ഒരുപക്ഷേ നിങ്ങളിതുവരെ കാണാത്ത അതിഭീകരമായ ഒരു കാഴ്ച്ച

154

ഒരുപക്ഷേ നിങ്ങളിതുവരെ കാണാത്ത അതിഭീകരമായ ഒരു കാഴ്ച്ച.! . എഴുത്തുകാരനും കിണർ പണിക്കാരനുമായ സജി കല്യാണി തന്റെ മൊബൈലിൽ ഈ അത്ഭുത വീഡിയോ പകർത്തിയത് .ജീവനുള്ള ഈച്ചയെ പിടിച്ച് പച്ചയ്ക്ക് കടിച്ചു തിന്നുന്ന കൈതൊഴുവൻ പ്രാണി വിനയത്തോടെ തൊഴുതു നിൽക്കുന്ന അതിൻറെ രൂപം കണ്ടപ്പോൾ ഇതുവരെ ഞാൻ കരുതിയത് ഈ പ്രാണി വല്ല പൂവിതളൊക്കെ തിന്ന് സാത്വികനായി കഴിഞ്ഞുകൂടുകയാണ് എന്നാണ് .എപ്പോഴും കൈതൊഴുതു പിടിക്കുന്ന ഈ പച്ച പ്രാണി വീട്ടിൽ യാദൃശ്ചികമായി എത്തിപ്പെട്ടാൽ എന്തൊക്കെയോ നേർച്ചകൾ ബാക്കിയുണ്ട് എന്ന് മലബാറിൽ ചില ഭാഗങ്ങളിൽ വിശ്വാസം നിലവിലുണ്ട് .സൂം ചെയ്തു നോക്കിയാൽ ഒരുപക്ഷേ ഭീകരമായി തോന്നിയേക്കാം .പക്ഷേ, മാനിന് പുല്ല്, പുലിക്ക് മാൻ , ഇങ്ങനെ പ്രകൃതി തന്നെ ഓരോന്നിനും ഓരോന്ന് സർവൈവൽ പ്രോസസ് ആയി കുറിച്ചു വച്ചിട്ടുണ്ട് നമുക്കതിനെ ഒരിക്കലും മറികടക്കാൻ സാധിക്കില്ല.