യൂടൂബ് ഒരു വിസ്മയം

0
349

പൊളിറ്റിക്കൽ പാർട്ടികളുടെ വിഹിതം പറ്റി വാർത്തകൾ പ്രസിദ്ധകരിക്കുന്ന ചാനലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇപ്പോൾ യൂടൂബ് പ്രവർത്തനം. ഒരു ഈച്ച മരിച്ചാൽ പോലും അന്തി ചർച്ചക്ക് വിഷയം ആകുന്നു. കണ്ണീർ സീരിയലും റിയാലിറ്റി ഷോകളും കണ്ടു മടുത്ത മലയാളികൾക്ക് ഒരാശ്വാസമാണ് യൂട്യൂബ് ബ്ലോഗുകൾ. ചാനലുകളിൽ പ്രോഗ്രാം ഇടുന്നതും വേണ്ടത്ര പരസ്യം ലഭിക്കുന്നില്ല എങ്കിൽ അത് പിൻവലിക്കുന്നത് പ്രോഗ്രാം മാനേജർമാരാണ് എങ്കിൽ യൂടൂബിൽ ആർക്ക് വേണമെങ്കിലും വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കും. ചാനൽ വരുന്ന പ്രോഗ്രാം വരുമ്പോൾ കാണാം എന്നല്ലാതെ പ്രേക്ഷകർക്ക് അതിൽ അഭിപ്രായം പറയാനുള്ള അവകാശമില്ല ഇതിൽ നിന്നും വ്യത്യസ്തമായി യൂടൂബിൽ ആർക്കു വേണമെങ്കിലും വീഡിയോയുടെ മേന്മയെ കുറിച്ചു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. ചാനലുകൾ ചില പ്രത്യേക വിഭാഗം മാത്രം പ്രോഗ്രാം ഇടുന്നതെങ്കിൽ യൂടൂബിൽ പല മേഖലകളിൽ ഉള്ളവർക്ക് അവരവരുടെ അഭിരുചി അനുസരിച്ചു വീഡിയോ ഇടാൻ സാധിക്കുന്നു എന്നതാണ്. ചാനലിൽ വരുന്ന പ്രോഗ്രാം ഒരു പ്രത്യേക സമയം മെനക്കെട്ട് ഇരുന്നു കാണണമെങ്കിൽ യൂടൂബിൽ നമ്മുടെ തിരക്ക് അല്ലെങ്കിൽ ജോലി കഴിഞ്ഞു എപ്പോഴെങ്കിലും വീഡിയോ കണ്ടാൽ മതി എന്നതാണ് മേന്മ. ചാനലുകളിൽ ഒരു പ്രോഗ്രാം ഒരു കൂട്ടം പരസ്യം നിറഞ്ഞതായിരിക്കും ആ കടമ്പ ക്ഷമയോടെ തരണം ചെയ്യാതെ കാണാൻ സാധിക്കുക നല്ല ക്ഷമയും സമയവും ഉള്ളവർക്കെ സാധിക്കൂ എന്നാൽ യൂടൂബിൽ നമ്മുക്ക് വീഡിയോ പരസ്യത്തിന്റെ അഭാവത്തിൽ കാണാൻ സാധിക്കും. ചാനലുകാർ ഒരു സംഭവം അവർക്ക് അനുയോജ്യമായ രീതിയിൽ വളച്ചൊടിച്ചു അവതരിപ്പിക്കുമെങ്കിൽ യൂടൂബിൽ പച്ചയായ സത്യം അറിയാൻ കഴിയും എന്നതാണ് വാസ്തവം. ചാനൽ കാണാൻ ഒരു ടി വിയും കേബിൾ കണക്ഷൻ ആവശ്യമെങ്കിൽ യൂടൂബ് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഏതു ഉപകരണത്തിലും കാണാൻ സാധിക്കും. വാർത്തകൾക്ക് ചാനലുകളെ മാത്രം ആശ്രയിക്കുന്ന രീതി മാറേണ്ടതാണ്‌ യൂടൂബിനെ അതിനു ആശ്രയിക്കാവുന്നതാണ്. പല പല മേഖലകളിലെ സ്പന്ദനം യൂടൂബിൽ അറിയാൻ സാധിക്കും. പല പല ദേശം,ഭാഷ,സംസ്കാരം,ആളുകളെ കുറിച്ചറിയാൻ സാധിക്കും. ചാനലുകൾക്ക് പരസ്യം തരുന്നവരെ തൃപ്തിപ്പെടുത്തി മാത്രമെ മുന്നോട്ടു പോകാൻ സാധിക്കുമെങ്കിൽ യൂടൂബ് ഒരു സ്വതന്ത്ര പ്രസ്ഥാനമാണെന്നും അവിടെ ലാഭ നഷ്ട്ട കണക്കുകൾ ഇല്ലെന്നും വെളിവാക്കി കൊള്ളട്ടെ. യൂടൂബിൽ അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും അതിനു അർഹിക്കുന്ന സ്ഥാനം കിട്ടുന്നു എന്നുള്ളതാണ് വാസ്തവം. യൂടൂബിൽ സെലിബ്രിറ്റിയായ ഒരുപാട് ബ്ലോഗർമാർ ഉണ്ട്. ലോകത്തു പലയിടത്തു അവർക്ക് ആരാധകർ അനവധിയാണ്. ഒരു സിനിമ നടൻ / നടി തുല്യമായ ആദരവും സ്നേഹവും അവർക്ക് ലഭിക്കുന്നു. Ankitha Sreedhar അമേരിക്കയിലെ പല സ്ഥലങ്ങൾ അവരുടെ സംസ്കാരം ആളുകൾ തുടങ്ങി എല്ലാം നമ്മളുമായി പങ്കു വയ്ക്കുന്നു. Binnichan Thomas ആസ്ട്രേലിയയിലെ ആളുകൾ ജീവിതരീതികൾ തൊഴിൽ തുടങ്ങിയവയെ കുറിച്ചു വളോഗ് ചെയ്യുന്നു. ജീവിതത്തിൽ പല ഘട്ടത്തിൽ എന്തു ചെയ്യണം എന്ന് വിവരിക്കുന്ന മൊട്ടിവേഷൻ സ്‌പീക്കറാണ് MT vlog. ഗൾഫിൽ നിന്ന് കൊണ്ട് വളോഗ് ചെയ്യുന്നവരാണ് Z Talks ഉം Wafa Fahimഉം. കാനഡയിൽ നിന്ന് വളോഗ് ചെയ്യുന്നവരാണ് Divz life കാനഡയിൽ ആദ്യമായി വരുന്നവർക്ക് ഉപകാരപ്രദമായ ഒരു ബ്ലോഗായിരിക്കും ഇത്‌. ഇപ്പോൾ വിപണിയിൽ വരുന്നതും ഇനി വരാൻ പോകുന്ന മൊബൈലുകളെ കുറിച്ചു വളോഗ് ചെയ്യുന്നവരാണ് Mallu Tech. ടെക്‌നോളജിയെ കുറിച്ചും പുതിയ ഗാഡ്ജെറ്റ് കുറിച്ചു വളോഗ് ചെയ്യുന്നവരാണ് Ratheesh Menon. കുറഞ്ഞ ചിലവിൽ ലോകം എങ്ങിനെ ചുറ്റി കാണാം എന്നു വളോഗ് ചെയ്യുന്ന Mallu Traveller. ഇൻഡ്യ മുഴുവൻ ബൈക്കിൽ റൈഡ് ചെയുന്ന Ridergirl Vishakha. ടെക്‌നോളജി. ഉപകരണങ്ങൾ. നുറുങ്ങുകൾ. ടിപ്സുകൾ വളോഗ് ചെയ്യുന്ന Ibad Rahuman. ടൂർ പോകുന്നവർക്കും പല പല ഉപകരണങ്ങൾ ഹോട്ടൽ കുറിച്ചു വളോഗ് ചെയ്യുന്ന Jinsha Basheer. കറന്റ് അഫയേഴ്‌സ് വിഷയങ്ങളെ കുറിച്ചു Vlog ചെയ്യുന്ന Ballataha Pahayan. പാചക വിഷയത്തെ കുറിച്ചു വളോഗ് ചെയ്യുന്ന Jas Food book, Sallu Kitchen. വാഹന വിപണിയെ കുറിച്ചു വളോഗ് ചെയ്യുന്ന Sujith Bhakthan ഇവർ പ്രശസ്തരായ വ്ലോഗേഴ്‌സ് മാത്രം. ഒട്ടനവധി വലോഗര്മാര് ഇനിയും യൂട്യൂബിൽ ഉണ്ട്. ടി വി ചാനലിന്റെ മുമ്പിലുള്ള ചളി കോമഡിയും മണ്ടത്തരങ്ങൾ കണ്ടോണ്ടിരിക്കാതെ സ്വന്തമായി ഒരു വളോഗ് ചെയാൻ ശ്രമിക്കുക. വളോഗ് ചെയ്യാൻ നല്ലൊരു വിഷയവും ചെയാൻ നല്ലൊരു ഫോണും എഡിറ്റ് ചെയ്യാൻ ഒരു സോഫ്റ്റ് വെയർ മാത്രം ധാരാളം. വൈകിക്കേണ്ട ഇപ്പോഴേ തുടങ്ങികൊള്ളു സോഷ്യൽ മീഡിയകളിൽ താരമാകൂ.