Connect with us

അക്കാലത്തെ കൊമേഴ്സ്യൽ സിനിമകളിൽ സത്താർ എങ്ങനെയാണ് വ്യത്യസ്തനാകുന്നത് ?

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശ്രീ.അലോഷ്യസ് വിൻസെന്റ് സംവിധാനം ചെയ്ത “അനാവരണം” എന്ന ക്ളാസ് ചിത്രത്തിലൂടെ

 20 total views,  1 views today

Published

on

ഷാഹുൽ കുട്ടനയ്യത്ത്

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശ്രീ.അലോഷ്യസ് വിൻസെന്റ് സംവിധാനം ചെയ്ത “അനാവരണം” എന്ന ക്ളാസ് ചിത്രത്തിലൂടെ നായക വേഷത്തിൽ മലയാളചലച്ചിത്ര രംഗത്തെത്തിയ ശ്രീ.സത്താർ പിന്നീട് നായകൻ./സഹനായകൻ./ഉപനായകൻ./പ്രതിനായകൻ./വേഷങ്ങളിലും സ്വഭാവനടനായും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു

1976ൽ അഭിനയം ജീവിതത്തിന് തുടക്കമിട്ടെങ്കിലും 1977ൽ ഏതാനും (3) ചിത്രങ്ങളിലേ അഭിനയിച്ചിരുന്നുള്ളൂ. എന്നാൽ 1978/1979 വർഷങ്ങളിൽ ഏതാണ്ട് 35 ൽപരം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇക്കാലത്താണ് അദ്ദേഹം കൂടുതൽ പോസിറ്റീവ് വേഷങ്ങൾ ചെയ്തത്. 1976 മുതൽ 2014 വരെ അദ്ദേഹം അഭിനയലോകത്ത് ഉണ്ടായിരുന്നു എങ്കിലും കൃത്യമായ ഇടവേളകൾ ഈ കാലയിളവിൽ ഉണ്ടായിരുന്നു.

1976-1979/ 1982-1985/ 1988-1992/ 1995-1998/ 2012-2014 എന്നിങ്ങനെയാണ് സജീവമായ അഭിനയകാലം. ഇതിനിടയിലുള്ള കാലഘട്ടങ്ങളിൽ സജീവമായിരുന്നില്ല. നായകനായാണ് തുടക്കമിട്ടത് എങ്കിലും ഉപനായകവേഷങ്ങളിലാണ് അഭിനയജീവിതത്തിന്റെ സുവർണ്ണ കാലമായ 1976–1980 കളിൽ അദ്ദേഹം ശോഭിച്ചത്. കരിയറിന്റെ തുടക്കത്തിലും വില്ലൻവേഷങ്ങൾ ചെയ്തിരുന്നുവെങ്കിലും 1982 മുതൽ വില്ലൻ വേഷങ്ങളിലേയ്ക്ക് ചുവടുമാറ്റിയതോടെ അത്തരം വേഷങ്ങളാണ് പിന്നീട് തേടിയെത്തി യതിൽ കൂടുതലും. കരിയറിന്റെ തുടക്കത്തിൽ ഗാനരംഗങ്ങളിൽ ഏറെ തിളങ്ങിയ നടനായിരുന്നു.

“ബീന”യിൽ ജയഭാരതിയോടൊപ്പം::: നീയൊരു വസന്തം…. “യത്തിം” എന്ന ചിത്രത്തിൽ::: നീലമേഘമാളികയിൽ….. (വിധുബാല). പ്രിയ എന്ന വിജയഗീതയോടൊപ്പം “ശരപഞ്ജര”ത്തിൽ::: അമ്പലക്കുളത്തിലെ ആമ്പൽ പോലെ…മേനകയോടൊപ്പം “അഹിംസ”യിൽ::: സുൽത്താനോ……./ “സുഖത്തിന്റെ പിന്നാലെ”യിൽ മമതയോടൊപ്പം::ഇണക്കുയിലെ നിനക്കിനിയും……… . നീലാരണ്യം പൂന്തുകിൽ ചാർത്തി..ഒപ്പം.ഊർമ്മിള ചിത്രം::.” ഇവിടെ കാറ്റിന് സുഗന്ധം”/. “ബെൻസുവാസു.” എന്ന ചിത്രത്തിൽ സീമയൊടൊപ്പം സ്വപ്നം സ്വയംവരമായി……/. ” പാതിരാ സൂര്യൻ:”: എന്ന ചിത്രത്തിൽ പ്രമീള യോടൊപ്പം::: ഗാനം:: ഇടവഴിയിൽ ശംഖുമാർക്ക്….. /. “മുത്തുച്ചിപ്പി”യിൽ:: രഞ്ജിനീ.. ഒപ്പം: ശ്രീ വിദ്യ. സംഘടന രംഗങ്ങളിലെ ചടുലതയും അനായാസതയും പ്രതിനായക വേഷങ്ങളിൽ അദ്ദേഹത്തിന് തുണയായി. അഭിനയജീവിതത്തിലെ മറ്റൊരു ഘട്ടത്തിൽ ഹാസ്യരസപ്രധാനമായ ഏതാനും വേഷങ്ങളിലും തന്മയത്വമായി ശ്രീ.സത്താർ അഭിനയിച്ചു (ആദ്യത്തെ കൺമണി.* 22 ഫീമെയിൽ കോട്ടയം*. നത്തോലി ഒരു ചെറിയ മീനല്ല.).

സജീവമായി അദ്ദേഹം ചലച്ചിത്ര രംഗത്ത് നിലനിന്ന കാലഘട്ടത്തിലെ എല്ലാ മുൻനിര ജനപ്രിയ സംവിധായകരുടേയും ചിത്രങ്ങളിൽ സജീവമായിരുന്നു. ഐ.വി.ശശി(.😎 ശശികുമാർ (8 )എം.കൃഷ്ണൻ നായർ (5) കെ.ജി.രാജശേഖരൻ (4 )ജോഷി (7) ഹരിഹരൻ (😎 പി.ചന്ദ്രകുമാർ (4 )ക്രോസ് ബെൽറ്റ് മണി (7 )തമ്പി കണ്ണന്താനം( 4) എന്നിവരുടെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

ഹസ്സൻ കെ.എസ്.ഗോപാലകൃഷ്ണൻ/. പി.കെ.ജോസഫ്./കെ.സുകുമാരൻനായർ/.പി.ജി.വിശ്വംഭരൻ./റ്റി.എസ്.മോഹൻ./എൻ.പി.സുരേഷ്./ബൈജുകൊട്ടാരക്കര എന്നിവരുടേയും ചിത്രങ്ങളിൽ ഉണ്ടായിരുന്നു. കച്ചവടസിനിമകളിൽ സജീവസാന്നിദ്ധ്യമായപ്പോൾതന്നെ മദ്ധ്യവർത്തിസിനിമയിലെ അന്നത്തെ പ്രമുഖരായ പി.എ..ബക്കർ./പി.ഗോപികുമാർ./പി.എൻ.മേനോൻ./കെ.പി.കുമാരൻ./യൂസഫലി കേച്ചേരി എന്നിവയുടെ ചിത്രങ്ങളിലെ അഭിനയത്തിലൂടെ താനൊരു മികച്ച അഭിനേതാവാണെന്ന് അദ്ദേഹം തെളിയിച്ചുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.ശ്രീധർ/സത്യൻ അന്തിക്കാട്./കമൽ./രാജസേനൻ./ഷാജികൈലാസ്./ബാലുകിരിയത്ത്./എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

മലയാളം കൂടാതെ തമിഴ്./തെലുങ്ക്.ചിത്രങ്ങളിലും ഇടക്കാലത്ത് സീരിയലുകളിലും അഭിനയിച്ച അദ്ദേഹം തിളങ്ങി നിന്ന കാലത്ത് പോലും വളരെ ചെറിയ വേഷം പോലും ഒഴിവാക്കിയില്ല. അക്കാലത്ത് കൊമേഴ്സ്യൽ സിനിമകളിൽ മിക്കവരും അനുവർത്തിച്ചിരുന്നതിൽ നിന്നും വിഭിന്നമായി സ്വാഭാവികമായ അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. പൗരുഷമാർന്ന ശരീരഘടനയും ശബ്ദത്തിന്റെ പ്രത്യേകതയും താരതമ്യേന മികച്ച അഭിനയശേഷിയും ഉണ്ടായിരുന്നുവെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചിരുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.

Advertisement

വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ ചിത്രങ്ങളിൽ വേഷമിട്ട ശ്രീ.സത്താറിന്റെ പ്രധാനപ്പെട്ട ഏതാനും ചിത്രങ്ങൾ ചുവടെ::::: അനാവരണം/യത്തീം./അവർ ജീവിക്കുന്നു/.അവൾ നിരപരാധി./അഗ്നിപർവ്വതം/.ശരപഞ്ജരം/.നീലത്താമര./അജ്ഞാത തീരങ്ങൾ./ഇനിയെത്ര സന്ധ്യകൾ./ബെൻസുവാസു./സൗന്ദര്യമേ വരിക..വരിക/.സുഖത്തിന്റെ പിന്നാലെ./സത്യം./പ്രകടനം.ലാവ.ബെൻസ് വാസു./കുറുക്കന്റെ കല്യാണം/.മണ്ടൻമാർ ലണ്ടനിൽ./ലാൽ അമേരിക്കയിൽ. ആക്രമണം/.പാതിരാസൂര്യൻ./പാഞ്ജജന്യം./അഹിംസ./പടയോട്ടം./ഈനാട്./ശരം./തുറന്നജയിൽ./വിസ./ഇന്ദ്രജാലം./ അധികാരം./മഴു./ഭീമൻ./ഹിറ്റ്ലിസ്റ്റ്./റിവഞ്ച്./ഒറ്റയാൻ/ശത്രു./ബ്ളായ്ക്ക്മെയിൽ./ഇത്രയുംകാലം/.അഗ്നിച്ചിറകുള്ള തുമ്പി./അവളറിയാതെ./അവൾ ഒരു സിന്ധു.)താലം/.കർമ്മ./കമ്പോളം./ ആദ്യത്തെ കൺമണി/ .22 ഫീമെയിൽ കോട്ടയം/.നത്തോലി ഒരു ചെറിയ മീനല്ല/.കാഞ്ചി).പറയാൻ ബാക്കി വെച്ചത്/ 2021 സെപ്റ്റംബർ 17 ന് :::: പ്രിയപ്പെട്ട ശ്രീ.സത്താർ സാർ വിടവാങ്ങിയിട്ട് രണ്ട് സംവൽസരങ്ങൾ…അദ്ദേഹത്തിന് ഹൃദയപൂർവ്വം സ്മരണാഞ്ജലികൾ അർപ്പിക്കുന്നു……

 21 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement