പ്രൊഫൈൽ പിക്ച്ചർ

  659

   

   

   

   

   

   

   

   

   

  ഗൾഫിൽ ഒരു നട്ടുച്ച നേരം പള്ളിയിൽ ജുമാ കൂടിയ ശേഷം നൗഷാദ് ഇക്കയുടെ ബിരിയാണി കഴിച്ചു വിശ്രമത്തിൽ ആയിരുന്നു നമ്മൾ. ഞാൻ വീട്ടിലെ കാര്യങ്ങൾ ആലോച്ചിച്ചു അട്ടം നോക്കി കിടന്നു, ഉറങ്ങി പോയതറിഞ്ഞില്ല. പിന്നെ ഉണർന്നപ്പോൾ വൈകുന്നേരം ആറു മണി കഴിഞ്ഞിരുന്നു. എല്ലാരും എണീറ്റ് ചായയും എന്തൊ കടിയും കഴിക്കുന്നു. ഞാൻ മെല്ലെ എണീറ്റ് ഇറയത്തേക്ക് വന്നു. ഒരു വെള്ളിയാഴ്ച കഴിഞ്ഞതിന്റെ നിരാശ എല്ലാരുടെ മുഖത്തും പ്രകടമാണ്. പല പല ചർച്ചകളിലായിരുന്നു അവർ. ഞാൻ മെല്ലെ ബാത്ത് റൂമിൽ പോയി മുഖം കഴുകി തിരികെ വന്നു. “നീ ആസിഫയുടെ കാര്യം അറിഞ്ഞില്ലെ, ഇതുവരെ വാട്സ് ആപ്പിൽ പ്രൊഫൈൽ പിക്ച്ചർ മാറ്റിയില്ലെ” റൂമിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായ അനീസ്ക്കയുടെതാണ് ആ ചോദ്യശരം. “ഇവിടെ എല്ലാരും പ്രൊഫൈൽ പിക്ച്ചർ മാറ്റി നീയെന്താ മാറ്റാഞ്ഞത്, തൗഫീഖ് നീ മാറ്റിയൊ” തൗഫീഖ് മാറ്റി എന്ന ഉദ്ദേശത്തിൽ തലയാട്ടുന്നുണ്ടായിരുന്നു. റൂമിലെ ന്യൂ ജെനറേഷൻ കിഡ് ആയ ഷാനു അപ്പോഴും ഹാഫ് ട്രൗസർ ഇട്ടു നീണ്ട നിദ്രയിലായിരുന്നു. ഇല്ല എന്ന എന്റെ ഉത്തരം കേട്ട് നൗഷാദിക്ക ആശ്ചര്യത്തോടെ എന്നെ നോക്കി. ഒരു പിഞ്ചു കുഞ്ഞു ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു അതിനെതിരെ രാജ്യം മുഴുവൻ നീതിക്കായി പോരാടുമ്പോൾ നീയെന്താ സുബൈറെ അതിനെതിരായി നിൽക്കുന്നത്. നീ ബലാൽസംഖികളുടെ ഭാഗത്താണൊ” എന്ന് ഷൈജുവിന്റെ ചോദ്യം.നിർഭയ കേസിലും ഇത് പോലെ ഞാനും പ്രൊഫൈൽ പിക്ച്ചർ മാറ്റിയിരുന്നു. എന്നിട്ട് വല്ല മാറ്റവും ഉണ്ടായൊ ? ഇല്ലല്ലൊ?. പ്രതികൾ ഇപ്പോഴും ജയിലിൽ ബിരിയാണിയും മറ്റും കഴിച്ചു തിന്നു കൊഴുത്തു കിടപ്പുണ്ടല്ലൊ. അത് പോലെ ഇവരെയും തിന്നു കൊഴുപ്പിച്ചു എടുക്കാനല്ലെ ഈ പോരാട്ടം എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു നീതി പീഠത്തിനോട്. ഞാൻ ഇതിനു പ്രതികരിക്കിലായിരുന്നു പക്ഷെ പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരു ചാണക സംഖിയാണെന്നൊ മോഡി ഭക്തൻ ആണെന്നൊ മറ്റൊ മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം. നീ പ്രതികരിക്കുകയൊ ഇല്ലയൊ എന്നത് ഒരു വിഷയമല്ല ഒരു കമ്യുണിസ്റ്റിന്റെ ചോര ഇത് കേൾക്കുമ്പോൾ തിളയ്ക്കും ബലാത്സഗം നമ്മൾ അടിമുടി എതിർക്കുക തന്നെ ചെയ്യും സുബൈറെ, എന്ന് ഷൈജുക്ക..എങ്കിൽ പിന്നെ നിർഭയ പ്രതികളെ ഇപ്പോഴും ശിക്ഷിക്കാത്തതു എന്ത് കൊണ്ട അതിനു നിങ്ങൾക്ക് ഉത്തരമുണ്ടൊ ഷൈജുക്ക, അനീസ്ക്ക നിങ്ങൾക്ക് ഇതിനു ഉത്തരമുണ്ടൊ. അനീസ്ക തല കുമ്പിട്ട് മൗനം പൂണ്ടപ്പോൾ എനിക്ക് മനസിലായി പുള്ളി ഷൗജുവിന്റെ ഭാഗത്താണെന്നു. “ആസിഫയുടെ കേസ്. അത് കുറെ മാസങ്ങൾക്ക് മുമ്പ് ഉണ്ടായ സംഭവം അല്ലെ. അതിനു ഇപ്പോഴാണൊ പ്രതികരിക്കാൻ തുടങ്ങുന്നത്” എന്റെ ഭാഗത്തു ന്യായം ഇല്ല എന്ന ധാരണ ഉദിക്കുന്നതിനു തോന്നും മുമ്പ് നൗഷാദിക്കയാണ് ഇങ്ങനെ പറഞ്ഞത്. “വെറുതെ പ്രൊഫൈൽ പിക്ച്ചറും ഫെസ്ബുക്ക് പോസ്റ്റ് ഇട്ടതു കൊണ്ടൊന്നും ഇപ്പോഴുള്ള സ്ഥിതി മാറില്ല. ഇനിയും ബലാത്സംഗങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. അതിന് ശക്തമായ നിയമം കൊണ്ട് വന്നെ മതിയാകൂ. അതായതു ബലാത്സംഗം ചെയ്യുന്നവരെ യാതൊരു ഇളവുമില്ലാതെ തൂക്കിലേറ്റുക. അത് മാത്രമല്ല കുട്ടികളെ വിദ്യാലയങ്ങളിൽ ഇതിനെ കുറിച്ചു വ്യക്തമായ ഒരു അവബോധം ഉണ്ടാക്കുവാൻ സാധിക്കണം. ഇതിനൊന്നിനും നേരം കാണാതെ വെറുതെ പ്രൊഫൈൽ പിക്ച്ചർ മാറ്റിയത് കൊണ്ടൊ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതു കൊണ്ടൊ ഈ വ്യവസ്ഥിതി മാറാൻ പോകുന്നില്ല ഷൈജു അത് കമ്യൂണിസ്റ് ഭരിച്ചാലും ശരി കോണ്ഗ്രസ്സ് ഭരിച്ചാലും ശരി. അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചു കൊണ്ട് മനുഷ്യനായി ഒരു തവണ ചിന്തിച്ചു നോക്കിയാൽ മതി” അതെ ശരിയാണ് നൗഷാദിക പറഞ്ഞത് അത് കൂടാതെ തിയേറ്ററിൽ പീഡനം നടത്തിയ കോയേട പ്രൊഫൈൽ പിക്ച്ചറും ജസ്റ്റിസ് ഫോർ ആസിഫ എന്നായിരുന്നു. അത് മാത്രമല്ല ഇന്ത്യയിൽ പോൺ സൈറ്റുകൾ നിരോധിച്ചാൽ ഒരു പരിധി വരെ ബലാത്സംഗം തടയാം. പിന്നെ സിനിമകളിലും പരസ്യങ്ങളിലും മറ്റും സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി ചിത്രീകരിക്കുന്നത് നിർത്തണം. അവരവർ സ്വന്തം മക്കളെ ശ്രദ്ധിച്ചാൽ മതി പീഡനവും ബലാത്സംഗവും ഇല്ലാതാക്കാൻ. “ഒന്ന് നിർത്തീന് കൊറേ നേരമായില്ലെ ബലാത്സഗം. . . . . ബലാത്സഗം ചർച്ച ചെയ്യുന്നു” റൂമിൽ തലമൂത്തയാൾ റഫീഖയായിരുന്നു അത്. അൻപതു വയസു പിന്നിട്ടെങ്കിലും ഇപ്പോഴും റഫീക്ക ഒരു പുതു മണവാളന്റെ മൊഞ്ചും ഒരുക്കവും നടപ്പുമാണ്. അതിന് അദ്ദേഹത്തിന് നമ്മൾ ഇട്ട വിശേഷണമാണ് “പുയ്യാപ്ല” അദ്ദേഹം ഇതുവരെ ഒരിക്കലും ആ പേര് വിളിക്കുമ്പോൾ എതിർപ്പ് കാണിച്ചിരുന്നില്ല.

