‘അവരുടെ തകര്‍ന്നുപോയ സ്വപ്നങ്ങള്‍ വീണ്ടെടുക്കണം’

0
282

തന്റെ മൂന്നാമത്തെ പുസ്തകത്തിൽ നിന്നുള്ള വരുമാനം പ്രളയദുരന്ത ബാധിതർക്ക് നൽകിയ എഴുത്തുകാരൻ സജി കല്യാണിയുടെ പോസ്റ്റ്

ഒരു പുസ്തകമിറക്കി ,
ഒരു ചിത്രം വരച്ച്,
ഒരു ചില്ലറഭരണി പൊട്ടിച്ച്,
പേപ്പര്‍ പേനയുണ്ടാക്കി,
കൈയിലുള്ള പലതും കൊടുത്ത്,
തെരുവില്‍ പാട്ടുപാടി,
വിയര്‍ത്തുണ്ടാക്കുന്ന ചില്ലറയില്‍ നിന്നും മാറ്റിവെച്ച്,
ചെരുപ്പുകുത്തിയുണ്ടാക്കുന്ന നാണയശേഖരത്തില്‍ നിന്ന്,
മകളുടെ കല്യാണച്ചിലവില്‍ നിന്ന്…
Image may contain: 2 people, textഅങ്ങിനെയങ്ങനെ പലരും പല വഴിയിലൂടെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നത് പ്രശസ്തിക്കുവേണ്ടിയാണെന്ന് കരുതുന്നവരോടും
നേരിട്ട് അവരുടെ കൈയിലെത്തിക്കുന്നതല്ലേ നല്ലത് എന്നുപറയുന്നവരോടും
ഒന്നേ പറയാനുള്ളൂ…
നാലുദിവസം വെള്ളം കയറിയപ്പോള്‍ കഴിക്കാന്‍ ഭക്ഷണവും
ഉടുക്കാന്‍ തുണിയും കൊടുത്തതു കൊണ്ട് മാത്രം തീരുന്നതല്ല അവരുടെ പ്രശ്നങ്ങള്‍…
അതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യമുണ്ട് അവരുടെ തകര്‍ന്നുപോയ സ്വപ്നങ്ങള്‍ വീണ്ടെടുക്കുകയെന്നത്..
വീട് പോയവര്‍, സഥലം പോയവര്‍, എല്ലാം നഷ്ടപ്പെട്ടവര്‍…..
തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍ സ്ഥാപനങ്ങള്‍,വൈദ്യുതി, വഴികള്‍, വാഹനങ്ങള്‍ അങ്ങനെയങ്ങനെ പലതും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്….
പ്രളയം കാര്‍ന്നെടുത്ത ജീവിതവഴികളെ തിരിച്ചെടുക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന ആത്മാഭിമാനത്തോടെ അനുഭവിക്കാന്‍ അതിന് അധികാരമുള്ള സര്‍ക്കാരിനോടൊപ്പം പങ്കുചേരുകയാണ് ഓരോരുത്തരും….

Image result for relief camp flood keralaപ്രളയകാലത്ത്
വീടുവിട്ടിറങ്ങിയവര്‍ക്ക്
നമുക്ക് അരിയും , മറ്റു ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍ കഴിഞ്ഞു.
തിരിച്ചുപോവുമ്പോള്‍ വീടില്ലാത്തവര്‍ക്ക് വീട്,
സ്ഥലമില്ലാത്തവര്‍ക്ക് വീടും സ്ഥലവും
ഒറ്റപ്പെട്ടുപോയവര്‍ക്ക് അഭയം.
എല്ലാം തിരിച്ചുകൊടുക്കണം…

രണ്ടുപ്രളയങ്ങളെ മറികടക്കേണ്ടുന്ന ഒരു സര്‍ക്കാരിനെ വിമര്‍ശനങ്ങള്‍ക്കൊണ്ട് പരിഹസിക്കുകയല്ല വേണ്ടത്…
കൊടുക്കേണ്ടത്
അര്‍ഹതപ്പെട്ടവര്‍ക്ക് അഭിമാനത്തോടെ സ്വീകരിക്കാന്‍ പാകത്തില്‍ നമ്മളാല്‍ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുകയാണ്…
തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും കൂടെനില്‍ക്കുകയും ചെയ്യുക എന്നതാണ് ഒരു ഉത്തമപൗരന്‍റെ കടമ…

തകര്‍ന്നതൊക്കെ തിരിച്ചുപിടിക്കാന്‍ ഒരുമിച്ചുനിന്ന് മുന്നോട്ട് നീങ്ങാം….

(അഞ്ചുസെന്‍റ് സ്ഥലം കൊടുക്കാനാവുന്നവര്‍,
ഒരു വീടുവെച്ച് കൊടുക്കാനാവുന്നവര്‍
നേരിട്ട് കൊടുക്കൂ…)

Related imageഅതിന് കഴിവില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ പുസ്തകമിറക്കിയും ചിത്രം വരച്ചും കിട്ടുന്നത് സര്‍ക്കാരിനെ ഏല്പിക്കും..
.അവര്‍ ചെയ്യും. അതാണ് ശരിയായ വഴി.
കാരണം
കേരളം എന്‍റെ- ഞങ്ങളുടെ മണ്ണാണ്…

കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്..
പോരാത്തതിന്
ഒരേ നാട്ടുകാരനാണ്…
മൂന്നുകൊല്ലം ഞാന്‍ പഠിച്ച ശിവപുരം ഹൈസ്ക്കൂളിലെ എന്‍റെ ടീച്ചറാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ .. എനിക്കു വിശ്വാസമാണ്…

കുറ്റം പറഞ്ഞും പരിഹസിച്ചും തോല്‍പ്പിക്കാനാവില്ല…തോല്‍ക്കാന്‍ മനസ്സില്ല.

facebook > സജി കല്യാണി