സ്‌കൂൾ ജീവിതവും വിദ്യാഭ്യാസവും ഭാരമായി തോന്നാത്തത് ഗവൺമെന്റ് സ്‌കൂളിൽ പഠിച്ച കുട്ടികൾക്കാണ്

0
407

വിദ്യാഭാസം നല്ലൊരു കച്ചവടമായി വളർന്നു കഴിഞ്ഞു. പഠിപ്പ് കഴിഞ്ഞു ജോലിക്കായി സ്‌കൂളിൽ അപേക്ഷിക്കുന്ന ടീച്ചർമാർക്ക് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടി വരുക. അങ്ങിനെ അടയ്ക്കുന്ന ടീച്ചർമാരാണ് നല്ല ടീച്ചർമാർ. കഴിവുള്ള ടീച്ചർമാർ തീർത്തും അവഗണിക്കപ്പെടുന്നു. അവരുടെ അറിവിനും പഠിപ്പിനും അനുഭവങ്ങൾക്കും ഒരു പരിഗണനയും സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് കൊടുക്കുന്നില്ല. ഇത്തരം ഡെപ്പോസിറ്റ് അടച്ചു സ്‌കൂളിൽ പ്രവേശനം നേടുന്ന ടീച്ചർമാർ നാളെയുടെ വാഗ്ദാനമായ കുട്ടികൾക്ക് എന്താണ് പഠിപ്പിക്കാൻ കഴിയുക. ഇന്നത്തെ ഇംഗ്ളീഷ് മീഡിയം വിദ്യാഭാസ സംസ്കാരത്തിൽ കുട്ടികൾ അവരുടെ കഴിവിനെ മാനികുന്നില്ല എന്നു വേണം കരുതാൻ. അവരെ ടെസ്റ്റ് ബുക്കിൽ ഉള്ളത് മാത്രം അവരെ കൊണ്ട് ബലം പ്രയോഗിച്ചു കാണാതെ പഠിപ്പിച്ചു അതെല്ലാം ഉത്തര കടലാസിൽ ശർദിപ്പിക്കുകയാണ് ഇപ്പോഴുള്ള വിദ്യാഭാസ രീതി. ഇത്തരം മുട്ട വെച്ചു വിരിയിച്ചെടുക്കുന്ന കുഞ്ഞുകൾക്ക് നാളേക്കായി എന്താണ് പകർന്നു കൊടുക്കാൻ കഴിയുക. സംസ്കാരം,പാരമ്പര്യം എന്നൊക്കെ കേട്ടാൽ ഇവർക്ക് മുഴുത്ത തെറിയായി തോന്നും. കുട്ടികൾ ഒരു മാരത്തോൻ മത്സരത്തിൽ ഉള്ളത് പോലെ തോന്നും ചിലർ പാതി വഴിയിൽ വീണു പോകുന്നു. ഇവർക്കും എന്നും വിദ്യാഭ്യാസമല്ല വിദ്യ ആഭാസമായിട്ടെ തോന്നൂ. എക്കാലത്തും അവഗണിക്കപ്പെടുന്ന ഗവർണമെന്റ് സ്‌കൂൾ ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ഇത്ര കൊല്ലം കഴിഞ്ഞിട്ടും പഴയ ആളുകൾ ഗവണ്മെന്റ് സ്‌കൂളിലെ ആ കൂട്ടുകാരെ ഇന്നും ഓർക്കുകയും അവരുമായി സൗഹൃദം കൈമാറുകയും ചെയ്യുന്നു. ആ പഴയ സ്‌കൂൾ ഓർമകൾക്ക് ഒരു ജീവൻ ഉണ്ടായിരുന്നു. അവിടത്തെ ടീച്ചര്മാര്ക്ക് കുട്ടികളിൽ പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സമയം കൂടി സ്‌പെഷൽ ടൂഷൻ വെക്കുന്ന മാതാപിതാക്കൾക്ക് ഒന്നു ഓർമിക്കുന്നത് നല്ലതു ഇപ്പോഴുള്ള പല കളക്റ്റർമാരും ഗവർണമെന്റ് ജീവനക്കാരും മറ്റും പഴയ ഗവണ്മെന്റ് സ്‌കൂളിന്റെ സംഭാവനകൾ ആണ്. സ്‌കൂൾ ജീവിതം വിദ്യഭാസവും ഭാരമായി തോന്നാത്തത് ഗവർമെന്റ് സ്‌കൂളിൽ പഠിച്ച കുട്ടികൾക്കാണ്.