മോദിജീ നികുതി ഏർപ്പെടുത്തിയാൽ, ഗൾഫ് പ്രവാസികൾ ഇനി ഇങ്ങോട്ടു പണം അയക്കാൻ മടിക്കും, പണികിട്ടും

201
Saif Thaikandi
ആദായ നികുതി അടക്കേണ്ടതില്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിന്നാൽ ആദായ നികുതി ഈടാക്കാനുള്ള പുത്തി ആരാണാവോ പറഞ്ഞു കൊടുത്തത്
ഇനി ഗൾഫ്കാരുടെ പത്രാസ് ഒന്ന് കുറയുമല്ലോ എന്ന് കരുതി ചിരിക്കുന്ന ചില പൊട്ടന്മാർ ഉണ്ട്
അവരുടെ അറിവിലേക്ക് ഇത് ഗൾഫിൽ ജോലി ചെയ്യുന്ന സാധാരണക്കാരെ അത്ര കാര്യമായി ബാധിക്കാനൊന്നും പോവുന്നില്ല.ഉയർന്ന ജോലിയുള്ള ഒരാൾക്കും വർഷത്തിൽ നാലു മാസമൊന്നും ലീവ് കിട്ടാത്തത് കൊണ്ട് തന്നെ ഇത് അവരെയും ബാധിക്കില്ല.
ഇത് ബാധിക്കാൻ സാധ്യതയുള്ള ഒരു വിഭാഗം പ്രവാസി ബിസിനസുകാരാണ്.അവർക്കു ഗൾഫിൽ റെസിഡൻസി വിസ ഉണ്ടാവുകയും ചെയ്യും വർഷത്തിൽ വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രം ഗൾഫിൽ നിൽക്കുന്നവരുമാവും. എങ്ങിനെ കൂട്ടിക്കുറച്ചാലും വർഷത്തിൽ 240 ദിവസത്തിൽ കൂടുതൽ അവർ നാട്ടിൽ ഉണ്ടാവും. ഇനി സംഭവിക്കാൻ സാധ്യതയുള്ളത് :
1, ഈ വാർത്ത കേൾക്കുന്ന മിക്കവാറും പ്രവാസികളും ഇങ്ങോട്ട് പണം അയക്കുന്നത് കുറയ്ക്കും. ഇനി അഥവാ അയക്കുന്നുണ്ടെങ്കിൽ തന്നെ ഗവണ്മെന്റ്ന്റെ കണ്ണ് വെട്ടിച്ചു ഹവാല വഴി അയക്കാൻ ശ്രമിക്കും
അല്ലെങ്കിൽ തന്നെ പൗരത്വ ബില്ലിന്റെ പേരിൽ ഇങ്ങോട്ട് പണമയക്കാൻ ബേജാറായി നിൽക്കുന്നവരോടാണ് ഇനി ആദായ നികുതി അടക്കാൻ പറയുന്നത്
2, ഈ നിയമത്തിന്റെ ചുവട് പിടിച്ചു കൊണ്ട് ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി നിലവിൽ വരാനുള്ള സാധ്യത കൂടി അവരുടെ പണത്തിനു ഇന്ത്യയിൽ നികുതി കൊടുക്കാനുള്ള വിശാല മനസ്കത അവർക്ക് ഉണ്ടാവും എന്ന് തോന്നുന്നില്ല. ചുരുക്കി പറഞ്ഞാൽ കേരളത്തിന്റെ സമ്പത് വ്യവസ്ഥ ഇനി എന്താകുമെന്ന് കണ്ടറിയണം.