ഒരു നിമിഷം ആ കാപാലികരുടെ വംശീയവെറിയുടെ ആഴം ചിന്തിച്ചു പോയി

465
സഫ്‌വാൻ അയ്‌ഖദി
പ്രിയരേ…കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയ ആക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജി ടി ബി ഹോസ്പിറ്റലിൽ നിന്നാണ് വിനീതൻ ഈ കുറിപ്പ് എഴുതുന്നത്.ഒരു വംശീയാക്രമണത്തിന്റെ ഹൃദയം തകർക്കുന്ന പ്രതിഫലനങ്ങൾ കണ്ട് മനസ്സ് പിടഞ്ഞ നിമിഷം. ഈ അവസരത്തിൽ ഏതൊക്കെ രീതിയിൽ സഹായം അത്യാവശ്യമാണെന്നത് അന്വേഷിക്കാൻ ആണ് അവിടം വരെ പോയത്. ഒരു വിധത്തിൽ അകത്തു പ്രവേശിപ്പിച്ചു. അകത്തെ ദയനീയതയെ പുറം ലോകത്തിന്റെ കണ്ണുകളിൽ നിന്ന് മറക്കാൻ ആയിരിക്കാം ഇത്രേം നിയന്ത്രണം.
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റവർ, ശരീരത്തിന്റെ പല ഭാഗങ്ങളും തീപൊള്ളലേറ്റ് വേദന കൊണ്ട് പുളയുന്നവർ, പരിക്കേറ്റവരിൽ ഹൈന്ദവനും മുസൽമാനുമുണ്ട്, അതില്പെട്ട ഒരു ഹൈന്ദവ സഹോദരനോട് അപകടത്തെ കുറിച് അന്വേഷിച്ചപ്പോൾ പറഞത് ‘തന്റെ അയൽവാസിയായ മുസ്ലിം സഹോദരനെ അന്യാമായി അക്രമിക്കുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്യാൻ മുതിർന്നതാണ് ആ കാപാലികർ തന്നെ ക്രൂരമായി ആക്രമിക്കാൻ കാരണം’. ഒരു നിമിഷം ആ കാപാലിക്കാരുടെ വംശീയവെറിയുടെ ആഴം ചിന്തിച്ചു പോയി.
ഹോസ്പിറ്റലിൽ കിടക്കുന്ന ബഹുഭൂരിഭഗം കുടുംബങ്ങളും അന്ന് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഷ്ട്ടപെടുന്നവരാണ്. എന്നാൽ ആ കുടുംബങ്ങളുടെ വരുമാന മാർഗമായ കച്ചവട സ്ഥാപങ്ങളും ഉപകാരണങ്ങളും അവരുടെ കുടിലുകളുമെല്ലാം ആ കാപാലികർ അഗ്നിക്കിരയാക്കി. ധരിച്ച വസ്ത്രവുമായി ആശുപത്രിയിലെത്തിയ അവർക്ക് ഉടുത്തു മാറാൻ ഒരു വസ്ത്രം പോലുമില്ല, കഴിക്കാൻ ഭക്ഷണവും തിരിച്ചു ചെന്നാൽ തങ്ങളുടെ കുടിലുകളുമില്ല. മുന്നോട്ടുള്ള ജീവിതം തീർത്തും ചോദ്യചിന്നമായ ആ ജനതയുടെ ദയനീയ നോട്ടം മനസിനെ വല്ലാതെ വേദനിപ്പിച്ചു.
അതിനാൽ പ്രിയരേ, അവർക്ക് വേണ്ടതിപ്പോൾ പ്രതിഷേധ പ്രകടനങ്ങളല്ല,സിന്ദാബാദുകളുമല്ല മറിച്ചു സർവ്വതും നഷ്ട്ടപെട്ട ആ ജനതക്ക് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനം സാധ്യമാക്കാനുള്ള സഹായങ്ങളാണ് അവരിപ്പോൾ ആവശ്യപ്പെടുന്നത്. കേരളത്തിൽ ഒരു പ്രളയം സംഭവിച്ചപ്പോൾ സർവ്വതും നഷ്ടപ്പെട്ടവരെ സർവ്വം നൽകി കരകയറ്റിയവരാണ് നമ്മൾ ദൈവതിന്റെ സ്വന്തം നാട്ടുകാർ, പക്ഷെ അത്ര വിശാല മനസ്സ് ഈ നാടിനുണ്ടായിക്കൊള്ളണം എന്നില്ല അതിനാൽ തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള സഹായത്തിന്റെ കൈകൾകായി കേഴുകയാണ് ഈ പാവപ്പെട്ട ജനത. വളരെ അടിയന്തരമായി അവർക്ക് വേണ്ട ഭക്ഷണം, വസ്ത്രം മറ്റു അത്യാവശ്യ സാധനങ്ങൾക്കെല്ലാം നമുക്ക് ഇപ്പൊ സൗകര്യം ചെയ്തു കൊടുക്കേണ്ടതുണ്ട്.
ഇൻശാ അല്ലാഹ് ഘട്ടം ഘട്ടമായി അത് ചെയ്യാനുള്ള ഒരുകത്തിലാണ് ഇനിയുള്ള നാളുകൾ. അതിനു പ്രിയപ്പെട്ട സഹോദരങ്ങളുടെ സർവ്വസ്വമായ സഹായങ്ങൾ അനിവാര്യമാണ് അതിലുപരി പ്രാർത്ഥനകളും. സഹകരിക്കുമല്ലോ….
സഫ്‌വാൻ അയ്‌ഖദി
+918129762950