വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ട്രെയ്‌ലർ റിലീസ് ചെയ്തു

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി . ഇത് വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രമാണ്.

സംക്രാന്തി നാളിൽ ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നു. ആക്ഷൻ ഫാമിലി എന്റർടെയിനർ പ്രേമികൾക്കായി ഫെസ്റ്റിവൽ സീസണിൽ തന്നെ റിലീസ് ഒരുക്കിയത് മികച്ച തീരുമാനമാണ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. പി ആർ ഒ – ശബരി

You May Also Like

“മലെന”യിലെ രണ്ടു പിതാക്കന്മാർ

“മലെന”യിലെ രണ്ടു പിതാക്കന്മാർ Shijil Damodharan ഭർത്താവില്ലാതെ അതിസുന്ദരി ആയ ഒരു യുവതി അനുഭവിക്കേണ്ടിവരുന്ന സാമൂഹിക…

അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങിയ സുഹാസിനി അഭിനയ വഴിയിലേക്ക് നടന്നു കയറിയ രസകരമായ കഥ

Mukesh Kumar രജനികാന്ത്, ശ്രീദേവി, ഉണ്ണിമേരി എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ച് മഹേന്ദ്രൻ സംവിധാനം ചെയ്ത ‘ജോണി’…

ക്ലാഷ് റിലീസ് വന്നപ്പോൾ ഭൂരിഭാഗത്തിലും വിജയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ അജിത്ത് ഇത്തവണ വിജയിക്കുമോ ? വായിക്കാം താരയുദ്ധത്തിന്റെ നാൾവഴികൾ

Rahul Madhavan സൗത്ത് ഇന്ത്യൻ സിനിമയിലെ ആരാധകരുടെ ഹരമായ വിജയും അജിത്തും വീണ്ടും ഒരു സീസണിൽ…

തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ, തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം

Sunil Kumar തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ. തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം,…