ട്രംപിന്റെ കൂടെ ഇന്ത്യയിൽ വന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥർ, ഫാസിസത്തെ വെറുക്കുന്നവർ സൂക്ഷിക്കണം

103
Sahadevan K Negentropist

 

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നത് പലപ്പോഴും പത്ര മാധ്യമങ്ങളുടെ കണ്ണിൽപ്പെടാൻ സാധ്യതയില്ലാത്ത കാര്യമാണ്. അമേരിക്ക ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുന്ന പ്രധാനപ്പെട്ട ഒരു കരാർ പ്രകൃതി വാതകത്തിന്റെ അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒന്നാണ്. ട്രംപ് നടത്തിയ പത്ര സമ്മേളനത്തിൽ പേരെടുത്ത് അഭിനന്ദിച്ച വ്യക്തികളിലൊന്ന് EXXON കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥനായിരുന്നു.

കരാറിന്റെ സാമ്പത്തിക മാനങ്ങളേക്കാൾ EXXON MOBILന്റെ സാന്നിദ്ധ്യം ഈ സമയത്ത് വളരെ പ്രധാനപ്പെട്ടതാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്. ആരാണ് EXXON MOBIL എന്ന് അറിയുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും. EXXON MOBIL കമ്പനി രൂപീകരിക്കപ്പെട്ടത് 1989ലാണ്. എന്നാൽ ഈ കമ്പനിയുടെ യഥാർത്ഥ ഉദയം 1911ലാണ്. റോക്ഫെല്ലറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന STANDARD OIL വിവിധ കമ്പനികളായി രൂപം പ്രാപിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട ഒന്നാണ് THE STANDAR OIL NEW JERCY (EXXON), THE STANDARD OIL, NEW YOURK (MOBIL).
1930കളിൽ ജർമ്മനിയിൽ ഉടലെടുത്ത നാസി പാർട്ടിയെയും ഹിറ്റ്ലറെയും സാമ്പത്തികമായി അകമഴിഞ്ഞ് സഹായിച്ച കമ്പനിയാണ് EXXON. എന്നു മാത്രമല്ല, ഹിറ്റ്ലറിന്റെയും നാസി ​ഗവൺമെന്റിന്റെയും സഹായത്തോടെ വളർന്നുവന്ന I G FARBEN എന്ന കമ്പനിയുമായി സഹകരിച്ച് നാസി ജർമ്മനിയിൽ വൻതോതിൽ മുതൽ മുടക്ക് നടത്തിയ സ്ഥാപനം കൂടിയാണിത്.
ജർമ്മനി സെക്കന്റ് ക്ലാസ് പൗരന്മാരായി പ്രഖ്യാപിച്ച യഹൂദരും, റൊമാനിയൻസും, ബ്ലാക്സും അടങ്ങിയ ലക്ഷക്കണക്കായ പൗരന്മാരെ നിർബന്ധിത ജോലി ചെയ്യിപ്പിച്ച് ലാഭം കുന്നുകൂട്ടിയവരിൽ തങ്ങളും ഉണ്ടായിരുന്നുവെന്ന് EXXON ഉൾപ്പെടെയുള്ള വിവിധ അമേരിക്കൻ കമ്പനികൾക്ക് പിന്നീട് തുറന്നുപറയേണ്ടി വന്നിട്ടുണ്ട്.
നാസി ജർമ്മനിക്ക് എല്ലാ സാമ്പത്തിക സഹായവും നൽകിയ അതേ EXXON കമ്പനിയുടെ പുതിയ പതിപ്പ് മാത്രമാണ് EXXON MOBIL!
കോടിക്കണക്കിന് ഡോളറിന്റെ കരാറാണ് പ്രകൃതി വാതക വില്പനയുമായി ബന്ധപ്പെട്ട് അവർ നേടിയെടുത്തത്. ഇന്ത്യൻ ഫാസിസത്തിന്റെ വളർച്ചയ്ക്ക് അവരുടെ സംഭാവനകളെന്തെന്ന് പിന്നീട് ചരിത്രം തെളിയിക്കുമായിരിക്കും. ഇന്ത്യയിൽ പൗരത്വ നിയമം ഭേദ​ഗതി ചെയ്യുകയും കോടിക്കണക്കായ ആളുകളെ പൗരത്വമില്ലാത്തവരായി പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിൽ തന്നെ EXXON കമ്പനിയുമായുള്ള കരാർ ഉറപ്പിക്കുന്നത് അത്ര യാദൃശ്ചികമായ സം​ഗതി ഒന്നുമല്ല.
Advertisements