*സിനിമയും സോഷ്യൽ മീഡിയ/ഓൺലൈൻ ക്യാമ്പയിനുകളും*
Sajesh De Niro
ഒരു സിനിമ നിർമ്മാതാവിനെ സംബന്ധിച്ച് അയാളുടെ സിനിമ അവർക്ക് ഒരു പ്രോഡക്റ്റ് മാത്രമാണ് അതിനെ അയാൾ മാക്സിമം മാർക്കറ്റ് ചെയ്യും… ശരിയാണ്, പക്ഷെ സോഷ്യൽ മീഡിയ /ഓൺലൈൻ ഫേക്ക്/പെയ്ഡ് റിവ്യൂസ് കണ്ട് ഒരു പ്രേക്ഷകൻ അത് കാണാൻ തീയേറ്ററിൽ പോകുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് ഫാമിലിയും കൂട്ടി, അവരുടെ സമയം മറ്റു ചിലവുകൾ എല്ലാം ഉണ്ട് അതിന്, ഇതെല്ലാം കാണുമ്പോൾ പണ്ട് മണി ചെയിൻ മാർക്കറ്റിംഗ് പ്രലോഭനങ്ങളിൽ കുടിങ്ങി പൈസ പോയ ആളുകളെ ആണ് ഓർമ വരുന്നത്..
അതെ അവസ്ഥ ആണ് ഇന്ന് തീയേറ്ററിൽ ഇറങ്ങുന്ന ചില സിനിമകൾ കാണാൻ പോകുന്നവരുടെ അവസ്ഥ..ഞാൻ പറഞ്ഞു വരുന്നത് ഇന്ന് തീയേറ്ററിൽ ഇറങ്ങുന്ന പല സിനിമകളും ഒരു തിയേറ്റർ എക്സ്പീരിയൻസ് പോയിട്ട് OTT പ്ലാറ്റഫോംമിൽ വരെ കാണാൻ പറ്റാത്ത ക്വാളിറ്റി ഇല്ലാത്തതാണ്, അങ്ങനത്തെ സിനിമകൾക്കു എല്ലാം ആവിശ്യം ഇല്ലാത്ത ഹൈപും മാർക്കറ്റിങ്ങും കൊടുക്കുന്നു,
വളരെ സംഘടിതം ആയി നടക്കുന്ന ഒരു ഫ്രോഡ് പരിപാടി, സിനിമ പ്രേമികളുടെ സോഷ്യൽ മീഡിയ അഡിക്ഷൻ ഇവിടെ ചൂഷണം ചെയ്യപെടുന്നു, അത് നന്നായി മുതലാക്കി നിർമാതാവ് തീയേറ്ററിൽ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുന്നു, നല്ല സിനിമകൾ എന്നും വിജയിക്കണം ആളുകൾ കയറണം, ഒന്നോ രണ്ടോ മൂന്നോ പ്രാവിശ്യം അബദ്ധം പറ്റി ഇനി നല്ല സിനിമകളുടെ പ്രൊമോഷൻ കണ്ടാലും ആളുകൾ കയറില്ല, നല്ല സിനിമകൾക് ഇത്തരം പ്രൊമോഷന്റെ ആവിശ്യവും ഇല്ല അത് വേറെ കാര്യം.
ഇതിൽ എന്റെ ഏറ്റവും പുതിയ അനുഭവം ആണ് ‘എന്നാലും ന്റളിയ’ എന്ന സിനിമ, ഇതിൽ എന്ത് ഉണ്ടായിട്ടാണോ ഇത്ര അധികം പ്രൊമോഷനും എല്ലാം എന്ന് മനസിലായില്ല, എന്തോ ഒരു സ്ക്രിപ്റ്റും എഴുതി ഒരാഴ്ച ദുബായ് പോയി റൂം എടുത്തു എന്തെക്കെയോ ഷൂട്ട് ചെയ്ത് വെച്ചിരിക്കുന്നു, ഇനിയിപ്പോൾ എല്ലാം vfx ആണന്നും പറയാൻ പറ്റില്ലാ . ലിസ്റ്റിൻ സ്റ്റീഫൻ പൃഥ്വിരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രി എടുത്തിട്ടുണ്ടന്നു ഉറപ്പായി.തീയേറ്ററുകളിൽ യഥാർത്ഥ സിനിമ എക്സ്പീരിയൻസിന് ജനുവരി 11 വരെ കാത്തിരിക്കാം.