണ്ട് ശീലിച്ച ഒരു ടെംപ്ലേറ്റ് ഉണ്ട്,വളരെ ചടുലമായി കഥ പറഞ്ഞ് പോകുന്ന ആ ടെംപ്ലേറ്റിൽ നിന്നും വ്യത്യസ്തമായി സ്ലോ പേസിൽ അവതരിപ്പിച്ചാൽ അത് സ്വീകരിക്കാൻ പ്രേക്ഷകർക്ക് മടിയായിരിക്കും,അത് തന്നെയാണ് ഇപ്പോൾ വാലിബനും സംഭവിച്ചിരിക്കുന്നത്..ഈ ഒരു ടെംപ്ലേറ്റിൽ നിന്നും ഞാൻ ഉൾപ്പെടെയുള്ള പ്രേക്ഷകർ പുറത്ത് വന്നാൽ മാത്രമേ വാലിബൻ പോലെയുള്ള സിനിമക്ക് എല്ലാവരിലും നിന്നും സ്വീകാര്യത ലഭിക്കൂ..

ഇത് വരെ കാണാത്ത പശ്ചാത്തലത്തിൽ,ഇത് വരെ മോഹൻലാൽ ചെയ്യാത്ത ഒരു കഥാപാത്രം, അതായിരുന്നു വാലിബാൻ്റെ ആദ്യ പോസ്റ്റർ കണ്ടപ്പോൾ മുതൽ ഉണ്ടായിരുന്ന പ്രതീക്ഷ..ആ പ്രതീക്ഷ നിലനിർത്താനും ഒരു യോദ്ധാവായി നല്ലൊരു പ്രകടനം കാഴ്ച്ച വെയ്ക്കുന്ന രീതിയിൽ മോഹൻലാലിനെ അവതരിപ്പിക്കാനും ലിജോക്കും റഫീക്കിനും സാധിച്ചു..ഛായാഗ്രഹണവും ശബ്ദലേഖനവും ആർട് വർക്കും പശ്ചാത്തല സംഗീതവും,അങ്ങനെ സർവ്വതും വളരെ മികച്ചതും മനോഹരവുമായിരുന്നു സിനിമയിൽ ഉടനീളം..നേരത്തെ സൂചിപ്പിച്ച പോലെ സിനിമയുടെ മെല്ലെ പോക്ക് മാത്രമാണ് വാലിബനിലെ ഒരേയൊരു നെഗറ്റീവ് എന്ന് പറയാവുന്ന കാര്യം..ലിജോയുടെ മുൻ സിനിമകളുടെ സ്ളോ പേയ്സ്ഡ് നരേഷൻ വാലിബൻ പോലെ ആക്ഷന് പ്രാധാന്യമുള്ള,വലിയ സ്ക്കെയിൽ ഉള്ള സിനിമയിൽ അപ്ലൈ ചെയ്യരുതായിരുന്നു എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം..ഈ ഒരു ഒറ്റ കാരണം കൊണ്ട് മാത്രമാണ് വ്യത്യസ്തമായ ഈ സിനിമ എനിക്ക് എബൗവ്വ് ആവറേജ് ആയതും..

വാലിബൻ്റെ ക്ലൈമാക്സിൽ രണ്ടാം ഭാഗത്തിലേക്ക് കരുതി വെച്ച ആ അത്ഭുത കഥാപാത്രവും അതിൻ്റെ കണ്ടൻ്റും ഇപ്പോൾ ഉള്ള രംഗങ്ങൾ ഒന്ന് ട്രിം ചെയ്ത് ഒന്നാം ഭാഗത്തിൽ തന്നെ അവതരിപ്പിച്ചിരുന്നെങ്കിൽ വളരെയധികം എൻഗേജിങ്ങ് ആകുമായിരുന്നു എന്നൊരു തോന്നൽ സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എനിക്ക് ഉണ്ടായിരുന്നു..ഈ തോന്നൽ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല..ഇനി വാലിബന് രണ്ടാം ഭാഗം ഉണ്ടെങ്കിൽ അത് ഇപ്പോൾ ഉണ്ടായിട്ടുള്ള ചെറിയ കുറവുകൾ പരിഹരിച്ച് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് റഫീക്കിനും സംവിധായകൻ ലിജോക്കും സാധിക്കട്ടെ.വളരെ മനോഹരമായ വിഷ്വൽസ് ഉള്ള,മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു സിനിമ കാണണമെങ്കിൽ,ഒപ്പം വ്യത്യസ്തമായ ഒരു മോഹൻലാൽ കഥാപാത്രത്തെ കാണണമെങ്കിൽ,അല്പം ലാഗ് നിങ്ങളുടെ ആസ്വാദനത്തിന് പ്രശ്നമല്ലെങ്കിൽ ഒരു വട്ടം തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമ തന്നെയാണ് വാലിബൻ..

You May Also Like

അത്യാവശ്യം നല്ലൊരു ത്രില്ലർ മൂവിയാണ് മിസിങ് ഗേൾ, ചിത്രത്തിന് പ്രേക്ഷകപ്രീതി വർദ്ധിക്കുന്നു

Rahul KA ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ വിവരം അധികമാരും അറിഞ്ഞിരിക്കാൻ വഴിയില്ല. 2018 കാണാൻ…

‘സ്വന്തം മകളുടെ വിവാഹത്തിന് പങ്കെടുക്കാത്ത സായികുമാർ ബിന്ദു പണിക്കരുടെ മകളെ സ്വന്തം മകളെ പോലെ ചേർത്തുപിടിക്കുന്നു’, സായ് കുമാറിനു പറയാനുള്ളത്

മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര…

‘ദി ട്രൂതി’ൽ പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രം ഉണ്ട്

രാഗീത് ആർ ബാലൻ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്തു 1998…

വർക്ക് ഔട്ട് ലുക്കിൽ ഗ്ലാമർ താരം റിതിക സിംഗ്

ഹിന്ദി , തെലുങ്ക് , മലയാളം ഭാഷാ ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന…