മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സായ്കുമാർ മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി 1963 ഏപ്രിൽ 14ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേത്രിയായ ശോഭാ മോഹൻ സഹോദരിയാണ്.1977-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സായ്കുമാർ തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.പിന്നീട് കഥയറിയാതെ, ഇതും ഒരു ജീവിതം എന്നീ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് പോന്ന സായ്കുമാറിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് 1989-ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയാണ്. വൻ വിജയം നേടിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ നായക വേഷം സായ്കുമാറിനെ മലയാള സിനിമയിൽ തിരക്കുള്ള നടനാക്കി മാറ്റി.

തുടർന്ന് കുറച്ച് സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. ലോ ബജറ്റ് കോമഡി സിനിമകളായിരുന്നു അവയെല്ലാമെന്നത് കൊണ്ട് തന്നെ നായക വേഷങ്ങളിൽ അധികനാൾ തുടർന്നില്ല. താമസിയാതെ അദ്ദേഹം സ്വഭാവ വേഷങ്ങളിലേക്കും വില്ലൻ വേഷങ്ങളിലേക്കും ചുവട് മാറി1996-ലെ ഹിറ്റ്ലർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് സായ്കുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത സായ്കുമാറിൻ്റെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷം 2002-ലെ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ക്രൂരനായ ഗുണ്ടയുടേതാണ്.2004-ൽ റിലീസായ സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിൽ ശബ്ദ ക്രമീകരണം കൊണ്ടും ശാരീരിക ചലനങ്ങൾ കൊണ്ടും അനശ്വര നടൻ സുകുമാരനെ സായ്കുമാർ പുന:സൃഷ്ടിച്ചു. സേതുരാമയ്യർ സി.ബി.ഐ എന്ന സിനിമയിലെ ഡി.വൈ.എസ്.പി സത്യദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രീതി നേടിയ വില്ലൻ വേഷങ്ങളിലൊന്നാണ് .

2005-ലെ രാജമാണിക്യം എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായും 2007-ലെ ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിൻ്റെ പിതാവായും അഭിനയിച്ചു കൊണ്ട് ക്യാരക്റ്റർ റോളുകളിൽ അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി. മലയാളത്തിൽ ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ സായ്കുമാർ അഭിനയിച്ചു. 2007-ൽ റിലീസായ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായ്കുമാറിന് ലഭിച്ചു. എന്നാൽ സിനിമ മേഖലയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തി കൂടിയാണ് സയിക്കുമാർ. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം അദ്ദേഹം നടി ബിന്ദു പണിക്കരുമായി ഒരു ജീവിതം ആരംഭിച്ചപ്പോഴായിരുന്നു കൂടുതലും വിവാദങ്ങൾ അദ്ദേഹത്തെ തേടി വന്നത്.

ആദ്യ ഭാര്യയും ഏക മകളെയും ഉപേക്ഷിച്ച് ബിന്ദു പണിക്കർക്ക് ഒപ്പം ജീവിതം ആരംഭിച്ചപ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ബിന്ദു പണിക്കരുടെ ഭർത്താവിന്റെ മരണത്തിനുശേഷം വളരെ അടുത്ത സുഹൃത്തുക്കൾ നിർബന്ധിച്ച് എടുത്ത വിവാഹമായിരുന്നു ഇത് എന്ന് ഒരു അഭിമുഖത്തിൽ ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.സായ് കുമാറുമായുള്ള വിവാഹ മോചനക്കേസ് നടക്കുമ്പോൾ മുൻ ഭാര്യയും മുൻകാല നടിയുമായ പ്രസന്ന കുമാരി ബിന്ദു പണിക്കാർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തന്റെ ജീവിതം ബിന്ദു പണിക്കർ തകർത്തെന്നു സായ് കുമാറിന്റെ ഭാര്യ അവകാശപ്പെട്ടിരുന്നു. ബിന്ദുവുമായുള്ള അടുപ്പമാണ് സായ്കുമാർ തങ്ങളെ വിട്ടു പിരിയാനുള്ള കാരണം എന്ന് പ്രസന്ന ആരോപിച്ചിരുന്നു. 1986 ൽ ആണ്സായ് കുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഉള്ള മകളാണ് വൈഷ്ണവി. ഈ ബന്ധം 2006 ൽ അവസാനിച്ചിരുന്നു . ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് ബിജു പണിക്കർ 2003 ൽ ഹൃദയാഘാതത്തിൽ മരിച്ചിരുന്നു. അതിനു ശേഷം അവർ 2009 ൽ സായ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു.

