V R Balagopal Radhakrishnan

1996ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ എന്ന മെഗാഹിറ്റ് സിനിമയായിരുന്നു സിദ്ധിക് സംവിധാനം ചെയ്ത സിനിമകളിൽ സായികുമാർ അഭിനയിച്ച അവസാന സിനിമ.പിന്നീട് ലാൽ ഏതാനും സിനിമകൾ സംവിധാനം ചെയ്തു എങ്കിലും അതിലൊന്നിലും സായ്കുമാർ അഭിനയിച്ചിട്ടില്ല. സിദ്ദിക്കിൻ്റെ “ചരിത്രം എന്നിലൂടെ ” എപ്പിസോഡുകളിലൊന്നിൽ സായ്കുമാറിനെ പ്രത്യക്ഷമായി കുറ്റപ്പെടുത്തുന്നില്ല എങ്കിലും ഹിറ്റ്ലറിൻ്റെ ഷൂട്ടിംഗിനിടെ സായ്കുമാർ കാരണമുണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി പറയുന്നുണ്ട് അദ്ദേഹം.

ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്യാൻ ബാക്കിയുള്ളപ്പോൾ ദുബായിൽ ഒരു ഷോയ്ക്കായി പോയ സായികുമാർ അവിടെ നിന്ന് തിരിച്ചു വരാതെ ഹിറ്റ്ലർ ക്രൂവിനെ മൊത്തം പ്രതിസന്ധിയിലാക്കി. തങ്ങൾ സിനിമയിൽ കൊണ്ടു വന്ന നടനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ പല തവണ ബന്ധപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. സമയത്തിന് പടം റിലീസ് ചെയ്യാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങവേ ഗൾഫിലുള്ള സായ്കുമാറിന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ ജീവന് ഭീഷണിയുണ്ടാകും എന്ന രീതിയിൽ ആരെക്കൊണ്ടോ ഫോണിലൂടെ ഭീഷണിപ്പെടുത്തിയാണ് അത്രേ കേരളത്തിൽ എത്തിച്ചത്. തുടർന്ന് സായ്കുമാർ ഷൂട്ട് പൂർത്തിയാക്കി.

തങ്ങൾ അവസരം നൽകിയത് വഴി രക്ഷപ്പെട്ട ഒരു നടൻ, ഒരു പക്ഷേ സാഹചര്യങ്ങൾ മൂലമാണെങ്കിൽ പോലും കാട്ടിയ ഒരു നന്ദികേടാവാം പിന്നീടുള്ള സിനിമകളിലേക്ക് ഒന്നും സായികുമാറിനെ വിളിക്കാൻ സിദ്ധിക്കിനും ലാലിനും തോന്നാതിരുന്നത്. പ്രതിഭാധനനായ ഒരു അഭിനേതാവായിരുന്നിട്ടും തൻ്റെ മികവിനോട് നീതി പുലർത്തുന്ന ഔന്നത്യത്തിലേക്ക് എത്താൻ സായ്കുമാറിന് കഴിയാതെ പോയതും അദ്ദേഹത്തിൻ്റെ ഇത്തരം പ്രശ്നങ്ങളാവാം.

NB :സിദ്ധിക്കിൻ്റെ എപ്പിസോഡുകൾ കണ്ടിട്ടുള്ളവർക്ക് അറിയാം, അദ്ദേഹം സിനിമയുടെ ഓർഡറുകളിൽ ഭാസ്കർ ദ റാസ്ക്കലിനു ശേഷമാണ്‌ ലേഡിസ് ആൻ്റ് ജെൻ്റിൽമാൻ എന്നാണ് പറയുന്നത്. ലേഡിസ് & ജെൻ്റിൽമാൻ 2013ലും ഭാസ്കർ 2015ലുമാണ് റിലീസ്. ഭാസ്ക്കറിൻ്റെ തമിഴ് പതിപ്പ് കൂടി കഴിഞ്ഞ ശേഷമാണ് ലേഡിസ് & ജെൻ്റിൽമാൻ എന്നാണ് പ്രോഗ്രാമിൽ അദ്ദേഹം പറയുന്നത്.

Leave a Reply
You May Also Like

പാട്ടുകളില്ല, നായികയില്ല, പകൽവെളിച്ചമില്ല… എന്നിട്ടും മെഗാഹിറ്റായ കൈതിയുടെ മൂന്നുവർഷങ്ങൾ

ദില്ലിയുടെ മൂന്ന് വർഷങ്ങൾ 2️⃣5️⃣  1️⃣0️⃣  2️⃣0️⃣1️⃣9️⃣????2️⃣5️⃣  1️⃣0️⃣  2️⃣0️⃣2️⃣2️⃣ കൈതി ???? രാഗീത് ആർ…

അദ്ദേഹം എന്തൊരു മനുഷ്യനാണ്, നന്ദി പറയാൻ ചെന്നപ്പോൾ മൈൻഡ് ചെയ്യാതെ പോയി. സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടൻ സുധീർ

മലയാളികളുടെ ഇഷ്ടപ്പെട്ട സുപരിചിതമായ നടന്മാരിൽ ഒരാളാണ് സുധീർ.

ഇന്ത്യ വിജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പറഞ്ഞ രേഖ ബോജും ഫൈനലിന് ശേഷമുള്ള ട്രോളുകളും

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ഏകദിന ലോകകപ്പിനെയും കുറിച്ച് ബോൾഡായ പ്രസ്താവന നടത്തിയതിന് ശേഷം തെലുങ്ക് നടി…

എന്തുകൊണ്ട് പുതുമുഖങ്ങൾക്ക് അവസരംകൊടുക്കുന്നു ? മമ്മൂട്ടിക്ക് കൃത്യമായ ഉത്തരമുണ്ട്

എക്കാലവും പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ കൊടുക്കുന്ന നടനാണ് മമ്മൂട്ടി. അതിലൂടെ എത്രയോ സംവിധായകർ സിനിമയുടെ ഉന്നതിയിലേക്ക്…