ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകാതിരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം പ്രവാസികളെ കാണാറുണ്ട്

0
84
Saji Markose
Exodus From India
ജർമ്മനിയിൽ നാസിസം വളർന്നപ്പോൾ രക്ഷപ്പെട്ട ഫിസിസിസ്റ്റുകളുടെ എണ്ണവും പോയ രാജ്യങ്ങളുമാണ് ചിത്രത്തിൽ. ഐൻസ്റ്റീൻ , ഹാൻസ് കെർബ്, ഫ്രിസ്‌റ്സ് ഹാർബർ തുടങ്ങി മനഃശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡ് വരെ ആക്കൂട്ടത്തിൽ പെടും. 129 ഭൗതിക ശാസ്ത്രകാരന്മാർ ജർമ്മനി വിട്ടു പോയി എന്ന് American Institute of Physics (AIP) കണ്ടെത്തിയുട്ടുണ്ട്. അതിൽ പിന്നീട് വിഖ്യാതങ്ങളായ കണ്ടുപിടിത്തം നടത്തിയവരുണ്ട്, നോബൽ സമ്മാനം നേടിയവരുമുണ്ട് .
അത്തരം ഒരു എക്സോഡസിനുള്ള സാധ്യത ഇന്ത്യയിൽ ഇപ്പോഴുണ്ട്.
ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകാതിരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം പ്രവാസികളെ കാണാറുണ്ട്. മിത്തോളജിയിൽ അഭിരമിക്കാത്ത, ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കുന്ന
, ജനാധിപത്യം പുലരുന്ന രാജ്യത്തേക്ക് മക്കളെ കടത്തിവിടുന്നതിനെ ക്കുറിച്ച് ചിന്തിക്കുന്നവരുടെ എണ്ണം കുറവല്ല. പാസ്പോർട്ട് നൽകുന്ന ഒരു സംവിധാനമായി രാജ്യത്തെ കാണേണ്ട കാര്യമേയുള്ളൂ. അഡ്മിനിസ്ട്രേഷനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന താൽക്കാലിക മുള്ളുവേലികളാണ് രാജ്യത്തിന്റെ അതിരുകൾ.എന്റെ അപ്പച്ചൻ പൂഞ്ഞാർ നാട്ടുരാജ്യത്തെ പ്രജയായിരുന്നു, പിന്നെ സ്വതന്ത്ര ഇന്ത്യയിലെ പൗരനായി. എന്റെ മക്കൾ എവിടുത്തെ പൗരൻ ആണ് എന്നതിൽ ഒരു കാര്യവുമില്ല, മനുഷ്യത്തമുള്ളവരുടെ ഇടയിൽ ആയാൽ മതി. അത് ഇന്ത്യയാകും എന്ന് തോന്നൽ ഇപ്പോൾ ഇല്ല.
ഇൻഡ്യ ഭരിക്കുന്നുന്നത് ഉത്തരേന്ത്യൻ ബ്രാഹ്മണിക്കൽ തെമ്മാടി സംഘമാണ്.ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്ന് കേൾക്കുമ്പോൾ ചമ്മിയിരിക്കുന്ന കേരളാ സംഘികൾക്ക് ഈ ഭരണത്തിൽ ഒരു റോളും ഇല്ലെന്നും, ഗോസായി-ഇന്ത്യ അവരുടേതല്ലെന്നും മനസിലാക്കാൻ കുറച്ച് കാലം കൂടി എടുക്കും എന്ന് മാത്രം.പക്ഷെ, നിർഭാഗ്യവശാൽ വലിയ ഒരു കൂട്ടം ജനങ്ങൾ വില കൊടുക്കേണ്ടി വരും. അവർ 2002 -ൽ ഗുജറാത്തിൽ അനുഭവിച്ചു.അന്നത്തെ കലാപകാരികൾ ഇന്ന് ഡൽഹിയിലുണ്ട്, അവർ ഡൽഹിയിൽ ഗുജറാത്ത് ആവർത്തിക്കുന്നു.എളുപ്പപരിഹാരം ഒന്നുമുണ്ടെന്ന് തോന്നുന്നില്ല.
Advertisements