Sajan Sajan Sajan

ഒരുകാലത്ത് പ്രേക്ഷകരെ ത്രസിപ്പിച്ച സുന്ദരി ആയിരുന്നു അഭിലാഷ. അഭിലാഷയെ കണ്ടെത്തിയതിനെപ്പറ്റി സംവിധായകൻ ചന്ദ്രകുമാർ തുറന്നു പറയുന്നുണ്ട്. ഒരു ദിവസം ചന്ദ്രകുമാറ് മദ്രാസിലൂടെ കാറിൽ പോകുമ്പോൾ സുന്ദരിയായ ഒരു പെൺകുട്ടി ബസ് കാത്തുനിൽക്കുന്നത് കണ്ടു. കാറിൽ നിന്നിറങ്ങിയ ചന്ദ്രകുമാർ ആ പെൺകുട്ടിയെ സമീപിച്ചു പറഞ്ഞു ഞാൻ ഒരു സംവിധായകനാണ്. നിങ്ങളുടെ രൂപം ഒരു സിനിമയ്ക്ക് പറ്റിയതാണ് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ. ആകെ പരിഭ്രമിച്ചു പോയ പെൺകുട്ടി വീട്ടിലോട്ട് വരാൻ പറഞ്ഞു. അങ്ങനെ അവളുടെ വീട്ടിലെത്തിയ ചന്ദ്രകുമാറ് ഞെട്ടിപ്പോയി.

വളരെയധികം ദാരിദ്ര്യം നിറഞ്ഞ കുടുംബം ലോറി ഡ്രൈവർ ആയ അച്ഛനും വീട്ടമ്മയായ അമ്മയും ഇവർക്ക് ആകെ 6 മക്കൾ. വളരെ ചെറിയ ഇടുങ്ങിയ സൗകര്യമില്ലാത്ത വീട്. ചന്ദ്രകുമാർ ഇവളോടും ഫാമിലിയോടും സിനിമയിലേ കാര്യങ്ങൾ പറഞ്ഞു. ഒടുവിൽ അവർ സമ്മതിച്ചു. ചന്ദ്രകുമാര്‍ ചോദിച്ചു എത്രയാണ് പ്രതിഫലം പ്രതീക്ഷിക്കുന്നത്. പരിഭ്രമിച്ചു പോയ പെൺകുട്ടി കൈ നിവർത്തി കാണിച്ചു. ചന്ദ്രകുമാര്‍ വിചാരിച്ചു 5 ലക്ഷം ആണ് എന്ന്. പക്ഷേ പെൺകുട്ടി പറഞ്ഞു 5000. ഇതുകേട്ട് അത്ഭുതപ്പെട്ട ചന്ദ്രകുമാർ പറഞ്ഞു. 5000 രൂപയോ ആരോടും 5000 എന്നു പറയരുത് അവർ ചൂഷണം ചെയ്യും ഞാൻ നിനക്ക് ഒന്നേകാൽ ലക്ഷം രൂപ വാങ്ങിച്ചു തരും. അഡ്വാൻസ് ആയി അൻപതിനായിരം രൂപയുടെ ചെക്കും തരാം. പക്ഷേ അവൾ പറഞ്ഞു എനിക്ക് ബാങ്ക് അക്കൗണ്ടില്ല. മാത്രമല്ല എനിക്ക് അധികം സ്കൂൾ വിദ്യാഭ്യാസം കിട്ടാത്തതിനാൽ ഇതിനെക്കുറിച്ച് ഒന്നും അറിയില്ല പിന്നെ ഇത്രയധികം പൈസ ഈ വീട്ടിൽ വയ്ക്കുന്നത് സൗകര്യവുമില്ല. എനിക്ക് റേഷൻ വാങ്ങാൻ വെറും 100 രൂപ മതി.

വീട്ടിലെ അതിദയനീയ അവസ്ഥ കണ്ട ചന്ദ്ര കുമാർ അന്ന് ആയിരം രൂപ അവളുടെ കയ്യിൽ വച്ചു കൊടുക്കുകയും, പിറ്റേന്ന് അവളുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി 5000 രൂപ അഡ്വാൻസ് കൊടുക്കുകയും ചെയ്തു. പിന്നീട് നടന്നത് ചരിത്രം. ജംഗിൾ ബോയ്, ആദിപാപം,തടവറ,മഹസ്സർ, കാനന സുന്ദരി , രഥ ചക്രം, തുടങ്ങി എത്രയെത്ര സിനിമകൾ. ഒടുവിൽ സംഗീത സംവിധായകനായ കബീറിനെ കല്യാണം കഴിച്ചു സുഖമായി കുടുംബജീവിതം തുടങ്ങി. ഒരു ദിവസം തൻറെ ഭർത്താവും കുഞ്ഞുo ഒന്നിച്ച് അഭിലാഷ ചന്ദ്രകുമാർ സാർൻ്റേ വീട്ടിൽ പോവുകയും തൻറെ കുഞ്ഞിനെ ചന്ദ്രകുമാറിന്റെ കാൽ കീഴിൽ വെച്ചു ചന്ദ്രകുമാർ സാറിനോട് പറഞ്ഞു സാർ ഈ കുഞ്ഞിനെ എടുത്ത് എൻറെ കയ്യിൽ തരണം. സാർ ആണ് എൻറെ ജീവിതം മാറ്റിമറിച്ചത്. അപ്രകാരം കുട്ടിയെ എടുത്തു അഭിലാഷയുടെ കയ്യിൽ കൊടുക്കുമ്പോൾ തന്റെ കണ്ണുനിറഞ്ഞു എന്നാണ് ചന്ദ്രകുമാർ പറഞ്ഞത്. വളരെ ദാരിദ്ര്യം നിറഞ്ഞ ഒരു മുസ്ലിം പശ്ചാത്തലത്തിലുള്ള കുടുംബത്തിൽ നിന്ന് സിനിമയുടെ മായിക ലോകത്തിലേക്കും അതുവഴി നല്ലൊരു ജീവിതത്തിലേക്കും തന്നെ കൈപിടിച്ചുയർത്തിയ ചന്ദ്രകുമാർ സാറിനെ മറക്കാത്ത അഭിലാഷയും ഒരു മാതൃകയാണ്.

NB. ചന്ദ്രകുമാർ സാർ ഒരു അഭിമുഖത്തിൽ തൻറെ പഴയകാല സിനിമാ ജീവിതത്തിനിടയിൽ നിന്ന് തുറന്നു പറഞ്ഞ കാര്യങ്ങൾ

Leave a Reply
You May Also Like

മനുഷ്യന്റെ ഭാവനകൾക്കുമതീതമായ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആണ് നമുക്ക് ചുറ്റും നടക്കുന്നത്

Vani Jayate മാക്കിന്റെ കൂടെക്കിട്ടിയ ആപ്പിൾ ടിവി സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചിട്ട് അഞ്ചാറ് മാസമായി.. ഇതുവരെ പുതുക്കാൻ…

ഉറക്കമെന്ന മരണം ; ഉണർവെന്ന ജീവിതം

ഉറക്കമെന്ന മരണം ; ഉണർവെന്ന ജീവിതം (ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഏറ്റവും മികച്ച…

അലൈകടൽ, പൊന്നിയിൻ സെൽവനിൽ ഐശ്വര്യ ലക്ഷ്മിയും നടൻ കാർത്തിയും അഭിനയിച്ച ഗാനം പുറത്തിറങ്ങി

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ അതേപേരിൽ കൽക്കി എഴുതിയ നോവലിന്റെ ചലച്ചിത്ര ഭാഷ്യമാണ്. ചോളരാജാക്കന്മാരുടെ അധികാരത്തർക്കങ്ങളും മറ്റും…

പാപ്പന്റെ ആദ്യ സീൻ കണ്ടപ്പോ ഓർമ്മയിൽ വന്നത് 30 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ കൗരവരിലെ ആ ആദ്യരംഗമാണ്

Sebastian Xavier രാത്രിനേരത്ത് ഏതോ നാട്ടുമ്പുറത്തെ കൊല്ലന്റെ ആലയിലെ തീയിൽ ഒരായുധം പരുവപ്പെട്ടുകൊണ്ടിരിക്കുന്ന രംഗം.ആയുധത്തിന്റെ ആവശ്യക്കാരനും…