മാധ്യമപ്രവർത്തകരായ ഷബീർ ഒമറിനോടും അനീഷിനോടും മംഗലാപുരം പോലീസ് ചോദിച്ചു- “നിങ്ങൾ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു?” അതാണെടാ കേരളം

119

Sahal 

കസ്റ്റഡിയിൽ എടുത്ത ശേഷം മംഗലാപുരം പോലീസ് മാധ്യമ പ്രവർത്തകരുടെ പേരുകൾ ചോദിച്ചറിയുകയാണ്.

കമ്മീഷണർ തന്നെ ആദ്യം ബലമായി പിടിച്ച് ഐ.ഡി പരിശോധിച്ച മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമറിനോട് കൂട്ടത്തിലെ പൊലീസുകാരൻ ആദ്യം..

ഉത്തരം :- ‘ഷബീർ ഒമർ’ ശേഷം കാമറമാനോട്.. ഉത്തരം :- ‘അനീഷ്..’. പോലീസുകാരന്റെ മുഖം ചുളിയുന്നു. ‘നിങ്ങൾ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു’ എന്നതാണ് അടുത്ത ചോദ്യം. പേരുനോക്കി ചൊടിച്ച പൊലീസിന് മറുപടി എത്തിയത് പിന്നീടാണ്.

പോലീസ് നൽകിയ ഭക്ഷണം, അവരുടെ മുന്നിൽ വെച്ചു ഒരേ പൊതിയിൽ നിന്നു ഒരുമിച്ചു കഴിച്ചായിരുന്നു ഷബീറും, അനീഷും നൽകിയ ആ മറുപടി.

ഇനി, അനീഷും, ഉമറും, പ്രതീഷും, മുജീബും, സുമേശും ഒക്കെയുള്ള മാധ്യമ പ്രവർത്തകർക്ക് കേരള അതിർത്തിയിൽ ജനം വൻ സ്വീകരണമാണ്..കേരളമാണ്, കേരളത്തിലാണ് എന്നത് ചെറിയ കാര്യമല്ല.

Image may contain: 9 people, people smiling, people standing

**