fbpx
Connect with us

Entertainment

“അന്ന് ഹോട്ടലില്‍ വച്ച് അവനു അസുഖം വന്നപ്പോള്‍ എന്താണെന്ന് മനസിലാകാതെ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമായത്” – കുറിപ്പ്

Published

on

Saji Abhiramam

1991 ൽ ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശം നൽകിയ രാഷ്ട്രീയ – കുടുംബ ആക്ഷേപഹാസ്യ ചിത്രമാണ് സന്ദേശം. “മനസ്സിലായില്ല… എന്തുകൊണ്ട് നമ്മൾ തോറ്റു എന്നുള്ളത് ലളിതമായിട്ടങ്ങ് പറഞ്ഞാലെന്താ …. ഈ പ്രതിക്രിയാ വാദകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞ് കൺഫ്യൂഷനുണ്ടാക്കുന്നതെന്തിനാണ്? …..

കേരളക്കരയാകെ കൊച്ചു കുട്ടികൾ പോലും പറഞ്ഞു നടക്കുന്ന ഈ ഡയലോഗ് സന്ദേശം എന്ന ചിത്രത്തിൽ ബോബി കൊട്ടാരക്കര അവതരിപ്പിച്ച ഉത്തമൻ എന്ന കഥാപാത്രം പറയുന്നതാണ്. നിരവധി രാഷ്ട്രീയ പ്രവർത്തകർ ചോദിക്കാനാഗ്രഹിച്ച ഈ ചോദ്യം ശ്രീനിവാസൻ ബോബി കൊട്ടാരക്കരയിലൂടെയാണ് രാഷ്ട്രീയ താത്വികാചാര്യൻമാരോട് ചോദിച്ചത്. വലിയ സിനിമകളിലും ചെറിയ സിനിമകളിലും ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അബ്ദുൾ അസീസ് എന്ന ബോബി കൊട്ടാരക്കര.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വീനസ്‌ തീയറ്ററിന് സമീപം തോപ്പിൽ കിഴക്കതിൽ അസ്റാഭവനിൽ പരീത് റാവുത്തരുടേയും ഹാജിറാബീബിയുടേയും മകനായി 1952 മാർച്ച് 11ന് ജനനം. വി. സാംബശിവനും കൊല്ലം ബാബുവും കഥാപ്രസംഗ വേദികളിൽ നിറഞ്ഞു നിന്ന കാലത്ത് കഥാപ്രസംഗ കലയിലേക്ക് പ്രവേശിച്ചു. കഥാപ്രസംഗത്തിൽ സജീവമായതോടേ അബ്ദുൾ അസീസ് എന്ന പേര് ബോബി കൊട്ടാരക്കര എന്നാക്കി. ബോബിയുടെ “ഉലക്ക” എന്ന ഹാസ്യ കഥാപ്രസംഗം ഏറെ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. കഥാപ്രസംഗവേദിയിൽ നിന്ന് പിന്നീട് നാടക രംഗത്തേക്കും ചുവടു മാറി. കൊല്ലം കാളിദാസകലാ കേന്ദ്രം, ആലപ്പുഴ മലയാള കലാഭവന്‍, ആറ്റിങ്ങല്‍ ജനശക്തി, ആലുമ്മൂടന്റെ നാടക ഗ്രൂപ്പ് ബോബി സഹകരിക്കാത്ത നാടകസംഘങ്ങള്‍ കുറയും. 1975 ൽ തോപ്പിൽ ഭാസിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. ഈയിടെ അന്തരിച്ച എ ബി രാജായിരുന്നു സംവിധാനം ചെയ്ത് പ്രേനസീറും ശ്രീവിദ്യയും നായികാ നായകന്മാരായി 1982 ൽ റിലീസായ ആക്രോശം എന്ന ചിത്രത്തിലൂടെ പ്രശസ്തനായെങ്കിലും ശേഷം മൂന്നു വർഷം ബോബിക്ക് മറ്റു സിനിമാ അവസരങ്ങൾ ലഭിച്ചില്ല. 1985 ൽ സിബി മലയിൽ സംവിധാനം ചെയ്ത “മുത്താരം കുന്ന് പി.ഓ.” എന്ന സിനിമയിലെ “രമണൻ” എന്ന കഥാപാത്രമാണ് ബോബിക്ക് വഴിത്തിരിവാകുന്നത്. ഇതിനെത്തുടർന്ന് ബോബി മലയാള സിനിമയിൽ സജീവസാന്നിദ്ധ്യമായി.

‘നാരദൻ കേരളത്തിലെ’ അപ്പുക്കുട്ടൻ, ‘അക്കരെ നിന്നൊരു മാരനി’ലെ ഗിരീഷ്, ‘നാടോടിക്കാറ്റി‘ലെ ബ്രോക്കർ, ‘വടക്കു നോക്കി യന്ത്ര‘ത്തിലെ സഹദേവൻ, ‘വരവേല്പി‘ലെ പപ്പൻ, ‘മഴവിൽക്കാവടി‘യിലെ മുരുകൻ എന്നിവയൊക്കെ ബോബി കൊട്ടാരക്കരയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, പ്രിയദർശൻ, രാജസേനൻ എന്നിവരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും സ്ഥിരം വേഷങ്ങളുണ്ടായിരുന്നു. 1975 മുതൽ 2000 വരെ ഏകദേശം അമ്പതോളം സിനിമകളിൽ അഭിനയിച്ചു.

Advertisement

രാജീവ്കുമാർ 2000-ൽ സംവിധാനം ചെയ്ത ‘വക്കാലത്ത് നാരാ‍യണൻ കുട്ടി’ എന്ന ജയറാം അഭിനയിച്ച ചിത്രത്തിൽ നിയമപുസ്തകങ്ങള്‍ വിറ്റുനടക്കുന്ന ക്യാപ്റ്റന്‍ ബോബി എന്ന കഥാപാത്രമായഭിനയിച്ചു വരികയായിരുന്നു.ചിത്രീകരണ വേളയിൽ (ഡിസംബർ 3-ന്) 47 -ാം വയസിൽ അദ്ദേഹം മരണമടഞ്ഞത്. വൈകിട്ട് ചിത്രീകരണം കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ അദ്ദേഹത്തിന് രാത്രി ഒന്നരയോടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. അവസാനം പുറത്തു വന്ന ചിത്രം രാജസേനന്‍ സംവിധാനം ചെയ്ത ‘ഡാർ‍ലിംഗ് ഡാർലിംഗ്’ ആണ്. ബോബി അവിവാഹിതനായിരുന്നു

മലയാളിയുടെ നിത്യ സംഭാഷണത്തില്‍ സ്ഥിരം “നമ്പരുകളായി’ മാറിയ ഈ സംഭാഷണ ശകലങ്ങള്‍ക്കുടമ ഇന്നു നമ്മോടൊപ്പമില്ല. ഒരുപക്ഷേ, മലയാള സിനിമ തന്നെ ഈ നടനെ മറന്നു കഴിഞ്ഞു എന്നു വരാം. പക്ഷേ, ഇന്നും എന്നും താന്‍ അഭിനയിച്ച വേഷങ്ങളുടെ നിറവില്‍ ബോബി കൊട്ടാരക്കരയ്ക്ക് മരണമില്ല; അദ്ദേഹം പകര്‍ന്നു തന്ന തമാശകള്‍ക്കും. നെറ്റിപട്ടം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളില്‍ ദു:ഖത്തിന്‍െറ സന്നിവേശവും സാധിപ്പിച്ച ബോബിക്ക് ജീവിതം സ്വന്തം സഹോദരങ്ങളായിരുന്നു.ചെറുതും വലുതുമായ ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ കൈയ്യടി നേടിയ നടനാണ് ബോബി കൊട്ടാരക്കര. ചെയ്യുന്ന വേഷങ്ങളൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ബോബി കൊട്ടാരക്കര ഇനിയും ചെയ്യാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ചാണ് പ്രേക്ഷകരോട് വിടപറഞ്ഞത്, ബോബി കൊട്ടാരക്കരയുടെ മരണം ഇത്രയും നേരത്തെ സംഭവിച്ചതിന്റെ കാരണം വിശദീകരിക്കുകയാണ് അദ്ദേഹത്തിന്റെ നാട്ടുകാരനും പ്രശസ്ത സിനിമാ താരവുമായ സായ്കുമാര്‍.

‘സാമ്പത്തികം ആവശ്യമുള്ളപ്പോള്‍ രോഗാവസ്ഥയിലും ക്യാമറയെ അഭിമുഖീകരിച്ചെന്ന് വരും. ബോബി കൊട്ടാരക്കരയുടെ മരണം അങ്ങനെ സംഭവിച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബോബിക്ക് ആസ്മ ഉണ്ട്. ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ്. ‘ബോബീ കൂടെ താമസിക്കുന്ന ആളോടെങ്കിലും രോഗവിവരവും അത്യാവശ്യം മരുന്നുകള്‍ എവിടെയാണ് വച്ചതെന്നും പറയണം’ എന്ന്. അവന്റെ മറുപടി ഇതായിരുന്നു. ‘സഹോദരിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു നില്‍ക്കുകയാണ്. പണത്തിനു വലിയ ആവശ്യമുണ്ട്. രോഗവിവരം ഇന്റസ്ട്രിയില്‍ പാട്ടായാല്‍ പിന്നേ ആരും വിളിച്ചേക്കില്ല’. അന്ന് ഹോട്ടലില്‍ വച്ച് അവനു അസുഖം വന്നപ്പോള്‍ എന്താണെന്ന് മനസിലാകാതെ ചികിത്സ വൈകിയതാണ് മരണത്തിനു കാരണമായത്’.

 980 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment10 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »