എല്ലാ മേഖലയിലും കണക്ക് സഹിതം വീട്ടുകയാണ് സർപ്പട്ട പരമ്പരൈയിലൂടെ

  0
  697

  Sajay Chirakkal 

  Grand Scale Production,Making Quality,Performances,Art Work,DOP,Music അങ്ങനെ ഓരോ സൈഡ് നിന്ന് നോക്കുമ്പോഴും ആദ്യ കാഴ്‌ചയിൽ ഒരു പെർഫെക്ട് പടം ആയി സർപ്പട്ട പരമ്പരൈ മാറുമ്പോഴും പിന്നീട് ഒന്ന് ആലോചിക്കുമ്പോൾ പടത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ആയി ഇത് ഇതൊന്നും അല്ല.
  “Characterization & Character Placement”

  Sanchana Natarajan reveals her look in 'Sarpatta Parambarai' | Tamil Movie News - Times of India2 മണിക്കൂർ 53 മിനുട്ടിൽ വന്ന് പോവുന്ന കഥാപാത്രങ്ങളുടെ എണ്ണം അത്ര ചെറുതൊന്നും അല്ല.വന്ന് പോയ ഒരോ ആളും പടത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റ്.അതിന് പാകത്തിൽ ആണ് ഓരോ കഥാപാത്രവും Pa രഞ്ജിത്ത് എഴുതി സ്ക്രിപ്റ്റിൽ ബ്ലെൻഡ് ചെയ്തിരിക്കുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഏറ്റവും ചർച്ച ആവുന്ന Dancing Rose.

  ആദ്യ ഭാഗത്ത് ഒക്കെ വേമ്പുലിയുടെ സഹായി ആയി കാണപ്പെടുന്ന Character.ഈ Character എന്തിനാ ഈ പടത്തിൽ എന്ന് പ്രേക്ഷകൻ ചിന്തിക്കാൻ സമയം കൊടുക്കാതെ ഒരു സ്റ്റേജ് എത്തുമ്പോ Proper Narration ഉം കൊടുത്ത് നിമിഷ നേരം കൊണ്ട് പശുപതി Character ലൂടെ ബിൽഡ് ചെയ്ത് പടത്തിലെ കിടിലൻ കഥാപാത്രങ്ങളിൽ ഒന്ന് ആയി മാറ്റുന്ന Pa രഞ്ജിത്ത് മികവ്.

  Sarpatta Parambarai review: Uppercuts and guts as boxers battle for victory and honourഡാൻസിങ് റോസ് v/s കബിലൻ ഫൈഗറ്റ് മാത്രം മതി പടം വസൂലാവാൻ എന്ന് ആളുകൾ പറയുന്നത് തന്നെ ആ കുറച്ച് നേരം കൊണ്ട് ഡാൻസിങ് റോസ് പ്രേക്ഷകരിൽ ഉണ്ടാക്കിയ Impact കൊണ്ടാണ്.അതേ പോലെ തന്നെയാണ് ജോൺ വിജയുടെ ഡാഡി എന്ന കഥാപാത്രം.ആര്യയുടെ കൂടെ എപ്പോഴും ഉണ്ടെങ്കിൽ ആരാണ് ഇയാൾ എന്ന് പ്രേക്ഷകർക്ക് തോന്നി തുടങ്ങുന്ന നേരത്ത് തന്നെ മിനിമൽ ഡയലോഗ്സിലൂടെ പണ്ടത്തെ വൻ ബോക്സർ ആണെന്ന് Establish ചെയ്ത് ആ കഥാപാത്രത്തിനും ഡെപ്ത് കൊടുക്കൽ.

  അങ്ങനെ പടത്തിൽ ഏത് കഥാപാത്രം എടുത്താലും ഈ ഡെപ്ത് നല്ല പോലെ മനസ്സിലാവും.കബിലന്റെ അമ്മയും ഭാര്യയും ഒക്കെ കഥയുമായി ഇഴകി ചേരുന്നത് വളരെ പെട്ടെന്ന് ആണ്.കുറച്ച് ഡയലോഗ്സും സീൻസും കൊണ്ട് കഥയിലേക്ക് കടത്തി വിട്ട് കഥയുടെ പ്രധാനഭാഗമാക്കുന്നുണ്ട് Pa രഞ്ജിത്ത്.
  നറേഷനിലൂടെ തന്നെ നല്ല രീതിയിൽ ബിൽഡ് ചെയ്ത ആര്യയുടെ അച്ഛൻ റോൾ കൃത്യ സമയത്ത് ഒരു മിനുട്ട് അടുപ്പിച്ചുള്ള ഫ്ലാഷ്ബാക്ക് രംഗം പ്ലേസ് ചെയ്യുകയും ക്ലൈമാക്സിലേക്കുള്ള ലീഡ് ആയി Pa രഞ്ജിത്ത് ഇടുന്നു.
  ഏതൊരു മെയിൻ കഥാപാത്രവും ഒരു Stand Alone പടം ആയി ഒരുക്കാൻ പാകത്തിൽ ആണ് ഓരോ കഥാപാത്രവും എഴുതി വെച്ചിരിക്കുന്നത്.

  Review | 'Sarpatta Parambarai': Pa Ranjith's Clash Of The Clans Is About Passion, Loyalty, The Underdog And, Yes, BoxingDancing Rose,Ranga Vaadhyaar,Muniratnam ഒക്കെ അങ്ങനെ detail ആയി എഴുതപ്പെട്ടവ ആണ്.വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരുപാട് കഥാപാത്രങ്ങൾ അടങ്ങുന്ന സ്ക്രിപ്റ്റ് ഉള്ള പടങ്ങൾ ഒക്കെ മാതൃക ആക്കേണ്ടത് ആണ് Pa രഞ്ജിത്ത് എന്ന Brillaint Writer ഡയറക്ടർക്ക് മുകളിൽ സ്കോർ ചെയ്യുന്ന സർപ്പട്ട പരമ്പരൈ.

  സർപ്പട്ട പരമ്പരൈയിലെ ഒരു കഥാപാത്രം പോലും മോശമായി എഴുതപെട്ടവയല്ല മറിച്ച് എല്ലാം Detailed & Well Written ആണ്.മദ്രാസിന് ശേഷം കാലയും കബാലിയും ഒക്കെ ഉണ്ടെങ്കിലും മദ്രാസിൽ കണ്ട ആ ഫയർ എവിടെയൊക്കെയോ മിസ്സിംഗ്‌ ആയിരുന്നു. അത്‌ എല്ലാം കൊണ്ടും എല്ലാ മേഖലയിലും കണക്ക് സഹിതം വീട്ടുകയാണ് സർപ്പട്ട പരമ്പരൈയിലൂടെ.