ബിന്ദു പണിക്കരുടെ മകളായ കല്യാണിയെ സായികുമാർ സ്വന്തം മകളെ പോലെ തന്നെയാണ് സ്നേഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ കല്യാണി പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നുതന്നെ എത്രത്തോളം സ്നേഹത്തോടെയാണ് ഇവർ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും.അതേസമയം സ്വന്തം മകളായ വൈഷ്ണവിയുടെ വിവാഹ ചടങ്ങിൽ പോലും സായികുമാർ പങ്കെടുത്തില്ല എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് അദ്ദേഹം പോവാതിരുന്നത് എന്നതിന് ഒരു മറുപടി അടുത്ത സമയങ്ങളിൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹം തന്നെ അറിയിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ഒരിക്കൽ താൻ ഇല്ലാതിരുന്ന സമയത്ത് മകൾ കല്യാണം ക്ഷണിക്കാൻ ഫ്ലാറ്റിൽ വന്നിരുന്നു. അപ്പോൾ തന്നെ കാണാൻ സാധിക്കാത്തതുകൊണ്ട് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു വിവാഹമാണ് എന്ന്.

സ്വന്തം അച്ഛനെ വിവാഹം ക്ഷണിക്കേണ്ടത് അങ്ങനെയാണല്ലോ. സ്വന്തം മകളുടെ വിവാഹം അച്ഛന് അറിയേണ്ടതും അങ്ങനെയാണോ? അതുകൊണ്ട് പോയില്ല എന്നായിരുന്നു വിവാഹത്തിന് പോകാഞ്ഞത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് സായികുമാർ നൽകിയ മറുപടി. തന്റെ ആദ്യ ഭാര്യക്കും മകൾക്കും വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചിരുന്നത് പിന്നീടാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നും സായികുമാർ പറയുന്നുണ്ടായിരുന്നു. താൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതെല്ലാം മകൾക്കും ഭാര്യക്കും നൽകിയിട്ടുണ്ട്. മകളെ സുരക്ഷിതയാക്കേണ്ടത് ഒരു അച്ഛന്റെ കടമയാണല്ലോ. എന്നാൽ പിന്നീട് മകളും തന്നെ മനസിലാക്കാതെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും തുടങ്ങി അങ്ങനെയാണ് അവരോട് അകന്നത് എന്ന് സായി കുമാർ പറഞ്ഞിരുന്നു.

**

You May Also Like

ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാൻ പോയ സംഘത്തെ ആക്രമിച്ച പേൾ യുവതിയുടെ ഒർജിൻ സ്റ്റോറി

Pearl (2022)???????????????? ഈ വർഷം പുറത്തിറങ്ങിയ ഒരു കിടിലൻ ഹൊറർ സ്ലാഷർ സിനിമ പരിചയപ്പെടാം. ഈ…

തീയറ്ററിൽ ഇങ്ങനൊരു സ്വീകരണം കിട്ടേണ്ടിയിരുന്ന ഒരു മോശം ചിത്രമല്ല പുലിമട , ജോജുവിന്റെ “ഇരട്ട”യ്ക്ക് പറ്റിയത് തന്നെ ഇതിനും സംഭവിച്ചു

Sanuj Suseelan ഈ പടം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ സിനിമാ പ്രേമികളായ മൂന്നു സുഹൃത്തുക്കളെങ്കിലും ചോദിച്ചത്…

“സിനിമയുടെ കാര്യത്തിൽ ലാൽ ജോസ് തീർത്തും പ്രൊഫഷണലായ ദയയില്ലാത്ത നിഷ്കരുണനായ ഫിലിം മേക്കറാണ്”, നിർമ്മാതാവ് ജോളി ജോസഫിന്റെ കുറിപ്പ്

സോളമന്റെ തേനീച്ചകൾ ! Joly Joseph ഏകദേശം പതിനാറായിരത്തോളം അപേക്ഷകരിൽനിന്നും 2018 ൽ നടന്ന ഓഡിഷൻ…

“സീറോ സൈസും കുഴിഞ്ഞ പൊക്കിളും മാത്രമല്ല ഭംഗി സ്ത്രീകളേ .. “

സ്ത്രീസൗന്ദര്യത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ എന്താണ് . കാലാകാലങ്ങളിൽ ഇവിടെ അരക്കിട്ടുറപ്പിച്ചു വച്ചിട്ടുള്ള ചിലതുണ്ട്, സ്ത്രീകൾ ഇങ്ങനെയിരിക്കണം…