fbpx
Connect with us

Entertainment

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Published

on

Saji Abhiramam

മന്ദബുദ്ധിയായ വില്ലനും വീട്ടുകാര്യസ്ഥനും കാര്യശേഷിയില്ലാത്ത ഗുണ്ടയുമായി മലയാളികളെ ചിരിപ്പിച്ച പറവൂർ ഭരതൻ. മലയാളത്തില്‍ മികച്ചവില്ലന്മാരായി അരങ്ങേറിയ താരങ്ങള്‍ പിന്നീട് ഹാസ്യതാരങ്ങളായി മാറിയ ചരിത്രമുണ്ട്. ഹാസ്യതാരമായി മാറിയ വില്ലന്മാരും പില്‍ക്കാലത്ത് നായകന്മാരായിട്ടുണ്ട്. എന്നാല്‍ ചില കൊടുംവില്ലന്മാര്‍ ഹാസ്യതാരമായി തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് നിലനിന്നു. ഇതില്‍ വില്ലനില്‍ നിന്നും ഹാസ്യത്തിലേക്ക് ചേക്കേറിയ ആദ്യതാരം ഒരുപക്ഷേ, പറവൂര്‍ ഭരതനായിരിക്കും. ഓളവും തീരവും പോലുള്ള സിനിമകളില്‍ ‘ കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ…’ എന്നു പറഞ്ഞ് മീശപിരിച്ചുനടന്ന ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യഭാവമണിഞ്ഞ് ഒടുവില്‍ മീശയില്ലാവാസുവായി മഴവില്‍ക്കാവടിയിലൂടെ അത്യുഗ്രന്‍ പൊട്ടിച്ചിരിയായി മാറി. പിന്നെ എത്രയോ സിനിമകളില്‍ ആ രൂപവും ഭാവവും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു.

മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം, ഇന്‍ ഹരിഹര്‍ നഗര്‍, മേലെപ്പറമ്പില്‍ ആണ്‍വീട്, അമ്മയാണേ സത്യം, ജൂനിയര്‍ മാന്‍ഡ്രേക്, കുസൃതികുറുപ്പ്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബവിശേഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി മലയാളികള്‍ക്ക് മുന്നിലെത്തി.1960 ൽ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി.പ്രേം നസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.

അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ കൊച്ചണ്ണൻ കോരൻ-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929 ലാണ് ഭരതൻ ജനിച്ചത്. ഒരു സാധാരണ തെങ്ങുചെത്ത്‌ തൊഴിലാളിയുടെ മകനായിട്ടാണ്‌ പറവൂർ ഭരതന്റെ ജനനം. എസ്.എൻ ഹൈസ്കൂൾ മൂത്തകുന്നത്താണ് ഭരതൻ തന്റെ പഠനം ആരംഭിച്ചത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു. ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിൽ മോണോആക്‌ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ്‌ ഭരതൻ കലാരംഗത്ത്‌ എത്തിയത്‌. പക്ഷേ അച്ഛന്റെ മരണത്തോടു കൂടി ഇദ്ദേഹത്തിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്.

പഠിക്കുന്ന കാലത്തും ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ‍ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ ‘പുഷ്പിത’ എന്ന ഒരു നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ ഒരു സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.പുഷ്‌പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ്‌ നാടകത്തിന്റെ അരങ്ങിലെത്തിയത്‌.

Advertisement

ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു.നാടകവേദിയിലെ താരമായി വളർന്ന അദ്ദേഹത്തിന് 1950 ൽ ആലുവ സ്വദേശി കരുണാകരപ്പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്.പിന്നീട് കേരളകേസരി, മരുമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.1961ൽ പുറത്തിറങ്ങിയ ‘ഭക്ത കുചേല’യാണ് പറവൂർ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.1964 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

മാറ്റൊലി എന്ന സംഗീത നാടകത്തിൽ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്.മക്കൾ: പ്രദീപ് , തൃപ്പൂണിത്തുറ), മധു, അജയൻ , ബിന്ദു . മരുമക്കൾ: ജീന, സോമകുമാർ.വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2015 ഓഗസ്റ്റ് 19 ന് പുലർച്ചെ 5.30-ന് പറവൂരിലെ 2009 ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013 ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ അമ്പതാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് മരണം.

 

 824 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment20 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment35 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment55 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »