പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ ഓരോ മലയാളിയും ശങ്കരനാരായണൻ എന്ന അച്ഛനെ ഓർക്കും

51

Sajeesh pillai

കൃഷ്ണപ്രിയയുടെ അച്ഛൻ

പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഓരോ മലയാളിയും ശങ്കരനാരായണൻ എന്ന അച്ഛനെ ഓർക്കും. ആരാണ് ഈ ശങ്കരനാരായണൻ? പലരും മറന്നു കാണില്ല, പക്ഷേ, ആരൊക്കെയൊ മറന്നു തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണല്ലോ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ശങ്കരനാരായണനെ അറിയാത്തവർക്കായി, മറന്നുതുടങ്ങിയവർക്കായി ഒരു ചെറിയ മുഖവുര… എങ്കിലും നമ്മുടെ ഗ്രൂപ്പിലെ ചില സുഹൃത്തുക്കൾ എങ്കിലും തോന്നിയിരിക്കാം ഈ സ്റ്റോറി എന്തിനാണ് ഈ ഗ്രൂപ്പിൽ ഇത് ചരിത്രമാണോ തീർച്ചയായും സുഹൃത്തുക്കളെയും ചരിത്രംആകേണ്ടതാണ് ആണ് നമ്മുടെ സ്കൂളുകളിൽ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതാണ് ചില പത്രവാർത്തകൾ ആണ് ഇത് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് ജാമ്യം നമ്മുടെ നിയമവ്യവസ്ഥയുടെ പഴുതുകളിലൂടെ ഇങ്ങനെയുള്ള ആൾക്കാർ രക്ഷപ്പെടുന്നത് കാണുമ്പോൾ ശങ്കരനാരായണൻ എന്ന സ്നേഹനിധിയായ അച്ഛന് ഓർക്കുന്നു ഈ സ്റ്റോറി പലരും പലയിടത്തും എഴുതിയതാണോ എങ്കിലും എനിക്ക് ഒന്ന് എഴുതണമെന്ന് തോന്നി ഈ ചരിത്രം ഇവിടെ എഴുതിയില്ലെങ്കിൽ പിന്നെവിടെ എഴുതാനാണ്

മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആൺമക്കൾക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകൾ. ഏട്ടൻമാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവൾക്ക് യോഗമുണ്ടായിരുന്നുള്ളു… 2001 ഫിബ്രവരി ഒൻപതിന് സ്കൂൾ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ കോടതി പതിവുപോലെ ശിക്ഷിച്ചു. അതുവരെ വായിച്ചു പഴകിയ സ്ഥിരം പീഡനക്കേസുകളിൽ ഒന്നുമാത്രമായിരുന്നു കൃഷ്ണപ്രിയയും. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയുടെ ഓമനത്തമുള്ള കുഞ്ഞുമുഖവും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും നമ്മുടെ മനസിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്ന വാർത്തയും ഇതേതുടർന്ന് ശങ്കരനാരായണൻ പോലീസിനു കീഴടങ്ങിയ വാർത്തയും ഞെട്ടലോടെയാണ് നാം കേട്ടത്. നിസ്സഹായനായ അച്ഛനിൽ നിന്നും ശങ്കരനാരായണൻ ഹീറോ പരിവേഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലാണ്. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും മലയാളികൾ മന:സാക്ഷിയുടെ കോടതിയിൽ നിർത്തി ശങ്കരനാരായണനെ എന്നേ വെറുതെ വിട്ടിരുന്നു.

കാലിവളർത്തിയായിരുന്നു ശങ്കരനാരായണൻ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയിൽ പിന്നീടൊരിക്കലും ആ അച്ഛൻ ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളിൽ കണ്ട ശങ്കരനാരായണൻ മകൾ മരിച്ച വിഷമത്തിൽ താടിയും മുടിയും നീട്ടിവളർത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവൻ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛൻ, ജാമ്യത്തിലിറങ്ങിയ പ്രതിയെ പിന്തുടർന്ന് തൻറെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോൾ മകൾ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛൻ.

പിന്നീട് നീതിദേവതയും കണ്ണു തുറന്നു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. കോടതിയുടെ മാനുഷികമുഖം മലയാളി കണ്ട ദിവസം കൂടിയായിരുന്നു അത്… മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റി, ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകും. അവരായിരിക്കാം കൃത്യം നിർവഹിച്ചത്, തുടങ്ങിയ അപൂർവ വാദമുഖങ്ങൾ.. എന്തൊക്കെയാണെങ്കിലും നമ്മുടെ മനസ്സുകളിൽ ഒരു ഹീറോ അച്ഛൻ തന്നെയാണ് ശങ്കരനാരായണൻ ഇനിയും ശങ്കരനാരായണൻ മാരാർ ഉണ്ടാക്കേണ്ട സമയമായിരിക്കുന്നു

Advertisements