മലയാളത്തിൽ വളരെ പക്വതയാർന്ന വേഷങ്ങൾ അവതരിപ്പിച്ച നടനാണ് സായികുമാർ. വില്ലനായാലും സഹനടനായാലും അദ്ദേഹത്തിന്റെ റേഞ്ച് ഒന്നുവേറെ തന്നെയാണ്. ബിന്ദുപണിക്കാരുമായുള്ള അദ്ദേഹത്തെ ജീവിതം മധ്യമങ്ങൾ വളരെയേറെ ആഘോഷിച്ചതാണ്. എന്നാൽ ആ ജീവിതത്തിൽ പിന്നെന്തുസംഭവിച്ചു ? അതൊരു അടഞ്ഞ അധ്യായം ആണെന്നാണ് സായികുമാർ പറയുന്നത് . സായികുമാറിന്റെ വാക്കുകൾ ഇങ്ങനെ.
”അതിനെപ്പറ്റി പറയുന്നതില്‍ എനിക്ക് വിഷമമുണ്ടായിട്ടൊന്നുമല്ല. ഞാന്‍ മുഖാന്തരം മറ്റൊരാള്‍ വിഷമിക്കുന്നത് താല്‍പര്യമില്ലാത്തതിനാലാണ്. പറയുമ്പോള്‍ പോളിഷ് ചെയ്ത് പറയാന്‍ പറ്റില്ല. അതാണ് എന്റെ കുഴപ്പം. ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും. അതൊക്കെ കഴിഞ്ഞ ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. അതെന്റെ വിധി. അതൊക്കെ ജീവിതത്തില്‍ സംഭവിക്കേണ്ടതാകാം,”വെട്ടിത്തുറന്ന് പറയുകയാണെങ്കില്‍ അങ്ങ് എല്ലാം പറയാം. ആ സമയത്തായിരുന്നുവെങ്കില്‍ അതൊക്കെ പറയാം. അതൊക്കെ കഴിഞ്ഞു. ആ അധ്യായവും അടഞ്ഞു. പിന്നെ ആ വിഷയത്തെ പറ്റി സംസാരിക്കേണ്ടതില്ലല്ലോ. ഞാന്‍ കൊടുക്കുന്നത് എനിക്ക് തിരിച്ചു കിട്ടിയാല്‍ മതി. കൊടുക്കുന്നതിന്റെ പാതിയെങ്കിലും കിട്ടിയാല്‍ മതി. നമ്മള്‍ ഒരാളെ വിശ്വസിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യവും വിജയവും.വിശ്വസിച്ചതിന്റെ പേരില്‍ തെറ്റാണല്ലോ എന്നു തോന്നിക്കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരുന്നതാണ് നമ്മുടെ വീട്. അവിടെ സമാധാനവും സ്വസ്ഥതയും ഇല്ലെങ്കില്‍, നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ല. എനിക്കത് ഇഷ്ടമില്ല”. സായികുമാർ പറഞ്ഞു