കോർപ്പറേറ്റുകളോട് മലയാളിക്ക് എന്താണിത്ര സൂക്കേട്…..?

0
88

Sajeev Ala എഴുതുന്നു

കോർപ്പറേറ്റുകളോട് മലയാളിക്ക് എന്താണിത്ര സൂക്കേട്…..?

ചെകുത്താനെന്നും പിശാചെന്നും ഒക്കെയാണ് ഇടതുപക്ഷകേരളം കോർപ്പറേറ്റ്സിന് നല്കിയിരിക്കുന്ന അർത്ഥവും വിശേഷണവും.കോർപ്പറേറ്റുകളെ കെട്ടുകെട്ടിച്ചാൽ രാജ്യം രക്ഷപെടും. അതാണ് നമ്മുടെ സാമാന്യ വികാരവും വിചാരവും.ഉത്തര കൊറിയയിൽ കോർപ്പറേറ്റുകളേയില്ല.എന്നാൽ ദക്ഷിണ കൊറിയയിൽ സാംസങ്ങും എൽജിയും ഹുണ്ടായിയും ഉണ്ട്. എല്ലാവരും ആഗോള കോർപ്പറേറ്റ് ഭീമൻമാർ.മുപ്പത് വർഷം മുൻപ് ഇന്ത്യയേക്കാൾ ദരിദ്രമായിരുന്ന സൗത്ത് കൊറിയയുടെ സമ്പദ്ഘടന ഇന്ന് സ്പെയിനേക്കാൾ വലുതും വികസിതവുമാണ്.ആളോഹരി വരുമാനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും പാശ്ചാത്യ ക്ഷേമരാഷ്ട്ര നിലവാരം ഇന്ന് കാപ്പിറ്റലിസ്റ്റ് കൊറിയ കൈവരിച്ചിരിക്കുന്നു.ഉത്തര കൊറിയ പട്ടിണിയും ക്ഷാമവും അണുബോംബും മിസൈലും ഉല്പാദിച്ച് ഇരുമ്പ് മറയ്ക്കുള്ളിൽ ജീവിക്കുന്നു.കുട്ടിക്കാലം തൊട്ടേ നമ്മൾ കേൾക്കുന്ന ഫിലിപ്സ് ഡച്ച് കമ്പനിയാണ്. ഡച്ച് ജനതയെ ഈ കുത്തക കമ്പനി പാപ്പരാക്കി നശിപ്പിച്ചതായി അറിവില്ല.വികസിത ജനാധിപത്യത്തിൻറെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെടുന്ന സ്ക്കാൻഡിനേവിയൻ രാജ്യങ്ങളിലൊന്നായ ഫിൻലൻഡാണ് നോക്കിയയുടെ ജന്മദേശം.

Corporate Farming Companies in Chennai - Lookatflowers - Book Now!ടെക്ക്നോളജിയുടെ അവസാനവാക്കായി ജപ്പാനെ ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സോണിയും ടൊയോട്ടയും തോഷിബയും കൊഡാക്കും ഷാർപ്പും എല്ലാം ബഹുരാഷ്ട്ര കമ്പനികൾ തന്നെ. സ്വന്തം നാട്ടിലെ കമ്പനികൾക്ക് വളർച്ചയും അഭിവൃദ്ധിയും ഉറപ്പുവരുത്തുവാൻ എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും ശ്രദ്ധ ചെലുത്തുന്നു. അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ജർമ്മൻ ചാൻസലറും ഒക്കെ ഇന്ത്യ സന്ദർശിക്കുമ്പോൾ അവരുടെ നാട്ടിലെ വ്യവസായികളുടേയും കച്ചവടക്കാരുടേയും സംഘം കൂടെയുണ്ടാകുന്നത്. അംബാനിയും അദാനിയും ടാറ്റയും ബിർലയും മോഡിയുടെ മാത്രമല്ല മന്മോഹൻ സിംഗിൻറേയും ഉറ്റവരായിരുന്നു.ബിർലയെ കൽക്കരി ഖനി ഇടപാടിൽ വഴിവിട്ട് സഹായിച്ചുവെന്ന കേസിലാണ് സത്യസന്ധനായ മന്മോഹൻ സിംഗ് കോടതി കയറിയത്. യൂസഫലിയും രവി പിള്ളയും ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പ്രിയപ്പെട്ടവരാണ്.

Food Blogയൂസഫലി ഓടിച്ച ബാറ്ററി കാറിലിരുന്ന് വിഎസും പിണറായിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ലുലുമാൾ ചുറ്റിക്കണ്ടിട്ടുണ്ട് .രവിപിള്ളയുടെ മകളുടെ സഹസ്രകോടികൾ പൊടിച്ച കല്യാണമാമാങ്കത്തിന് ഇടത് വലത് ബിജെപി നേതാക്കളെല്ലാം ഹാജരായിരുന്നു.
കോർപ്പറേറ്റുകളുടെ അമിത ദുരയും മാൽ പ്രാക്ടീസുകളും നിയന്ത്രിച്ച് അവരെ നാട്ടിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായരീതിയിൽ പ്രവർത്തിപ്പിക്കുവാൻ ജനാധിപത്യ സംവിധാനത്തിന് കഴിയണം. ബഹുരാഷ്ട്ര കമ്പനികളെല്ലാം വളർന്നതും പന്തലിച്ചതും ഡമോക്രസിയിൽ തന്നെയാണ്. തെറ്റായ ട്രേഡ് കുതന്ത്രങ്ങളും ആധിപത്യ പ്രവണതകൾക്കും മൂക്കുകയറിടാൻ ഭരണകൂടത്തിനാവണം.Behind every fortune there is a crime. ആ ആപ്തവാക്യത്തിൽ ശരിയുമുണ്ട് തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ ഭരണകൂടത്തിനാവണം.അതിനായി ഡമോക്രസിയെ പരമാവധി ശക്തിപ്പടുത്തണം.കാർഷിക മേഖലയിൽ കോർപ്പറേറ്റ് കമ്പനികളുടെ സാന്നിധ്യം തീരെയില്ലാത്തതിന്റെ മുരടിപ്പും ദാരിദ്ര്യവും ആ മേഖലയിൽ കാണാനാവും.

Lulu mall closed, Kalamassery declared containment zone - KERALA - GENERAL  | Kerala Kaumudi Onlineദാരിദ്ര്യത്തിന്റെ തുല്യവിതരണം ലക്ഷ്യമിടുന്ന പ്രത്യയയാസ്ത്രങ്ങളാണ് കോർപ്പറേറ്റ് വിരുദ്ധ വിഷംചീറ്റൽ നടത്തുന്നത്.ഏതെങ്കിലും സാങ്കല്പിക ശത്രുവിനെതിരെ എപ്പോഴും യുദ്ധം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക വികാസം തടയാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും.കൊക്കക്കോള നിരോധിച്ചും പെപ്സിയെ പൂട്ടിക്കെട്ടിച്ചും അദാനിയെ കൊഞ്ഞനം കുത്തിയും കിം ജോങ്ങനെ പിന്തുണച്ചും സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കുമെന്നുള്ള വാശിപ്പുറത്ത് തന്നെയാണ് ഇന്നും വിപ്ളവകേരളം..!!