തുറമുഖം എൻ്റെ പ്രതീക്ഷകൾ:
Sahil Kabeer
ഈ സിനിമക്ക് വേണ്ടി കാത്തിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒട്ടനവധി ഘടകങ്ങൾ ഉണ്ടായിരുന്നു.രാജീവ് രവിയുടെ സംവിധാനം, ഇയ്യോബിൻ്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തയ്യാറാക്കുന്ന തിരക്കഥ,മട്ടാഞ്ചേരി തൊഴിലാളി പ്രക്ഷോഭം എന്ന പ്രമേയം,നിവിൻ പോളി,ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ,സുദേവ് നായർ,നിമിഷ സജയൻ,ദർശന രാജേന്ദ്രൻ എന്നിവരടങ്ങിയ താരനിര അങ്ങനെ അങ്ങനെ ഒത്തിരി പ്രതീക്ഷകൾ.അങ്ങനെ ഏതാണ്ട് 3 വർഷത്തിലേറെ കാത്തിരുന്ന സിനിമ തീയേറ്ററിൽ നാളെ എത്തുന്നു. കോവിഡ് കാലത്ത് തടസപ്പെട്ട തീയേറ്റർ ആസ്വാദനത്തിൻ്റെ നിരാശ അകറ്റാൻ ഇറങ്ങാൻ പോകുന്ന സിനിമകളുടെ ട്രെയിലർ,ടീസർ ഒക്കെ പലയാവർത്തി കണ്ടത് ഇപ്പോഴും ഓർമയിൽ അവശേഷിക്കുന്നു.മരക്കാർ,മിന്നൽ മുരളി,മാലിക്,തുറമുഖം ഇതൊക്കെയായിരുന്നു തീയേറ്റർ അനുഭവം കാത്തിരുന്ന മലയാള സിനിമകൾ.ഇതിൽ മരക്കാർ മാത്രം തീയേറ്ററിൽ എത്തി,തുറമുഖം ഇന്ന് തിയേറ്ററിൽ എത്തി .
അന്ന് ഈ സിനിമക്ക് പ്രതീക്ഷ കൽപിച്ചവർ പോലും ഇന്ന് ഇങ്ങനൊരു സിനിമ ഇറങ്ങുന്നത് പോലും അറിയുന്നുണ്ടാവില്ല. കാരണം ഒട്ടനവധി തവണ മാറ്റി വച്ച റിലീസുകൾ,നിവിൻ്റെ മുൻപ് ഇറങ്ങിയ സിനിമകളുടെ തീയേറ്റർ റിസൽട്ട്സ് എല്ലാം ആ സിനിമയുടെ ഹൈപിനെ കുറച്ചു. ഇതുപോലെ റിലീസ് മാറ്റി ഒടുവിൽ വൻ ഹൈപ്പിൽ തന്നെ റിലീസ് ചെയ്യാൻ മരക്കാർ സിനിമക്ക് സാധിച്ചു.പക്ഷേ ഹൈപ്പിനൊത്ത, പ്രേക്ഷകർ പ്രതീക്ഷിച്ച സിനിമ അല്ല ലഭിച്ചത്.ഈ സിനിമ ഒരു ക്ലാസ്സിക് തന്നെയാകും എന്ന് തന്നെയാണ് എൻ്റെ പ്രതീക്ഷ .ഇത്തരം രീതിയിൽ എത്തുന്ന സിനിമകളുടെ തീയേറ്റർ റിസൾട്ട് എന്താകും എന്നത് തീർത്തും പ്രവചിക്കാവുന്ന കാര്യം ആണ്. കൊമേഴ്ഷ്യൽ സിനിമകളുടെ പോലെ തീയേറ്ററിൽ പ്രേക്ഷക സ്വീകാര്യത ഈ സിനിമകൾക്ക് ഇല്ല എന്നത് തന്നെ ആണ് അതിന് കാരണം.അത് പ്രേക്ഷകരുടെ ആണോ അതോ സിനിമയുടെ പ്രശ്നം ആണോ എന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.കൊമേഴ്ഷ്യൽ സിനിമകൾ പ്രേക്ഷകനെയും ബോക്സ് ഓഫീസിനെയും ഒരുപോലെ സംതൃപ്തി പെടുത്തുന്നു എന്നാൽ ക്ലാസ്സിക് സിനിമകൾ കാലാതീതം ആയി ഇൻഡസ്ട്രിയിലെ നാഴിക കല്ലുകൾ ആയി നിലനിൽക്കുന്നു. എന്നാൽ മുൻധാരണകൾക്ക് ഇവിടെ സ്ഥാനമില്ല,കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പോന്ന ക്ലാസ്സിക് സിനിമകൾ ഇവിടെയും മറ്റു പല ഇൻഡസ്ട്രികളിലും പിറന്നിട്ടുണ്ട്. ആ ചരിത്രം നാളെ ആവർത്തിക്കട്ടെ.
ഇത്രയും പ്രതിസന്ധികളെ നേരിട്ട മലയാള സിനിമ വേറെ ഉണ്ടോ എന്ന് സംശയമാണ്.എല്ലാ സിനിമകളും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആ ഒരു ബോധ്യത്തോടെ സിനിമ കാണാൻ ശ്രമിക്കുക എന്നത് ഞാൻ എന്നെ തന്നെ എപ്പോഴും ഓർമിപ്പിക്കുന്ന കാര്യമാണ്.അതിനാൽ തന്നെയും എല്ലാ സിനിമകളും തിയറ്ററിൽ കാണാൻ ശ്രമിക്കാറുണ്ട്.തുറമുഖവും തിയറ്ററിൽ കാണാൻ പോകുന്നു.പ്രതീക്ഷകൾ ശരി ആകാം തെറ്റ് ആകാം, ഇന്ന് ഞാൻ പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ ചിലപ്പോൾ എനിക്ക് തന്നെ നെഗറ്റീവ് ആകാം,അതിനെ വിമർശിക്കുകയും ചെയ്യാം.അതെല്ലാം തന്നെ സിനിമയുടെ പ്രവചനാതീതമായ മനോഹാരിത തന്നെയാണ്.നിരാശപ്പെടുത്തുന്ന സിനിമകളാണ് സംതൃപ്തി നൽകുന്ന പടങ്ങളെ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്,അത് പോലെ തിരിച്ചും സംതൃപ്തി നൽകുന്ന പടങ്ങൾ നിരാശാജനകമായ പടങ്ങളെ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്നു.അവയങ്ങനെ പരസ്പര പൂരകമായി പോകട്ടെ. ഈ സിനിമ നേരിട്ട സാമ്പത്തിക വെല്ലുവിളികൾ നേരിട്ട് തീയേറ്ററിൽ എത്തിക്കാൻ പരിശ്രമിച്ച Listin Stephen തന്നെയാണ് ഇന്നത്തെ ഹീറോ.യഥാർത്ഥ രക്ഷകൻ ഓഫ് തുറമുഖം.ഇനി ശേഷിക്കുന്നത് പ്രേക്ഷകർ എന്ന രക്ഷകരുടെ കൈതാങ്ങാണ്.