  ഏഴു മാസങ്ങൾക്കിപ്പുറം വ്യാഴാഴ്ച ഒരുച്ച സമയം. കോട്ടയത്തു എവിടെയൊ അഞ്ചു വികാരിയച്ചന്മാർ ഒരു യുവതിയെ കുമ്പസാരിക്കാനെന്നു വിളിച്ചു വരുത്തി പീഡിപ്പിച്ചില്ലെ നിങ്ങൾക്ക് പ്രതികരിക്കണ്ടെ അനീസ്ക്ക, പ്രൊഫൈൽ പിക്ച്ചർ മാറ്റണ്ടെ, ഞാൻ അനീസ്ക്കയോട് ചോദിച്ചപ്പോൾ ” ആ സംഭവത്തിനു തീരെ മാർക്കറ്റ് ഇല്ല, നീയായിട്ടു ഇട്ടു ചുമ്മ ബെടക്ക് ആകേണ്ട കേട്ടൊ” എന്നായിരുന്നു പുള്ളിയുടെ ഉത്തരം. “അപ്പോൾ നിങ്ങൾ പറഞ്ഞ ആ സ്ത്രീ സുരക്ഷ ബോധം ഇപ്പോൾ എവിടെ” നൗഷാദിക രംഗപ്രവേശം ചെയ്തു. ” എന്താ പ്രശ്നം” എന്ന് ആരാഞ്ഞു. ഒന്നുമില്ലെന്ന് ഞാൻ. സുബൈർ. അനീസ് ഇനി നിങ്ങൾ സ്ത്രീ സുരക്ഷയെ കുറിച്ച് ഒരിക്കലും സംസാരിക്കരുത് അതാണ് നല്ലത്

  ശുഭം . . . . . .