Sajeesh T Alathur

Live (മലയാളം-2023)

V. K പ്രകാശ് സംവിധാനം ചെയ്ത സോഷ്യൽ ത്രില്ലർ ! മംമ്താ മോഹൻദാസ്, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കോഴിക്കോട് ജയരാജ്, രശ്മി സോമൻ, അക്സിത,മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിൽ.റേറ്റിങുകൾക്ക് വേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കുകയും, വാർത്തകളെ വളച്ചൊടിക്കുന്ന ചാനലുകളെയും, മാപ്രകളെയും തുറന്ന് കാണിക്കുന്ന ചിത്രം.

Dr.അമലാ ശ്രീറാം എറണാകുളം ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് സർജനാണ്. അവർക്ക് പ്രിയപ്പെട്ടവരാണ് കുറുവച്ചന്നും, പേരമകൾ അന്നയും.ഒരിക്കൽ ഒരു പെൺവാണിഭ / ലഹരി മാഫിയയെ ഓടിച്ചിട്ട് പിടികൂടിയ കൂട്ടത്തിൽ ബസ്സ്റ്റോപ്പിൽ നിന്ന അന്നയേയും പോലീസ് പിടികൂടുന്നു.

വാർത്തകൾ ചാനലുകളിലൂടെ ലോകമെമ്പാടും വീഡിയോ സഹിതം എത്തുന്നു.തകർന്ന് പോയ അന്നയേയും, കുറുവച്ചനേയും ആശ്വസിപ്പിക്കാനും, ഈ വ്യാജ വാർത്തകൾ ഉണ്ടാക്കിയ മന്ദാരം ചാനലിനും, ചീഫ് എഡിറ്റർ SJV എന്ന സാം ജോൺ വാഗമറ്റത്തിലിനെതിരെയും അമല ശ്രീറാമും, കൂട്ടരും രംഗത്തിറങ്ങുന്നു.
അന്നയ്ക്ക് നീതി ലഭിക്കുമൊ?

എല്ലാവരും നന്നായി അഭിനയിച്ചു. ഷൈൻ സാധാരണ ഇൻറർവ്യൂകളിൽ പ്രത്യക്ഷപ്പെടുന്ന മാനറിസത്തിലാണ് അഭിനയിച്ചിട്ടുള്ളത്.നിരവധി ചിത്രങ്ങളിൽ കൊച്ചു കൊച്ചു വേഷങ്ങളിൽ ശ്രദ്ധേയനായ കോഴിക്കോട് ജയരാജ് ചേട്ടന് കിട്ടിയ മുഴുനീള വേഷമാണ് ഇതിലെ കുറുവച്ചൻ എന്ന കഥാപാത്രം.. അത് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു.

കാണുന്നതും കേൾക്കുന്നതും മാത്രമല്ല സത്യം. മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് മത്സരത്തിൽ വ്യാജ വാർത്തയാൽ കീഴ്മറിയേണ്ടവയല്ല ജീവിതങ്ങൾ. സത്യം മനസിലായാലും ചില മാധ്യമങ്ങൾ ഒരു തിരുത്ത് പോലും ഇടാറില്ല.അവർ മറ്റൊരു ബ്രേക്കിങ് ന്യൂസിൻ്റെ പിറകെയാവും. A good Movie.

Leave a Reply
You May Also Like

നഷ്ടങ്ങളുടെ രാജകുമാരൻ സേതുമാധവന്റെ 29 വർഷങ്ങൾ

നഷ്ടങ്ങളുടെ രാജകുമാരൻ സേതുമാധവന്റെ 29 വർഷങ്ങൾ ???? രാഗീത് ആർ ബാലൻ ദുരന്തങ്ങളിൽ നിന്നും ദുരന്തങ്ങളിലേക്ക്…

നാനി-കീർത്തി സുരേഷ് പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ട്രെയ്‌ലർ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി…

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്.…

തുടർ ചികിത്സയ്ക്കായി സാമന്ത കൊറിയയിലേക്ക്

തുടർ ചികിത്സയ്ക്കായി സാമന്ത വിദേശത്തേക്ക് പോകുമെന്ന് റിപ്പോർട്ട്. തമിഴിലും തെലുങ്കിലും മുൻനിര നായികയാണ് സാമന്ത. വിജയ്,…