പ്രതികാരം ചെയ്യാനുളള ത്വര മനുഷ്യസമൂഹത്തിന്റെ വലിയ വെല്ലുവിളി

0
259

പ്രതികാരം എന്നു പറയുന്നത് മറ്റൊരാളുടെ അറിവോ അറിവില്ലായീമ കാരണം മറ്റുള്ളവർക്ക് നഷ്ടങ്ങൾ ഉണ്ടാകുകയും അതേ അവസ്ഥ പ്രതിയോഗി അനുഭവിപ്പിക്കണം എന്ന മനസിന്റെ ചിന്തയാണ്. അത് ചിലപ്പോൾ ന്യായം ആയിരിക്കാം അന്യായമായിരിക്കാം എന്നിരുന്നാലും പല സിനിമകളിലും പ്രതികാരം ഒരു പ്രമേയം ആയി വന്നിട്ടുണ്ട്. സമൂഹത്തിലും പ്രതികാരം നിത്യ സംഭവമായി കൊണ്ടിരിക്കുന്നു. യൂറോപ്പിൽ ഗെയിമിലൊക്കെ വെടിവെപ്പും ചോര തളം കെട്ടി നിൽക്കുന്നതാണ് പ്രമേയം അതിനാൽ കുഞ്ഞു നാൾ മുതൽ കൊലപാതകവും ഷൂട്ടിങ്ങും അവർക്ക് കൗതുകം ജനിപ്പിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. മാതാ പിതാക്കളോട് ചെറിയ എതിർപ്പ് ഉണ്ടെങ്കിൽ പോലും അവരെ ആക്രമിക്കുകയും വെടിയുതിർക്കുകയും ചെയ്യുന്നത് അതിശയോക്തി ഇല്ലാത്ത കാര്യമാണ്. തന്നെ ചതിച്ച കാമുകനെ കണ്ടു പിടിച്ചു പ്രതികാരം വീട്ടിയ ടെസ്സ. ഭർത്തവിനെ വെല്ലുവിളിച്ചു കൊണ്ടു സ്വയം ജീവിതമാർഗം കണ്ടെത്തിയ ചിന്താവിഷ്ടയായ ശ്യാമള. അങ്ങിനെ ഒട്ടനവധി സിനിമകൾ. ജീവിതത്തിൽ ആരും തന്നെ പ്രതികാരം ചെയ്യാൻ വേണ്ടി തുനിഞ്ഞിറങ്ങുന്നില്ല പകരം അവർ സ്വന്തം ജീവിതം മുന്നോട്ടു നയിക്കാനുള്ള പെടാപാടിലാണെന്നു സംശയം കൂടാതെ പറയാൻ സാധിക്കും. ചിലർ തന്റെ കുടുംബത്തോട് ഉണ്ടായ പകയ്ക്ക് അതു ചെയ്ത ആളുടെ കുടുംബങ്ങളോട് പ്രതികാരം വീട്ടുന്നു. പ്രതിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ അതെന്നു പറയുന്നു. ഉദ: ഇഷ്ക് എന്ന സിനിമയിൽ തന്റെ കാമുകിയോടും തന്നോടും ചെയ്ത പ്രവർത്തിക്ക്, ടിയാന്റെ കുടുംബത്തെ അതേ രീതിയിൽ മറുപടി കൊടുക്കുന്നതാണ് കണ്ടത്. ഏറെ നിരൂപണം വന്ന സിനിമയാണ് ഇഷ്ക്. അതിനുത്തരം ഈ നിയമ സംഹിത തന്നെയാണ്. ആ സംഭവത്തിനു ശേഷം പരാതിയുമായി പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങണമെന്നും അതിനു ശേഷം കോടതിയിൽ വർഷങ്ങളോളം കേസ് പറയണമെന്നാണ് ന്യായം എങ്കിൽ. ആ ന്യായത്തെ ഞാൻ അംഗീകരിക്കുന്നില്ല. മെമ്മറീസ് എന്ന സിനിമയിലും പ്രതി കുടുംബത്തെയാണ് പ്രതികാരത്തിന് ഇരയാക്കുന്നത്. പല സിനിമയിലും വില്ലൻ കുടുംബാഗങ്ങളെ തട്ടി കൊണ്ടു പോയി പണവും മറ്റും ചോദിക്കുന്നു. ചിലർ പ്രതിയുടെ വില പിടിപ്പുള്ള സാധനങ്ങൾ നശിപ്പിച്ചു കൊണ്ടു പ്രതികാരം വീട്ടുന്നു. ചിലർ പ്രതിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തു കൊണ്ട് പ്രതികാരം വീട്ടുന്നു. ഉദാഹരണത്തിനു തന്നെ ഇഷ്ട്ടമല്ലെന്നു പറയുന്ന കാമുകൻ പെണ്കുട്ടിയുടെ മുഖം ആസിഡ് ഉപയോഗിച്ചു വികൃതമാക്കുന്നു. അല്ലെങ്കിൽ അവളെ കുറിച്ചു തെറ്റു ധാരണ പരത്തുന്നു അവക്ക് വരുന്ന ആലോചനകൾ മുടക്കുന്നു. അല്ലെങ്കിൽ പ്രതി ഒരു സൈക്കോ ആണെന്നോ മറ്റോ അല്ലെങ്കിൽ അവന്റെ സ്റ്റാറ്റസ് പൊതു ഇടത്തിൽ തകർക്കും എന്ന ഭയമോ മറ്റോ അല്ലെങ്കിൽ ഒരു പ്രവർത്തി അവൻ ചെയ്യുന്ന പോലെ ചെയ്തു ധാരണ പരത്തുക. ചില സിനിമയിൽ പൊളിറ്റിക്കൽ ഇമേജിനു കോട്ടം വരുത്തുന്ന നായകൻ ഉണ്ട്. ദേഹോപദ്രവം ചെയ്തു പ്രതികരിക്കുക. അല്ലെങ്കിൽ കയ്യൂക്ക് കാണിക്കുന്നതാണ് മറ്റൊരു രീതി. സംസാരിച്ചു പ്രകോപിപ്പിക്കുകയാണ് മറ്റൊരു രീതി. അല്ലെങ്കിൽ മറ്റൊരാളുടെ സംസാരം കുറവ് ഉള്ള ആൾക്ക് വരുന്ന നേട്ടം സംസാരിച്ചു നേടിയെടുക്കുക. വേറൊരാൾക്ക് വളരെ ഇഷ്ട്ടപ്പെട്ടതു എന്താണോ അതു തട്ടിയെടുത്തു പ്രതികാരം ചെയ്യുന്നതാണ് മറ്റൊരു രീതി. രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രതികാരമാണ് ഇതിൽ ഇതിവൃത്തം. പോലീസും ഭരണഘടനയും നീതിയും നിയമവും പാലിച്ചില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കാൻ തുടങ്ങും. നീതിയും നിയമവും പരമാവധി എല്ലാവർക്കും തുല്യമാണെന്ന വിശ്വാസം നില നിർത്തുക. നിയമത്തെ ചെറുതും വലുതുമായ പഴുതുകൾ ഉണ്ടാക്കി പ്രതികളെ രക്ഷപെടുത്തുന്നത് നാളെയുടെ ആപത്താണ്. നിയമം നടപ്പിലാനോ എന്നു പരിശോധിക്കാനുള്ള അവകാശം ഓരോ മനുഷ്യനുമുണ്ട്. പ്രാദേശികമായി രാഷ്ട്രീയപരമായി അല്ലാതെയുള്ള പൊതു പൗര സമിതി അല്ലെങ്കിൽ റെസിഡന്റ അസോസിയേഷനുകൾ രൂപികരിക്കുക. വൈകുന്നേരങ്ങളിൽ സംസാരിക്കാൻ എല്ലാവരും ഒത്തു കൂടുന്ന ആ പഴയകാല കാഴ്ചകൾ വീണ്ടും വരണം. നിയമം ശക്തമാക്കുക. പ്രതികാരം ചെയ്യാനുള്ള ത്വര കുറയ്ക്കുക.