തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടത്ത് twenty 20 എന്ന ‘അരാഷ്ട്രീയ ‘ സംഘടന യുടെ വിജയം ഒരു പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ രാഷ്ടീയ മനസ്സുള്ള സംസ്ഥാനമായ കേരളത്തിൽ എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ ഈ പോസ്റ്റ് സഹായിക്കും. കിഴക്കമ്പലം മോഡൽ കൊതിക്കുന്നവർക്ക് വായിക്കാൻ Saiju Padmanabhan ൻ്റെ കുറിപ്പ്. Twenty20 യെ കൊണ്ട്, അവർ ജയിച്ച പഞ്ചായത്തുകളിലും പിന്നീട് കേരളത്തിലും വരാന്‍ പോകുന്ന ഭവിഷ്യത്ത്.
എന്ത് കൊണ്ട് 20-20 എതിർക്കപ്പെടണം ?
ഭാരതത്തിലെ നൂറ്റമ്പതോളം (150) തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ്ങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്റ്സിനും അവിടെ തിരുപ്പൂരിൽ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ന്റെ നാല് (4) യൂണിറ്റുകൾ ഉണ്ടായിരുന്നു. ഈ യൂണിറ്റുകൾ പുറംതള്ളുന്ന വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും ഏകദേശം മുപ്പത് കിലോമീറ്റര്‍ (30 km) വരെ ദൂരം വരെ വ്യാപകമായി, മണ്ണ് വിഷമയമായി അവിടങ്ങളിലെ കൃഷി നശിച്ചു. ഇരുപത്തി അയ്യായിരത്തിലധികം (25000) മനുഷ്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി, (അന്വേഷണം നടന്ന റിപ്പോര്‍ട്ട് പ്രകാരം). 1996 ൽ ഹൈക്കോടതിയിൽ നിന്നും പിന്നീട് സുപ്രീംകോടതിയിൽ നിന്നും കമ്പനിക്കെതിരായി നാട്ടുകാർക്ക് അനുകൂലമായ വിധി സമ്പാദിച്ചു. നീണ്ട പതിനൊന്ന് (11) വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ കമ്പനി തുടർന്നവിടെ പ്രവർത്തിക്കണമെങ്കിൽ മലിന ജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന ,മലിന രാസപദാർത്ഥങ്ങൾ സംസ്ക്കരിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിർദ്ദേശിച്ചത്.
ഒരു യൂണിറ്റ് സ്ഥാപിക്കാൻ 40 – 45 കോടി രൂപ വേണം. അതിന്റെ വാർഷിക Running Cost 15 കോടി വരും. അപ്പോൾ ഒരു യൂണിറ്റിന് 60 കോടി മുടക്കണം. മൊത്തം 4 യൂണിറ്റുകൾക്കായി 240 കോടി ചെലവ് തുടക്കത്തിൽ തന്നെ വേണം പിന്നീട് ഓരോ വർഷവും Running Cost 60 കോടി വീതം ചെലവാക്കണം. ഇത് മനസ്സിലാക്കിയാണ് കിഴക്കമ്പലത്ത് ഇടത് പക്ഷം പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് 2007 ൽ, ബ്ലീച്ചിങ്ങ് & ഡൈയിങ്ങിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നത്.2008 മുതൽ സമീപ വാസികൾക്ക് വീണ്ടും സമരം തുടങ്ങേണ്ടി വന്നു. ഇത് മനസ്സിലാക്കിയ കമ്പനി മുതലാളി ജനങ്ങൾക്ക് പച്ചക്കറിയും മറ്റും സൗജന്യം നൽകി ജനത്തെ കയ്യിലെടുക്കാൻ തുടങ്ങി. തമിഴ് നാട്ടിൽ മുടക്കേണ്ടിവരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതിയല്ലോ പച്ചക്കറിയും മറ്റും സുലഭമായി നല്ക്കാൻ. കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്ന എന്ന മറവിൽ വരും തലമുറയെ ദ്രോഹിക്കുന്ന പ്രവൃത്തി ആണ് ഇവിടെ നടക്കുന്നത്…. തങ്ങളുടെ വരും തലമുറയെ മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുന്ന കമ്പനിയുടെ പ്രയാണത്തിന് ഒന്നും അറിയാതെ അഥവാ അറിയിക്കാതെ കുട പിടിക്കുകയാണ് അവിടത്തെ നാട്ടുകാർ, കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്ത് അറിയാതെ ജനം കമ്പനി മുതലാളിയുടെ സൗജന്യം വാങ്ങാൻ തുടങ്ങി.
2010 ൽ പഞ്ചായത്തിന്റെ ഭരണം UDF ന് ലഭിച്ചു. കമ്പനി മുതലാളി ബ്ലീച്ചിങ്ങ് & ഡൈയിങ്ങിന്റെ മൂന്ന് (3) യൂണിറ്റുകൾ സ്ഥാപിക്കാനുളള അനുവാദത്തിന് പഞ്ചായത്തിൽ അപേക്ഷ വച്ചു. ഇതിന്റെ ബൃഹത്തായ ദുരന്തം മനസ്സിലാക്കിയ പഞ്ചായത്ത് അന്ന് അനുമതി നൽകിയില്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ ആണ് പഞ്ചായത്ത് ഭരണം സ്വന്തമായാൽ ആരുടേയും പുറകെ അനുമതിക്കായി നടക്കേണ്ടല്ലോ എന്ന് മുതലാളി തിരിച്ചറിഞ്ഞത്. തമിഴ് നാട്ടിൽ കേസ് തോൽക്കാൻ കാരണം അവിടത്തെ പഞ്ചായത്ത് ഭരണ സമിതി എതിർ റിപ്പോർട്ട് നൽകിയതാണെന്ന കാര്യവും ഓർമ്മ വന്നു.അങ്ങിനെയാണ് എന്തു വില കൊടുത്തും ഇവിടെ പഞ്ചായത്ത് പിടിക്കാൻ ഇറങ്ങിയത്. സൗജന്യം നൽകി ജനത്തെ കയ്യിലെടുത്തു 2015 ൽ പഞ്ചായത്ത് ഭരണം നേടി. നേരത്തെ സ്ഥാപിക്കാൻ കഴിയാതിരുന്ന മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിച്ചു.
(സംശയം ഉള്ളവർക്ക് അന്വേഷിക്കാം)
ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി ലോറികൾ തുണിയുമായി വന്ന് കിറ്റക്സിൽ നിന്ന് ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് നടത്തി കൊണ്ടുപോകുന്നു. തമിഴ് ജനത ആട്ടിയോടിച്ച കമ്പനി വലിയ വിവരമുള്ളവരെന്ന അഭിമാനിക്കുന്ന നമ്മുടെ പ്രദേശത്ത് നിർഭയം പ്രവർത്തിക്കുന്നു. കമ്പനിയുടെ 30 Km ലധികം പ്രദേശത്തേക്ക് രാസ മാലിന്യത്തിന്റെ വിഷവിസർജ്യം വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ചു കൊണ്ടിരിക്കുകയാണ് (ഇതും അടുത്തിടെ നടന്ന പഠനത്തിലൂടെയും, പരിശോധനയിലൂടെയും വ്യക്തമായതാണ്) എൻഡോ സൾഫാനിനേക്കാൾ നൂറ് (100) ഇരട്ടി വിഷമയമാണ് ഇതെന്നാണ് പഠന റിപ്പോർട്ട്. എൻഡോ സൾഫാൻ കാസർഗോഡ് ജില്ലയിൽ വരുത്തിയ ദുരന്തം നാമോർക്കുക. 30 ശതമാനംയുവാക്കൾ വന്ധ്യരും ജനിക്കുന്ന കുട്ടികൾ വൈകല്യമുള്ളവരുമായത് നാം കണ്ടു.
ഇപ്പോൾ കിട്ടുന്ന സൗജന്യ പച്ചക്കറി കഴിക്കാൻ നമ്മളേ ഉണ്ടാകൂ, നമ്മുടെ വരും തലമുറയ്ക്ക് ഒന്നും കഴിക്കാൻ പറ്റാത്ത വിധം മാരക രോഗികളും വൈകല്യങ്ങളും ഉള്ളവരായിട്ടായിരിക്കും ജനനവും ജീവിതവും.പരിഹാരം ഒന്നേയുള്ളു.
“തുണി ഉല്പാദിപ്പിക്കുന്ന കമ്പനിക്ക് നമ്മൾ എതിരാകണ്ട”. പക്ഷേ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് യൂണിറ്റുകൾ അടച്ചുപൂട്ടിക്കണം. അതിനായുള്ള സമരമാർഗ്ഗങ്ങൾ തുറക്കേണ്ടി വരും, ഒപ്പം അതിന് നമ്മോടൊപ്പം നിൽക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുമുണ്ടാകണം, അതിനായി കമ്പനി മുതലാളി വച്ചു നീട്ടുന്ന സൗജന്യങ്ങളുടെ പിറകെ പോകാതെ തലച്ചോറു ഉപയോഗിച്ച് ചിന്തിച്ചു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. ഭാവി തലമുറയെ ഓർത്തിട്ടെങ്കിലും തങ്ങളുടെ കമ്പനി ഉള്ള പഞ്ചായത്തിന് മുപ്പത്തിയഞ്ച് (35) കിലോമീറ്ററിന് ഉള്ളിലുള്ള എല്ലാ പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിൻ കീഴിലാക്കി ജനങ്ങളിൽ നിന്നും കമ്പനിക്കെതിരെ ഉണ്ടാകാവുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് പരിസര പഞ്ചായത്തുകൾ ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുള്ളത്. ഇത് കൂടി നാം മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കുക. ഒന്നേ പറയാനുള്ളൂ.നാം നമ്മുടെ നാടിന് വേണ്ടി ആണ് ജീവിക്കുന്നത്.ആ നാട്ടില്‍ നമ്മുടെ വരും തലമുറ ആരോഗ്യത്തോടെ ജീവിക്കുന്നത് നമുക്ക് കാണണം എങ്കിൽ……പോരാടണം…..