ആര്യന്റെ വംശീയ സുപ്പീരിയോരിറ്റിയും അധീശത്വവും ആദർശമായി കയ്യാളിയ ഹിറ്റ്ലർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടെങ്കിൽ ഇന്ത്യയിലും ചരിത്രം ആവർത്തിക്കപ്പെടുക തന്നെ ചെയ്യും

222

Saji Philip

ഏകദേശം എൺപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ജർമനിയിൽ ഹിറ്റ്ലർ ഭരിക്കുമ്പോൾ ഒരു നിയമം വന്നു. എല്ലാ ജൂതന്മാരും ഡേവിഡിന്റെ നക്ഷത്രം എന്ന ചിഹ്നം തങ്ങളുടെ വസ്ത്രത്തിലും വാസസ്ഥലത്തും പ്രദർശിപ്പിക്കണം. പിന്നീട് ഒരു ഉത്തരവിൽ എല്ലാ ജൂതന്മാരും തങ്ങളുടെ വീട് ഒഴിയണം എന്നും ഗെറ്റോസ് അല്ലെങ്കിൽ അഴുക്കു ചാലുകൾ നിറഞ്ഞ നഗരത്തിന്റെ മലീമസമായ ചേരി ഇടങ്ങളിലേക്ക് താമസം മാറ്റണം എന്നും നിയമം വന്നു. അവർ കുടിയൊഴിക്കപ്പെട്ടു. ജൂതനല്ലാത്ത ആരും പ്രതികരിച്ചില്ല. ബലിയാടുകൾ പോലെ ജൂതന്മാർ തങ്ങളുടെ വാസസ്ഥലം വെടിഞ്ഞു ചേരികളിലേക്കു പോകാൻ നിര്ബന്ധിതരായി. അവിടെ പതിനായിരക്കണക്കിന് ജൂത കുടുംബങ്ങൾ കുന്നു കൂട്ടപ്പെട്ടു. കുട്ടികളും സ്ത്രീകളും അടക്കം .വാസസ്ഥലം ഒഴിയാത്ത ജൂത കുടുംബങ്ങളെ മറ്റുള്ളവർ ഒറ്റുകൊടുത്തു. കയ്യാമം വെയ്കപെട്ടു നിസ്സഹായരായി അവർ ഗെറ്റോകളിലേക്ക്, അവിടെ നിന്നും നിർബന്ധിത അടിമപ്പണികൾ ചെയ്യേണ്ട ക്യാമ്പുകളിലേക്കും കൊണ്ട് പോകപ്പെട്ടു.

Image may contain: 13 people, people standingപിന്നീട് ഭക്ഷണമില്ലാതെ ക്യാമ്പുകളിൽ നരകയാതനയിൽ എല്ലും തോലുമായവരെ അവർ തീവണ്ടികളിൽ കുത്തിനിറച്ചു കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടു പോയി. അവിടെ നഗ്നരാക്കപ്പെട്ട അവർ ഗ്യാസ് ചേംബറുകളിൽ പിടഞ്ഞു മരിച്ചു.

രണ്ടായിരത്തി ഇരുപതുകളിൽ ഒരു ജനാധിപത്യ ഭരണകൂടം ആ രാജ്യത്തെ ന്യൂനപക്ഷത്തോട് പറയുന്നു നിങ്ങൾ ഭയപ്പെടേണ്ട. അണിയറയിൽ കോൺസെൻട്രേഷൻ ക്യാമ്പുകൾ തയ്യാറാക്കപ്പെടുന്നു. അങ്ങോട്ടേക്ക് നയിക്കപ്പെടുമ്പോൾ യാതൊന്നും ഭയക്കേണ്ടതില്ല. മരണത്തെ പോലും! കാരണം മരണം എത്രയോ ബേദമെന്ന് അവിടെ എത്തുന്നവർ വിചാരിച്ചേക്കാം!

ആയിരത്തി തൊള്ളായിരത്തി നാല്പത്തഞ്ച്, ജർമനിയിൽ പിടിക്കപെടാതിരിക്കാൻ ജർമൻ ചാൻസലർ അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ഹിറ്റ്ലറുടെ കൂട്ടാളിയും ജൂത കൂട്ടക്കൊലയുടെ കൂട്ടുത്തരവാദിയും ആയിരുന്ന ഹെയ്ൻറിച് ഹിംലർ, ബ്രിട്ടീഷ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. ആര്യന്റെ വംശീയ സുപ്പീരിയോരിറ്റിയും അധീശത്വവും ആദർശമായി കയ്യാളിയ ഹിറ്റ്ലർ നാസി regime ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെട്ടെങ്കിൽ ഇന്ത്യൻ ഫാഷിസ്റ്റുകളെ കാത്തിരിക്കുന്നതും മറിച്ചൊരു വിധി അല്ല. ചരിത്രം ആവർത്തിക്കപ്പെടുക തന്നെ ചെയ്യും !